സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം മുന്‍ പ്രാദേശിക നേതാവ് കൂത്തുപറമ്പ് സ്വദേശി എം മുരളീധരനാണ് മരിച്ചത്. കേസെടുത്തതിന് പിന്നാലെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ചയാണ് മുരളീധരനെതിരെ ഐടി ആക്ട് പ്രകാരം പോലീസ് കേസെടുത്തത്. നാനൂറോളം സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. തുടര്‍ന്ന് കൂത്തുപറമ്പ് സൗത്ത് സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് മുരളീധരനെ പുറത്താക്കിയിരുന്നു. പരിസരവാസികളായ സ്ത്രീകളുടെ ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളും മോര്‍ഫ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് മുരളീധരനെതിരേ നടപടിയെടുത്തത്.
Read MoreTag: cpm
‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ ! കെ സുരേന്ദ്രന്റെ പരാമര്‍ശനത്തിനെതിരേ കെ സുധാകരന് രംഗത്ത്…
ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തെ അപലപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് രംഗത്ത്. ‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്ന സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണെന്നും ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തില്‍ സമീപകാലത്ത് കേട്ടിട്ടില്ലെന്നും സുധാകരന് അഭിപ്രായപ്പെട്ടു. സുരേന്ദ്രന് പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും സുധാകരന് ആവശ്യപ്പെട്ടു. കെ സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യം കാണിക്കണമെന്നും സുധാകരന് പറഞ്ഞു. സുരേന്ദ്രനെതിരെ ശബ്ദിക്കാന്‍ പിണറായി വിജയനും എം വി ഗോവിന്ദനും ഒക്കെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുധാകരന്, എന്തെങ്കിലും നാക്കുപിഴകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും വീഴുമ്പോള്‍ വലിയ പ്രതികരണങ്ങള്‍ നടത്തുന്ന സിപിഎം നേതാക്കളുടെയും സഹയാത്രികരുടെയും നാവിറങ്ങി പോയിരിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. സുധാകരന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍… ‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി ‘ എന്ന…
Read Moreലോക്കറ്റ് കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം ! ആലപ്പുഴ സിപിഎമ്മില്‍ 14 പേര് കൂടി പാര്‍ട്ടി വിട്ടു…
ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെ ചൊല്ലി ആലപ്പുഴ സിപിഎമ്മില്‍ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു. ചെങ്ങന്നൂര്‍ ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെത്തുടര്‍ന്ന് പുതുതായി 14 സി പിഎം അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. ചെറുമിക്കാട്, ഓട്ടാഫീസ്, ആഞ്ഞിലിച്ചുവട് ബ്രാഞ്ചുകളിലെ മുഴുവന്‍ അംഗങ്ങളും രാജി നല്കി. രാജി നല്കിയവരില് വര്‍ഗ ബഹുജന സംഘടനകളുടെ ഭാരവാഹികളും മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടുന്നു. ഫെബ്രുവരി ഒന്നിന് 38 പേര് പാര്‍ട്ടി വിട്ടിരുന്നു. ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദിന് എസ്ഡിപിഐ നേതാവുമായി ബിസ്നസ് പങ്കാളിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് കൂടുതല്‍ പ്രവര്‍ത്തകരുടെ രാജി എന്നത് ശ്രദ്ധേയം. സിപിഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസ് നടത്താനും ലോക്കല്‍ സെക്രട്ടറി തയാറായില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ലോക്കല്‍ സെക്രട്ടറി പകല്‍ സിപിഎമ്മും…
Read Moreഞാൻ നടത്തിയത് ഒരു ദിവസത്തെ സമരം, അതിന്റെ കേസ് കോടതിയിലും; യുഡിഎഫോ…’: വിചിത്ര ന്യായീകരണവുമായി ശിവൻകുട്ടി
തിരുവനന്തപുരം: നിയമസഭയിലെ പ്രസ്താവനയിൽ ഉറച്ച് നിന്നുകൊണ്ട് താന്‍ സമരം ചെയ്തതുകൊണ്ട് യുഡിഎഫ് സമരം ശരിയാണെന്ന് പറയാനാവില്ലെന്ന് മന്ത്രി വി. ശിവൻ കുട്ടി. സമൂഹ മാധ്യമങ്ങൾ എന്തും പറയട്ടെ. എല്‍ഡിഎഫ് നടത്തിയത് ഒരു ദിവസത്തെ സമരമാണെന്നും നിരന്തരമായി സമരം നടത്തിയിട്ടില്ല. ഒരു ദിവസം സമരം നടത്തിയതിൽ ഞാനും പങ്കാളിയാണ്. അതിന്റെ കേസ് കോടതിയിലാണെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു. നിയമസഭയിലെ പ്രതിപക്ഷ സത്യഗ്രഹത്തെ പരിഹസിച്ച് ശിവൻകുട്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സമൂഹ മാ ധ്യമങ്ങളിലടക്കം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഞങ്ങളൊക്കെ മുമ്പ് സഭയില്‍ അംഗങ്ങളായിരുന്നവരാണ്. ശക്തിയായി പ്രതിഷേധിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയില്‍ ഉണ്ടായിട്ടില്ലെന്നും സമാന്തരസഭ ഇവിടെ കൂടിയിട്ടില്ലെ ന്നുമായിരുന്നു വി.ശിവന്‍കുട്ടിയുടെ പ്രസ്താവന.
Read Moreകണ്ണൂരിന്റെ ചെന്താരകം എഴുന്നള്ളിയത് ക്ഷേത്രോത്സവ കലശത്തിൽ; വ്യക്തി ആരാധനയിൽ പി ജയരാജനെ പുകഴ്ത്തി വീണ്ടും അണികൾ
കണ്ണൂർ: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുള്ള കലശം വരവിൽ സിപിഎം നേതാവ് പി. ജയരാജന്റെ ഫോട്ടോ ഉൾപ്പെടുത്തിയത് സംബന്ധിച്ച് വിവാദം. കതിരൂർ പുല്യോട് കൂർമ്പക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള കലശത്തിലാണ് പി. ജയരാജന്റെയും ചെഗുവേരയുടെയും ഫോട്ടോയും കലശത്തിൽ ഉൾപ്പെടുത്തിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തും പിന്നീടും അണികളുടെ വ്യക്തി ആരാധനാ വിഷയത്തിൽ പി. ജയരാജൻ ഉൾപ്പെട്ടിരുന്നു. പ്രവർത്തകർ തയാറാക്കിയ കണ്ണൂരിൻ താരകമല്ലോ പി. ജയരാജൻ എന്ന നൃത്തസംഗീത ശില്പം പി. ജയരാജൻ തന്നെ ഉദ്ഘാടനം ചെയ്തതോടെയായിരുന്നു സിപിഎമ്മിൽ പി. ജയരാജൻ വിവാദം ആരംഭിച്ചത്. പിന്നീട് പലയിടങ്ങളിലും പി. ജയരാജനെ പുകഴ്ത്തിയുള്ള ഫ്ലക്സുകളും ഉയർന്നിരുന്നു. ഇതേത്തുടർന്ന് പാർട്ടി വിശദീകരണം തേടിയപ്പോൾ ഇത്തരം പ്രവൃത്തികളുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കരുതെന്നും പി. ജയരാജൻ തന്നെ പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണിപ്പോൾ കലശവുമായി ബന്ധപ്പെട്ട് പി. ജയരാജൻ വീണ്ടും വിവാദത്തിലായിരിക്കുന്നത്.
Read Moreചില്ലറ വ്യവസായമല്ല സഖാവിന്റേത്..! കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പടെ രണ്ടു പേർ പിടിയിൽ
ഇടുക്കി: ഇടുക്കിയിൽ കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. സിപിഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമായ കൊന്നത്തടി ചിന്നാർ നിരപ്പ് പുല്ലാട്ട് സിബി (57), അമ്പാട്ട് ഷിന്റോ(44) എന്നിവരാണ് അറസ്റ്റിലായത്. ചിന്നാർ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന പ്രതികൾ പോലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ചുവെങ്കിലും പിടിയിലായി. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് നാല് കിലോ ഉണങ്ങിയ കഞ്ചാവ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം മുരിക്കാശേരി പോലീസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
Read Moreവാക്കുകൾകൊണ്ട് പോരാടി പിണറായിയും സതീശനും; മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോരിന് സാക്ഷ്യം വഹിച്ച് സ്പീക്കർ വിളിച്ചു ചേർത്ത യോഗം. കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ എല്ലാ വിഷയത്തിലും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ല എന്ന് വി.ഡി.സതീശൻ തിരിച്ചടിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് വൈകാരികമായും പ്രകോപനപരവുമായി സംസാരിക്കുന്നത് എന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചോദ്യത്തിന് ആരാണ് ബാലൻസ് തെറ്റി സംസാരിക്കുന്നത് എന്നാണ് വി.ഡി.സതീശൻ മറുപടിയായി പറഞ്ഞത്. എംഎൽഎ മാത്യു കുഴൽ നാടൻ സംസാരിച്ചപ്പോൾ എത്ര തവണ മുഖ്യമന്ത്രി ഇടപെട്ടു എന്നും വി.ഡി.സതീശൻ ചോദിച്ചു. മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയം: വി.ഡി. സതീശൻതിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.…
Read Moreജനകീയ പ്രതിരോധ യാത്രയ്ക്ക് ആളെക്കൂട്ടാൻ പാടത്തെ പണിനിർത്തിച്ച് തൊഴിലാളി പാർട്ടിയുടെ നേതാക്കൾ; ഗോവിന്ദന്റെ യാത്ര എടത്വായിലെ കർഷകർക്ക് കൊടുത്ത പണിയിങ്ങനെ…
എടത്വ: ജനകീയ പ്രതിരോധ യാത്ര വരുന്നെന്ന പേരിൽ എടത്വായിൽ പാടത്തെ കൊയ്ത്ത് സിപിഎം പ്രാദേശിക നേതാക്കൾ നിർത്തിവയ്പിച്ചതായി പരാതി. എടത്വ കൃഷിഭവൻ പരിധിയിൽപ്പെട്ട ചങ്ങങ്കരി കണിയാംകടവ് പാടത്തെ കൊയ്ത്താണ് നിർത്തിവയ്പിച്ചത്. ഇന്നലെ രാവിലെ ഒൻപതിനു കൊയ്ത്ത് ആരംഭിച്ചെങ്കിലും ഉച്ചയ്ക്ക് പന്ത്രണ്ടോടെ നിർത്തിവയ്ക്കാൻ നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇന്നലെ കുട്ടനാട്ടിൽ സ്വീകരണം വച്ചിരുന്നു. യാത്രയ്ക്കു ജനപങ്കാളിത്തം ഉറപ്പാക്കാൻ പ്രാദേശിക നേതാക്കൾ ഇടപെട്ടു നിർബന്ധിത തൊഴിൽ തടസം ഉണ്ടാക്കിയെന്നാണ് പരാതി. ഏഴ് യന്ത്രം ഇറക്കി കൊയ്ത്ത് തുടങ്ങിയ കണിയാംകടവ് പാടത്തു ചില കർഷകരുടെ കൊയ്ത്ത് പകുതി എത്തിയപ്പോഴാണ് നിർത്തി വയ്ക്കാൻ നേതാക്കൾ ആവശ്യപ്പെട്ടത്. ചില പാടങ്ങളിൽ നെല്ലെടുപ്പും മുടങ്ങി.
Read Moreവിജേഷ് പിള്ള എന്നൊരാളെ തനിക്കറിയില്ല, കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ല; എല്ലാം തെളിവുകളും പുറത്തുവിടട്ടെയെന്ന് എം.വി.ഗോവിന്ദന്
കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള സ്വപ്നാ സുരേഷിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. വിജേഷ് പിള്ള എന്നൊരാളെ തനിക്കറിയില്ല. കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ലെന്നും ഗോവിന്ദന് പറഞ്ഞു. ഒരു കാര്യവും മറച്ചുവയ്ക്കാന്‍ തങ്ങള്‍ ആരെയും സമീപിക്കില്ല. എല്ലാം തെളിവുകളും പുറത്തുവിടട്ടെ എന്നാണ് പറയാനുള്ളത്. സ്വപ്നക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഇതിന് പിന്നില്‍ രാഷ്ട്രീയമാണ്. സിപിഎമ്മിന്റെ പ്രതിരോധ ജാഥ വിജയിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും ഗോവിന്ദന് പറഞ്ഞു. ആരോപണങ്ങളില്‍ ചൂളിപോകില്ല. ജാഥയെ തടയാന്‍ ആര്‍ക്കുമാകില്ല. ജാഥ കൂടുതല്‍ ഗംഭീരമാകുമെന്നും ഗോവിന്ദന് കൂട്ടിചേര്‍ത്തു. വൈദേകം റിസോര്‍ട്ട് വിവാദത്തെക്കുറിച്ചും ഗോവിന്ദന് പ്രതികരിച്ചു. ഇ.പി.ജയരാജന് റിസോര്‍ട്ടില്‍ ഓഹരിയില്ല. ഇപിയുടെ കുടുംബത്തിന്റെ ഷെയറില്‍ തീരുമാനമെടുക്കേണ്ടത് അവരാണെന്നും ഗോവിന്ദന് പറഞ്ഞു.
Read Moreദേശാഭിമാനി ലേഖകനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി ! കീ ബോര്‍ഡ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി…
ദേശാഭിമാനി ലേഖകനെ ക്രൂരമായി മര്‍ദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെസി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഓഫീസില്‍ കയറിയാണ് മര്‍ദ്ദിച്ചത്. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റുരണ്ടുപേര്‍ക്കൊപ്പം എത്തി ലേഖകന്‍ ടി.വി. സുരേഷിനെ ക്രൂരമായി മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.ദേശാഭിമാനിയില്‍ വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉച്ചയോടെ ലേഖകനും ബ്രാഞ്ച് സെക്രട്ടറിയും തമ്മില്‍ ഫോണില്‍ വാക്കുതര്‍ക്കമുണ്ടായി. ഏതാനും സമയത്തിനകം ബ്രാഞ്ച് സെക്രട്ടറി മറ്റുരണ്ടുപേരെയും കൂട്ടി ഓഫീസിലേക്കു കയറിവന്നു സുരേഷുമായി വീണ്ടും തര്‍ക്കിച്ചു. ഓഫീസിലെ കംപ്യൂട്ടറിന്റെ കീബോര്‍ഡുകൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തിയതായി സുരേഷ് മഞ്ചേരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസില്‍ വിവരം അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലംവിട്ടതെന്നും പരാതിയിലുണ്ട്.
Read More