കോവിഡ്19നെ 1918ലെ പകര്‍ച്ചപ്പനിയുമായി താരതമ്യം ചെയ്തുള്ള പഠനം ലോകത്തെ നടുക്കുന്നു; പഠനപ്രകാരം അമേരിക്കയില്‍ 22 ലക്ഷം ആളുകളും ബ്രിട്ടനില്‍ അഞ്ചു ലക്ഷം ആളുകളും മരിക്കാന്‍ സാധ്യത…

കോവിഡ്19 ലോകത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ ബ്രിട്ടീഷ് സംഘത്തിന്റെ പുതിയ പഠനവിവരം അമേരിക്കയെയും ബ്രിട്ടനെയും കൂടുതല്‍ ഭയപ്പാടിലാക്കുകയാണ്. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഇറ്റലിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് പഠനം. കോവിഡ് ബാധ മൂലം യുഎസില്‍ മാത്രം 22 ലക്ഷം ആളുകള്‍ മരിച്ചേക്കാമെന്നാണ് പഠന റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ അഞ്ചു ലക്ഷം പേരെങ്കിലും മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1918ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. ഹോം ഐസൊലേഷന് പുറമെ ശക്തമായ നിയന്ത്രണങ്ങളും ഈ പഠനം ശുപാര്‍ശ ചെയ്യുന്നു. കൊറോണ രോഗികളെ കൈകാര്യം ചെയ്യാനാകാത്ത നിലയിലാണ് യുകെ എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്). ഫ്രാന്‍സും ജര്‍മ്മനിയും ഏര്‍പ്പെടുത്തിയ തരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ യുകെ ഗവണ്‍മെന്റ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ക്ലബ്ബുകളും പബ്ബുകളും തീയറ്ററുകളും അടച്ചിടാന്‍ പ്രധാനമന്ത്രി ബോറിസ്…

Read More

മലേഷ്യന്‍ വിമാനം കടലിലേക്ക് കൂപ്പുകുത്തുന്നത് നേരിട്ടു കണ്ടു ! അപ്രതീക്ഷിത വെളിപ്പെടുത്തലുമായി ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളി; വിമാനം വീണത് എവിടെയാണെന്ന് കണ്ടെത്താന്‍ തനിക്ക് കഴിയുമെന്നും റുസ്‌ലി

നാലര വര്‍ഷം മുമ്പ് 227 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 കടലില്‍ തകര്‍ന്നു വീഴുന്നത് കണ്ടെന്ന് ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളി. പിടിവിട്ട പട്ടം പോലെയാണ് വിമാനം കടലില്‍ വീണതെന്നും 42 കാരനായ മല്‍സ്യത്തൊഴിലാളി റുസ്‌ലി ഖുസ്മിന്‍ പറഞ്ഞു. എവിടെയാണ് വിമാനം വീണതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ തന്റെ കയ്യിലുള്ള ജിപിഎസ് ഉപകരണത്തിനു സാധിക്കും. വിമാനം തകര്‍ന്നു വീണ കടലിലെ കൃത്യമായ സ്ഥലം മല്‍സ്യത്തൊഴിലാളികള്‍ ജിപിഎസിനായി ഉപയോഗിക്കുന്ന ഉപകരണത്തില്‍ രേഖപ്പെടുത്തിയിരുന്നു. താനും തന്റെ സുഹൃത്തുക്കളും ഈ ദൃശ്യം കണ്ടുവെന്നും തങ്ങള്‍ അത് ജിപിഎസില്‍ രേഖപ്പെടുത്തിയെന്നും റുസ് ലി പറഞ്ഞു. വിമാനം തകര്‍ന്നു വീണ് നാലരവര്‍ഷത്തിനു ശേഷമാണ് ഇയാള്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാര്‍ത്ത രാജ്യാന്തര മാധ്യമങ്ങളെല്ലാം പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. റുസ് ലി പറയുന്നതനുസരിച്ച് വെസ്റ്റ് ക്വാലാലംപൂരിനു സമീപത്തെ മലാക്കാ കടലിടുക്ക് പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. എംഎച്ച്370…

Read More