സംഘാടകര്‍ നടിമാരെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു ! ബിഗ്‌ബോസില്‍ നിന്ന് പുറത്തായ നടി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

വന്‍ ഹിറ്റായ റിയാലിറ്റി ഷോ ബിഗ്‌ബോസിന്റെ തെലുങ്ക് പതിപ്പിന്റെ ആദ്യ എലിമിനേഷനില്‍ പുറത്തായ നടിയുടെ വെളിപ്പെടുത്തല്‍ കേട്ട് അമ്പരക്കുകയാണ് ആളുകള്‍. സൂപ്പര്‍താരം നാഗാര്‍ജ്ജുന അവതാരകനായെത്തുന്ന പരിപാടിയുടെ സംഘാടകര്‍ വനിതാ മത്സരാര്‍ത്ഥികളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു എന്നാണ് നടി ഹേമയുടെ തുറന്നു പറച്ചില്‍. ഗര്‍ഭിണിയാണെങ്കില്‍ ഷോയില്‍ മൂന്നു മാസം തുടരാനാകില്ല. ഇത് പതിവ് പരിശോധന ആണെന്നും തനിക്കതില്‍ തെറ്റൊന്നും തോന്നിയിരുന്നില്ല എന്നും വ്യക്തമാക്കിയ ഹേമ പരിപാടിക്കിടയിലെ അപ്രതീക്ഷിത അപകടത്തെ തുടര്‍ന്നുള്ള ഗര്‍ഭച്ഛിദ്രം ഒഴിവാക്കുന്നതിനു വേണ്ടിയാണി നടപടിയാണിതെന്നും കൂട്ടിച്ചേര്‍ത്തു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളില്‍ ജനപ്രീതി ആര്‍ജ്ജിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ അവതാരകനായി വന്ന ബിഗ് ബോസ് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.ഷോയുടെ രണ്ടാം ഭാഗം ഉടന്‍ എത്തുമെന്നാണ് സൂചന. തമിഴിലെ ബിഗ് ബോസ് ഷോയുടെ മൂന്നാം പതിപ്പാണ്…

Read More

മദ്യപിച്ച് മദോന്മത്തകളായി നടിമാര്‍ ! മദ്യലഹരിയില്‍ കാട്ടിക്കൂട്ടിയത് മൂക്കത്ത് വിരല്‍ വയ്പ്പിക്കുന്ന സംഭവങ്ങള്‍; കാമുകനൊപ്പം ലിപ് ലോക്കും കൂടിയായപ്പോള്‍ സഹിക്കാന്‍ കഴിയാതെ ആരാധകര്‍…

മദ്യപിച്ചു കഴിഞ്ഞ ശേഷം രണ്ടു നടിമാര്‍ കാട്ടിക്കൂട്ടിയ കോലാഹലങ്ങളാണ് ഇപ്പോള്‍ കോളിവുഡിലെ ചര്‍ച്ചാവിഷയം. തമിഴ് ബിഗ്‌ബോസ് സീസണ്‍ 2വിലെ താരങ്ങളായിരുന്നു നടി യാഷിക ആനന്ദും ഐശ്വര്യ ദത്തയും. പരിപാടിയില്‍ ശത്രുക്കളെ പോലെ ഇടപെട്ടിരുന്ന ഇവര്‍ ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ഇവര്‍ പങ്കുവച്ച വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പാര്‍ട്ടി നടക്കുന്നതിനിടെ ഐശ്വര്യ ലൈവ് വന്നിരുന്നു. ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. ഇതിനിടെ കൂടെ ഉണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വിഡിയോയില്‍ കാണാം. വീഡിയോയ്‌ക്കെതിരെ ഒരു വിഭാഗം വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. നടിമാര്‍ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മദ്യപിച്ച് ഇത്തരം വൃത്തികേടുകള്‍ കാണിച്ചുകൂട്ടി അത് വീഡിയോയാക്കിയതിന് എതിരെയാണ് കമന്റുകള്‍. ഇവരുടെ വസ്ത്രധാരണത്തെയും പലരും വിമര്‍ശിക്കുന്നുണ്ട്.

Read More

മരുന്നു കഴിക്കാതെ രാത്രിയില്‍ ഉറങ്ങാന്‍ പറ്റാതായി ! ഹൗസില്‍ നിന്നു പുറത്തു വന്നയുടന്‍ സൈക്കോളജിസ്റ്റിനെ പോയിക്കണ്ടു;ബിഗ്‌ബോസ് ഹൗസിലെ അനുഭവങ്ങളെപ്പറ്റി നടി അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍…

മലയാള ടെലിവിഷന്‍ രംഗത്ത് തിരക്കുള്ള നടിയാണ് അര്‍ച്ചന സുശീലന്‍. വില്ലത്തി വേഷങ്ങളാണ് അര്‍ച്ചനയെ ആളുകളുടെ ഇഷ്ടതാരമാക്കിയത്. സ്ഥിരം വില്ലത്തി വേഷങ്ങളും അല്‍പ്പം ജാഡയിട്ടുള്ള പെരുമാറ്റവും സാധാരണക്കാര്‍ക്കിടയില്‍ അര്‍ച്ചനയ്ക്ക് ഒരു അഹങ്കാരി ഇമേജാണ് നല്‍കിയത്. എന്നാല്‍ ബിഗ്‌ബോസിലെ അര്‍ച്ചനയുടെ പ്രകടനം ആളുകളെ അമ്പരപ്പിക്കുന്നതായിരുന്നു. ഷോയില്‍ സുഹൃത്തുക്കളൊക്കെ പുറത്തുപോയപ്പോള്‍ തനിച്ചായ അര്‍ച്ചന ക്യാമറയോട് സംസാരിക്കാന്‍ തുടങ്ങിയതും ചര്‍ച്ചയായിരുന്നു. ആ അനുഭവങ്ങളെക്കുറിച്ച് ഇപ്പോള്‍ അര്‍ച്ചന മനസ്സു തുറക്കുകയാണ്. ‘വിഷമങ്ങളെയും സംശയങ്ങളെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഞാന്‍ എന്നെ തന്നെ ബിസിയാക്കുകയാണ് ചെയ്യാറ്. പക്ഷേ, ബിഗ്ബോസ് വീട്ടില്‍ മൊബൈലോ മറ്റു സൗകര്യങ്ങളോ ഇല്ല. പിന്നീട് ദീപനും ദിയയും,സുഹൃത്തുക്കള്‍ ഓരോരുത്തരായി ഔട്ടായപ്പോള്‍ ഞാന്‍ എന്റെ കിടക്കയ്ക്കു സമീപമുള്ള ക്യാമറയുമായി കൂട്ടായി. ക്യാമറയേ ‘രമേശ്’ എന്നു വിളിച്ചു സംസാരിച്ചു. 56-ാമത്തെ ദിവസം വരെ അത് എന്നോടു പ്രതികരിച്ചിരുന്നു. പിന്നീട് ഒരു അനക്കവും ഇല്ല. എനിക്ക് എന്നെ തന്നെ…

Read More

അവള്‍ക്ക് അച്ഛന്‍ എപ്പോഴും അടുത്തു വേണം ! അച്ഛന്‍ കൊടുത്ത മെഡലണിഞ്ഞാണ് ഉറങ്ങുന്നതു പോലും; ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയുടെ കുറിപ്പ് വൈറലാകുന്നു…

ബിഗ്‌ബോഗ് ഹിന്ദി പതിപ്പിന്റെ 12-ാം സീസണിലെ ഏറ്റവും പ്രശസ്തനായ മത്സരാര്‍ഥിയാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഷോ തുടങ്ങിയ അന്നു മുതല്‍ താരം പല വിമര്‍ശനങ്ങളും നേരിട്ടെങ്കിലും ഷോയില്‍ ഇപ്പോഴും ഏറ്റവുമധികം ആരാധകര്‍ ശ്രീയ്ക്കു തന്നെ. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ദേവിയുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലാവുന്നത്. ഹൃദയഭേദകമായ ഒരു കുറിപ്പോടെ മകള്‍ സാന്‍വിക ഉറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്, ഭുവനേശ്വരി. ശ്രീശാന്ത് – ഭുവനേശ്വരി ദമ്പതികളുടെ മൂത്ത മകള്‍ സാന്‍വികയ്ക്ക് അച്ഛനോടുള്ള സ്നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ് ഈ ചിത്രം. ഭുവനേശ്വരി ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വളരെപ്പെട്ടെന്നു തന്നെ വൈറലായി. നൂറു ദിവസമായി തുടരുന്ന ഷോയില്‍ മത്സരാര്‍ത്ഥികള്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമില്ലെങ്കിലും കഴിഞ്ഞ ദിവസം ഹൗസിലുള്ള മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ കാണാനുള്ള അവസരം ഒരുക്കിയിരുന്നു. അങ്ങനെ ശ്രീശാന്തിന്റെ ഭാര്യയും മകനും മകളും താരത്തെ കാണാന്‍ ഹൗസിലെത്തി.…

Read More

ബിഗ്‌ബോസില്‍ ശ്രീശാന്തിനെ കണക്കറ്റു പരിഹസിച്ച് സല്‍മാന്‍ ഖാന്‍ ! ഷോയില്‍ യഥാര്‍ഥ വില്ലന്‍ ശ്രീശാന്തെന്നും സല്‍മാന്‍; ബിഗ്‌ബോസ് ഹൗസില്‍ നടന്ന സംഭവങ്ങള്‍ ഇങ്ങനെ…

ബിഗ് ബോസ് ഹിന്ദി 12-ാം സീസണില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ കണക്കറ്റു പരിഹസിച്ച് അവതാരകന്‍ സല്‍മാന്‍ ഖാന്‍. സഹമത്സരാര്‍ഥിയായ ദീപക് ഠാക്കൂറുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് സല്‍മാന്‍ ശ്രീശാന്തിനെ നിശിതമായി വിമര്‍ശിച്ചത്.ഈ ആഴ്ചയില്‍ ഷോയിലെ വില്ലനായി ദീപകിനെ മറ്റു മത്സരാര്‍ഥികള്‍ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ യഥാര്‍ഥ വില്ലന്‍ ശ്രീശാന്താണെന്ന് സല്‍മാന്‍ പറഞ്ഞു. എന്തുകൊണ്ടാണ് മറ്റുള്ളവരോട് മോശമായി പെരുമാറുന്നതെന്ന് സല്‍മാന്‍ ആരാഞ്ഞപ്പോള്‍ താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും തന്റെ നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ശ്രീശാന്തിന്റെ മറുപടി. ഇതേത്തുടര്‍ന്നാണ് സല്‍മാന്‍ ശ്രീശാന്തിനെ പരിഹസിച്ചത്.ശ്രീശാന്ത് വ്യക്തികളെ പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വിലയിരുത്തുന്നതെന്ന് ദീപക് കുറ്റപ്പെടുത്തി. ബിഗ് ബോസിലെ മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമാണ് ശ്രീശാന്ത്. ഷോയുടെ തുടക്കത്തില്‍ തന്നെ ശ്രീശാന്ത് മറ്റുള്ളവരുമായി കൊമ്പുകോര്‍ത്തിരുന്നു. ഷോയിലെ ആദ്യ ടാസ്‌ക് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന ശ്രീശാന്തിനെ മറ്റു മത്സരാര്‍ഥികള്‍ കുറ്റപ്പെടുത്തി. ഇഷ്ടമല്ലാത്ത…

Read More

ബിഗ്‌ബോസ് മത്സരാര്‍ഥികളില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ശ്രീശാന്തിന് ! ഹിന്ദി ബിഗ്‌ബോസില്‍ പങ്കെടുക്കുന്നത് സൂപ്പര്‍ സെലിബ്രിറ്റികള്‍…

മുംബൈ: സല്‍മാന്‍ ഖാന്‍ അവതാരകനായ ഹിന്ദി ബിഗ്ബോസ് ഷോയില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ക്രിക്കറ്റ് താരം ശ്രീശാന്തിനെന്ന് സൂചന. അംഗങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം ഒരു ദേശീയമാധ്യമമാണ് പുറത്തുവിട്ടത്. ശ്രീശാന്ത് അടക്കം 17 മത്സരാര്‍ഥികളാണ് ഈ ഷോയിലുള്ളത്. 17 മത്സരാര്‍ഥികളില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ശ്രീശാന്തിനാണ് എന്നാണ് റിപ്പോര്‍ട്ട്. ആഴ്ചയില്‍ അഞ്ച് ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ പ്രതിഫലം. ഗായകന്‍ അനൂപ് ജലോട്ടയ്ക്ക് ആഴ്ചയില്‍ 45 ലക്ഷമാണ് പ്രതിഫലമായി നല്‍കുന്നത്. പെണ്‍ സുഹൃത്തിനോടൊപ്പമാണ് അദ്ദേഹം പരിപാടിയിലേക്കെത്തിയത്. ടെലിവിഷന്‍ താരം കരണ്‍വീര്‍ ബൊഹ്റയ്ക്കും നടി നേഹ പെന്‍ഡ്സെയ്ക്കും 20 ലക്ഷമാണ് ലഭിക്കുന്നത്. 15 ലക്ഷവുമായി ദിപിക കക്കര്‍ തൊട്ടുപുറകിലുണ്ട്. 100 ദിവസമാണ് ഷോ നടക്കുക. പരിപാടിയിലെത്തി രണ്ട് ദിവസം പിന്നിടുന്നതിനിടയില്‍ത്തന്നെ താന്‍ പുറത്തേക്ക് പോവുകയാണെന്ന് ശ്രീശാന്ത് അറിയിച്ചിരുന്നു. സഹമത്സരാര്‍ത്ഥികളുടെ പെരുമാറ്റവും ടാസ്‌ക്കുകളിലെ വിയോജിപ്പുമായിരുന്നു തന്നെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു.…

Read More

സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു കഴിഞ്ഞു ! ഞാനും പേളിയും ഭാവികാര്യങ്ങളെക്കുറിച്ചുള്ള ആലോചനയിലാണ്; ബിഗ്‌ബോസിലെ കാമുകന്‍ ശ്രീനിഷ് പറയുന്നതിങ്ങനെ…

ബിഗ്‌ബോസ് റിയാലിറ്റി ഷോ കണ്ട ഏവരും ചര്‍ച്ച ചെയ്ത വിഷയമായിരുന്നു പേളി മാണിയും ശീനിഷും തമ്മിലുള്ള പ്രണയം. ബിഗ്‌ബോസ് ഹൗസിനുള്ളില്‍ തന്നെ ഇരുവരുടെയും പ്രണയത്തിനെതിരേ ശബ്ദമുയര്‍ന്നിരുന്നു. ബിഗ്‌ബോസില്‍ പിടിച്ചു നില്‍ക്കാനുള്ള ഒരു കളി മാത്രമാണ് ഇവരുടെ പ്രണയമെന്നായിരുന്നു ബിഗ്‌ബോസ് ഹൗസില്‍ ഉള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഷോ കഴിഞ്ഞതോടെ എല്ലാവര്‍ക്കും അറിയേണ്ടത് ഇവരുടെ ഭാവി കാര്യങ്ങളെക്കുറിച്ചാണ്. ഇപ്പോള്‍ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിഷ്. ബിഗ് ബോസിലെ ഏറ്റവും സന്തോഷവാനായ മത്സരാര്‍ത്ഥി താനായിരുന്നുവെന്ന് ശ്രീനിഷ് ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നത്. സാബുമോന്‍ വിജയിയായതില്‍ അതിയായ സന്തോഷമുണ്ടെന്നും എന്നാല്‍ തന്റെ മനസ്സിലെ വിജയി എന്നും പേളി മാണിയാണെന്നും ശ്രീനിഷ് പ്രതികരിച്ചു. ഹൗസിലെ പേളി-ശ്രീനിഷ് പ്രണയം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇത് തിരക്കഥയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് സത്യമല്ലെന്നും ശ്രീനിഷ് പ്രതികരിച്ചു. ഇത് സ്‌ക്രിപ്റ്റ് പ്രകാരമാണെന്ന് ചിലര്‍ പറയുന്നതു കേട്ടു. എന്നാല്‍ അതില്‍…

Read More

എന്നെക്കുറിച്ച് ഷോയിലൂടെ പുറത്തു വന്നത് നെഗറ്റീവ് കാര്യങ്ങള്‍ മാത്രം; ബിഗ് ബോസ് റിയാലിറ്റിഷോയ്‌ക്കെതിരേ ആരോപണവുമായി പുറത്തായ മത്സരാര്‍ഥി ഹിമാശങ്കര്‍…

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്‌ബോസ് റിയാലിറ്റിഷോയ്‌ക്കെതിരേ മത്സരത്തില്‍ നിന്നും പുറത്തായ ഹിമ ശങ്കര്‍. തന്നെക്കുറിച്ച് ഷോയിലൂടെ പുറത്ത് വന്നത് നെഗറ്റീവ് കാര്യങ്ങള്‍ മാത്രമാണെന്നും എന്തിനാണ് അങ്ങോട്ട് വിളിച്ചതെന്നും ഓര്‍ത്തുപോയെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ഹിമ പറഞ്ഞു. താന്‍ പുറത്തായതോടെ ഷോയ്ക്ക് പാര്‍ഷ്യാലിറ്റി ഉണ്ടോ എന്ന സംശയമാണ് ഉയരുന്നതെന്നും അവര്‍ പറഞ്ഞു. അവസാന രണ്ട് ദിവസം മാത്രമാണ് ഹിമ എന്താണ് എന്ന് കുറച്ചെങ്കിലും അറിയാന്‍ പറ്റിയത്…അപ്പോഴേക്കും എലിമിനേഷന്‍ എപ്പിസോഡ് ഷൂട്ട് ചെയ്തു കഴിയുകയും ചെയ്തു.എന്റെ വിശ്വാസം വെല്ലുവിളികള്‍ ഉയര്‍ത്തി എലിമിനേഷനില്‍ വന്നാലും പ്രേക്ഷകര്‍ എന്നെ മനസിലാക്കുമെന്നായിരുന്നു. പക്ഷെ എന്നെ കാണാതെ പ്രേക്ഷകര്‍ എങ്ങനെ എന്നെ അറിയും…ഹിമ ചോദിക്കുന്നു. ബിഗ് ബോസിന് പാര്‍ഷ്യാലിറ്റി ഉണ്ടെന്ന് പലരും മെസേജ് അയക്കുമ്പോള്‍ സ്‌ക്രിപ്റ്റഡ് അല്ല എന്ന് മറുപടി പറഞ്ഞ് മടുത്തുവെന്നും ഹിമ പറഞ്ഞു. ഇപ്പോള്‍ തനിക്കും തോന്നുന്നുണ്ട് ഷോയ്ക്ക് പാര്‍ഷ്യാലിറ്റി ഉണ്ടോ എന്നും അവര്‍…

Read More

കല്യാണത്തിനൊരുങ്ങിയ നടി മറ്റൊരാളുടെ കൂടെ ഒളിച്ചോടി ! ബിഗ് ബോസ് ഹൗസില്‍ ഫ്രീക്കന്‍ ബഷീര്‍ ബഷിയ്ക്ക് കിട്ടിയത് കിടിലന്‍ പണി…

റേറ്റിംഗ് കുറവാണെങ്കിലും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലെ മത്സരം മുറുകുകയാണ്. പ്രേക്ഷകരെ സ്വാധീനിക്കുന്ന തരത്തിലുള്ള ടാസ്‌ക്കുകളാണ് ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്നത്. സംഭവം രസകരമായി വരുന്നതോടെ വിമര്‍ശനം ഉന്നയിച്ചിരുന്ന ജനങ്ങളുടെ കാഴ്ചപ്പാടിനു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. പ്രേക്ഷകരെ എന്റര്‍ടെയ്ന്‍്മെന്റ് ചെയ്യിപ്പിക്കുന്ന തരത്തിലേയ്ക്ക് മലയാളം ബിഗ് ബോസ് മാറി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയിലെ ചര്‍ച്ച വിഷയം ബിഗ് ബോസ് ഹൗസില്‍ അരങ്ങേറിയ പെണ്ണു കാണലിനെ കുറിച്ചാണ്. സുന്ദരി നീയും സുന്ദരന്‍ ഞാനും എന്നായിരുന്നു ബിഗ് ബോസ് നല്‍കിയ ടാസ്‌ക്ക്. അംഗങ്ങള്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മത്സരിക്കേണ്ടത്. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലുളള കോമഡി ടാസ്‌ക്കായിരുന്നു ബിഗ് ബോസ് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. അംഗങ്ങള്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് സികിറ്റ് കളിക്കുകയായിരുന്നു. വേദിയില്‍ ചരി പടര്‍ത്തുന്ന തരത്തിലുളള സ്‌കിറ്റായിരുന്നു ഇവര്‍ അഭിനയിച്ചത്. ഏറ്റവും എടുത്തു പറയേണ്ട്ത് സ്‌കിറ്റിന്റെ ക്ലൈമാക്സായിരുന്നു. ബിഗ് ബോസിലെ ഇമോഷണല്‍ മത്സരാര്‍ഥിയായ അതിഥിക്കാണ്…

Read More

രണ്ടു കുട്ടികളുടെ പിതാവ്;ആദ്യഭാര്യയുടെ സമ്മതത്തോടെ രണ്ടാമതും വിവാഹം കഴിച്ചു; ഇതിനൊപ്പം അവതാരകയുമായി ലിവിംഗ് ടുഗദറും; ബിഗ് ബോസിലെ മത്സരാര്‍ഥി ബഷീര്‍ ബഷി കൊച്ചിയിലെ ഫ്രീക്കന്‍…

ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ബിഗ്‌ബോസിന്റെ ശനിദശ തീരുന്നില്ല. റിയാലിറ്റിഷോയ്‌ക്കെതിരേയുള്ള തെറിവിളി നിര്‍ബാധം തുടരുകയാണ്. പലവിധ വിവാദങ്ങളില്‍ പെട്ടവരാണ് മത്സരാര്‍ഥികളില്‍ പലരും എന്നത് തെറിവിളിയുടെ ആക്കം കൂട്ടുന്നു. ഇക്കൂട്ടത്തില്‍ ആളുകളുടെ തെറിവിളി ഏറ്റവുമധികം ഏറ്റുവാങ്ങിയത് രണ്ട് വിവാഹം ചെയ്ത ബഷീര്‍ ബഷിയാണ്. മത്സരത്തിന്റെ ഭാഗമായി എല്ലാം തുറന്നു പറയുന്നതിനിടയിലാണ് ബഷീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ വിവാഹത്തില്‍ ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്. മൂന്നു മാസം മുന്‍പാണ് രണ്ടാമത്തെ വിവാഹം ചെയ്തത്. അതും ആദ്യഭാര്യയുടെ സമ്മതത്തോടെ തന്നെയാണ് ബഷീര്‍ പറയുന്നുണ്ട്. ഇതിനിടയ്ക്ക് അവതാരകയെ മതംമാറ്റി ലിവിംഗ് ടുഗതറും നടന്നു. ഇമ്മാതിരി തലതെറിച്ചവനെ പുറത്താക്കിയില്ലെങ്കില്‍ ലാലേട്ടനോടുള്ള ബഹുമാനം ഇല്ലാതാകുമെന്നാണ് ആരാധകര്‍ പറയുന്നത്. മത്സരാര്‍ഥികള്‍ക്കിടയില്‍ ആദ്യദിവസം ചര്‍ച്ചയായതും കൊച്ചിയിലെ ഫ്രീക്കനായ ബഷീറിന്റെ കുടുംബകാര്യമായിരുന്നു.താന്‍ രണ്ട് കല്യാണം കഴിച്ചിട്ടുണ്ടെന്നും രണ്ടാം കല്യാണം മൂന്ന് മാസം മുമ്പായിരുന്നു എന്നുമാണ് ബഷീര്‍ പറയുന്നത്. രണ്ടാമത്തെ ഭാര്യ മാംഗ്ലൂരില്‍ പഠിക്കുകയാണെന്നും…

Read More