മു​രു​ക​ൻ​മ​ല​യി​ൽ അ​ന​ധി​കൃ​ത കൈ​യേ​റ്റം; മു​നി​യ​റ​ക​ൾ അ​പ​ക​ട​ത്തി​ൽ

മ​റ​യൂ​ർ: കേ​ര​ള​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​വും പു​രാ​വ​സ്തു സ​മ്പ​ത്തി​ന്‍റെ ക​ല​വ​റ​യു​മാ​യ മു​രു​ക​ൻ​മ​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ അ​ന​ധി​കൃ​ത​മാ​യി തൂ​ണു​ക​ൾ നാ​ട്ടി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. 5000 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള മെ​ഗാ​ലി​ത്തി​ക് മു​നി​യ​റ​ക​ളാ​ൽ (ഡോ​ൾ​മെ​നു​ക​ൾ) സ​മൃ​ദ്ധ​മാ​യ ഈ ​മ​ല​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ പ്രാ​ചീ​ന സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ഭീ​ഷ​ണി​യാ​യി മാറി​യി​രി​ക്കു​ക​യാ​ണ്.

ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്താ​ണ് കൈ​യേ​റ്റ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ന​ട​ന്ന​ത്. വോ​ട്ട് ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭ​യ​ത്താ​ൽ അ​ധി​കൃ​ത​ർ ഇ​ട​പെ​ടാ​തി​രു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ചി​ല സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

മു​രു​ക​ൻ​മ​ല​യി​ൽ അ​ൻ​പ​തി​ല​ധി​കം മു​നി​യ​റ​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​തി​ന​കം ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ബാ​ക്കി​യു​ള്ള​വ​യെ സം​ര​ക്ഷി​ക്കാ​ൻ കേ​ര​ള പു​രാ​വ​സ്തു വ​കു​പ്പോ റ​വ​ന്യു, വ​നം വ​കു​പ്പു​കളോ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. മ​റ​യൂ​രി​ലെ മു​നി​യ​റ​ക​ൾ ഇ​രു​മ്പു​യു​ഗ​ത്തി​ലെ ശ​വ​കു​ടീ​ര​ങ്ങ​ളാ​ണ്. ഇ​വ കേ​ര​ള​ത്തി​ന്‍റെ പ്രാ​ചീ​ന ച​രി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന തെ​ളി​വു​ക​ളാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് എ​ത്ര​യും വേ​ഗം കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ക​യും മു​നി​യ​റ​ക​ളെ ക​ർ​ശ​ന സം​ര​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ്. ഇ​ടു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പു​രാ​വ​സ്തു വ​കു​പ്പും ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Related posts

Leave a Comment