ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 29കാ​രി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് താ​രം ധ​നു​ഷ്‌​ക ഗു​ണ​തി​ല​ക സി​ഡ്‌​നി​യി​ല്‍ അ​റ​സ്റ്റി​ല്‍

ട്വ​ന്റി20 ലോ​ക​ക​പ്പി​ല്‍ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്ന ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് താ​രം ധ​നു​ഷ്‌​ക ഗു​ണ​തി​ല​ക ബ​ലാ​ല്‍​സം​ഗ​ക്കേ​സി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ അ​റ​സ്റ്റി​ല്‍.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ സി​ഡ്‌​നി സി​റ്റി പോ​ലീ​സാ​ണ് 31കാ​ര​നാ​യ താ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം ര​ണ്ടി​നു ഗു​ണ​തി​ല​ക​യ്‌​ക്കെ​തി​രേ റ​ജി​സ്റ്റ​ര്‍ ചെ​യ്ത പീ​ഡ​ന​ക്കേ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ്.

ലോ​ക​ക​പ്പി​ല്‍​നി​ന്നു പു​റ​ത്താ​യ ശ്രീ​ല​ങ്ക​ന്‍ ടീം ​ഓ​സ്‌​ട്രേ​ലി​യ​യി​ല്‍​നി​ന്നു തി​രി​ച്ചു​പോ​ന്നെ​ങ്കി​ലും സം​ഘ​ത്തി​ല്‍ ഗു​ണ​തി​ല​ക​യി​ല്ലെ​ന്ന് ടീ​മി​ന്റെ അ​ടു​ത്ത​വൃ​ത്തം വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ​യോ​ടു വ്യ​ക്ത​മാ​ക്കി.

ഓ​ണ്‍​ലൈ​ന്‍ ഡേ​റ്റി​ങ് ആ​പ്പി​ലൂ​ടെ​യാ​ണ് ഗു​ണ​തി​ല​ക, 29കാ​രി​യാ​യ യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നാ​ണ് പൊ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം.

ഇ​തി​നു​ശേ​ഷം റോ​സ് ബേ​യി​ലു​ള്ള വ​സ​തി​യി​ല്‍​വ​ച്ച് ന​വം​ബ​ര്‍ 2നു ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ​യെ​ത്തി പൊ​ലീ​സ് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ന് ഒ​ടു​വി​ലാ​ണ് സി​ഡ്‌​നി​യി​ലെ ഹോ​ട്ട​ലി​ല്‍​നി​ന്നു ല​ങ്ക​ന്‍ താ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ല്‍ ഇ​തു സം​ബ​ന്ധി​ച്ച്ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ശ​നി​യാ​ഴ്ച, ഇം​ഗ്ല​ണ്ടി​നോ​ട് തോ​റ്റ​തി​നു പി​ന്നാ​ലെ ശ്രീ​ല​ങ്ക ട്വ​ന്റ്ി20 ലോ​ക​ക​പ്പി​ല്‍​നി​ന്നു പു​റ​ത്താ​യി​രു​ന്നു. ഇ​ട​ങ്ക​യ്യ​ന്‍ ബാ​റ്റ​റാ​യ ധ​നു​ഷ്‌​ക ഗു​ണ​തി​ല​ക, ന​മീ​ബി​യ​യ്ക്കെ​തി​രെ ന​ട​ന്ന ശ്രീ​ല​ങ്ക​യു​ടെ ആ​ദ്യ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ല്‍ ഗോ​ള്‍​ഡ​ന്‍ ഡ​ക്കാ​യി പു​റ​ത്താ​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ പ​രു​ക്കേ​റ്റ താ​ര​ത്തെ ടീ​മി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​നെ​ടെ​യാ​ണ് പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

Related posts

Leave a Comment