കൊച്ചി: പ്രതിഷേധത്തെ തുടർന്ന് ക്ഷേത്ര പരിപാടിയിൽ നിന്നും നടൻ ദിലീപിനെ മാറ്റി. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപിനെ ഒഴിവാക്കിയത്. ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിച്ചതിൽ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി. ജനുവരി 23നാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം 6.30 നടത്താനാണ് തീരുമാനിച്ചിരുന്നത്. ആദ്യ കൂപ്പൺ ഏറ്റുവാങ്ങാനായി നടൻ ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച നോട്ടീസും പോസ്റ്ററുകളും അച്ചടിച്ചിരുന്നു. എന്നാൽ, ദിലീപിനെ ഉദ്ഘാടനത്തിനെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധം സമിതിക്കുള്ളിൽ തന്നെ ഉയർന്നു. കൊച്ചിൻ ദേവസ്വം ബോർഡിലും അതൃപ്തിയുണ്ടായി. തുടർന്ന് കൂപ്പൺ ഉദ്ഘാടന ചടങ്ങിൽനിന്ന് ദിലീപിനെ മാറ്റുകയായിരുന്നു. പരിപാടി ചൊവ്വാഴ്ച നടക്കും. മേൽശാന്തി ആദ്യ കൂപ്പൺ ഏറ്റുവാങ്ങും.
Read MoreTag: dileep
‘കുറ്റം ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യം, നീതി പൂർണമായി നടപ്പായെന്ന് പറയാൻ കഴിയില്ല: അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിയിൽ പ്രതികരിച്ച് മഞ്ജു വാര്യർ. കുറ്റം ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്. നീതി പൂർണമായി നടപ്പായെന്ന് പറയാൻ കഴിയില്ലന്ന് മഞ്ജു പറഞ്ഞു. താരത്തിന്റെ വാക്കുകൾ… ‘ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല.കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പോലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ…
Read Moreനടിക്കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്; ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങൾ കേൾക്കാനായി കാതോർത്ത് കേരളം
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധിക്കും. ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്. രാവിലെ 11നു മുമ്പു ജയിലിൽനിന്നു കോടതിയിലെത്തിക്കുന്ന പ്രതികൾക്ക് ശിക്ഷയെക്കുറിച്ചു പറയാനുള്ളതു കോടതി കേൾക്കും. തുടർന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശിക്ഷ വിധിക്കും. എട്ടാം പ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങൾ വിധിന്യായത്തിൽനിന്ന് അറിയാനാണു കേരളം കാത്തിരിക്കുന്നത്. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തിൽ കോടതിയുടെ നിഗമനം വിധിയിൽ വ്യക്തമാകും
Read Moreനടിയെ ആക്രമിച്ച കേസ്; തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണം, ഉദ്യോഗസ്ഥര്‍ തന്നെ ബലിയാടാക്കി; നിയമ നടപടിക്കൊരുങ്ങി നടന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി നടന് ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിധരിപ്പിച്ചുവെന്നാണ് ദിലീപിന്റെ വാദം. ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നുമാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ദിലീപിന്റെ നീക്കം. കുടുംബ പ്രേക്ഷകരെ തന്റെ സിനിമയില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചു. ഗൂഢാലോചനക്കാര്‍ക്കെതിരെ നിയമനടപടി ആലോചിക്കുകയാണ്. കോടതി ഉത്തരവ് ലഭിച്ച ശേഷം തീരുമാനമെടുക്കും. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത വരുത്തി സമൂഹത്തിന്റെ ശത്രുത തനിക്ക് നേരെ സൃഷ്ടിച്ചു. എസ്ഐടി സര്‍ക്കാരിനെ തെറ്റിധരിപ്പിച്ചു. ആറു പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. ഇതിന് ശേഷം മുഖ്യമന്ത്രിയെ ചില ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചു. ഈ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍…
Read Moreദിലീപിന് കലാകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നീതി കിട്ടി; നടനുമായി അടുത്ത ബന്ധമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. നടനുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ്. കേസിൽ സർക്കാർ അപ്പീൽ പോകുന്നത് ദിലീപിനെ ദ്രോഹിക്കാൻവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് അടൂർ പ്രകാശ് നിലപാട് വ്യക്തമാക്കിയത്. തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫ് 101 ശതമാനം വിജയ പ്രതീക്ഷയിലാണെന്നും അടൂര്‍ നഗരസഭയില്‍ യുഡിഎഫ് ഭരണം നടത്തും അടൂർ പ്രകാശ്. മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടാകും. സംസ്ഥാനത്തുടനീളം ഏകോപനം ഉണ്ടാക്കിയാണ് യുഡിഎഫ് കണ്‍വീനറെന്ന നിലയില്‍ നീങ്ങുന്നത്.
Read Moreഇരയും പ്രതിയും മക്കൾ; കേരളം ഞെട്ടലോടെ കേട്ട പീഡനക്കേസിലെ വിധിക്ക് പിന്നാലെ നാലുവാക്കിൽ ഒതുക്കി ‘അമ്മ’ പറഞ്ഞതിങ്ങനെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു എന്നാണ് സംഘടനയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷം താരത്തെ തിരിച്ചെടുക്കാനും തീരുമാനിച്ചിരുന്നു.
Read Moreദിലീപ് കോടതികളെ സമീപിച്ചപ്പോഴെല്ലാം തടസഹര്‍ജിയുമായി അതിജീവിതയുമെത്തി: പോരാടി നടിയും
കൊച്ചി: അതിജീവിതയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെത്തന്നെ കോടതി വിചാരണയ്ക്കു നിയോഗിച്ചത്. സാക്ഷിവിസ്താരം തുടങ്ങി എട്ടാം മാസം ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. ദിലീപ് കോടതികളെ സമീപിച്ചപ്പോഴെല്ലാം തടസഹര്‍ജിയുമായി അതിജീവിതയുമെത്തി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സ്വതന്ത്ര അന്വേഷണവും ആവശ്യപ്പെട്ടു. ഈ ഇടപെടലിലാണ് കേസ് ആദ്യം പരിഗണിച്ച ജില്ലാ ജഡ്ജിപോലും സംശയനിഴലിലായത്. ഒടുവില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ മെമ്മറി കാര്‍ഡ് മൂന്നു തവണ തുറന്നതായി സ്ഥിരീകരിച്ചപ്പോള്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഇത് മേല്‍ക്കോടതികള്‍ നിരസിച്ചതോടെ തന്റെ സ്വകാര്യതയ്ക്കു ഭീഷണിയെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തയയ്ക്കാനും അവർ തയാറായി. ദിലീപിനെതിരേ തെളിവില്ലെന്ന പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ആര്. ശ്രീലേഖയ്ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജിയും നടി നല്കി. അഞ്ചു തവണയാണ് കേസില്‍ വിചാരണ നീട്ടിവച്ചത്. കോവിഡിനെത്തുടര്‍ന്നു വിചാരണ നീണ്ടതും ബാലചന്ദ്രകുമാറിന്റെ പരാമര്‍ശത്തിലുള്ള തുടരന്വേഷണവുമെല്ലാം കാരണമായി. രണ്ടു…
Read Moreവരവ് അഗ്നിശുദ്ധി വരുത്തി; കുറേ സിനിമാക്കാരും പോലീസുകാരും ഉൾപ്പെടെ ഒരാൾക്കെതിരെ നടത്തിയ ഗൂഡാലോചന; എട്ടര വര്‍ഷം നേരിട്ടത് വലിയ ഹരാസ്മെന്റെന്ന് സുരേഷ് കുമാർ
തിരുവനന്തപുരം: വിധിയിൽ വലിയ സന്തോഷം. നടന്റെ വരവ് അഗന്ധി ശുദ്ധിവരുത്തിയെന്ന് നിർമാതാവ് സുരേഷ് കുമാർ. നടനെ 90 ദിവസം ജയിലിലിട്ടുവെന്നും ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കുമെന്നും, സര്‍ക്കാറും പോലീസും ഇതിൽ ഉത്തരം പറയേണ്ടതുണ്ടെന്നും സുരേഷ് കുമാർ. നല്ല പോലീസുകാരുണ്ട്, പക്ഷെ പേര് കിട്ടാൻ വേണ്ടി വൃത്തികേട് കാണിക്കുന്നവരും ഉണ്ട്. സത്യമേവ ജയതേ, സത്യം ജയിക്കും എല്ലായ്പ്പോഴും. ഇത് കുറേ സിനിമാക്കാരും പോലീസുകാരും ഉൾപ്പെടെ ഒരാൾക്കെതിരെ നടത്തിയ ഗൂഡാലോചനയാണ്. ദിലീപിനെ ജയിലിൽ പോയി കണ്ടപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇതിനൊക്കെ ആര് ഉത്തരം പറയും. ആ കുടുംബം അനുഭവിച്ച ട്രോമ ഞങ്ങൾക്കറിയാം. ആ കുഞ്ഞിനെ വരെ വേട്ടയാടി. ആ കുട്ടിക്ക് സ്കൂളിൽ പോകാൻ പറ്റാതെ അവളെ മദ്രാസിൽ കൊണ്ടുപോയി താമസിപ്പിക്കേണ്ടി വന്നു. എന്തെങ്കിലും ഒരു തെളിവ് ഇവര്‍ക്ക് നിരത്താൻ കഴിഞ്ഞോ. ഏത് കോടതിയിൽ പോയാലും കുഴപ്പമില്ല. പക്ഷെ കഴിഞ്ഞ എട്ടര…
Read Moreനടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിക്കണം, മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതു തടയണം: ദിലീപ് സമർപ്പിച്ചത് തൊണ്ണൂറോളം ഹർജികൾ
2017ൽ കുറ്റപത്രം സമർപ്പിച്ച് മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്. ഈ സമയത്തിനുള്ളില്‍ പല ആവശ്യങ്ങള്‍ ഉന്നയിച്ച് ദിലീപ് നല്‍കിയത് 20 ഹര്‍ജികളാണ്. സിനിമാ ചിത്രീകരണത്തിനായി വിദേശത്തു പോകാന്‍ അനുമതി വേണം, നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ലഭിക്കണം, കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ലഭിക്കണം, മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതു തടയണം തുടങ്ങി നിരവധി ഹർജികളാണു കോടതിയിലെത്തിയത്. 2020ല്‍ വിചാരണ തുടരവേ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ദിലീപ് ഹര്‍ജി നല്കി. ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയിലേക്കു ഹർജിയുമായി പോയെങ്കിലും ഒടുവില്‍ പിന്‍വലിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിപ്രകാരം കോടതി ഉത്തരവിട്ട തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടും ദിലീപ് മേല്‍ക്കോടതിയെ സമീപിച്ചു. തുടരന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്യുമെന്ന ഭീതിയിൽ മുൻകൂർ ജാമ്യഹർജിയുമായും ഇയാൾ ഹൈക്കോടതിയിലെത്തി. തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയിലെത്തിയപ്പോള്‍ അതിന്റെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍…
Read Moreആഹ്ലാദവും ആരവവുമായി ദിലീപ് ആരാധകര്‍; ആലുവയിലെ വീടിന്റെ പരിസരത്ത് ലഡുവിതരണം; കൈവീശി സന്തോഷം അറിച്ച് നടനും
കൊച്ചി: നടി ആക്രമണ കേസില്‍ നടന് ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധി വന്നതോടെ ആരാധകര്‍ക്ക് ആഹ്ലാദം. വിധിയറിഞ്ഞയുടന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുറ്റത്തും പുറത്തുമായി കാത്തിരുന്ന ആരാധകര്‍ ആര്‍പ്പുവിളികളുയര്‍ത്തി. ഒരുകൂട്ടം ദിലീപ് ആരാധകര്‍ ലഡു വിതരണം ചെയ്തു. ദിലീപിന്റെ ആലുവയിലെ വീടിന്റെ പരിസരത്തും ആരാധകരും സിനിമാ പ്രവര്‍ത്തകരും ആഹ്ലാദം പങ്കിട്ടു. ദിലീപ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാകുമെന്നും ഉറപ്പിച്ച് കോടതി പരിസരത്ത് നിരവധി പേര് തടിച്ചുകൂടിയിരുന്നു. വിധി പ്രസ്താവനത്തിനു ശേഷം ദിലീപ് കോടതിയുടെ പടികളിറങ്ങി വരുന്പോള്‍ ആരാധകര്‍ ആര്‍പ്പുവിളികളുമായി തടിച്ചുകൂടി. സെല്‍ഫിയെടുക്കാനെത്തിയവരെയും അദ്ദേഹം നിരാശപ്പെടുത്തിയില്ല. ആരാധകര്‍ക്കു നേരെ കൈവീശിക്കാണിച്ച് ദിലീപും സന്തോഷം അറിയിച്ചു.സഹോദരന് അനൂപും അഭിഭാഷകനുമൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്.
Read More