അടിച്ചു പൂസായി വേദിയില്‍ വരന്റെ അടിപൊളി പാമ്പ് ഡാന്‍സ് ! വിവാഹം വേണ്ടെന്ന് കട്ടായം പറഞ്ഞ് വധു; ഒടുവില്‍ കയ്യാങ്കളിയും…

വിവാഹ പന്തലില്‍ മദ്യപിച്ചെത്തിയ വരന്‍ നൃത്തമാടിയതിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്നു പിന്മാറി വധു. ഇതേത്തുടര്‍ന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ വിവാഹവേദിയില്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലെ ലഖിംപുരിലെ മൈലാനിയിലാണ് സംഭവം. നവംബര്‍ എട്ടിനാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. ഇരുവരും മാലകള്‍ കൈമാറി വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

എന്നാല്‍ മദ്യപിച്ച് ഉന്മാദാവസ്ഥയിലായിരുന്ന വരന്‍ സംഗീതത്തിനൊപ്പം വേദിയില്‍ നാഗിന്‍ നൃത്തം കളിക്കാന്‍ തുടങ്ങി. ഇതോടെ വധു വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിച്ചു. ഇതോടെ വരന്‍ വധുവിനെ തല്ലി. ഇതോടെ വേദിയില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി, പിന്നാലെ കയ്യാങ്കളിയായി. പിന്നീട് പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

സമ്മാനങ്ങളെല്ലാം തിരിച്ചുനല്‍കാന്‍ വരന്റെ വീട്ടുകാര്‍ തയ്യാറായി. വിവാഹം ഉപേക്ഷിക്കാനുള്ള തീരുമാനം കേട്ടപ്പോള്‍ ആദ്യം ദുഖം തോന്നിയെന്നും പിന്നീട് അവളുടെ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വധുവിന്റെ സഹോദരന്‍ പറഞ്ഞു.

Related posts