പൊ​തു​പ​ണി​മു​ട​ക്കു ദി​വ​സം ഡ്രൈ​വിം​ഗ് സ്കൂ​ൾ ഏ​ജ​ന്‍റു​മാ​ർ​ക്കൊ​പ്പം മ​ദ്യ​സ​ത്കാ​രം: ര​ണ്ടു എംവിഐ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രൂ​ര​ങ്ങാ​ടി: ഇ​ക്ക​ഴി​ഞ്ഞ പൊ​തു​പ​ണി​മു​ട​ക്കു ദി​വ​സം ഡ്രൈ​വിം​ഗ് സ്കൂ​ൾ ഏ​ജ​ന്‍റു​മാ​ർ​ക്കൊ​പ്പം മ​ദ്യ​സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നു മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​ര​ങ്ങാ​ടി ജോ​യി​ന്‍റ് ആ​ർ.​ടി ഓ​ഫീ​സി​ലെ ര​ണ്ട് എം​വിഐ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

സു​നി​ൽ​ബാ​ബു, ബെ​ന്നി വ​ർ​ഗീ​സ് എ​ന്നി​വ​രെ​യാ​ണ് സം​സ്ഥാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ആ​ർ. ശ്രീ​ലേ​ഖ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. തൃ​ശൂ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എം. ​സു​രേ​ഷ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൻ​മേ​ലാ​ണ് ന​ട​പ​ടി. പ​ണി​മു​ട​ക്ക് ദി​വ​സം ഉ​ച്ച​യ്ക്കു​ശേ​ഷം ദേ​ശീ​യ​പാ​ത ത​ല​പ്പാ​റ​യി​ലെ ഒ​രു ഹോ​ട്ട​ലി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രും ഡ്രൈ​വിം​ഗ് സ്കൂ​ൾ ന​ട​ത്തി​പ്പു​കാ​രും പ​ങ്കെ​ടു​ത്ത സ​ത്കാ​രം ന​ട​ന്ന​ത്.

ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ഇ​തോ​ടെ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​ന്വേ​ഷ​ണ​ത്തി​നു ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. പ​ങ്കെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ടു ഡി​വൈ​എ​ഫ്ഐ തി​രൂ​ര​ങ്ങാ​ടി ബ്ലോ​ക്ക് ക​മ്മി​റ്റി ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ചും ന​ട​ത്തി​യി​രു​ന്നു.

Related posts