എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യാത്ത അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന്‍; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ വൈറലാവുന്നു…

ജന്മം നല്‍കി വളര്‍ത്തി വലുതാക്കുന്ന മാതാപിതാക്കളെ മറക്കുന്ന മക്കളുടെ എണ്ണം കൂടിവരികയാണ് ഈ സമൂഹത്തില്‍.സംസ്‌കാര സമ്പന്നന്‍ എന്നവകാശപ്പെടുന്ന മനുഷ്യന്റെ പെരുമാറ്റം പലപ്പോഴും മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന തരത്തിലേക്ക് അധപതിച്ചിരിക്കുകയാണ്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായ ഒരു വീഡിയോ ആരുടെയും കരളലയിപ്പിക്കും. വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാവാത്ത പടുവൃദ്ധയായ അമ്മയെ സ്വന്തം മകന്‍ നിര്‍ദ്ദയം മര്‍ദ്ദിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെവിടെയോ ആണ് സംഭവം നടന്നിരിക്കുന്നത്. അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകനെ ഇതില്‍ നിന്നും പിന്തിരിപ്പാന്‍ മറ്റൊരു സ്ത്രീ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പതിനായിരത്തില്‍ അധികം ആളുകളാണ് ഇതിനകം വീഡിയോ പങ്കുവച്ചത്.

Read More

ഫീസടയ്ക്കാന്‍ പണമില്ല ! മാതാപിതാക്കളെ പണമടയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതിന്റെ ആദ്യപടിയായി അധ്യാപിക നാലുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു…

ഫീസടയ്ക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയ്ക്ക് അധ്യാപികയുടെ വക ക്രൂര മര്‍ദ്ദനം. ഹൈദരാബാദ് മീര്‍പേട്ടിലെ കൃഷ്ണവേണി ടാലന്റ് സ്‌കൂളിലാണ് സംഭവം. നാല് വയസുകാരനാണ് അധ്യാപികയുടെ മര്‍ദ്ദനമേറ്റത്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അദ്ധ്യാപിക, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സ്‌കൂള്‍ ഡയറക്ടര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി. പോലീസ് ചോദ്യം ചെയ്യലില്‍ അധ്യാപിക കുറ്റം സമ്മതിച്ചു. കട്ടിയേറിയ ഒരു വസ്തു ഉപയോഗിച്ചാണ് സ്വരൂപ എന്ന അധ്യാപിക കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ പോലീസ് കണ്ടെത്തുകയും ചെയ്തു. പണമടയ്ക്കാന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥിയെ മര്‍ദ്ദിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപികയുടെ മര്‍ദ്ദനം എന്നാണ് റിപ്പോര്‍ട്ട്. ഐപിസി വകുപ്പുകള്‍ക്കു പുറമേ ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുണ്ട്.  

Read More

ചെങ്കൊടി കൊണ്ട് പിന്നാമ്പുറം തുടയ്ക്കുന്ന പടമെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടു ! പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു; യുവാവിനെ സിപിഎമ്മുകാര്‍ ആശുപത്രിയിലാക്കിയ കഥയിങ്ങനെ…

പെരുമ്പാവൂര്‍: ചെങ്കൊടികൊണ്ടു സ്വന്തം ‘പിന്‍ഭാഗം’തുടയ്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ സിപിഎമ്മുകാര്‍ കൈകാര്യം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അശമന്നൂര്‍ നൂലേലി ചിറ്റേത്തുകുടി വീട്ടില്‍ സി.കെ.മൈതീനെ (34) യാണ് സിപിഎമ്മുകാര്‍ പഞ്ഞിക്കിട്ടത്. പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസങ്ങള്‍ക്കു മുമ്പാണു സംഭവം. ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്റ്റോപ്പില്‍ മൈതീന്‍ പരസ്യമായി സിപിഎം പതാകകൊണ്ടു പിന്‍ഭാഗം തുടയ്ക്കുകയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പെട്ട സിപിഎം പ്രവര്‍ത്തകര്‍ പോലീസില്‍ പരാതിപ്പെട്ടു. പിന്നീട് പോലീസ് മൈതീനെ ചോദ്യംചെയ്തു വിട്ടയയച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30-ന് ഓടക്കാലിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തരും അവിടെയെത്തിയ മൈതീനും തമ്മില്‍ വാക്കേറ്റവും അടിപടിയുമുണ്ടായി. സംഘര്‍ഷത്തില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകരായ ഓടക്കാലി പുന്നയംകരയില്‍ വസന്ത് (42), നൂലേലി ഏഴാംവാര്‍ഡ് അംഗം ഇ.എന്‍. സജീഷ് (33) എന്നിവരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.…

Read More

പിഞ്ചുകുഞ്ഞുങ്ങളെ കെട്ടിയിട്ട് പൊതിരെ തല്ലുന്ന ഹെഡ്മാസ്റ്റര്‍; ഇതു കണ്ട് നിലവിളിക്കുന്ന മുതിര്‍ന്ന കുട്ടികള്‍; അധ്യാപകന്റെ ക്രൂരതയുടെ വീഡിയോ വിദേശ മാധ്യമങ്ങളിലും…

കുട്ടികളെ നിഷ്ഠൂരമായി മര്‍ദ്ദിക്കുന്ന ഹെഡ്മാസ്റ്ററുടെ ക്രൂരത വെളിപ്പെടുത്തുന്ന വീഡിയോ വിദേശ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാവുന്നു. അലഹബാദിന് സമീപത്തുള്ള ഫഫമാവുവിലെ സ്കൂളിലാണ് ഈ മര്‍ദ്ദനം അരങ്ങേറിയത്. കൊച്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതുകണ്ട് വാവിട്ട് നിലവിളിക്കുന്ന മുതിര്‍ന്ന കുട്ടികളുടെ ദൃശ്യമാണ് വൈറലായിരിക്കുന്നത്. സഹ അദ്ധ്യാപകന്റെ ക്രൂരത വെളിവാക്കുന്ന വീഡിയോ മറ്റൊരു അദ്ധ്യാപകന്‍ തന്നെയാണ് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. ചൂരല്‍കൊണ്ടുള്ള ക്രൂരമായ മര്‍ദ്ദനം താങ്ങാനാവാതെ പല വിദ്യാര്‍ത്ഥികളും മോഹാലസ്യപ്പെട്ട് വീണതായും റിപ്പോര്‍ട്ടുണ്ട്. അധ്യാപകനെതിരെ ഒരു കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രാദേശിക നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് അത് പിന്‍വലിക്കേണ്ടി വന്നു. ഈ അധ്യാപകന്റെ ക്രൂരതയെക്കുറിച്ച് കുട്ടികള്‍ സ്ഥിരമായി പരാതിപ്പെടാറുണ്ടെങ്കിലും അധികൃതര്‍ കാര്യമാക്കുന്നില്ലെന്നും ആരോപണമുണ്ട്. സ്കൂളിലെ കായികാധ്യാപകനായ ആശിഷ് മണി തിവാരിയാണ് മര്‍ദനം കണ്ട് സഹിക്കാതെ ഇത് വീഡിയോയില്‍ ഷൂട്ട് ചെയ്യുകയും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്. ചെറിയ തെറ്റുകള്‍ക്കുപോലും ക്രൂരമായ പീഡനങ്ങളാണെന്നും ആശിഷ്…

Read More