കോവിഡ് രോഗികളെ കണ്ടെത്താന്‍ പട്ടി ഡോക്ടര്‍മാര്‍ക്ക് ആവുമോ ? നായ്ക്കള്‍ക്ക് കോവിഡ് രോഗികളെ മണത്ത് കണ്ടെത്താന്‍ ആവുമോയെന്ന പഠനവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ മുമ്പോട്ട്…

കോവിഡ് രോഗികളെ മണത്തറിയാന്‍ നായ്ക്കള്‍ക്ക് കഴിയുമോ എന്ന് കണ്ടെത്താനുള്ള അതിതീവ്ര ശ്രമത്തിലാണ് ബ്രിട്ടീഷ് ഗവേഷകര്‍. അതിവേഗത്തില്‍, സമ്പര്‍ക്കമില്ലാതെ രോഗികളെ തിരിച്ചറിയാനുള്ള മാര്‍ഗമായി നായ്ക്കളെ ഉപയോഗിക്കാനാവുമോ എന്നാണു പരീക്ഷണം നടക്കുന്നത്. ബ്രിട്ടിഷ് സര്‍ക്കാര്‍ ഇതിനായി ആറു ലക്ഷം ഡോളറാണു ശനിയാഴ്ച ധനസഹായം അനുവദിച്ചിരിക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍, ദറം സര്‍വകലാശാല, ബ്രിട്ടിഷ് ചാരിറ്റി സംഘടനയായ മെഡിക്കല്‍ ഡിറ്റെക്ഷന്‍ ഡോഗ്സ് എന്നിവരാണു പഠനം നടത്തുന്നത്. ബയോ ഡിറ്റെക്ഷന്‍ നായ്ക്കള്‍ ഇപ്പോള്‍ തന്നെ ചില തരത്തിലുള്ള കാന്‍സര്‍ രോഗികളെ ഗന്ധത്തിലൂടെ തിരിച്ചറിയുന്നുണ്ട്. ഇതേ രീതി കോവിഡ് രോഗികളുടെ കാര്യത്തിലും പരീക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ജയിംസ് ബെത്തെല്‍ പറഞ്ഞു. ലണ്ടനിലെ ആശുപത്രികളില്‍നിന്ന് കോവിഡ് രോഗികളുടെ ഗന്ധത്തിന്റെ സാംപിളുകള്‍ ആറു നായ്ക്കള്‍ക്കു നല്‍കും. തുടര്‍ന്ന് ആളുകള്‍ക്കിടയില്‍നിന്നു അത്തരം ഗന്ധമുള്ള ആളുകളെ തിരിച്ചറിയാനുള്ള പരിശീലനമാണു നല്‍കുന്നത്. ലാബ്രഡോര്‍, കൊക്കര്‍ സ്പാനിയല്‍സ്…

Read More

പ്രമേഹ രോഗികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം ! ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 26 ശതമാനവും പ്രമേഹ രോഗികള്‍; ആരുമായി സമ്പര്‍ക്കമില്ലാതെ കഴിയേണ്ടത് അനിവാര്യത…

കോവിഡ് ലോകമെമ്പാടും കീഴടക്കി മുന്നേറുമ്പോള്‍ മരണ സംഖ്യ ആഗോളതലത്തില്‍ മൂന്നു ലക്ഷം പിന്നിട്ടിരിക്കുകയാണ്. എതെങ്കിലും വിധത്തിലുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെയാണ് കൂടുതലായും കോവിഡ് മരണത്തിലേക്ക് കൈപിടിച്ചു നയിക്കുന്നത്. എന്നാല്‍ ഈയിടെ പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് കോവിഡിന് ഏറ്റവും ഇഷ്ടമുള്ള ഇരകള്‍ പ്രമേഹബാധിതരാണെന്നതാണ്. പ്രമേഹമുള്ളവര്‍ കൊറോണ ബാധിച്ചാല്‍ മരണത്തിന് കീഴടങ്ങാനാണ് കൂടുതല്‍ സാദ്ധ്യത എന്നും പറയുന്നു. ഇംഗ്ലണ്ടിലെ വിവിധ ആശുപത്രികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്, ഇവിടങ്ങളില്‍ കോവിഡ് 19 മൂലം മരണമടഞ്ഞവരില്‍ കാല്‍ ഭാഗത്തോളം പ്രമേഹ രോഗികളായിരുന്നു എന്നാണ്. ഇതിനോടൊപ്പം, ഇതാദ്യമായി എന്‍ എച്ച് എസ് കോവിഡ് മൂലം മരിച്ചവര്‍ക്കുണ്ടായിരുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കേവലം അഞ്ച് ശതമാനം ആളുകള്‍ക്ക് മാത്രമാണ് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നത്. മാര്‍ച്ച് 31 മുതല്‍ക്കാണ്, കോവിഡ് രോഗികളില്‍ നിലവിലുണ്ടായിരുന്ന ആരോഗ്യ പ്രശ്‌നങ്ങളെകുറിച്ചുള്ള വിവരങ്ങള്‍…

Read More

തമിഴ്‌നാടിന് സഹായവുമായി സൂപ്പര്‍താരം മോഹന്‍ലാല്‍ ! പിപിഇ കിറ്റുകളും മാസ്‌കും വിതരണം ചെയ്ത് വിശ്വശാന്തി ഫൗണ്ടേഷന്‍…

കോവിഡ് അതിരൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ഈ സാഹചര്യത്തില്‍ അയല്‍ സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. 1000 പിപിഇ കിറ്റുകളും 2000 എന്‍ 95 മാസ്‌ക്കുകളുമാണ് ഫൗണ്ടേഷന്‍ മുഖേന മോഹന്‍ലാല്‍ വിതരണം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച നടന്ന ചടങ്ങില്‍ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എസ്.പി വേലുമണിക്ക് വിശ്വശാന്തി ഡയറക്ടര്‍ നാരായണന്‍ കൈമാറി. അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കു മുന്‍പന്തിയില്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്കുള്ള എന്‍-95 മാസ്‌കുകളും ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്. വിശ്വശാന്തി ഡയറക്ടര്‍ ഡോ. നാരായണനും അനൂപ് ആന്റണിയും ചേര്‍ന്ന് മാസ്‌കുകള്‍ കോയമ്പത്തൂര്‍ വെസ്റ്റ് സോണ്‍ ഐ.ജി പെരിയയ്യ ഐ.പി.എസിന് കൈമാറി. സഹായത്തിന് നന്ദി അറിയിച്ച് മന്ത്രി ട്വീറ്റ് പങ്കുവെച്ചു.

Read More

ലോകം കീഴടക്കിയ മഹാമാരിയെ തുരത്താന്‍ 1000 രൂപയ്ക്ക് വാക്‌സിനുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ! ഒക്ടോബറില്‍ മരുന്നു വില്‍പ്പന തുടങ്ങുമെന്ന് ഉറപ്പ്; ഗവേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഒരു മലയാളി…

ഏവരും കാത്തിരുന്ന കോവിഡ് വാക്‌സിന്‍ ഒക്ടോബറില്‍ ലോകവിപണിയിലെത്തിക്കുമെന്ന് ഉറപ്പു നല്‍കി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്ഐഐ). രാജ്യത്ത് 1000 രൂപയ്ക്കു വാക്സിന്‍ ലഭ്യമാക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. ഇതു യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ കോവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന രാജ്യം എന്ന അഭിമാന നേട്ടം ഇന്ത്യയ്ക്കു സ്വന്തം. കോവിഡ് 19 വാക്‌സിന്‍ ഗവേഷണത്തിനും നിര്‍മാണത്തിനും കേന്ദ്ര സര്‍ക്കാര്‍ അനുമതിയും കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുള്ള കമ്പനിയാണു സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്സ്ഫഡ് സര്‍വകലാശാലയുടെ വാക്സിന്‍ ഗവേഷണത്തില്‍ പങ്കാളിയാണു സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഗവേഷണം മനുഷ്യ പരീക്ഷണ(ഹ്യൂമന്‍ ട്രയല്‍സ്) ഘട്ടത്തിലേക്കു കടന്നതായി കമ്പനിയുടെ ഡയറക്ടറും കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയുമായ പുരുഷോത്തമന്‍ സി. നമ്പ്യാരാണ് വ്യക്തമാക്കിയത്. സാങ്കേതിക പഠനങ്ങളും ആദ്യഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ വാക്സിന്റെ വ്യാവസായിക നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ വാക്സിന്‍ വിപണിയിലെത്തിക്കും.…

Read More

ട്രംപ് വിലപേശി വാങ്ങിയ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കാല്‍കാശിന്റെ ഗുണമില്ലാതെ പെട്ടിയില്‍ ! ഇതുപയോഗിച്ചതു കൊണ്ട് യാതൊരു പ്രയോജനമില്ലെന്ന് അടിവരയിട്ട് എല്ലാ പഠനങ്ങളും;ലോട്ടറിയടിച്ചത് ക്ലോറോക്വിന്‍ വിറ്റൊഴിച്ച ഇന്ത്യന്‍ മരുന്നു കമ്പനികള്‍ക്ക്…

കൊറോണയെ എത്രയും വേഗം രാജ്യത്തു നിന്നു തുരത്താനുള്ള വ്യഗ്രതയില്‍ ആവേശം പൂണ്ട നേതാവായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് എന്ന മഹാമാരിയെ ആദ്യ നാളുകളില്‍ നിസാരമായി കണ്ട ട്രംപ് പിന്നീട് പണിപാളിയെന്ന് മനസ്സിലായപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊറോണയെ തുരത്താനായി ട്രംപ് കണ്ടെത്തിയ ഒറ്റമൂലിയായിരുന്നു ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. ട്രംപ് ഈ മരുന്ന് നിര്‍ദ്ദേശിച്ച അന്നുമുതല്‍ തന്നെ, ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ഇതിനെ എതിര്‍ത്തിരുന്നതാണ്. എഫ്ഡിഎ പോലും, കോവിഡിനായി ഈ മരുന്നിനെ അംഗീകരിച്ചിട്ടില്ല. എന്നിട്ടും, അതൊന്നും കൂസാതെ ഇന്ത്യയില്‍ നിന്നും ഈ മരുന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. കോവിഡ് ബാധയുടെ ആരംഭത്തില്‍, ഇന്ത്യ കയറ്റുമതി നിരോധിച്ച മരുന്നുകളുടെ കൂട്ടത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിനും ഉണ്ടായിരുന്നു. ഈ നിരോധനം നീക്കി മരുന്ന് കയറ്റുമതിചെയ്യുവാന്‍ ഇന്ത്യയോട് ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യ അമേരിക്ക അടക്കം 30 രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കുകയും ചെയ്തു. ഏതായാലും…

Read More

വന്‍തുക ചിലവഴിച്ച് വീട്ടിലെത്തിയ ഭര്‍ത്താവിനോട് ‘സ്ഥലം കാലിയാക്കാന്‍’ പറഞ്ഞ് ഭാര്യ ! പിന്നീട് നടന്ന സംഭവ വികാസങ്ങള്‍ ഇങ്ങനെ…

ലോക്ക്ഡൗണ്‍ കാലത്ത് ദൂരദേശത്തു നിന്നും വീട്ടില്‍ തിരികെയെത്തുന്ന പലര്‍ക്കും വീട്ടുകാരില്‍ നിന്ന് തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. പലരെയും കോവിഡ് രോഗബാധ ഭയന്ന് സ്വന്തം വീട്ടുകാര്‍ വീട്ടില്‍ കയറ്റാത്ത അവസ്ഥയാണുള്ളത്. ഇത്തരത്തില്‍ വന്‍തുക ചെലവഴിച്ച് അസമില്‍ നിന്നും സ്വന്തം നാടായ ത്രിപുരയിലെ അഗര്‍ത്തലയിലെത്തിയ യുവാവിനെയാണ് ഭാര്യ വീട്ടില്‍ കയറ്റാഞ്ഞത്. 30000 രൂപ ചിലവിട്ടാണ് 37കാരനായ ഗൊബീന്ദ ദേബ്നാഥ് ത്രിപുരയിലെത്തിയത്. ഭാര്യ സഹോദരനെ കാണാനാണ് ഇയാള്‍ അസമിലേക്ക് പോയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം അസമില്‍ കുടുങ്ങുകയായിരുന്നു. ഒടുവില്‍ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചപ്പോള്‍ വീട്ടിലേക്ക് തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാറിലാണ് ഇദ്ദേഹം അസമില്‍ നിന്നും മടങ്ങി അഗര്‍ത്തലയില്‍ എത്തിയത്. നാട്ടിലെത്തിയ ഗൊബീന്ദയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് നെഗറ്റീവ് ആണെന്ന് വ്യക്തമായിരുന്നു. ഇയാളോട് ത്രിപുര അസം അതിര്‍ത്തിയിലുള്ള ചുരൈബാരി എന്ന സ്ഥലത്തെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോകാന്‍ അധികൃതര്‍ നിര്‍ദേശം…

Read More

കോവിഡ് സംസ്ഥാനത്തെ ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കും ! ഒരു ലക്ഷം പ്രവാസികളുടെ തൊഴില്‍ നഷ്ടമാക്കും; കൊറോണ കേരളത്തെ ദോഷകരമായി ബാധിക്കുന്നതിങ്ങനെ…

കോവിഡ് ബാധ ഒന്നേകാല്‍ ലക്ഷം മലയാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് വിലയിരുത്തല്‍. ഒരു ലക്ഷം പ്രവാസികള്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകും. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഇത് കനത്ത തിരിച്ചടിയാവും. പ്രവാസി വരുമാനത്തില്‍ ഈ വര്‍ഷം 20 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പ്രവാസികളില്‍ 20 ശതമാനം മടങ്ങിയാല്‍ പോലും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും. സംസ്ഥാനത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്തിലെ പ്രവാസികളില്‍ 89 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസിപ്പണത്തിന്റെ 19 ശതമാനവും വരുന്നതാവട്ടെ കേരളത്തിലേക്കും. ഇതില്‍ സൗദി അറേബ്യയ്ക്കാണ് ഒന്നാം സ്ഥാനം. 39 ശതമാനവും വരുന്നത് സൗദിയില്‍ നിന്നാണ്. തൊട്ടു പിന്നിലുള്ളത് 23 ശതമാനവുമായി യുഎഇയും. മുമ്പ് 2018-19 കാലത്ത് കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 2,42,535 കോടിയായിരുന്നു. 2017-18 കാലത്ത് 2,11,784 കോടിയും 2016-17 കാലത്ത് 2,38,085 കോടിയും 2015 -16 കാലത്ത് 1,85,161…

Read More

എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാര്‍ക്കും രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു ! രോഗബാധിതര്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിച്ച വിമാനങ്ങളില്‍ ഉണ്ടായിരുന്നവര്‍…

എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാരും എഞ്ചിനീയറും ടെക്‌നീഷ്യനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. എയര്‍ലൈനിലെ 77 പൈലറ്റുമാരെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച പൈലറ്റുമാരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും ഇവരോട് വീട്ടില്‍ ക്വാറന്റീനില്‍ തുടരാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് വിവരം. ഇവരെല്ലാം മുംബൈയില്‍ നിന്നുള്ളവരാണ്. രോഗം ബാധിച്ച അഞ്ച് പൈലറ്റുമാരും ബോയിംഗ് 787 ഡ്രീംലൈനറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നവരാണ്. ഇവരില്‍ ആരെങ്കിലും അവസാനമായി വിമാനം ഓടിച്ചത് ഏപ്രില്‍ 20 നായിരുന്നു. ലോക്ക്ഡൗണ്‍ സമയത്തും എയര്‍ ഇന്ത്യ സേവനം നടത്തിയിരുന്നു, തുടക്കത്തില്‍ ഇറ്റലി, ഇറാന്‍ എന്നിവയുള്‍പ്പെടെ കോവിഡ്-19 ബാധിച്ച രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായിരുന്നു. ഗള്‍ഫ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മെയ് ഏഴു മുതല്‍ ഘട്ടം ഘട്ടമായുള്ള…

Read More

കോവിഡ് രോഗികള്‍ക്കൊപ്പം വാര്‍ഡില്‍ കിടക്കുന്നത് മൃതദേഹങ്ങളും ! മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യം പുറത്തുവിട്ട് ബിജെപി എംഎല്‍എ…

ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്കൊപ്പം മൃതദേഹങ്ങളും കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് ബിജെപി എംഎല്‍എ നിതീഷ് റാണെ. മുംബൈ കോര്‍പ്പേറേഷന്‍ നടത്തുന്ന സയന്‍ ആശുപത്രിയില്‍ നിന്നുള്ളതാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍. ആശുപത്രിയിലെ വാര്‍ഡില്‍ കോവിഡ് രോഗികള്‍ക്കൊപ്പം മൃതദേഹങ്ങളും കിടക്കുന്ന കാഴ്ചയാണ് അദ്ദേഹം പങ്കുവെച്ചത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലിട്ട് പൊതിഞ്ഞ് വാര്‍ഡില്‍ തന്നെ കിടത്തിയിരിക്കുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. കൊവിഡ് ബാധിച്ച് മരിച്ച് ആറ് പേരുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ കിടത്തിയിരിക്കുന്നത്. മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് എംഎല്‍എ ആരോപിക്കുന്നുണ്ട്. ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സഹിതം പങ്കുവച്ച് എംഎല്‍എ രംഗത്തെത്തിയെങ്കിലും ഇക്കാര്യത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് വിശദീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

Read More

ചൈനയില്‍ നിന്നു പുറപ്പെട്ട വൈറസേയല്ല ഇപ്പോഴത്തെ വൈറസ് ! അമേരിക്കയിലും ബ്രിട്ടനിലും നാശം വിതച്ചത് കൊടുംഭീകരന്‍ വൈറസ്;കേരളത്തില്‍ വന്നത് 12 ഇനം കോവിഡ് വൈറസുകളില്‍ ഏറ്റവും പാവവും…

കോവിഡ് വൈറസിനെ തുരത്താനുള്ള വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ് ലോകം മുഴുവന്‍. എന്നാല്‍ വൈറസിന് സംഭവിച്ചു കൊണ്ടിരിക്കുന്ന മ്യൂട്ടേഷന്‍(ജനിതക ഘടനയില്‍ ഉണ്ടാവുന്ന മാറ്റം) ഇതിന് വിലങ്ങു തടിയാവുകയാണ്. ഓരോ മ്യൂട്ടേഷനു ശേഷവും പുതിയ ഇനത്തില്‍പ്പെട്ട വൈറസുകളുടെ സ്വഭാവത്തിനും പ്രഹരശേഷിയ്ക്കും വ്യത്യാസമുണ്ടാവും. വ്യാപനശേഷി വളരെ അധികമുള്ള ഇനത്തില്‍ പെട്ട വൈറസുകളാണ് യുകെയിലും യൂറോപ്പിലും വ്യാപിച്ചതെന്ന് ഇപ്പോള്‍ പല ശാസ്ത്രകാരന്മാരും പറയുന്നത്. വിവിധ രോഗികളില്‍ നിന്ന് എടുത്ത സാമ്പിളുകള്‍ പഠിച്ചശേഷമാണ് ഇവര്‍ ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. വുഹാനില്‍ നാശം വിതച്ച വൈറസിന് മ്യുട്ടേഷന്‍ സംഭവിച്ച്, വ്യാപന ശക്തിയും പ്രഹരശേഷിയും വര്‍ദ്ധിച്ച ഇനമാണ് യൂറോപ്പിലും അമേരിക്കയിലും ആഞ്ഞടിച്ചതെന്നാണ് നിഗമനം. ഓരോ മേഖലകളിലേയും മനുഷ്യരുടെ സ്വാഭാവിക പ്രതിരോധ ശേഷിയേയും അതുപോലെ കണ്ടുപിടിക്കാനിരിക്കുന്ന വാക്‌സിന്റേയും ശക്തികളെ അതിജീവിക്കുവാനായി എളുപ്പത്തില്‍ മ്യുട്ടേഷന് വിധേയമാകാന്‍ ഇത്തരം വൈറസുകള്‍ക്കാകും എന്നാണ് ഇവര്‍ പറയുന്നത്. ജി 614 എന്ന വൈറസാണ് ഇപ്പോള്‍…

Read More