പത്തനാപുരത്ത് തെ​രു​വു​നാ​യയു​ടെ  ക​ടി​യേ​റ്റ് നി​ര​വ​ധി​പേ​ർ ആ​ശു​പ​ത്രി​യി​ൽ; ഗുരുതരമായി പരിക്കേറ്റ രാധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ​ത്ത​നാ​പു​രം:​ പ​ട്ടാ​ഴി​യി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് തെരുവു നായയുടെ ക​ടി​യേ​റ്റു.​ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.​നി​ര​വ​ധി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും ക​ടി​യേ​റ്റു. ‍ പ​ട്ടാ​ഴി മീ​നം ഏ​റ​ത്തു​വ​ട​ക്ക് , താ​ഴ​ത്തു വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ലാ​ണ് പേ​പ്പ​ട്ടി​യു​ടെ അ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ക​ടി​യേ​റ്റ മീ​നം സ്വ​ദേ​ശി​നി രാ​ധ​യെ മാ​ര​ക മു​റി​വു​മാ​യി കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. അ​യ്യ​പ്പ​ൻ​കു​ട്ടി , റ​ഹ്മ​ത്ത് , ഗി​രി​ജ, രാ​ജ​ൻ, സു​ജാ​ത, ജ​യ​ൻ എ​ന്നി​വ​ർ​ക്കും ക​ടി​യേ​റ്റു.​ഇ​വ​ർ പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര , അ​ടൂ​ർ എ​ന്നീ താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി.

ഒ​രു മാ​സ​ത്തി​ന് മു​ൻ​പും പ​ട്ടാ​ഴി പ്ര​ദേ​ശ​ത്ത് നി​ര​വ​ധി പേ​ർ​ക്കും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. പ​ട്ടാ​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് വ​ന്ധ്യം​ക​ര​ണ കു​ത്തി​വ​യ്പ് ന​ട​ന്നു​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. അ​ന​ധി​കൃ​ത അ​റ​വ്ശാ​ല​ക​ളും തെ​രു​വോ​ര​ങ്ങ​ളി​ലെ മാ​ലി​ന്യ നി​ക്ഷേ​പ​വും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം കൂ​ടു​ന്ന​താ​യി നാ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യു​ണ്ട്. .

Related posts