വത്തിക്കാന്‍ സിറ്റി: സമൂഹത്തിന്റെ അടിത്തറയായ കുടുംബങ്ങളെയും പവിത്രമായ വിവാഹബന്ധങ്ങളെയും സംരക്ഷിക്കേണ്ടത് മുമ്പെന്നത്തേക്കാളും അടിയന്തരമായ അനിവാര്യതയായി മാറിയിരിക്കുന്നുവെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. ശ്വാസകോശ ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രി വിട്ട മാര്‍പാപ്പ, ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ആദ്യ പൊതു കൂടിക്കാഴ്ചയില്‍ തീര്‍ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു. കുടുംബം ആഴമേറിയ മാനവികതയുടെ വിദ്യാലയവും സമൂഹത്തിന്റെ അടിത്തറയുമാണ്. അതിനാല്‍ വിവാഹത്തിന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ ഉത്തരവാദിത്വമുള്ളവര് തങ്ങളുടെ കടമ നിറവേറ്റണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. വിവാഹം എന്നത് വെറുമൊരു നിയമപരമായ കരാര്‍ മാത്രമല്ല, ദമ്പതികള്‍ പരസ്പരം സ്വയം നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന ജീവിതത്തിന്റെയും സ്നേഹത്തിന്റെയും ആഴമേറിയ പങ്കാളിത്തമാണ്. ഈശോമിശിഹാ സഭയെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കാന്‍ ഭാര്യാഭര്ത്താക്കന്മാര് വിളിക്കപ്പെട്ടിരിക്കുന്നു. ദാമ്പത്യസ്നേഹം കേവലം ശാരീരിക ആകര്‍ഷണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച്, തുല്യ അന്തസുള്ള പുരുഷന്റെയും സ്ത്രീയുടെയും ഹൃദയവികാരങ്ങളെ ഉണര്‍ത്തുന്നതും ആര്‍ദ്രതയിലൂടെയും പരസ്പര…
Read More