കെ.എം. മാണി പറഞ്ഞു, അതു മതി..! ചി​ത്ര​ത്തി​ന് സ്ഫ​ടി​കം എ​ന്ന പേര് വന്നതിനെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍

1995 മാ​ർ​ച്ച് 30ന് ​റി​ലീ​സ് ചെ​യ്ത മോ​ഹ​ൻ​ലാ​ൽ ചി​ത്രം സ്ഫ​ടി​കം മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തേ​യും വ​ന്പ​ൻ ഹി​റ്റു​ക​ളി​ലൊ​ന്നാ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​ലൊ​പ്പം തി​ല​ക​നും കെ​പി​എ​സി ല​ളി​ത​യും മ​ത്സ​രി​ച്ച് അ​ഭി​ന​യി​ച്ച ചി​ത്രം ഇ​പ്പോ​ഴും പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു മാ​ധ്യ​മ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ലൈ​വ് വ​ന്ന സ്ഫ​ടി​ക​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ഭ​ദ്ര​നോ​ട് ചി​ത്ര​ത്തി​ന് സ്ഫ​ടി​കം എ​ന്ന് പേ​രി​ട്ട​ത് ആ​രാ​ണെ​ന്ന് ഒ​രാ​ൾ ചോ​ദി​ച്ചു.

ആ​ടു​തോ​മ എ​ന്ന പേ​രാ​ണ് ചി​ത്ര​ത്തി​ന് നി​ർ​മാ​താ​വ് നി​ർ​ദേ​ശി​ച്ച​തെ​ന്നും സ്ഫ​ടി​കം എ​ന്ന പേ​ര് ത​ന്‍റെ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും ഭ​ദ്ര​ൻ മ​റു​പ​ടി പ​റ​ഞ്ഞു.

സ്ഫ​ടി​കം എ​ന്ന പേ​രി​ൽ​ത്ത​ന്നെ ഉ​റ​ച്ചു നി​ൽ​ക്ക​ണ​മെ​ന്ന് ത​ന്നോ​ടാ​വ​ശ്യ​പ്പെ​ട്ട​ത് കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന കെ.​എം. മാ​ണി​യാ​ണെ​ന്നും ഭ​ദ്ര​ൻ വെ​ളി​പ്പെ​ടു​ത്തി. കെ​എം മാ​ണി അ​ന്ത​രി​ച്ച​പ്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ താ​നോ​ർ​ത്തു​വെ​ന്നും ഭ​ദ്ര​ൻ പ​റ​ഞ്ഞു.

സ്ഫ​ടി​കം ഡി​ജി​റ്റ​ൽ ഫോ​ർ​മാ​റ്റി​ൽ ഒ​ന്നു​കൂ​ടി റി​ലീ​സ് ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ്. ഇ​ത്ര​യും കാ​ല​ത്തി​നു​ശേ​ഷം ആ​ടു​തോ​മ​യ്ക്ക് എ​ന്തു​സം​ഭ​വി​ച്ചു​വെ​ന്ന് പു​തിയ റി​ലീ​സി​ലു​ണ്ടാ​കു​മെ​ന്ന് ഭ​ദ്ര​ൻ പ​റ​യു​ന്നു.

ഒ​രി​ക്ക​ലും സ്ഫ​ടി​ക​ത്തി​ന് ര​ണ്ടാം ഭാ​ഗം ഉ​ണ്ടാ​വു​ക​യി​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ് 25 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ടു​തോ​മ​യ്ക്ക് എ​ന്തു സം​ഭ​വി​ച്ചു​വെ​ന്ന് പു​തി​യ റി​ലീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ഭ​ദ്ര​ൻ അ​റി​യി​ച്ചു.

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി യ​ന്ത്രം എ​ന്ന സി​നി​മ ഒ​രു​ക്കു​ന്ന​തി​നെ​പ്പ​റ്റി​യു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് ഭ​ദ്ര​ൻ ഇ​പ്പോ​ൾ.

Related posts

Leave a Comment