എ​ല്ലാം ഗോ​പി​യാ​യി… വാ​ജി​വാ​ഹ​ന​ത്തി​ൽ ത​ന്‍റെ വി​യ​ർ​പ്പി​ന്‍റെ അം​ശ​വും ഉ​ണ്ട്; സ്വ​ർ​ണം ന​ൽ​കി​യ​തി​ന് ര​സീ​ത് വാ​ങ്ങി​യി​ല്ല; എ​ല്ലാം പോ​ലീ​സ് അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്ന് സു​രേ​ഷ് ഗോ​പി

കൊ​ല്ലം: ശ​ബ​രി​മ​ല കൊ​ടി​മ​ര​ത്തി​ലെ വാ​ജി​വാ​ഹ​ന​ത്തി​ൽ സ്വ​ർ​ണ​പ്പാ​ളി ഒ​ട്ടി​ച്ച​ത് താ​ൻ ത​ന്നെ​യാ​ണെ​ന്നും ത​ന്‍റെ വി​യ​ർ​പ്പി​ന്‍റെ അം​ശം അ​തി​ലു​ണ്ടാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച​തു കൊ​ണ്ടാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി.

താ​ൻ ത​ന്നെ​യാ​ണ് അ​തി​ൽ സ്വ​ർ​ണം ഒ​ട്ടി​ച്ച​ത്. അ​ഷ്ട​ദി​ക്പാ​ല​ക ശി​ൽ​പ​ങ്ങ​ളി​ൽ ത​ന്‍റെ മ​ക​നും സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സും തി​ര​ക്ക​ഥാ​കൃ​ത്ത് ര​ഞ്ജി പ​ണി​ക്ക​രും ചേ​ർ​ന്ന് സ്വ​ർ​ണം ഒ​ട്ടി​ച്ചു​വെ​ന്നും സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ വ​ല്യ​മ്മാ​വ​ൻ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ചെ​യ​ർ​മാ​നാ​യി​രി​ക്കു​ന്ന കാ​ല​ത്താ​ണ് കൊ​ടി​മ​രം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ദേ​വ​പ്ര​ശ്ന​ത്തി​ൽ ‍തെ​ളി​യു​ന്ന​ത്. 300–400 വ​ർ​ഷം നി​ല​നി​ൽ​ക്കാ​നു​ള്ള കൊ​ടി​മ​ര​മാ​ണെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്.

വീ​ട്ടി​ൽ നി​ന്നു​ള്ള സ്വ​ർ​ണം ജ്വ​ല്ല​റി​യി​ൽ കൊ​ടു​ത്ത് 24 കാ​ര​റ്റ് സ്വ​ർ​ണ​മാ​ക്കി. മോ​ഹ​ൻ​ലാ​ൽ ത​ന്നെ വി​ളി​ച്ച് സ്വ​ർ​ണം ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു. ഇ​ങ്ങ​നെ പ​ല​രും അ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

അ​ന്ന​ത്തെ ദേ​വ​സ്വം ബോ​ർ​ഡ് മെ​മ്പ​ർ അ​ജ​യ് ത​റ​യി​ൽ, പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ല്ലാം കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് സ്വ​ർ​ണം വാ​ങ്ങി​വ​ച്ച​ത്. ഭ​ഗ​വാ​ന് സ​മ​ർ​പ്പി​ച്ച​താ​ണ്. ര​സീ​ത് വാ​ങ്ങി​യി​ല്ല.

രേ​ഖ​ക​ളൊ​ന്നും സൂ​ക്ഷി​ച്ചി​ട്ടി​ല്ല. അ​വ​ർ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടാ​വു​മെ​ന്നും എ​ല്ലാം പോ​ലീ​സ് അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Related posts

Leave a Comment