എ​ന്നാ​ലും ഇ​തെ​ങ്ങ​നെ ! ബോ​ളി​വു​ഡി​ല്‍ യു​വ ആ​ക്ഷ​ന്‍ ഹീ​റോ​യു​മാ​യി ന​ടി എ​സ്ത​ര്‍ പ്ര​ണ​യ​ത്തി​ല്‍ ? സ്റ്റോ​റി പ​ങ്കു​വെ​ച്ച് ന​ടി

മ​ല​യാ​ളി​ക​ള്‍​ക്ക് പ്ര​ത്യേ​ക വാ​ത്സ​ല്യ​മു​ള്ള ന​ടി​യാ​ണ് എ​സ്ത​ര്‍ അ​നി​ല്‍. മോ​ഹ​ന്‍​ലാ​ലി​ന്റെ മ​ക​ളാ​യി ദൃ​ശ്യം എ​ന്ന സി​നി​മ​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് എ​സ്ത​ര്‍ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ​ത്.

പി​ന്നീ​ട് കൗ​മാ​ര​വും പി​ന്നി​ട്ട് മ​ല​യാ​ള സി​നി​മ​യി​ല്‍ യു​വ​ന​ടി​യാ​യി തി​ള​ങ്ങി നി​ല്‍​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി ഗോ​സി​പ്പു​ക​ളാ​ണ് ന​ടി​യെ​ക്കു​റി​ച്ച് പു​റ​ത്തു വ​ന്ന​ത്.

അ​തി​ല്‍ ഏ​റ്റ​വും പു​തി​യ​താ​ണ് ബോ​ളി​വു​ഡ് താ​ര​വും എ​സ്ത​റും ക​ടു​ത്ത പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു​ള്ള​ത്. നി​മി​ഷ​ന്നേ​രം കൊ​ണ്ടാ​ണ് ഈ ​വാ​ര്‍​ത്ത പ​ര​ന്ന​ത്.

ഇ​പ്പോ​ള്‍ വാ​ര്‍​ത്ത​ക​ളി​ല്‍ പ്ര​തി​ക​രി​ച്ച് എ​ത്തി​യി​രി​ക്കു​യാ​ണ് എ​സ്ത​ര്‍. ന​ടി ദി​ഷ പ​ട്ടാ​ണി​യു​മാ​യി പി​രി​ഞ്ഞ ബോ​ളി​വു​ഡി​ലെ ആ​ക്ഷ​ന്‍​ഹീ​റോ ടൈ​ഗ​ര്‍ ഷ്റോ​ഫു​മാ​യി എ​സ്ത​ര്‍ ഡേ​റ്റിം​ഗി​ലാ​ണെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു.

ഈ ​ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് ബ​ലം​പ​ക​ര്‍​ന്നു കൊ​ണ്ട് ഇ​വ​രു​ടെ ഫോ​ട്ടോ​യും പു​റ​ത്തു​വ​ന്നു. ബോ​ളി​വു​ഡ് വാ​ര്‍​ത്ത​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ഒ​രു പോ​ര്‍​ട്ട​ലി​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് ടൈ​ഗ​ര്‍ ഡേ​റ്റ് ചെ​യ്യു​ന്ന വ്യ​ക്തി​യു​ടെ സ്ഥാ​ന​ത്ത് എ​സ്ത​ര്‍ അ​നി​ലി​ന്റെ മു​ഖം ക​ണ്ട​ത്.

ടൈ​ഗ​റും പു​തി​യ കാ​മു​കി​യും നി​ല്‍​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് എ​സ്ത​റി​ന്റെ ഫോ​ട്ടോ വ​ന്ന​ത്. ഇ​പ്പോ​ള്‍ ഇ​തി​നോ​ട് താ​രം പ്ര​തി​ക​രി​ച്ച​ത് ഇ​ങ്ങ​നെ.

‘വെ​രി ഇ​ന്റ​റ​സ്റ്റിം​ഗ്’ എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് എ​സ്ത​റി​ന്റെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം എ​സ്ത​റി​ന്റെ പേ​രെ​ങ്ങ​നെ ഈ ​ചി​ത്ര​ത്തി​ല്‍ ക​ട​ന്നു കൂ​ടി​യെ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ല.

ഇ​തി​ന്റെ സ്‌​ക്രീ​ന്‍ ഷോ​ട്ട് സ​ഹി​തം എ​സ്ത​ര്‍ ത​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ സ്റ്റോ​റി​യാ​യി പോ​സ്റ്റ് ചെ​യ്തി​ട്ടു​മു​ണ്ട്.

Related posts

Leave a Comment