തിരുവനന്തപുരം: ഹൈ സ്പീഡ് റെയിലിനായുള്ള ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശിയില്ലെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. ഇ. ശ്രീധരന്റെ ബദൽ നിർദേശം പാർട്ടി ചർച്ച ചെയ്യും. വികസനത്തിനായി ബിജെപിയെയും ഒപ്പം നിർത്തുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീധരന്റെ ബദൽ സിപിഎം – ബിജെപി ഡീലിന്റെ ഭാഗമാണെന്ന കോൺഗ്രസ് ആരോപണവും ബാലൻ തള്ളി. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയു ന്നവരാണ് ചിലരെന്ന പരിഹാസവും ഉന്നയിച്ചു.
Read MoreTag: cpm
കേസ് നടത്താന്‍ പിരിച്ച എട്ടു ലക്ഷം ‘മുക്കി’ ജില്ലാ കമ്മിറ്റിയംഗം ! സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം
സിപിഎമ്മിനു നാണക്കേടായി വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം. കേസ് നടത്തിപ്പിനായി പിരിച്ച എട്ടു ലക്ഷം രൂപ ജില്ലാ കമ്മിറ്റിയംഗം തട്ടിയെടുത്തെന്ന് പാര്‍ട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ചാല മുന്‍ ഏരിയ കമ്മിറ്റിയംഗം പരാതി നല്കി. 2015ല്‍ നടന്ന ഡി.ഡി ഓഫിസ് ഉപരോധത്തില്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാനായിരുന്നു ലോക്കല്‍ കമ്മിറ്റികള്‍ പണം പിരിച്ചത്. എട്ടുപേരെ ജാമ്യത്തിലിറക്കുന്നതിന് എട്ടുലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ചു. കേസ് വെറുതെ വിട്ടതോടെ എട്ടുപേരുടെയും അക്കൗണ്ടിലേക്ക് ഒരു ലക്ഷം വീതം തിരികെയെത്തി. ഈ തുക പ്രവര്‍ത്തകര്‍ ഏരിയ നേതാക്കള്‍ക്ക് കൈമാറിയെങ്കിലും പാര്‍ട്ടി അക്കൗണ്ടിലേക്ക് എത്തിയില്ലെന്നാണ് പരാതി.
Read Moreഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തേണ്ട; ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവുകയാണ് സുധാകരനും സതീശനുമെന്ന് എം.വി.ഗോവിന്ദൻ
മയ്യിൽ: സുധാകരന്റെ മാനനഷ്ടക്കേസ് കേസായിതന്നെ നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎമ്മിനെ ആരും ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തേണ്ടന്നും അദ്ദേഹം പറഞ്ഞു. മയ്യിൽ ചെറുപഴശിയിൽ എൻജിഒ യൂണിയൻ ഭവന രഹിതർക്കായി നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ. കോൺഗ്രസുകാരാണ് ഇനി സുധാകരന്റെ കാര്യത്തിൽ തീരുമാനിക്കേണ്ടത്. സാമ്പത്തിക കേസ് രാഷ്ട്രീയമായി നേരിടുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. രാഷ്ട്രീയ വിഷയമല്ലാത്തതിനാൽ നിയമത്തിന് മുന്നിൽ വരികയാണ് വേണ്ടത്. ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവുകയാണ് സുധാകരനും സതീശനുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
Read Moreവാട്സ് ആപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചതിന് നടപടിയുമായി പോലീസ് ! അഡ്മിന് അടക്കം മൂന്നുപേരെ വിളിപ്പിച്ചു
വാട്സ് ആപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന് പോലീസ് നടപടിയെന്ന് ആരോപണം. കോട്ടയം മൂന്നിലവിലാണ് സംഭവം. ഗ്രൂപ്പ് അഡ്മിന് അടക്കം മൂന്ന് പേരോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് നിര്‍ദേശം നല്കി. സിപിഎം മേലുകാവ് ലോക്കല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിനാണ് പരാതി നല്‍കിയതെന്നാണ് സിപിഎം നല്കുന്ന വിശദീകരണം. നമ്മുടെ മൂന്നിലവ് എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയാണ് ഇത്തരം നടപടികളിലേക്ക് നയിച്ചത്. വര്‍ഗീയ പരാമര്‍ശം അടങ്ങിയ ഓഡിയോ ക്ലിപ്പുകള്‍ ഈ ഗ്രൂപ്പില്‍ വന്നെന്നും ഇത് ചൂണ്ടിക്കാട്ടിയാണ് പോലീസില്‍ പരാതി നല്‍കിയതെന്നാണ് സിപിഎം മേലുകാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ പ്രതികരണം. പോലീസും ഇക്കാര്യം ശരിവെക്കുന്നുണ്ട്. ഗ്രൂപ്പില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ അഡ്മിനെ അടക്കം വിളിച്ചുവരുത്തി വിഷയത്തില്‍ വിശദീകരണം ലഭ്യമാക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചതെന്നും പ്രശ്നത്തില്‍ കേസെടുക്കുകയോ…
Read Moreതെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല; എസ്എഫ്ഐക്കെതിരേ ആസൂത്രിത ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്
പാലക്കാട്: എസ്എഫ്ഐക്കെതിരേ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ആര്‍ഷോ ജയിച്ചു തോറ്റ വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പാലക്കാട് മറുപടി പറയുകയായിരുന്നു ഗോവിന്ദന് പി.എം.ആര്‍ഷോ സംഭവത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സമഗ്രാന്വേഷണം വേണമെന്നും ഗോവിന്ദന് പറഞ്ഞു. പരീക്ഷ എഴുതാത്ത ആള് എങ്ങനെ ജയിക്കുമെന്നും ഗോവിന്ദന് ചോദിച്ചു. ഗൂഢാലോചനക്കു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ആരെല്ലാമെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും ഗോവിന്ദന് പറഞ്ഞു.വ്യാജസര്‍ട്ടിഫിക്കറ്റ് കേസിലും അന്വേഷണത്തില്‍ സത്യം തെളിയട്ടയെന്ന് അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreമുഖ്യമന്ത്രിയുടെ പ്രതിച്ഛായ ഇകഴ്ത്താനാവില്ല; പ്രവാസികള്‍ മനസറിഞ്ഞ് സഹകരിക്കുന്നതില്‍ അസൂയ എന്തിനെന്ന് എ.കെ.ബാലന്
തിരുവനന്തപുരം: സ്പോണ്സര്ഷിപ്പില് തെറ്റില്ല. അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിലെ പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്. സമ്മേളനം നടത്താന്‍ ഖജനാവില്‍നിന്ന് പണമെടുക്കാന്‍ കഴിയില്ല. ലോക കേരള സഭയുടെ ആദ്യ സമ്മേളനം മുതല്‍ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നവര്‍ ഇതിന് മുമ്പ് സ്പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ കൂടെയിരിക്കാനാണ് 82 ലക്ഷം നല്‍കുന്നതെന്ന പ്രചാരണം അസംബന്ധമാണ്. വിവിധ രാജ്യങ്ങളിലെ മലയാളികളുടെ കുടുംബസംഗമമാണിത്. പ്രവാസി മലയാളികള്‍ മനസറിഞ്ഞ് സഹകരിക്കുന്നതില്‍ അസൂയ എന്തിനാണെന്നും ബാലൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പ്രതിപക്ഷം വിചാരിച്ചാല്‍ ഇകഴ്ത്താനാവില്ല. വിവാദത്തെ പ്രവാസികള്‍ പുച്ഛിച്ച് തള്ളും. കെപിസിസി ജനറല്‍ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാനാണ് പ്രതിപക്ഷം വിവാദം ഉയര്‍ത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയിലെ ലോക കേരള സഭാ സമ്മേളനത്തിനായി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പാസുകള്‍ നല്‍കിയാണ് സംഘാടക സമിതി സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത്.…
Read Moreപി.കെ. ശശിയെ അനുകൂലിക്കുന്ന നേവിനെ പുറത്താക്കാൻ തീരുമാനം; പാർട്ടി ഓഫീസിനു മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൂട്ടയടി
പാലക്കാട്ട് : മണ്ണാർക്കാട്ട് ഡിവൈഎഫ് പ്രവർത്തകർ പരസ്യമായി ഏറ്റുമുട്ടി. മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു മുമ്പിലാണ് ഡിവൈഐയിലെ ഇരുവിഭാഗങ്ങൾ പരസ്യമായി ഏറ്റുമുട്ടിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ഫാക്ഷൻ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രവർത്തകരും പുറത്ത് കൂടി നിന്നവരും ചേരിതിരിഞ്ഞ് നടന്ന വാക്കേറ്റമാണ് സംഘട്ടനത്തിൽ കലാശിച്ചത്. പി.കെ.ശശിയെ അനുകൂലിക്കുന്ന ഡിവൈഎഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം കെ.ഷാനിഫിനെ പുറത്താക്കാനും റഷീദ് തച്ചനാട്ടുകരയെ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനും യോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഷാനിഫ് ഡിവൈഎഫ്ഐ നേതാക്കൾക്ക് എതിരെയും സിപിഎം ഏരിയ സെക്രട്ടറിക്ക് എതിരെയും പ്രതിഷേധിച്ചതാണ് സംഘട്ടത്തിനിടയാക്കിയതെന്ന് പറയുന്നു. നേതാക്കളോട് മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് കരിമ്പയിൽ നിന്ന് എത്തിയ ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫിസിനു പുറത്ത് ഷാനിഫിനെ ചോദ്യം…
Read Moreകൊല്ലുന്നതിനു മുമ്പു വരെ സഖാവേ എന്നു വിളിക്കും ! എന്നിട്ട് അതേ സഖാവിനെ വെട്ടിക്കൊല്ലും; കമ്യൂണിസം എന്ന സാധനം ഇപ്പോള്‍ ഇല്ലെന്ന് ജോയ് മാത്യു…
വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുസമ്മേളന വേദിയില്‍ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് നടന് ജോയ് മാത്യു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്വേച്ഛാധിപത്യം മാത്രമാണെന്നും കറുപ്പിനെ അലര്‍ജിയുള്ള ഏകാധിപതിയാണ് ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. തെറ്റു കണ്ടാല്‍ ചൂണ്ടിക്കാട്ടുന്ന ഒറ്റയാള്‍ പോരാളിയാണ് രാഹുല്‍ ഗാന്ധി. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഈ ഇന്ത്യന്‍ അവസ്ഥയില്‍ ‘ഒരാള്‍ കള്ളന്’ എന്നു പറയാന്‍ അദ്ദേഹം കാണിച്ച ചങ്കൂറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും ജോയ് മാത്യു പറഞ്ഞു. ജോയ് മാത്യു പറഞ്ഞതിങ്ങനെ…എന്നെക്കാള്‍ പ്രശസ്തരും ആരാധകരും ഉള്ള ആളുകളെ വിളിക്കുന്നതിനു പകരം കുറച്ച് സിനിമകളിലൊക്കെ അഭിനയിച്ച, കുറച്ച് കാര്യങ്ങളൊക്കെ പറയുന്നൊരാളെ വിളിച്ച് ഇത്രയും വലിയൊരു സദസിനു മുന്നില്‍ ഇരുത്തുക എന്ന് പറഞ്ഞാല്‍, എന്നില്‍ എന്തോ ഒരു നല്ല വശം ഉണ്ട്. ആ നല്ല…
Read Moreഗോവിന്ദൻ നൽകിയ കേസിൽ മാപ്പു പറയില്ല; ചില്ലിക്കാശ് പോലും നഷ്ടപരിഹാരം നൽകില്ല; വെളിപ്പെടുത്തിയതിനെക്കുറിച്ച് സ്വപ്നയുടെ വിശദീകരണം ഇങ്ങനെ…
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ദൂതനാണ് വിജയ് പിള്ളയെന്ന താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും വിജയ് അവകാശപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന സുരേഷ്. തനിക്കെതിരെ ഗോവിന്ദൻ നൽകിയ കേസിൽ മാപ്പു പറയില്ലെന്നും ചില്ലിക്കാശ് പോലും നഷ്ടപരിഹാരം നൽകില്ലെന്നും സ്വപ്ന വ്യക്തമാക്കി. സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ദൂതനെ അയച്ചുവെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെ ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിൽ ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടിസിന് മറുപടി നൽകവേയാണ് സ്വപ്ന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ഏതു നിയമ നടപടികളും നേരിടാൻ തയാറാണെന്നും ഫേസ്ബുക്ക് ലൈവിൽ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി പറയുന്നുണ്ടെന്നും സ്വപ്ന അറിയിച്ചു. വിജയ് പിള്ള പറഞ്ഞ കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയത്. ഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല; വിജയ് പിള്ള വഴി ഗോവിന്ദൻ ബന്ധപ്പെട്ടുവെന്നും പറയുന്നില്ല. വാഗ്ദാനങ്ങൾ നിരസിച്ചാൽ…
Read Moreബസ് തടഞ്ഞ് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി സ്വര്‍ണം കവര്‍ന്ന സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ! സംഭവം പാലക്കാട്ട്…
പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചിറ്റൂര്‍ വിളയോടി അത്തിമണി ശ്രീജിത്ത് എന്ന വെള്ള, പാലക്കാട് പട്ടാണിതെരുവ് നൂറണി ബവീര്‍ എന്നിവരെയാണ് മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് അത്തിമണി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ബവീര്‍ മുന്‍ എംഎല്‍എ പി ഉണ്ണിയുടെ ഡ്രൈവറുമായിരുന്നു. ഈ മാസം 26നാണ് കേസിനാപ്ദമായ സംഭവം. തൃശൂരിലെ സ്വര്‍ണ വ്യാപാരി തമിഴ്നാട് മധുരയില്‍ സ്വര്‍ണാഭരണങ്ങള്‍ ഓര്‍ഡര്‍ കിട്ടുന്നതിനായി കാണിച്ച് മടങ്ങി വരുമ്പോഴാണ് കവര്‍ച്ച നടന്നത്. മീനാക്ഷിപുരം സൂര്യപാറയില്‍ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് സ്വര്‍ണ വ്യാപാരിയെ ഇറക്കി പ്രതികളുടെ വാഹനത്തില്‍ കയറ്റി കൊണ്ട് പോയി ആളൊഴിഞ്ഞസ്ഥലത്ത് വെച്ച് കൈവശം ഉണ്ടായിരുന്ന 600 ഗ്രാം സ്വര്‍ണാഭരണവും 23,000 രൂപയും തട്ടിയെടുത്ത് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വിശ്വനാഥ്, ചിറ്റൂര്‍ ഡി…
Read More