സോ​ഫ്റ്റ് വെ​യ​ര്‍ ഹാ​ക്ക് ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് പ​ങ്ക്; ത​ട്ടി​യ​ത് 25 ല​ക്ഷം രൂ​പ​

കൊ​ച്ചി: ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യു​ടെ സോ​ഫ്റ്റ് വെ​യ​ര്‍ ഹാ​ക്ക് ചെ​യ്ത് വി​മാ​ന​ടി​ക്ക​റ്റു​ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തി പ​ണം ത​ട്ടി​യ കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ള്ള​താ​യി പോ​ലീ​സ്.

കേ​സി​ല്‍ കൊ​ല്‍​ക്ക​ട്ട ശ്യാം​ബ​സാ​ര്‍ ഷി​തി​ജ് ഷോ (19) ​എ​ന്ന​യാ​ളെ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് കേ​സി​ല്‍ കൂ​ടു​ത​ല്‍​പേ​ര്‍​ക്ക് പ​ങ്കു​ള്ള​താ​യ വി​വ​രം ല​ഭി​ച്ച​ത്.

ഷി​തി​ജ് ഷോ​യെ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. കൂ​ട്ടു​പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ഇ​യാ​ളെ ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്ന് ഇ​ന്‍​ഫോ പാ​ര്‍​ക്ക് പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഷി​തി​ജ് കൂ​ടു​ത​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ചും കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കേ​ണ്ട​തു​ണ്ട്.

കാ​ക്ക​നാ​ട് കി​ന്‍​ഫ്രാ പാ​ര്‍​ക്കി​ലെ ഐ​ടി ക​മ്പ​നി ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക്ക് ഉ​ണ്ടാ​ക്കി ന​ല്‍​കി​യ സ്ഫോ​റ്റ്വെ​യ​റാ​ണ് യു​വാ​വ് ഹാ​ക്ക് ചെ​യ്ത​ത്. ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യു​ടെ വെ​ബ്സൈ​റ്റി​ല്‍ ക​യ​റി എ​യ​ര്‍​ലൈ​ന്‍ ടി​ക്ക​റ്റു​ക​ള്‍ വി​ല്പ​ന ന​ട​ത്തി​യാ​ണ് 25 ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യ​ത്.

​പ്ര​തി വി​റ്റ ടി​ക്ക​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്ത കൊ​ല്‍​ക്ക​ത്ത സ്വ​ദേ​ശി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും അ​വ​ര്‍​ക്ക് കൊ​ല്‍​ക്ക​ത്ത​യി​ലു​ള്ള ‘ചു​ട്ടി ചു​ട്ടി’ എ​ന്ന ട്രാ​വ​ല്‍ ഏ​ജ​ന്‍​സി ന​ല്‍​കി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്ന് ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ ഷി​തി​ജ് എ​ന്ന യു​വാ​വാ​ണ് ടി​ക്ക​റ്റ് ന​ല്‍​കി​യ​തെ​ന്ന് ഉ​ട​മ സ​മ്മ​തി​ച്ചു. ഇ​യാ​ള്‍ ടി​ക്ക​റ്റ് ഏ​ജ​ന്‍റാ​ണെ​ന്നും 20 ശ​ത​മാ​നം വി​ല കു​റ​ച്ച് ടി​ക്ക​റ്റ് ന​ല്‍​കാ​മെ​ന്ന് പ്ര​തി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ടി​ക്ക​റ്റ് വി​ല്പ​ന ന​ട​ത്തി​യ​തെ​ന്നും ‘ചു​ട്ടി ചു​ട്ടി’ ട്രാ​വ​ല്‍​സ് ഉ​ട​മ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.​

കൊ​ച്ചി സി​റ്റി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ജി. ​പു​ങ്കു​ഴ​ലി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​ന്‍​ഫോ​പാ​ര്‍​ക്ക് സി​ഐ എ. ​അ​ന​ന്ത​ലാ​ല്‍, എ​സ്‌​ഐ​മാ​രാ​യ എ.​എ​ന്‍. ഷാ​ജു, ബി​ജു, എ​എ​സ്‌​ഐ അ​ബ്ദു​ള്‍ ഹ​നീ​ഫ്, സൈ​ബ​ര്‍ സെ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment