വിവാഹവേദിയില്‍ മത്സരിച്ച് പുഷ് അപ് എടുത്ത് വധുവും വരനും ! വീഡിയോ വൈറലാകുന്നു…

വിവാഹം ആഘോഷകരമാക്കാന്‍ പല പുതിയ വഴികള്‍ തേടുന്നവരാണ് പുതുതലമുറ. വസ്ത്രധാരണം മുതല്‍ തീമില്‍ വരെ അതു പ്രകടമാക്കുന്നവരുണ്ട്.

പാട്ടും ഡാന്‍സും വിവാഹ വേദിയില്‍ പതിവാണെങ്കിലും ഇപ്പോഴത്തെ താരം പുഷ് അപ് ആണ്. ഇത്തരത്തില്‍ വിവാഹ വേഷത്തില്‍ പുഷ്അപ് ചെയ്യുന്ന വധൂവരന്മാരുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ലെഹംഗ ധരിച്ചെത്തിയ വധുവും ഷെര്‍വാണി ധരിച്ചെത്തിയ വരനും പുഷ്അപ് എടുക്കുന്നതാണ് വീഡിയോയിലുള്ളത്.

ഫിറ്റ്‌നസ് കോച്ച് അക്ഷിക അറോറ മഹാജനും ഭര്‍ത്താവ് ആദിത്യ മഹാജനുമാണ് വീഡിയോയിലുള്ളത്. ഫിറ്റ്‌നസിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം പകരുകയായിരുന്നു ഇരുവരുടേയും ലക്ഷ്യം.

https://www.youtube.com/watch?v=6aCIKtOFj3Y

Related posts

Leave a Comment