ജനത്തെ മുന്നിൽ നിർത്തി യുദ്ധം ചെയ്യും..! മദ്യലോബിയെ സഹായിക്കാൻ, മ​ദ്യ​കേ​ര​ളം സൃ​ഷ്ടി​ക്കാ​ൻ ഇ​ട​ത് സ​ർ​ക്കാ​ർ ശ്ര​മിക്കുന്നുവെന്ന് വി.​എം. സു​ധീ​ര​ൻ

SUDHEERANകോ​ട്ട​യം: കേ​ര​ള​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ എ​ങ്ങ​നെ സം​ര​ക്ഷി​ക്കു​മെ​ന്ന​ല്ല, മ​ദ്യ​ലോ​ബി​യെ എ​ങ്ങ​നെ സ​ഹാ​യി​ക്കാ​മെ​ന്ന ചി​ന്ത​യി​ൽ മ​ദ്യ​കേ​ര​ളം സൃ​ഷ്ടി​ക്കാ​നാ​ണ് ഇ​ട​ത് സ​ർ​ക്കാ​ർ ശ്ര​മ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ. കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ യു​ഡി​എ​ഫ് മേ​ഖ​ലാ പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് കോ​ട്ട​യ​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ച്ച്എ​ൻ​എ​ൽ വി​റ്റ​ഴി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. എ​ച്ച്എ​ൻ​എ​ൽ വി​ല്പ​ന​യ്ക്കു മോ​ദി​യ​ല്ല ആ​ര് ശ്ര​മി​ച്ചാ​ലും കേ​ര​ള ജ​ന​ത അ​നു​വ​ദി​ക്കി​ല്ല. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ക്ഷേ​മ പെ​ൻ​ഷ​ൻ അ​ട്ടി​മ​റി​ക്കാ​നാ​ണ് ഇ​ട​ത് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്കെ​തി​രെ യു​ദ്ധം പ്ര​ഖ്യാ​പി​ച്ച് മു​ന്നോ​ട്ട് വ​രു​ന്ന​ത് മോ​ദി ആ​യാ​ലും പി​ണ​റാ​യി ആ​യാ​ലും ജ​ന​പ​ക്ഷ​ത്തു​നി​ന്ന് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് സു​ധീ​ര​ൻ പ​റ​ഞ്ഞു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ മു​ണ്ട​ക്ക​യ​ത്തു​നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് രാ​ത്രി വൈ​കി കോ​ട്ട​യ​ത്ത് സ​മാ​പി​ച്ചു. ജി​ല്ല​യി​ലെ പ്ര​ച​ര​ണ പ​രി​പാ​ടി മു​ണ്ട​ക്ക​യ​ത്ത് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് പ​ള്ളി​ക്ക​ത്തോ​ട്, പാ​ന്പാ​ടി, ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
പ​ള്ളി​ക്ക​ത്തോ​ട് ആ​ന്േ‍​റാ ആ​ന്‍​റ​ണി എം​പി​യും പാ​ന്പാ​ടി​യി​ൽ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പി.​പി. ത​ങ്ക​ച്ച​നും സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ങ്ങ​നാ​ശേ​രി​യി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജാ​ഥാ ക്യാ​പ്റ്റ​ൻ ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജ്, വൈ​സ് ക്യാ​പ്റ്റ​ൻ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, എം​എ​ൽ​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, കെ.​സി. ജോ​സ​ഫ്, ഡി​സി​സി പ്ര​സി​ഡ​ന്‍​റ് ജോ​ഷി ഫി​ലി​പ്പ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​തി​കാ സു​ഭാ​ഷ്, സെ​ക്ര​ട്ട​റി​മാ​രാ​യ ഫി​ലി​പ്പ് ജോ​സ​ഫ്, പി.​എ. സ​ലിം, നാ​ട്ട​കം സു​രേ​ഷ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​സി സെ​ബാ​സ്റ്റ്യ​ൻ, സി.​പി. ജോ​ണ്‍, അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​നി, ബി​ജു മ​റ്റ​പ്പ​ള്ളി, സ​ണ്ണി തോ​മ​സ്, തോ​മ​സ് ജോ​സ​ഫ്, സു​രേ​ഷ് ബാ​ബു, കു​ര്യ​ൻ ജോ​യി, ടോ​മി ക​ല്ലാ​നി. പി.​എം. ഷെ​രീ​ഫ്, പി.​എ​ച്ച്. അ​ബ്ദു​ൾ​സ​ലാം, എം.​ജി. മ​ധു​സൂ​ദ​ന​ൻ, പി.​എ​സ്. ജെ​യിം​സ്, പി.​എ​ൻ. ജോ​സ​ഫ്, സ​ലിം മോ​ട​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. – See more at:

Related posts