അവള്‍ അപൂര്‍വ ഇനം വിത്ത്, തുറന്നു പറയാനുള്ള തന്റേടം അവര്‍ക്കുണ്ട് ! ചിന്മയിയെ തെറിയഭിഷേകം ചെയ്തവര്‍ക്ക് ചുട്ട മറുപടിയുമായി ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന്‍

സിനിമയിലെ നിരവധി മാന്യന്മാരുടെ മുഖംമൂടികളാണ് അടുത്തിടെ മീടൂ വെളിപ്പെടുത്തലിലൂടെ അഴിഞ്ഞു വീണത്. തമിഴ്‌സിനിമയിലും പ്രകമ്പനം കൊള്ളിക്കുന്ന ഒട്ടനവധി വെളിപ്പെടുത്തലുകള്‍ നടന്നു. കവി വൈരമുത്തു, ഗായകന്‍ കാര്‍ത്തിക് തുടങ്ങി സിനിമയിലെ മുന്‍നിരക്കാര്‍ക്കെതിരായ തുറന്നു പറച്ചിലുകള്‍ വലിയ ഒച്ചപ്പാടുകള്‍ക്കും വഴിവച്ചു. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം വെളിപ്പെടുത്തല്‍ നടത്തിയത് ഗായിക ചിന്മയി ആയിരുന്നു. ചിന്മയിയുടെ ധീരമായ നിലപാടിലെ നിരവധി ആളുകള്‍ പിന്തുണച്ചപ്പോള്‍ ചിലര്‍ അവരെ പുളിച്ച തെറിയാണ് വിളിച്ചത്. ഇപ്പോഴിതാ ചിന്മയിയുടെ നിലപാടുകളെ പിന്തുണച്ചും ട്രോളിയവര്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയും ഭര്‍ത്താവും സിനിമാ താരവുമായ രാഹുല്‍ രവീന്ദ്രന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്താന്‍ ഭാര്യ കാണിച്ച തന്റേടത്തെ രാഹുല്‍ മനസ് നിറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു. ചിന്മയി അപൂര്‍വയിനം വിത്താണെന്നും അതിന്റെ പേരില്‍ വിമര്‍ശിക്കാന്‍ വരുന്നവര്‍ക്ക് വേറെ ജോലിയൊന്നും ഇല്ലാത്തവരാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ‘എന്റെ ട്വിറ്റര്‍ പേജില്‍ വന്നു മോശമായ രീതിയില്‍…

Read More