കോവിഡ് രണ്ടാമതും വന്നേക്കാമെന്ന് കണ്ടെത്തല്‍ ! രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 100 ദിവസത്തിനുള്ളില്‍ രണ്ടാമതും രോഗബാധ; രണ്ടാമത് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ ഇവയൊക്കെ…

കോവിഡ് രണ്ടാമതും വരാമെന്ന് റിപ്പോര്‍ട്ട്. ദില്ലി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. നോയിഡയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 100 ദിവസത്തെ ഇടവേളയില്‍ രോഗം രണ്ട് തവണ വന്നുവെന്ന് കണ്ടെത്തി. ഇന്ത്യ അടക്കം നാല് രാജ്യങ്ങളില്‍ മാത്രമാണ് രോഗം രണ്ടാമതും കണ്ടെത്തിയത്. അതേസമയം, രാജ്യത്തെ അറുപത് ജില്ലകളില്‍ ആശങ്കാജനകമായ സാഹചര്യമെന്ന് സംസ്ഥാനങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗബാധ സാധ്യത കൂടുതലുള്ളത്. ആയതിനാല്‍ ഇവര്‍ക്ക്ക്ക് കൂടുതല്‍ കരുതല്‍ വേണമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജിയുടെ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. ദില്ലി നോയിഡയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെവ്വേറെ ജനിതക ശ്രേണിയില്‍ പെട്ട രോഗാണുവാണ് സ്ഥിരീകരിച്ചത്. ഇന്ത്യയെക്കൂടാതെ ഹോങ് കോങ്, അമേരിക്ക, ബല്‍ജിയം എന്നിടങ്ങളില്‍ രണ്ടാമത് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെ രണ്ട് മാസത്തെ ഇടവേളയിലാണ് രോഗം വന്നതെങ്കില്‍ ഇന്ത്യയില്‍ അതിന് നൂറ്…

Read More

കോവിഡുണ്ട് സൂക്ഷിക്കുക ! ഡാ മോനേ കോവിഡേ…എന്നു വിളിച്ചാല്‍ വാലും ആട്ടി പാഞ്ഞെത്തും ഈ കോവിഡ്…

കോവിഡ് ലോകമാകെ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഏവരും ഭീതിയിലാണ്. കോവിഡ് വാക്‌സിനുള്ള ശ്രമം തുടരുമ്പോഴും രോഗവ്യാപനം വര്‍ധിക്കുകയാണ്. ഈ കോവിഡ് കാലയളവില്‍ കോവിഡ് എന്നും കൊറോണയെന്നും പേരു കിട്ടിയവരും കുറവല്ല. ഇങ്ങ് വയനാട്ടില്‍ കോവിഡെന്ന് ആരെങ്കിലും വിളിച്ചാല്‍ തന്നെ ഓടിയെത്തുന്നത് ഒരു സുന്ദരന്‍ നായ കുട്ടിയാണ്. മീനങ്ങാടിയിലെ ലക്ഷ്മി നിവാസില്‍ ലക്ഷ്മിയമ്മയുടെ വളര്‍ത്തു നായയാണ് കോവിഡ്. വൈറസ് വ്യാപനം രൂക്ഷമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്താണ് ലക്ഷ്മിയമ്മയ്ക്ക് കോവിഡിനെ കിട്ടുന്നത്. ആരോ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ നായക്കുട്ടിയും കൂടപ്പിറപ്പുകളെയും ലക്ഷ്മിയമ്മയും പേരക്കുട്ടിയും കാണുന്നത്. മറ്റ് നായക്കുട്ടികളെ ഇടിച്ച് തെറുപ്പിച്ച് വണ്ടികള്‍ പോകുന്നത് കണ്ട, ലക്ഷ്മിയമ്മയുടെ പേരക്കുട്ടി കിച്ചു, ഈ നായക്കുട്ടിയെ വഴിയരികിലേയ്ക്ക് മാറ്റി വെച്ചു. പിറ്റേ ദിവസമാണ് ആരും പ്രതീക്ഷിക്കാത്ത സംഭവം ഉണ്ടായത്. അടുത്ത ദിവസം കിച്ചുവിനെത്തേടി ഈ നായക്കുട്ടി അവരുടെ വീട്ടിലെത്തി. തുടര്‍ന്ന് നായക്കുട്ടിയെ ആ കുടുംബം…

Read More

രാജ്യത്ത് ‘ഫെലൂഡ’ ഉപയോഗിക്കാന്‍ അനുമതി ! രാജ്യത്തെ ആദ്യത്തെ സി.ആര്‍.ഐ.എസ്.പി.ആര്‍. കോവിഡ് പരിശോധനാ സംവിധാനം;മിനിറ്റുകള്‍ക്കുള്ളില്‍ ഫലമറിയാം…

ഇന്ത്യയിലെ ആദ്യത്തെ സി.ആര്‍.ഐ.എസ്.പി.ആര്‍. കോവിഡ് പരിശോധനാ സംവിധാനം ‘ഫെലൂഡ’ രാജ്യത്ത് ഉപയോഗിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി. ടാറ്റാ ഗ്രൂപ്പും സിഎസ്‌ഐആര്‍- ഐജിബിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത സി.ആര്‍.ഐ.എസ്.പി.ആര്‍. കോവിഡ് പരിശോധനയാണ് ‘ഫെലൂഡ’. പരമ്പരാഗത ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ കൃത്യതയോടെ വേഗത്തില്‍, കുറഞ്ഞ ചെലവില്‍ ടാറ്റാ സി.ആര്‍.ഐ.എസ്.പി.ആര്‍. ടെസ്റ്റ് വഴി കോവിഡ് പരിശോധന നടത്താന്‍ സാധിക്കും. ടാറ്റയും സിഎസ്‌ഐആര്‍-ഐജിബിയും ചേര്‍ന്ന് വികസിപ്പിച്ച പരിശോധന സംവിധാനത്തിന് ഡിസിജിഐയുടെ അംഗീകാരം ലഭിച്ചുവെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലെ സിഎസ്‌ഐആര്‍-ഐജിഐബി ശാസ്ത്രജ്ഞന്‍മാരായ ഡോ. സൗവിക് മൈതി, ഡോ. ദേബൊജ്യോതി ചക്രബര്‍ത്തി എത്തിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മിനിറ്റുകള്‍ക്കുള്ളില്‍ ഫലമറിയുന്ന കോവിഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചത്. ഇവര്‍ ഇതിന് ‘ഫെലൂഡ’ എന്ന് പേര് നല്‍കുകയായിരുന്നു. വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ ഡിക് ടറ്റീവ് നോവലുകളിലെ നായകന്‍ ഡിക്ടറ്റീവ്…

Read More

കോവിഡ് 19 വുഹാനിലെ ലാബില്‍ നിര്‍മിച്ചതിന് തെളിവുണ്ട് ! ചൈനയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ്…

കോവിഡ്19 ലോകം കീഴടക്കുമ്പോള്‍ ചൈനയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ്. വൈറസ് ചൈനയിലെ ലാബില്‍ നിര്‍മിച്ചതാണെന്നാണ് ചൈനീസ് വൈറോളജിസ്റ്റ് ഡോ.ലി മെംഗ് യാന്‍ ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന ഞെട്ടിക്കുന്ന തെളിവുകള്‍ തന്റെ കൈയില്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. വെള്ളിയാഴ്ച ഐടിവിക്ക് നല്‍കിയ വീഡിയോ അഭിമുഖത്തിലാണ് ലി തന്റെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ആരോപണത്തെ തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ലി പറയുന്നു. ചൈനീസ് അധികൃതരോട് വൈറസിനെപ്പറ്റി മുന്നറിയിപ്പ് നല്‍കിയപ്പോള്‍ അവര്‍ അത് ചെവിക്കൊണ്ടില്ലെന്നും ലി പറയുന്നു. ചൈന നിശബ്ദയാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഹോങ്കോങില്‍ നിന്ന് അമേരിക്കയിലേക്ക് നാടുവിട്ടയാളാണ് ലി. ഈ വൈറസ് പ്രകൃതിയില്‍ നിന്നുള്ളതല്ലെന്നും ഈ തെളിവുകള്‍ ഉപയോഗിച്ച് ചൈനയിലെ ലാബില്‍ നിന്ന് ഇത് എന്തിനാണ് വന്നതെന്നും എന്തുകൊണ്ടാണ് അവര്‍ ഇത് നിര്‍മ്മിച്ചതെന്നും താന്‍ ആളുകളോട് പറയുമെന്നും ലി പറയുന്നു. ബയോളജിയില്‍ പരിജ്ഞാനം…

Read More

കോവിഡ് സ്ഥിരീകരിച്ചവരില്‍ നിരവധിപേര്‍ക്ക് ക്ഷയരോഗവും ! കടുത്ത രോഗലക്ഷണമുള്ളവരില്‍ ഇനി മുതല്‍ ക്ഷയരോഗ നിര്‍ണയവും നടത്തും…

കോവിഡ് സ്ഥിരീകരിച്ച നിരവധി ആളുകളില്‍ ക്ഷയരോഗവും കണ്ടെത്തിയതോടെ ഇനി ചികിത്സ തേടിയെത്തുന്ന രോഗികളില്‍ ഗുരുതര രോഗലക്ഷണങ്ങളുള്ളവരെ ക്ഷയ രോഗ പരിശോധനയ്ക്കു കൂടി വിധേയരാക്കും. വൈറസ് പരിശോധനാഫലം നെഗറ്റീവ് ആയശേഷവും രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന പനി, ചുമ, ഭാര ശോഷണം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെയും നെഞ്ചിന്റെ എക്സ്റേയില്‍ സംശയങ്ങള്‍ തോന്നുന്നവരെയുമാണ് ക്ഷയ രോഗ പരിശോധനയ്ക്കു കൂടി വിധേയരാക്കുന്നത്. മലപ്പുറം ജില്ലയില്‍ കോവിഡ് ചികിത്സ തേടിയെത്തുന്നവരില്‍ 27 ശതമാനം പേര്‍ക്കു ക്ഷയരോഗം കണ്ടെത്തിയിരുന്നു. രണ്ട് രോഗങ്ങള്‍ക്കും പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെന്നു വിദഗ്ധര്‍ പറഞ്ഞു. കോവിഡ് ക്ഷയരോഗത്തിലേക്കു നയിക്കുമോയെന്ന സംശയവും ഇതോടൊപ്പം നിലനില്‍ക്കുന്നുണ്ട്.

Read More

കട്ടിലിലില്‍ കെട്ടിയിട്ട ശേഷം വായില്‍ തുണി തിരുകി ! ഒരു ദിവസം മുഴുവന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന് യുവതി;കൂടാതെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു…

കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചത് അതിക്രൂരമായിയെന്ന് എഫ്‌ഐആര്‍. കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചതിന് പുറമേ യുവതിയെ ക്രൂരമായി മര്‍ദിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സെപ്റ്റംബര്‍ മൂന്നാം തീയതി ഉച്ചയ്ക്ക് ശേഷമാണ് യുവതി കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിന്റെ പാങ്ങോട്ടെ വീട്ടിലെത്തിയത്. അകത്തു കടന്നയുടന്‍ ഇയാള്‍ യുവതിയെ മര്‍ദ്ദിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ചെറുത്തു നിന്നപ്പോള്‍ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. രാത്രി മുഴുവന്‍ മണിക്കൂറുകളോളം പീഡനം തുടര്‍ന്നതായും പിറ്റേദിവസം രാവിലെയാണ് വീട്ടില്‍നിന്ന് മോചിപ്പിച്ചതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അവശയായ നിലയില്‍ വെള്ളറടയിലെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. ആരോഗ്യസ്ഥിതി കണ്ട് വീട്ടുകാര്‍ കാര്യം തിരക്കിയതോടെ പീഡനവിവരം തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് വെള്ളറട പോലീസില്‍ പരാതി നല്‍കി. എന്നാല്‍ സംഭവം നടന്നത് പാങ്ങോട് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ വെള്ളറട പോലീസ് പാങ്ങോട്…

Read More

പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിച്ചു ! പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ നിര്‍ണായ തെളിവെന്ന് എസ്പി…

ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിച്ചെന്ന് വിവരം. ഇതിന്റെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ ദൃശ്യങ്ങള്‍ സംഭവത്തില്‍ നിര്‍ണായക തെളിവാണെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് എസ്പി പറയുന്നതിങ്ങനെ…‘ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. കായംകുളം സ്വദേശിയായ പ്രതിയെ രാത്രി തന്നെ അറസ്റ്റ് ചെയ്തു. രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിച്ചു. ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്ന് പ്രതി യുവതിയോട് പറയുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് നിര്‍ണായക തെളിവാണ്. ഈ ദാരുണ സംഭവത്തിന്റെ സാഹചര്യത്തില്‍ കോവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ഒറ്റയ്ക്ക് വിടുന്നത് സംബന്ധിച്ച് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പ്രതി നൗഫലിനെതിരേ 308 വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കുന്നുണ്ടെന്ന് കെജി…

Read More

കോവിഡ് മുക്തര്‍ക്കു മാത്രം പ്രവേശനം ! ബ്രസീലിലെ ഈ അദ്ഭുത ദ്വീപിലേക്കെത്തണമെങ്കില്‍ കടക്കേണ്ട കടമ്പകള്‍ ഏറെ…

കൊവിഡ് ബാധ മൂലം ലോകത്തെ ടൂറിസരംഗം ആകെ തകര്‍ന്നിരിക്കുകയാണ്. ടൂറിസം പ്രധാനവരുമാന മാര്‍ഗമായ നിരവധി രാജ്യങ്ങളാണ് ഇതോടെ ദുരിതത്തിലായത്. ഇത്തരത്തില്‍ ഏറെ നഷ്ടം സംഭവിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. എന്നാല്‍ നഷ്ടത്തില്‍ നിന്ന് കരകയറാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമുള്ള പുതിയ പദ്ധതിയിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഫെര്‍ണാണ്ടോ ഡി നൊറോഞ്ഞ വിദേശ സഞ്ചാരികളുള്‍പ്പെടെയുള്ളവര്‍ക്കായി തുറന്നുനല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണവര്‍. പക്ഷേ സന്ദര്‍ശകര്‍ എല്ലാവരും കൊറോണ മുക്തരായിരിക്കണം എന്നാണ് നിബന്ധന. ബ്രസീലിയന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് ഫെര്‍ണാണ്ടോ ഡി നൊറോഞ്ഞ. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിലുള്‍പ്പെട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. വൈറസില്‍ നിന്നു മുക്തരായതിന്റെ വ്യക്തമായ രേഖകള്‍ നല്‍കിയെങ്കില്‍ മാത്രമേ ദ്വീപില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൂടാതെ ദ്വീപില്‍ എത്തുന്നതിന് 20 ദിവസം മുമ്പ് പിസിആര്‍ വൈറസ് പരിശോധനയോ ഐജിജി ആന്റിബോഡി പരിശോധനകളോ നടത്തണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനോദസഞ്ചാരം അപകടരഹിതമായ രീതിയില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ഏറ്റവും നല്ല…

Read More

വന്നു വന്ന് പോലീസുകാര്‍ക്കു പോലും രക്ഷയില്ല ! കോവിഡ് ഡ്യൂട്ടിയ്ക്കു പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് കള്ളന്‍ കൊണ്ടുപോയത് 13 പവന്‍…

വന്ന് വന്ന് കള്ളന്മാരില്‍ നിന്ന് പോലീസുകാര്‍ക്കു പോലും രക്ഷയില്ലെന്നായി. വീട് പൂട്ടി രാത്രിയില്‍ കോവിഡ് ഡ്യൂട്ടിയ്ക്ക പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് കള്ളന്‍ കൊണ്ടുപോയത് 12.5 പവനും 13,000 രൂപയും. ഊക്കോട് ജംക്ഷന് സമീപം ഉദയദീപത്തില്‍ വി.ആര്‍. ഗോപന്റെ വീട്ടിലാണ് മോഷണം. വിജിലന്‍സിലെ പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി പൊഴിയൂര്‍ സ്റ്റേഷനിലാണ് ഇപ്പോള്‍ ജോലി. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിയായതിനാല്‍ ഭാര്യയെ സഹോദരിയുടെ വീട്ടിലാക്കിയിട്ടാണ് ജോലിക്ക് പോയത്. കോവിഡ് ഡ്യൂട്ടിയായതിനാല്‍ മാതാപിതാക്കളെയും സഹോദരിയുടെ വീട്ടില്‍ ആക്കിയിരിക്കുകയാണ്. ഇന്നലെ രാവിലെ മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതില്‍ കമ്പിപ്പാരകൊണ്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ മുറികളും അലമാരകളും തകര്‍ത്തിട്ടുണ്ട്. വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. പല സ്ഥലത്തായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. തുടര്‍ന്ന് നേമം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

Read More

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് പതിവായി വിദേശയാത്ര ! ഒപ്പം സ്വര്‍ണം ഉള്‍പ്പെടെയുള്ള കള്ളക്കടത്തും;കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ യുവാവ് പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നത്…

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വിദേശയാത്ര പതിവാക്കിയ യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. കാസര്‍ഗോഡ് ബന്തടുക്ക സ്വദേശി അബ്ദുള്‍ഹമീദ് (38) ആണ് കോഴിക്കോട് വിമാനത്താവള എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. തുടര്‍ന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇയാള്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 46,000 ഇന്ത്യന്‍ രൂപയും 19,000 സൗദി റിയാലും കണ്ടെടുത്തു. എയര്‍ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയിലേക്കു പോകാനാണ് ഇയാള്‍ കരിപ്പൂരെത്തിയത്. എമിഗ്രേഷന്‍ പരിശോധനയില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായി കണ്ടെത്തി. ജൂലായ് 20ന് ഇയാള്‍ കരിപ്പൂര്‍വഴി ഷാര്‍ജയിലേക്ക് യാത്ര ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. സാധാരണഗതിയില്‍ വിദേശത്തേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ 14 ദിവസം ചുരുങ്ങിയത് ഓരോയിടത്തും ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ ഷാര്‍ജയിലോ കേരളത്തിലോ ഇയാള്‍ ഒരിക്കല്‍ പോലും ക്വാറന്റൈനില്‍ കഴിഞ്ഞിട്ടുമില്ല. 2020 മാര്‍ച്ച് 31 വരെ വിദേശത്തുകഴിഞ്ഞ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് വന്ദേ…

Read More