ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍‌: ശ്രീ​കാ​ന്ത് മൂ​ന്നാം റൗ​ണ്ടി​ൽ

നാ​ൻ​ജി​ങ്: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ കെ. ​ശ്രീ​കാ​ന്ത് മൂ​ന്നാം റൗ​ണ്ടി​ൽ. സ്പെ​യി​ന്‍റെ പാ​ബ്ലോ അ​ബി​യാ​നെ​യാ​ണ് ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ ഗെയിം അ​നാ​യാ​സം നേ​ടി​യ ശ്രീ​കാ​ന്തി​ന് ര​ണ്ടാം ഗെയിമിൽ കാ​ലി​ട​റി​യി​രു​ന്നു. മൂ​ന്നാം ഗെയിമിൽ പാ​ബ്ലോ​യെ 21-14 പ​രാ​ജ​യപ്പെ​ടു​ത്തി​യാ​ണ് ശ്രീ​കാ​ന്ത് മൂന്നാം റൗണ്ട് ഉറപ്പിച്ചത്. ലോ​ക അ​ഞ്ചാം ന​ന്പ​റാ​യ ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ജ​യം 21-15, 12-21, 21-14 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു.

മൂ​ന്നാം റൗ​ണ്ടി​ൽ മ​ലേ​ഷ്യ​യു​ടെ ഡാ​ര​ണ്‍ ലി​യു​വി​നെ​യാ​ണ് ശ്രീ​കാ​ന്ത് നേ​രി​ടു​ന്ന​ത്. ആ​ദ്യ റൗ​ണ്ടി​ൽ ശ്രീ​കാ​ന്ത് അ​യ​ർ​ല​ൻ​ഡി​ന്‍റെ നാ​ത് എ​ൻ​ഗൂ​യി​നെ നേ​രി​ട്ടു​ള്ള ഗെയിമു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​ണ് ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച​ത്.

Related posts