ഉ​പ​യോ​ഗി​ക്കു​ന്ന ‘ചൈ​നീ​സ് കേ​ബി​ളു​ക​ള്‍​ക്ക്’ ഗു​ണ​നി​ല​വാ​ര​മി​ല്ല ! കെ ​ഫോ​ണി​ല്‍ ഗു​രു​ത​ര പി​ഴ​വു​ക​ള്‍ ക​ണ്ടെ​ത്തി എ ​ജി

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ കെ ​ഫോ​ണി​ല്‍ ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ള്‍ ക​ണ്ടെ​ത്തി എ ​ജി റി​പ്പോ​ര്‍​ട്ട്. മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണ​മെ​ന്ന ടെ​ണ്ട​ര്‍ വ്യ​വ​സ്ഥ​യു​ടെ ലം​ഘ​നം പ​ദ്ധ​തി​യി​ല്‍ ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കെ ​ഫോ​ണി​നാ​യി എ​ത്തി​ച്ച കേ​ബി​ളു​ക​ളു​ടെ കാ​ര്യ​ത്തി​ലും ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. കേ​ബി​ളി​ന്റെ 70 ശ​ത​മാ​നം ഭാ​ഗ​ങ്ങ​ളും ചൈ​ന​യി​ല്‍ നി​ന്നാ​ണ് എ​ത്തി​ച്ച​ത്. കേ​ബി​ളി​ന്റെ ഗു​ണ​നി​ല​വാ​ര​ത്തി​ല്‍ പ​ദ്ധ​തി പ​ങ്കാ​ളി​യാ​യ കെ​എ​സ്ഇ​ബി​ക്കും സം​ശ​യ​മു​ണ്ട്. ക​രാ​ര്‍ ക​മ്പ​നി​യാ​യ എ​ല്‍​എ​സ് കേ​ബി​ളി​ന് കെ​എ​സ്‌​ഐ​ടി​എ​ല്‍ ന​ല്‍​കി​യ​ത് അ​ന​ര്‍​ഹ​മാ​യ സ​ഹാ​യ​മാ​ണെ​ന്നും എ​ജി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. ഒ​പ്റ്റി​ക്ക​ല്‍ ഗ്രൗ​ണ്ട് വ​യ​റി​ന്റെ പ്ര​ധാ​ന ഘ​ട​ക​മാ​യ ഒ​പ്റ്റി​ക്ക​ല്‍ യൂ​ണി​റ്റും ചൈ​നീ​സ് ക​മ്പ​നി​യു​ടേ​താ​ണ്. കെ ​ഫോ​ണി​ലെ കേ​ബി​ളു​ക​ളു​ടെ ഇ​റ​ക്കു​മ​തി സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷം നേ​ര​ത്തേ ത​ന്നെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. ജൂ​ണ്‍ അ​ഞ്ചി​നാ​ണ് കെ ​ഫോ​ണ്‍ പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ര​ള​ത്തി​ന് സ​മ​ര്‍​പ്പി​ച്ച​ത്. കെ​എ​സ്ഇ​ബി​യും കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ലി​മി​റ്റ​ഡും…

Read More

ചൈനീസ് വാക്‌സിന്‍ അസല്‍ ‘ചൈനീസ് ഐറ്റം’ ! തങ്ങളുടെ വാക്‌സിന് ‘കാര്യമായ’ ഫലപ്രാപ്തിയില്ലെന്ന് തുറന്നു പറഞ്ഞ് ചൈനീസ് ഉദ്യോഗസ്ഥന്‍…

ലോകമെമ്പാടും കോവീഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഉയര്‍ന്ന ഫലപ്രാപ്തിയുള്ള വാക്‌സിനായുള്ള ഗവേഷണത്തിലാണ് ശാസ്ത്രജ്ഞരെല്ലാം. പല രാജ്യങ്ങളുടെയും വാക്‌സിനുകള്‍ ലോകമെമ്പാടും സ്വീകരിക്കപ്പെടുന്നുണ്ടെങ്കിലും വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയുടെ വാക്‌സിന് അധികം ആവശ്യക്കാരില്ലെന്നതാണ് വസ്തുത. വാക്‌സിന്‍ ഗുണനിലവാരക്കുറവാണ് പലരും ചൈനീസ് വാക്‌സിന്‍ തിരസ്‌ക്കരിക്കാനുള്ള കാരണമായി പറയുന്നത്. ഇപ്പോഴിതാ ചൈനീസ് വാക്‌സീന് ‘ഉയര്‍ന്ന’ ഫലക്ഷമതയില്ലെന്നു ചൈനയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ തലവന്‍ ജോര്‍ജ് ഗാവോ (ഗാവോ ഫു) തുറന്നു പറഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍നിന്നുതന്നെ ഇത്തരമൊരു തുറന്നുപറച്ചില്‍ വന്നത് ചൈനയ്ക്ക് തിരിച്ചടിയായി. ചൈനീസ് സര്‍ക്കാര്‍ ഇതുവരെ മറ്റു രാജ്യങ്ങളിലേക്കായി ലക്ഷക്കണക്കിന് ഡോസ് വാക്‌സീനുകള്‍ കയറ്റി അയച്ചിട്ടുണ്ട്. ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ചൈനീസ് വാക്‌സിന്‍ ജനങ്ങളില്‍ എടുത്തു തുടങ്ങിയിരുന്നു. ഇതൊക്കെയായാലും വാക്‌സിനിന്റെ ഫലക്ഷമത എത്രയെന്നതിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഡേറ്റ ചൈനീസ് മരുന്നു കമ്പനികള്‍ ഇതുവരെ പുറത്തുവിടാത്തതിനെ പലരും ചോദ്യം…

Read More

വാക്‌സിന്‍ വിറ്റഴിക്കാന്‍ കുരുട്ടുബുദ്ധിയുമായി ചൈന കളത്തില്‍ ! ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രം ചൈനയിലേക്ക് ‘എന്‍ട്രി’

ലോകരാജ്യങ്ങള്‍ക്കു മേല്‍ പുതിയ സമ്മര്‍ദ്ദ തന്ത്രവുമായി ചൈന. ഇപ്പോഴും ലോകരാജ്യങ്ങള്‍ സംശയത്തോടെ മാത്രം നോക്കിക്കാണുന്ന ചൈനീസ് വാക്‌സിന്‍ കുത്തിവച്ചാല്‍ മാത്രമേ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് ചൈനയിലേക്ക് വീസ അനുവദിക്കൂ എന്നാണ് ചൈനീസ് സര്‍ക്കാരിന്റെ നിലപാട്. ജോലിക്കും പഠനത്തിനുമായി ചൈനയിലേക്കു പോകുന്ന മറ്റു രാജ്യക്കാര്‍ ഇനി ചൈനീസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരും. മറ്റു രാജ്യങ്ങളുടെ വാക്‌സീനുകളൊന്നും ചൈന അംഗീകരിക്കുന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ വിദേശികള്‍ക്ക് ചൈന വീസ അനുവദിക്കുന്നില്ല. ഇപ്പോള്‍ ചൈനയില്‍ കോവിഡ് നിയന്ത്രണ വിധേയമാണ്. വീസ നടപടികള്‍ വേഗത്തിലാക്കുമെന്നും ചൈനീസ് വാക്‌സീന്‍ സ്വീകരിക്കുന്നവര്‍ക്കു മാത്രമായിരിക്കും ചൈനയിലേക്കു പ്രവേശനമെന്നും ചൈനീസ് എംബസികള്‍ ഇന്ത്യ, അമേരിക്ക, പാക്കിസ്ഥാന്‍ എന്നിവയടക്കം 20 ഓളം രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ചൈനീസ് വാക്‌സിന്‍ ലഭ്യമല്ലെന്നുള്ളതാണ് ഇന്ത്യക്കാരെ കുഴയ്ക്കുന്നത്. ചൈനീസ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ഇന്ത്യന്‍…

Read More

എന്റെ പൊന്നോ റിസ്‌ക് എടുക്കാന്‍ വയ്യ ! ചൈനീസ് വാക്‌സിന്‍ എടുത്ത് ഞാണിന്മേല്‍ കളിയ്ക്കില്ലെന്നും ഇന്ത്യന്‍ വാക്‌സിന്‍ മതിയെന്നും ശ്രീലങ്ക…

ചൈനയുടെ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ധൈര്യമില്ലെന്ന് ശ്രീലങ്ക. ചൈനയുടെ സിനോഫാര്‍മിന്റെ കൊവിഡ് വാക്സിനാണ് ശ്രീലങ്ക വേണ്ടെന്നു വച്ചത്. 14 ദശലക്ഷം ആളുകള്‍ക്ക് കുത്തിവയ്പെടുക്കാന്‍ ഇന്ത്യ നിര്‍മ്മിച്ച ഓക്സ്ഫോര്‍ഡ് അസ്ട്രാസെനെക്ക വാക്സിന്‍ ഉപയോഗിക്കാനാണ് ശ്രീലങ്കയുടെ തീരുമാനം. ചൈനീസ് വാക്സിന്‍ സിനോഫോറിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും, വാക്സിന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും കാബിനറ്റ് സഹ വക്താവ് ഡോ. രമേശ് പതിരാന പറഞ്ഞു. ‘ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയില്‍ നിന്നുള്ള അസ്ട്രാസെനെക്ക വാക്സിനെയാണ് ശ്രീലങ്ക കൂടുതലായി ആശ്രയിക്കുന്നത്. തല്‍ക്കാലം ഞങ്ങള്‍ അസ്ട്രാസെനെക്ക വാക്സിനൊപ്പം മുന്നോട്ടുപോകുന്നു.ചൈനയില്‍ നിന്ന് ആവശ്യമായ രേഖകള്‍ ലഭിക്കുന്ന നിമിഷം അത് രജിസ്റ്റര്‍ ചെയ്യുന്നത് പരിഗണിക്കാം’ അദ്ദേഹം പറഞ്ഞു. റഷ്യന്‍ വാക്സിനായ സ്പുട്നികിനും ഇതുവരെ ആവശ്യമായ അംഗീകാരം ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ 14 ദശലക്ഷം പേര്‍ക്ക് കുത്തിവയ്പെടുക്കാന്‍ ഇന്ത്യന്‍ വാക്സിനെ ആശ്രയിക്കാന്‍…

Read More