അച്ഛനും അമ്മയും സ്വാമിയുടെ അടിമകളായപ്പോള്‍ തനിക്കു വഴങ്ങേണ്ടി വന്നു;ഒടുവില്‍ പീഡനം ആക്രമമായപ്പോള്‍ ജനനേന്ദ്രിയം മുറിയ്ക്കാന്‍ തീരുമാനിച്ചു; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ മൊഴി ഇങ്ങനെ…

തിരുവനന്തപുരം: വര്‍ഷങ്ങളോളം നീണ്ടു നിന്ന ലൈംഗിക ചൂഷണത്തില്‍ സഹികെട്ട് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച്  നീതി നടപ്പാക്കിയ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആക്രമിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നതിങ്ങനെ. പീഡനം ആക്രമമായി മാറിയപ്പോഴാണ് തനിക്കിത് ചെയ്യേണ്ടിവന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. കഴുത്തില്‍ കത്തിവച്ച് ആക്രമിക്കാന്‍ സ്വാമി ശ്രമിച്ചപ്പോള്‍ വേറെ മാര്‍ഗം ഒന്നുമില്ലാതെയാണ് തനിക്ക് ലിഗഛേദനം നടത്തേണ്ടി വന്നതെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. നഗരത്തിലെ ഒരു കോളേജിലെ അവസാനവര്‍ഷ നിയമവിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി.വെള്ളിയാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ തിരുവനന്തപുരം കണ്ണമ്മൂലയിലാണ് അത്യപൂര്‍വമായ ഈ സംഭവം ഉണ്ടായത്. ചങ്ങനാശേരി സ്വദേശിയും പന്മന ആശ്രമത്തിലെ മുന്‍ അന്തേവാസിയുമായിരുന്ന സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ വിദഗ്ദ്ധര്‍ തുന്നിപ്പിടിപ്പിച്ചെങ്കിലും മൂത്രക്കുഴലും രക്തക്കുഴലുകളും പൂര്‍ണമായി മുറിഞ്ഞുപോയത് കൂട്ടിച്ചേര്‍ക്കാനായില്ല. എന്നാല്‍ സ്വാമി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ജനനേന്ദ്രിയം അറ്റു…

Read More