ആ​മ്പി​ലാ​ട് വ​നി​താ മ​തി​ലി​ന്‍റെ സം​ഘാ​ട​ക ഓ​ഫീ​സി​നു തീ​യി​ട്ടു നശിപ്പിച്ചു;  അക്രമത്തിന് പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം

കൂ​ത്തു​പ​റ​മ്പ്: ആ​മ്പി​ലാ​ട് വാ​ക്കു​മ്മ​ലി​ൽ വ​നി​താ മ​തി​ലി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് തീ​യി​ട്ട് ന​ശി​പ്പി​ച്ച നി​ല​യി​ൽ. വാ​ക്കു​മ്മ​ൽ സു​ധീ​ഷ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ മു​ന്നി​ൽ കെ​ട്ടി​യ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സാ​ണ് ക​ത്തി​ച്ച​ത്.

പു​ൽ​ക്കൂ​ട് മാ​തൃ​ക​യി​ൽ അ​ല​ങ്കാ​ര ലൈ​റ്റു​ക​ളും ന​ക്ഷ​ത്ര​ങ്ങ​ളും മ​റ്റും ഒ​രു​ക്കി​യാ​ണ് ഇ​ത് സ്ഥാ​പി​ച്ച​ത്. ഇ​വ മു​ഴു​വ​ൻ ക​ത്തി ന​ശി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​നു സം​ശ​യി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എം. ​രാ​ഘ​വ​ൻ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കി.

Related posts