കോവിഡ് 19നെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ ലഭ്യമാക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചതായി ട്രംപ് പ്രതികരിച്ചു. ‘മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഹൈഡ്രോക്ലോറോക്വിന്‍ വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ ഗൗരവമായി പരിഗണിക്കും’ ട്രംപ് വ്യക്തമാക്കി. കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സുമായി ബന്ധപ്പെട്ടു വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണു ട്രംപ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ മലേറിയ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. ട്രംപുമായി നടത്തിയത് മികച്ച ചര്‍ച്ചയാണെന്നും കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ- യുഎസ് സഖ്യത്തിന്റെ മുഴുവന്‍ കരുത്തും അണിനിരത്താനാണു തീരുമാനം. യുഎസില്‍ ആളുകള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അര്‍പ്പിക്കുന്നതായും രോഗമുള്ളവര്‍ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരം ഞായറാഴ്ച വരെ 3,11,637 കോവിഡ് കേസുകളാണു…
Read MoreTag: covid19
ബിസിജി വാക്‌സിന് കോവിഡിനെ ചെറുക്കാനായേക്കുമോ ? ബിസിജി കുത്തിവയ്പ്പ് നിര്‍ബന്ധമാക്കിയത് ഇന്ത്യയ്ക്ക് രക്ഷയായേക്കുമെന്ന് യുഎസ് ഗവേഷണ റിപ്പോര്‍ട്ട്…
ലോകത്ത് മരണം വിതച്ചു കൊണ്ട് കോവിഡ് 19 മുന്നേറുകയാണ്. ഈ അവസരത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസമാവുകയാണ് യുഎസ് ഗവേഷണ റിപ്പോര്‍ട്ട്. നവജാത ശിശുക്കള്‍ക്ക് ബിസിജി വാക്‌സിന്‍ നിര്‍ബന്ധമാക്കിയത് ഇന്ത്യയ്ക്ക് രക്ഷയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെറുപ്പകാലത്തെ ബിസിജി വാക്സിനേഷനും കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രതയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍വൈഐടി)യിലെ ശാസ്ത്രജ്ഞരാണ് വിശദീകരിക്കുന്നത്. ഇന്ത്യ നവജാത ശിശുക്കള്‍ക്ക് ക്ഷയരോഗപ്രതിരോധത്തിനു നല്‍കുന്ന ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍ (ബിസിജി) വാക്സിന്‍ നിര്‍ബന്ധമാക്കിയ രാജ്യമാണ്. ഇതാണ് ഈ രംഗത്ത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതും. അതേസമയം, ഇറ്റലി, അമേരിക്ക, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ ബിസിജി വാക്സിനേഷന്‍ നിര്‍ബന്ധമല്ല. എന്നാല്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള രാജ്യങ്ങളില്‍ കോവിഡ് 19 ഗുരുതരമായി ബാധിച്ചിട്ടില്ലെന്നാണ് എന്‍വൈഐടി ബയോമെഡിക്കല്‍ സയന്‍സസ് അസി. പ്രഫ. ഗൊണ്‍സാലോ ഒട്ടാസുവിന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ കണ്ടെത്തല്‍. ക്ഷയരോഗത്തെ ചെറുക്കാന്‍ 1948 മുതലാണ് രാജ്യത്ത് ബിസിജി കുത്തിവയ്പ്…
Read Moreനവംബര്‍ മുതല്‍ ഏപ്രില്‍ അവസാനം വരെ ഇത് നമ്മെ ബാധിക്കും ! ലോകത്തെ രക്ഷിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടി വരും; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം ശ്രദ്ധേയമാകുന്നു…
കോവിഡ് 19 ലോകത്തെ വിറപ്പിക്കുകയാണ് രോഗം കാര്‍ന്നെടുത്ത ജീവനുകളുടെ എണ്ണം 38000ത്തിനടുത്ത് എത്തിയിരിക്കുകയാണ്. ലോകമാകസലം ഏകദേശം എട്ടുലക്ഷം ആളുകളെ രോഗം ബാധിക്കുകയും ചെയ്തു. അത്ര മാരകമായ വൈറസല്ലെന്ന് പറയുന്നുണ്ടെങ്കിലും നിലവിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈറസിനെ തുരത്താനുള്ള വാക്സിന്‍ ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടുമില്ല. എന്നാല്‍ ലോകത്തിന്റെ ഈ ദുരവസ്ഥ മുമ്പേ പ്രവചിച്ച ഒരാളുണ്ടെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ? 2019 ആഗസ്റ്റ് 22 ന് ജ്യോതിഷിയാണെന്ന് അവകാശപ്പെടുന്ന ഒരു കുട്ടി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിഗ്യ എന്നാണ് കുട്ടിയുടെ പേര്. നിലവിലുള്ള ആഗോള പ്രതിസന്ധിയെക്കുറിച്ചും ഇത് ബാധിക്കുന്ന രാജ്യങ്ങളെയും വ്യവസായങ്ങളെയുമൊക്കെക്കുറിച്ചുമൊക്കെയാണ് പ്രവചനം. അമ്പരപ്പിക്കുന്ന ചില കാര്യങ്ങളാണ് വിഡിയോയിലൂടെ കുട്ടി ജ്യോതിഷി പറയുന്നത്. ‘ചൈനയെ ഏറ്റവും മോശമായി ബാധിക്കും’, ‘ലോകത്തെ രക്ഷിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിവരും’, ‘വിമാനക്കമ്പനികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും’…
Read Moreകോവിഡ് ബാധയുടെ ദുരിതംപേറി കാമാത്തിപുരയും സോനാഗച്ചിയും ! ആളനക്കമില്ലാതെ ചുവന്ന തെരുവുകളില്‍ പരക്കുന്നത് ശ്മശാന മൂകത; ലൈംഗികത്തൊഴിലാളികള്‍ പറയുന്നത്…
ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളിലൊന്നാണ് കൊല്‍ക്കത്തയിലെ സോനാഗച്ചി. ഏകദേശം ഒന്നരലക്ഷത്തോളം സ്ത്രീകള്‍ ഇവിടെ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നു. ഇവരെ തേടിവരുന്ന പുരുഷന്മാര്‍ ഇവിടം ഒരു മാര്‍ക്കറ്റിനു സമാനമാക്കിയിരുന്നു. എന്നാല്‍ കോവിഡ് ഇവിടെയും ശ്മശാന മൂകത പരത്തിയിരിക്കുകയാണ്. ഇന്ന് ഇവിടെയുള്ള സ്ത്രീകള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി വിഷമിക്കുകയാണ്. സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ സംഘടനയായ ദൂര്‍ബാര്‍ മോഹിളാ സൊമന്‍ബ്വയ ഷോമിതി (DMSC) പറയുന്നത്, കൊവിഡ് 19 ബാധ സ്ഥിരീകരിച്ച്, ഇത്രയും ഭീതിയും പരന്ന്, രാജ്യം ലോക്ക് ഡൗണില്‍ ആവും മുമ്പ് പ്രതിദിനം 35,000 – 40,000 പേരോളം സന്ദര്‍ശിച്ചു കൊണ്ടിരുന്ന സോനാഗാഛിയില്‍ ഇന്ന് വന്നുപോകുന്നത് കഷ്ടി അഞ്ഞൂറോളം പേര്‍ മാത്രമാണ് എന്നാണ്. സന്ദര്‍ശകരുടെ വരവിലുണ്ടായ ഈ ഇടിവ് ഇവിടെ താമസിച്ച് ലൈംഗികതൊഴിലിലൂടെ ഉപജീവനം നടത്തുന്ന സ്ത്രീകളെ വല്ലാത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. തൊഴിലില്‍ ഏര്‍പ്പെട്ടു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതം മാത്രമല്ല…
Read Moreപായിപ്പാട്ടെ പ്രതിസന്ധിയ്ക്ക് തല്‍ക്കാല ആശ്വാസം ! താമസവും ഭക്ഷണവുും ഉറപ്പു നല്‍കി ജില്ലാ ഭരണകൂടം; തെരുവില്‍ പ്രതിഷേധവുമായിറങ്ങിയത് ആയിരങ്ങള്‍…
ലോക്ക്ഡൗണ്‍ വിലക്കിനെ നോക്കുകുത്തിയാക്കി ചങ്ങനാശ്ശേരി പായിപ്പാട് പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍. ഉത്തരേന്ത്യന്‍ രീതിയിലുള്ള ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി. എങ്കിലും നാട്ടിലേക്കു തിരികെ പോകാന്‍ വാഹനസൗകര്യം ഒരുക്കണമെന്നതായിരുന്നു ഇവരുടെ മുഖ്യാവശ്യം. ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ ബാബുവും പൊലീസ് മേധാവി ജി. ജയ്‌ദേവും സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ച ശേഷം ഇവര്‍ പിരിഞ്ഞുപോകാന്‍ തയാറാകുകയായിരുന്നു. താമസവും ഭക്ഷണസൗകര്യങ്ങളും ജില്ലാ ഭരണകൂടം ഉറപ്പുനല്‍കി. തൊഴിലാളികള്‍ക്ക് അടുത്ത മാസം പകുതി വരെ ഭക്ഷണം നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തൊഴിലാളികള പിരിച്ചു വിടാന്‍ പൊലീസ് ലാത്തി വീശി. ഇവിടെ പൊലീസ് കാവല്‍ തുടരും. ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് കൂടുതല്‍ പോലീസ് സേന സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നെന്ന് മന്ത്രി പി.…
Read Moreശക്തിമാന്‍ പുനഃസംപ്രേഷണം ചെയ്യണമെന്ന ശക്തമായ ആവശ്യവുമായി സോഷ്യല്‍ മീഡിയ; തങ്ങളുടെ കുട്ടിക്കാല ഹീറോയെ സ്വന്തം മക്കളും കാണട്ടെയെന്ന് മാതാപിതാക്കള്‍
കോവിഡ് 19 ബാധ അതിരൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ജനങ്ങളെല്ലാം പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടില്‍ തന്നെ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ബോറടി മാറ്റുന്നതിനായി ദൂരദര്‍ശനില്‍ മുമ്പ് സംപ്രേഷണം ചെയ്തിരുന്ന രാമായണവും മഹാഭാരതവും പുനഃസംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ആവശ്യം കൂടി സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്. തൊണ്ണൂറുകളിലെ കുട്ടികളുടെ സൂപ്പര്‍ഹീറോയായ ശക്തിമാനും പുനഃസംപ്രേക്ഷണം ചെയ്യണമെന്നാണ് ആവശ്യം. ഇക്കാലത്തെ കുട്ടികളും കാണട്ടെ ഞങ്ങളുടെ കുട്ടിക്കാല ഹീറോയെ, ശക്തമാനെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു എന്നൊക്കെയാണ് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. #’Shaktiman’ എന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് സീരിയല്‍ പുന:സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനു പുറമെ ദൂരദര്‍ശനില്‍ പണ്ട് സംപ്രേക്ഷണം ചെയ്തിരുന്ന ജൂനിയര്‍ ജി, ജയ് ഹനുമാന്‍ ഉള്‍പ്പെടെയുള്ള മറ്റു പല…
Read Moreലോക്ക് ഡൗണ്‍ കാലത്ത് മനഃപൂര്‍വം പുറത്തിറങ്ങി മനപൂര്‍വം കോവിഡ് പടര്‍ത്താന്‍ ആഹ്വാനം ! ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍…
കോവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെയെല്ലാം പോലീസ് കര്‍ശനമായ താക്കീത് നല്‍കി തിരിച്ചയയ്ക്കുകയാണ്. ചിലര്‍ക്ക് നല്ല അടിയും കിട്ടുന്നുണ്ട്. ആളുകള്‍ വീടിനകത്ത് ഇരിക്കേണ്ട ഈ സാഹചര്യത്തില്‍ പുറത്തിറങ്ങി ബോധപൂര്‍വം കൊറോണ വൈറസ് പരത്തണമെന്നു സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുന്ന ആളുടെ ഉദ്ദേശ്യം എന്തായായിരിക്കും… ഇത്തരത്തില്‍ ആഹ്വാനം ചെയ്തതിന് ഇന്‍ഫോസിസ് ജീവനക്കാരനെയാണ് ഇപ്പോള്‍ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇന്‍ഫോസിസിലെ ടെക്‌നിക്കല്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ് മുഹമ്മദിനെ (25) ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. മുന്‍കരുതലില്ലാതെ പുറത്തുപോയി പരസ്യമായി തുമ്മി കോവിഡ് 19 ബോധപൂര്‍വം പടര്‍ത്താന്‍ ഇയാള്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് മുജീബ് മുഹമ്മദിനെ ജോലിയില്‍ നിന്ന് ഇന്‍ഫോസിസ് പിരിച്ചു വിട്ടിരുന്നു. ‘നമുക്ക് കൈകോര്‍ക്കാം, പുറത്തുപോയി പരസ്യമായി വായ തുറന്ന് തുമ്മാം, വൈറസ് പടര്‍ത്താം’ എന്ന വിചിത്ര സന്ദേശത്തിനെതിരെ വന്‍…
Read Moreകോവിഡിനെതിരേ യുദ്ധം നയിക്കാന്‍ പുതിയ അവതാരമായി പ്രൊഫസര്‍ പോയിന്റര്‍; പുതിയ സൈബര്‍ സൂപ്പര്‍സ്റ്റാറിനെക്കുറിച്ചറിയാം…
കോവിഡ് 19ന്റെ ഭീതിയില്‍ ലോകം വിറങ്ങലിക്കുമ്പോഴും സൈബര്‍ കുറ്റവാളികള്‍ക്ക് പഞ്ഞമില്ല. പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്നു പറഞ്ഞതു പോലെ വ്യാജ പ്രചരണങ്ങളിലൂടെ ജനങ്ങളെ ഭയപ്പെടുത്തുകയും കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ വഴിതെറ്റിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുകയാണ്. കേരള പൊലീസിന്റെ സൈബര്‍ സുരക്ഷാ ഭാഗ്യ ചിഹ്നമായ പ്രൊഫസര്‍ പോയിന്റര്‍ കൊറോണ വ്യാപനം തടയുവാന്‍ നിര്‍ദേശങ്ങളുമായി എത്തുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം തടയുകയാണ് പ്രൊഫസര്‍ പോയിന്റര്‍ എന്ന അനിമേഷന്‍ കഥാപാത്രത്തിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്. ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ള സൃഷ്ടിച്ച ഈ കഥാപാത്രത്തിന് എഡിജിപി മനോജ് എബ്രഹാം ഐ പി എസ്സ് ആണ് പേരിട്ടത്. ഓര്‍ഗ്പീപ്പിള്‍ അനിമേഷന്‍ ചീഫ് ആനന്ദ്j അനിമേഷനും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. റോബര്‍ട്ട് കുര്യാക്കോസ് ആണ് ശബ്ദം നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലുമായി ചേര്‍ന്നാണ് ഈ വിഡിയോ തയാറാക്കിയിരിക്കുന്നത്. സൈബര്‍ കുറ്റവാളികളെ തേടി പ്രൊഫസര്‍…
Read Moreകോവിഡ് കണ്ണീരിലൂടെ പകരില്ല ! പുതിയ പഠനങ്ങള്‍ ലോകത്തിന് ആശ്വാസം പകരുന്നത്; കോവിഡ് രോഗികള്‍ക്ക് ചെങ്കണ്ണ് ഉണ്ടാവാന്‍ സാധ്യതയെന്നും വിലയിരുത്തല്‍…
കോവിഡ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്നതിനിടെ ആശ്വാസമായി പുതിയ പഠനങ്ങള്‍. കണ്ണീരിലൂടെ വൈറസ് പടരില്ലെന്നാണ് പുതിയ പഠനം. ശരീരസ്രവങ്ങളിലൂടെ വൈറസ് പകരാനിടയുണ്ടെന്ന സംശയം നിലനില്‍ക്കെയാണ് പുതിയ ഗവേഷണഫലം എന്നതു പ്രാധാന്യമര്‍ഹിക്കുന്നു. രോഗിയുടെ ഉമിനീരിന്റേയും കഫത്തിന്റേയും കണങ്ങളിലുടെ വൈറസ് പകരുമെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ഈ സ്രവകണങ്ങളിലൂടെ രോഗിയില്‍ നിന്ന് പുറത്തെത്തുന്ന വൈറസിന് നിശ്ചിതസമയം വരെ പ്രവര്‍ത്തനക്ഷമമായിരിക്കാനും സാധിക്കും. ഇതിലൂടെ രോഗവ്യാപനം വര്‍ദ്ധിക്കാനിടയാകുകയും ചെയ്യും. എന്നാല്‍ കണ്ണീരിലൂടെ ഇത് അസാദ്ധ്യമാണെന്ന് ഒഫ്താല്‍മോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലുണ്ട്. കോവിഡ്-19 ബാധിതരില്‍ ഒന്നു മുതല്‍ മൂന്ന് ശതമാനം വരെ രോഗികളില്‍ ചെങ്കണ്ണ് ഉണ്ടാകാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നുണ്ടെങ്കിലും പഠനം നടത്തിയ രോഗികളില്‍ ആര്‍ക്കും ചെങ്കണ്ണുണ്ടായിരുന്നില്ല. സിംഗപൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകര്‍ 17 രോഗികളില്‍ നിന്ന് കണ്ണീര്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. രോഗലക്ഷണം കണ്ടെത്തിയ സമയം മുതല്‍ രോഗം ഭേദമായി ആശുപത്രി വിടുന്നത്…
Read Moreകോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെയും ഇറ്റലിയെയും തോല്‍പ്പിച്ച് അമേരിക്ക ! ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് 17,000 പുതിയ രോഗികള്‍; അമേരിക്കയുടെ പോക്ക് എങ്ങോട്ടെന്ന് ആശങ്കപ്പെട്ട് ലോകം…
അമിത ആത്മവിശ്വസം എങ്ങനെ വലിയൊരു ദുരന്തത്തില്‍ കലാശിക്കും എന്നതിന്റെ ഉദാഹരണമായി അമേരിക്ക മാറിക്കൊണ്ടിരിക്കുകയാണ്. ചൈനയെയും ഇറ്റലിയെയും മറികടന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ തലപ്പത്തെത്തിയ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു വീണത് 266 പേരാണ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിക്കപ്പെട്ടതാവട്ടെ 17000 പേര്‍ക്കും.ഇതോടെ ആകെ രോഗികളുടെ എണ്ണം 85000 കവിഞ്ഞു. ഈസ്റ്റര്‍ ദിനം എത്തുമ്പോഴേക്കും രാജ്യം പഴയനിലയിലാവുമെന്ന് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാനേയില്ല. 1300ല്‍ അധികം ആളുകളാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്. രാജ്യത്തെ രോഗബാധിതരില്‍ 50 ശതമാനവും ന്യൂയോര്‍ക്കിലാണെന്നത് ഭീകരത കൂട്ടുന്നു. ന്യൂയോര്‍ക്കിന്റെ തൊട്ടടുത്ത പ്രദേശമായ ലൂസിയാനയില്‍ കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ നിലയില്‍ കാര്യങ്ങള്‍ പോയാല്‍ ഏപ്രില്‍ പകുതിയോടെ ആശുപത്രികള്‍ നിറഞ്ഞു കവിയും. അടുത്ത നാലു മാസത്തിനുള്ളില്‍ മരണസംഖ്യ 80000 ആകുമെന്നാണ് ചില…
Read More