കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ ആക്രമിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ എട്ടാം പ്രതി നടന് ദിലീപിനെ വെറുതെ വിട്ടു. ഇയാള്‍ക്കെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കേസിലെ ആദ്യ ആറു പ്രതികള്‍ കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് ഹണി എം. വര്‍ഗീസ് വിധി പറഞ്ഞു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികളായ പള്‍സര്‍ സുനി (എന്‍.എസ്. സുനില്‍ 37), നടുവിലേക്കുടി, വേങ്ങൂര്‍, എറണാകുളം, മാര്ട്ടിന് ആന്റണി (33), പുതുശേരി ഹൗസ്,കൊരട്ടി, തൃശൂര്‍, ബി. മണികണ്ഠന് (37), മണപ്പാട്ടിപ്പറമ്പില്‍, തമ്മനം, എറണാകുളം, വി.പി. വിജീഷ് (38), മംഗലശേരി, കതിരൂര്‍, തലശേരി, വടിവാള്‍ സലിം (എച്ച്.സലിം 30), പള്ളിക്കപ്പറമ്പില്‍, ഇടപ്പള്ളി, എറണാകുളം, പ്രദീപ് (31),പഴയനിലത്തില്‍, തിരുവല്ല എന്നിവരെയാണ് കോടതി…
Read MoreTag: dileep
നായകനിൽ നിന്നും പ്രതി നായകനിലേക്ക് ദിലീപിന്റെ പരകായ പ്രവേശം: മലയാള സിനിമയ്ക്കുണ്ടായ മാറ്റങ്ങൾ
നായകനിൽ നിന്നും പ്രതി നായകനിലേക്ക് ദിലീപിന്റെ പരകായ പ്രവേശം കണ്ട് കേരളം ഞെട്ടിയ ദിവസമാണ് 2017 ഫെബ്രുവരി 17. യുവ നടിയെ ലൈംഗികമായി ആക്രമിക്കാൻ കൊട്ടേഷൻ നൽകിയ സംഭവത്തിനു പിന്നിലെ ഗൂഡകരങ്ങൾ നടൻ ദിലീപിന്റേതെന്ന് ആരോപിക്കപ്പെട്ടു. അന്ന്വരെ മലയാള സിനിമയുടെ ചുക്കാൻ പിടിച്ചിരുന്ന കപ്പിത്താന്റെ കപ്പൽ ആടിയുലഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തു. പിന്നാലെ താരസംഘടനയായ അമ്മ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിട്ടു. ദിലീപിനെ പുറത്താക്കാൻ ഒരു സംഘം മുറവിളി കൂട്ടിയപ്പോൾ പിന്തുണയുമായി ഒരു പറ്റം ആളുകൾ മറുതലയ്ക്കൽ നിലകൊണ്ടു. മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ വിള്ളലുകളുണ്ടായി. സ്ത്രീകൾക്കു വേണ്ടി സംസാരിക്കാനായി വിമൺ ഇൻ സിനിമ കളക്ടീവ് എന്ന പുതിയ സംഘടന രൂപം കൊണ്ടു. സിനിമാ സെറ്റുകളിൽ ഇന്റേണൽ കമ്മിറ്റികൾ ആരംഭിച്ചു. മലയാള സിനിമാ സംഘടനയുടെ നേതൃനിരയിൽ സ്ത്രീകളുടെ പങ്കാളിത്തമെത്തി. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന…
Read Moreകരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നു: ഒന്‍പതു വർഷക്കാലം കൂടെ നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പ്രാർഥിച്ചവർക്കും നന്ദിയെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ട് വർഷത്തിന് ശേഷം വിധി വന്നിരിക്കുന്നു. എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. കേസിൽ ഒന്നാം പ്രതി പൾസർ സുനിയും ദിലീപും തമ്മിലുളള ഗൂഢാലോചനയുടെ ഫലമായാണ് നടി ആക്രമിക്കപ്പെട്ടത് എന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളിയതോടെ ഇതുവരെ ഉണ്ടായിരുന്ന കഥയ്ക്ക് വലിയ ട്വിസ്റ്റ് ഉണ്ടായി. ദിലീപ് കുറ്റക്കാരൻ അല്ലന്ന് കോടതി കണ്ടെത്തി. വിധി വന്നശേഷം ആദ്യ പ്രതികരണം അറിയിച്ച് ദിലീപ്. നടി ആക്രമണ കേസിൽ യഥാർഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്ന് പ്രതികരിച്ച് നടൻ ദിലീപ്. തന്റെ കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നുവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി കേട്ടശേഷം പുറത്തെത്തിയ ദിലീപ് പ്രതികരിച്ചു. മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഉന്നത പോലീസ് സംഘം തനിക്കെതിരെ കള്ളക്കേസ് മെനയുകയായിരുന്നു. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നെന്നും താരം ആരോപിച്ചു. ഒന്‍പതു…
Read Moreഎട്ടാം കൊല്ലം എട്ടാം തീയതി എട്ടാം പ്രതിയെ കാത്ത് വിധി: ദിലീപ് ഏട്ടന്റെ ഭാഗ്യ നന്പർ എട്ടോ?
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ട് വർഷത്തിന് ശേഷം വിധി. എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. രാജ്യം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിലാണിപ്പോള്‍ അന്തിമ വിധി വന്നിരിക്കുന്നത്. കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽവച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. 2017 ജൂലൈ പത്തിനാണ് കേസിൽ നടൻ ദിലീപ് പിടിയിലാകുന്നത്. കേസിന്റെ നാൾവഴികളിലൂടെ…. 2017 ഫെബ്രുവരി 17 രാത്രി 9: കൊച്ചി നഗരത്തിലൂടെ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവനടി ക്രൂരമായ ബലാത്സംഗത്തിനിരയായി. നടിയുടെ പീഡനദൃശ്യങ്ങള്‍ പ്രതി പള്‍സര്‍ സുനി പകര്‍ത്തി. അന്നുതന്നെ ഡ്രൈവര്‍ മാര്ട്ടിന് അറസ്റ്റിലായി. 2017 ഫെബ്രുവരി 18: പള്‍സര്‍ സുനിയെന്ന സുനില്‍കുമാറാണ് കൃത്യത്തിനു…
Read Moreനടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു: ആദ്യ ആറ് പ്രതികൾ കുറ്റക്കാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ദിലീപ് എട്ടാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ചൊവ്വാഴ്ചയാണ് വിചാരണ നടപടി പൂര്‍ത്തിയാക്കിയത്. സംഭവം നടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് നടിയെ ആക്രമിച്ച കേസിൽ വിധിവരുന്നത് .
Read Moreനടിയെ ആക്രമിക്കാൻ വർഷങ്ങളുടെ പ്ലാനിംഗോ?ദിലീപിന് ആദ്യ കുരുക്ക് വീണത് മഞ്ജു വാര്യരുടെ വെളിപ്പെടുത്തലിലോ? ദിലീപിനെ മുന്നിലിരുത്തി തുറന്നടിച്ചു ഇത് ‘ക്രിമിനൽ ഗൂഢാലോചന’യെന്ന്
തെന്നിന്ത്യയിലെ സൂപ്പർ നായികയെ തട്ടിക്കൊണ്ട്പോയി ഓടുന്ന വാഹനത്തിൽവച്ച് ക്രൂരമായി പീഡിപ്പിച്ചു. 2017 ഫെബ്രുവരി 18-ന് നാടുണർന്നത് ഈ ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടാണ്. നാലാം നാൾ അക്രമി പിടിയിൽ. കൊടും ക്രൂരതയ്ക്ക് പിന്നിൽ വ്യക്തമായ പ്ലാനിംഗും ഗൂഡാലോചനയും നടന്നിട്ടുണ്ടെന്ന് പറഞ്ഞ് ആദ്യ ഭാര്യ മഞ്ജു വാര്യർ രംഗത്തെത്തിയതോടെ ദിലീപിനുള്ള ആദ്യ കുരുക്ക് വീണു. നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം കൊച്ചിയിലെ ദർബാർ ഹാളിൽ ചേർന്ന സിനിമാ പ്രവർത്തകരുടെ പ്രതിഷേധ കൂട്ടായ്മയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഒരുപാട് സങ്കടത്തോടെയും അതിലേറെ രോഷത്തോടെയുമാണ് നമ്മളെല്ലാവരും ഇന്നിവിടെ വന്നിരിക്കുന്നത്. വാക്കുകളില്‍ കൂടി പറയാന്‍ പറ്റുന്ന വികാരമാണെന്ന് തോന്നുന്നില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തിനാണ് ഈ അനുഭവം വന്നിരിക്കുന്നത്. ഇന്നലെ ഞങ്ങള്‍ ആ കുട്ടിയെ പോയി കണ്ടു. ഈ സാഹചര്യത്തെ ആ കുട്ടി നേരിട്ട മനോധൈര്യത്തേയും സമചിത്തതയേയും കണ്ട് ഞാന്‍ പോലും അത്ഭുതപ്പെട്ടു. അതില്‍ അവളെക്കുറിച്ച്…
Read Moreഅവൾ ഇരയായ ദിനം; 2017 ഫെബ്രുവരി 17ന് രാത്രി 9ന് നടി നേരിട്ടത് സിനിമക്കഥയെ വെല്ലുന്ന സംഭവം; കേസിന്റെ നാൾവഴികളിലൂടെ
കൊച്ചി: 2017 ഫെബ്രുവരി പതിനേഴിനാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ ദിലീപിനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10ന് നടനെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ ദിലീപിന്റെ അമ്മയിലെ അംഗത്വം റദ്ദ് ചെയ്തു. പൃഥിരാജ്, ആസിഫ് അലി ഉള്‍പ്പെടെയുള്ള നടന്മാരുടെ സമ്മര്‍ദത്തില്‍ ആയിരുന്നു വേഗത്തില്‍ ഒരു തീരുമാനം അന്നെടുത്തത് എന്ന വാര്‍ത്തകള്‍ വന്നിരുന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് കേരളയും ദിലീപിന്റെ പ്രാഥമിക അംഗത്വം സസ്പെന്‍ഡ് ചെയ്തു. 85 ദിവസത്തിന് ശേഷം 2017 ഒക്ടോബര്‍ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു. ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ കേസിലാകെ പത്ത് പ്രതികളാണ് വിചാരണ നേരിട്ടത്. കേസിന്റെ നാൾവഴികളിലൂടെ…. 2017 ഫെബ്രുവരി 17 രാത്രി 9: കൊച്ചി നഗരത്തിലൂടെ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവനടി…
Read Moreവിധിക്കായ് കാത്ത് സിനിമാ മേഖലയും നാടും; നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്; ദിലീപ് ഉൾപ്പെടെ പത്ത് പ്രതികൾ, ശിക്ഷ ആർക്കൊക്കെ
കൊച്ചി: എട്ടുവർഷത്തിന് ശേഷം നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപ് അടക്കം 10 പ്രതികൾ കുറ്റക്കാരണോ എന്നതിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. രാവിലെ 11ന് ശേഷമായിരക്കും വിധിയുണ്ടാവുക. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതി ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.
Read Moreനടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരുടെയും എഡിജിപി ബി. സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകൾ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ്; ദിലീപ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് അന്വേഷണ സംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് വരുത്തി തീർക്കാൻ ദിലീപ് വ്യാജ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ദിലീപിനെ പൂട്ടണം എന്നായിരുന്നു വാട്സാപ്പ് ഗ്രൂപ്പിന്റെ പേര്. ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പുവെന്നും അന്വേഷണസംഘം കണ്ടെത്തി. മഞ്ജു വാര്യരുടെയും, എഡിജിപി ബി. സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകൾ ഉൾപ്പെടുത്തിയായിരുന്നു ഗ്രൂപ്പ് ഉണ്ടാക്കിയത്. സിനിമ മേഖലയിൽ ദിലീപിനെതിരെ സംസാരിച്ചവരുടെയും മാധ്യമ പ്രവർത്തകരുടെയും വ്യാജ പ്രൊഫൈലുകൾ ഗ്രൂപ്പിൽ ആഡ് ചെയ്തു. താൻ കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് ദിലീപ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് അന്വേഷണസംഘം അറിയിച്ചു.
Read Moreഎട്ടുവർഷവും എട്ടു കുറ്റങ്ങളും… നടി ആക്രമണക്കേസിൽ വിധി തിങ്കളാഴ്ച; കേസിലെ എട്ടാം പ്രതിയായ ദിലീപിനും നിർണായക ദിനം
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ ആക്രമിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തിങ്കളാഴ്ച വിധി പറയും. നടന് ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസില്‍ എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പറയുന്നത്. 2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്ര മിച്ച് അശ്ലീലവീഡിയോ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. തന്നെയും മറ്റൊരു നടിയെയും ചേര്‍ത്ത് അതിജീവിത ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു എന്നു നടന് ദിലീപ് സംശയിച്ചു. ഈ ബന്ധം ആദ്യ ഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകര്‍ന്നു. തുടര്‍ന്ന് ദിലീപ് ഭീഷണി മുഴ ക്കുകയും ഇരയുടെ കരിയര്‍ തകര്‍ക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. അതിജീവിതയെ മാനസികമായി തളര്‍ത്താനും അപമാനിക്കാനും ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ…
Read More