കു​ടും​ബ​ങ്ങ​ളെ​യും വി​വാ​ഹ​ബ​ന്ധ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്ക​ണമെന്ന് ലെ​യോ മാ​ര്‍​പാ​പ്പ, സ​മു​ദാ​യ​വ​ള​ർ​ച്ച​യു​ടെ ആ​ഗോ​ള ചാ​ല​ക​ശ​ക്തിയാണ് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സെന്ന് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

വ​ത്തി​ക്കാ​ന്‍ സി​റ്റി: സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​റ​യാ​യ കു​ടും​ബ​ങ്ങ​ളെ​യും പ​വി​ത്ര​മാ​യ വി​വാ​ഹ​ബ​ന്ധ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കേ​ണ്ട​ത് മു​മ്പെ​ന്ന​ത്തേ​ക്കാ​ളും അ​ടി​യ​ന്ത​ര​മാ​യ അ​നി​വാ​ര്യ​ത​യാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ. ശ്വാ​സ​കോ​ശ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി വി​ട്ട മാ​ര്‍​പാ​പ്പ, ഇ​ന്ന​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ച​ത്വ​ര​ത്തി​ല്‍ ന​ട​ന്ന ആ​ദ്യ പൊ​തു കൂ​ടി​ക്കാ​ഴ്ച​യി​ല്‍ തീ​ര്‍​ഥാ​ട​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു. കു​ടും​ബം ആ​ഴ​മേ​റി​യ മാ​ന​വി​ക​ത​യു​ടെ വി​ദ്യാ​ല​യ​വും സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​റ​യു​മാ​ണ്. അ​തി​നാ​ല്‍ വി​വാ​ഹ​ത്തി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ക്ഷേ​മ​ത്തി​നാ​യി കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ രാ​ഷ്‌​ട്രീ​യ-​സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​ര്‍ ത​ങ്ങ​ളു​ടെ ക​ട​മ നി​റ​വേ​റ്റ​ണ​മെ​ന്ന് മാ​ര്‍​പാ​പ്പ ആ​ഹ്വാ​നം ചെ​യ്തു. വി​വാ​ഹം എ​ന്ന​ത് വെ​റു​മൊ​രു നി​യ​മ​പ​ര​മാ​യ ക​രാ​ര്‍ മാ​ത്ര​മ​ല്ല, ദ​മ്പ​തി​ക​ള്‍ പ​ര​സ്പ​രം സ്വ​യം ന​ല്‍​കു​ക​യും സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ജീ​വി​ത​ത്തി​ന്‍റെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും ആ​ഴ​മേ​റി​യ പ​ങ്കാ​ളി​ത്ത​മാ​ണ്. ഈ​ശോ​മി​ശി​ഹാ സ​ഭ​യെ സ്‌​നേ​ഹി​ച്ച​തു​പോ​ലെ പ​ര​സ്പ​രം സ്‌​നേ​ഹി​ക്കാ​ന്‍ ഭാ​ര്യാ​ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ദാ​മ്പ​ത്യ​സ്‌​നേ​ഹം കേ​വ​ലം ശാ​രീ​രി​ക ആ​ക​ര്‍​ഷ​ണ​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല; മ​റി​ച്ച്, തു​ല്യ അ​ന്ത​സു​ള്ള പു​രു​ഷ​ന്‍റെ​യും സ്ത്രീ​യു​ടെ​യും ഹൃ​ദ​യ​വി​കാ​ര​ങ്ങ​ളെ ഉ​ണ​ര്‍​ത്തു​ന്ന​തും ആ​ര്‍​ദ്ര​ത​യി​ലൂ​ടെ​യും പ​ര​സ്പ​ര…

Read More