എത്ര പേര്‍ പറഞ്ഞു അവന്റെ അടുത്തേക്ക് പോകരുതെന്ന് ! തനിക്കെതിരേ ഒരു ഗൂഢസംഘം ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.ആര്‍ റഹ്മാന്‍…

കഴിഞ്ഞ കുറച്ചു നാളുകളായി തനിക്കെതിരേ ഒരു ഗൂഢസംഘം ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.ആര്‍ റഹ് മാന്‍. അടുത്തിടെയായി തനിക്ക് ബോളിവുഡില്‍ സിനിമ കുറയാന്‍ കാരണവും ഇതാണെന്ന് റഹ് മാന്‍ വ്യക്തമാക്കി. റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്കെതിരേ ബോളിവുഡില്‍ ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റഹ്മാന്‍ വെളിപ്പെടുത്തിയത്. ”നല്ല സിനിമകള്‍ വേണ്ടെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഒരു സംഘമുണ്ടെന്ന് ഞാന്‍ കരുതുന്നു, തെറ്റിദ്ധാരണകള്‍ കാരണം ചില തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നു. മുകേഷ് ചബ്ര എന്റെയടുത്തെത്തിയപ്പോള്‍, രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ അദ്ദേഹത്തിന് നാല് ഗാനങ്ങള്‍ നല്‍കി. അദ്ദേഹം എന്നോട് പറഞ്ഞു, ‘സര്‍, എത്ര പേര്‍ പറഞ്ഞു, പോകരുത്, അവന്റെ (എ ആര്‍ റഹ്മാന്‍) അടുത്തേക്ക് പോകരുത് അവര്‍ കഥകള്‍ക്ക് ശേഷം കഥകള്‍ പറഞ്ഞു.’ ഞാന്‍ അത് കേട്ടു, ഞാന്‍ മനസ്സിലാക്കി,” എആര്‍ റഹ്മാന്‍ പറഞ്ഞു. എന്തു കൊണ്ടാണ് നല്ല സിനിമകള്‍ തന്നിലേക്ക്…

Read More

എ.ആര്‍ റഹ്മാന്റെ അനന്തിരവള്‍ സിനിമയിലേക്ക് ! ഭവാനിശ്രീയുടെ അരങ്ങേറ്റം സൂപ്പര്‍താരത്തിന്റെ നായികയായി…

എ.ആര്‍ റഹ്മാന്റെ അനന്തിരവള്‍ ഭവാനി ശ്രീ സിനിമയിലേക്ക്. റഹ്മാന്റെ സഹോദരിയും ഗായികയുമായ എ.ആര്‍ റൈഹാനയുടെ മകളാണ് ഭവാനി ശ്രീ. സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ്കുമാര്‍ ഭവാനി ശ്രീയുടെ മൂത്ത സഹോദരനാണ്. വിജയ് സേതുപതി. ഐശ്വര്യ രാജേഷ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന കാ പെ രണസിങ്കം എന്ന ചിത്രത്തിലൂടെയാണ് ഭവാനി ശ്രീ സിനിമയില്‍ എത്തുന്നത്. ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെയാണ് ഭവാനി അവതരിപ്പിക്കുന്നത്.പി.കെ വീരുമാണ്ടിയാണ് വിജയ് സേതുപതി ചിത്രം സംവിധാനം ചെയ്യുന്നത്. കെ.ജെ.ആര്‍ സ്റ്റുഡിയോസ് ആണ് നിര്‍മാണം. സംഗീതമൊരുക്കുന്നത് ജിബ്രാനാണ്. അമല അകിനേനി പ്രധാനവേഷത്തില്‍ എത്തുന്ന ഹൈ പ്രീസ്റ്റസ് എന്ന വെബ് സീരിസിലും ഭവാനി വേഷമിടാന്‍ ഒരുങ്ങുകയാണ്. നടന്‍ കൃഷ്ണയാണ് വെബ് സീരീസ് നിര്‍മിക്കുന്നത്.

Read More

ആദ്യം എ.ആര്‍ റഹ്മാന്റെ പിന്‍ഗാമിയായി; ഇപ്പോള്‍ ഐശ്വര്യ റായിയുടെ മകനും; സംഗീത് കുമാറിന് ഇത്തരം വേലത്തരങ്ങള്‍ പുത്തരിയല്ല…

ഐശ്വര്യാ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായെത്തിയ സംഗീത് കുമാറിന് ഇത്തരം വേലത്തരങ്ങള്‍ പുതുമയുള്ള കാര്യമല്ലെന്ന് വിവരം. മുമ്പ് ഇയാള്‍ എ.ആര്‍ റഹ്മാന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ടിരുന്നു എന്നാണ് പുതിയ വിവരം. ഐശ്വര്യാ റായ് തന്റെ അമ്മയാണെന്നതിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും വിശാഖപട്ടണം സ്വദേശിയായ ഇയാള്‍ അവകാശപ്പെട്ടിരുന്നു. നടി വിഷയത്തില്‍ പരാതി നല്‍കിയാല്‍ യുവാവിന് എതിരെ കേസെടുക്കാമെന്നാണ് സംഭവത്തില്‍ വിശാഖപട്ടണം പോലീസ് പറയുന്നത്. ഈ യുവാവ് മുന്‍പ് താന്‍ എ.ആര്‍.റഹ്മാന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ടിരുന്നു. ഇദ്ദേഹം ആന്ധ്രയിലെ ഒരു ബസ് കണ്ടക്ടറുടെ മകനാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പഠിക്കാന്‍ സമര്‍ത്ഥനായിരുന്ന സന്ദീപ് ഇപ്പോള്‍ മദ്യത്തിന് അടിമയാണ്. 1988 ല്‍ ലണ്ടനിലായിരുന്നു തന്റെ ജനനം. ഐ.വി.എഫ് ചികിത്സ വഴിയായിരുന്നു ഇത്. രണ്ടു വയസ്സുവരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെയാണ് വളര്‍ന്നത്. 27 വയസ്സുവരെ ആന്ധ്രയിലെ ചോളപുരത്താണ് താമസിച്ചിരുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും…

Read More

അമ്മയെ പ്രകീര്‍ത്തിക്കുന്ന ഗാനം പങ്കുവച്ച് കളക്ടര്‍ ബ്രോ; പ്രശാന്തിന്റെ പോസ്റ്റ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കെതിരായ പോലീസ് നടപടിയ്ക്കിടെ

അമ്മയെ പ്രകീര്‍ത്തിക്കുന്ന ഗാനം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് കളക്ടര്‍ ബ്രോ എന്‍. പ്രശാന്ത്. ജിഷ്ണു പ്രണോയിയുടെ അമ്മയ്‌ക്കെതിരായി ഡിജിപി ഓഫീസിനു മുന്നിലുണ്ടായ പൊലീസ് നടപടിക്കു പിന്നാലെയാണ് എന്‍.പ്രശാന്ത് ഐഎഎസ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. അമ്മയെ പ്രകീര്‍ത്തിക്കുന്ന ഗാനമാണ് കളക്ടര്‍ ബ്രോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ എന്ന സ്റ്റാറ്റസിലാണ് എ.ആര്‍.റഹ്മാന്റെ ഉയിരും നീയെ എന്ന ഗാനം പങ്ക് വച്ചിരിക്കുന്നത്. കളക്ടര്‍ ബ്രോയുടെ ഫേസ്ബുക്ക് പോസ്റ്റിന് അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിക്കുന്നത്. പ്രശാന്തിന്റെ പോസ്റ്റിനു താഴെ ഒരാള്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു

Read More