അദ്ദേഹത്തെ ആ പേര് വിളിക്കുന്ന രണ്ടേ രണ്ടു പേരില്‍ ഒരാള്‍ ഞാനാണ് ! മോഹന്‍ലാലിന് പിറന്നാള്‍ ആശംസ നേര്‍ന്നപ്പോള്‍ ശ്വേതാ മേനോന്‍ പറഞ്ഞതിങ്ങനെ…

മലയാളികളുടെ താരരാജാവ് മോഹന്‍ലാലിന്റെ 61-ാം പിറന്നാളാണ് കഴിഞ്ഞു പോയത്. എല്ലാ മേഖലയില്‍ നിന്നുമുള്ള ആളുകളും പ്രിയ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു.

രാഷ്ട്രീയക്കാരും ചലച്ചിത്ര പ്രവര്‍ത്തകരും മുതല്‍ സാധാരണക്കാരുടെ വരെ സമൂഹമാധ്യമ സ്റ്റാറ്റസുകളില്‍ ലാലേട്ടന്‍ നിറഞ്ഞു നിന്നു.

മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മലയാളത്തിലെയും ഇന്ത്യയിലെയും ഒട്ടുമിക്ക സിനിമാ താരങ്ങളും സ്റ്റാറ്റസ് ഇട്ടിരുന്നു.

ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായതാണ് നടി ശ്വേതാ മേനോന്‍ പങ്കുവച്ചത്. ‘ഹാപ്പി ബെര്‍ത്ത്‌ഡേ ഡിയര്‍ ലാട്ടാ’ എന്നാണ് ശ്വേത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒപ്പം ലാട്ടാ എന്ന് വിളിക്കാന്‍ കഴിയുന്ന രണ്ടുപേരെയുളളൂ എന്നും പോസ്റ്റിലുണ്ട്. മറ്റെല്ലാവരും അദ്ദേഹത്തെ ലാലേട്ടാ എന്നാണ് വിളിക്കുന്നതെന്നും ശ്വേത പറയുന്നു.

Related posts

Leave a Comment