വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് സ്വ​ര്‍​ണം സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു ! എ​ന്നാ​ല്‍ ഗൂ​ഗി​ള്‍ മാ​പ്പ് ച​തി​ച്ച​തോ​ടെ ചെ​ന്നു പെ​ട്ട​ത് പോ​ലീ​സി​ന്റെ മു​മ്പി​ല്‍…

നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തി​യ ഒ​ന്ന​ര കി​ലോ​ഗ്രാം സ്വ​ര്‍​ണം വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ഴീ​ക്കോ​ട് ചെ​മ്മാ​ത്ത്പ​റ​മ്പി​ല്‍ സ​ബീ​ല്‍ (44), മ​ല​പ്പു​റം വ​ള്ളു​മ്പ​റം തൊ​ണ്ടി​യി​ല്‍ നി​ഷാ​ജ് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​സ്റ്റം​സി​ന്റെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ത്തി​യ സ്വ​ര്‍​ണം മ​ല​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ന്റെ പി​ടി വീ​ഴു​ന്ന​ത്. നി​ഷാ​ജാ​ണ് സ്വ​ര്‍​ണം കൊ​ണ്ടു​പോ​യ​ത്. ദു​ബാ​യി​ല്‍ നി​ന്ന് സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​ത് അ​ഴീ​ക്കോ​ട് സ്വ​ദേ​ശി സ​ബീ​ല്‍ ആ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി യാ​ത്ര ചെ​യ്ത നി​ഷാ​ജി​ന് വ​ഴി​തെ​റ്റി പോ​ലീ​സി​ന്റെ മു​ന്നി​ല്‍​ച്ചെ​ന്നു ചാ​ടു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടു​മ​ണി​യോ​ടെ അ​ഴീ​ക്കോ​ട് ജെ​ട്ടി​യി​ല്‍ പോ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നി​ഷാ​ജ് പി​ടി​യി​ലാ​യ​ത്. മ​ല​പ്പു​റം ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റി​ലാ​ണ് ഇ​യാ​ള്‍ വ​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച സ​ബീ​ലി​നെ അ​ണ്ട​ത്തോ​ട് ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സു​ഹൃ​ത്തി​ന്റെ കാ​റി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു സ​ബീ​ല്‍. പ​ശ ചേ​ര്‍​ത്ത് സ്വ​ര്‍​ണ​ത്ത​രി​ക​ള്‍ പി​ടി​പ്പി​ച്ച…

Read More

ഇതൊക്കെ ഗൂഗിളണ്ണന്റെ ഒരു നമ്പരല്ലേ… ഗൂഗിള്‍ മാപ്പ് നോക്കിപ്പോയ വരനും ബന്ധുക്കളും ചെന്നെത്തിയത് മറ്റൊരു വിവാഹവീട്ടില്‍; പിന്നെ നടന്നത്…

വധുവിന്റെ വീട്ടിലെ കല്യാണ മണ്ഡപത്തിലേക്ക് ഗൂഗിള്‍ മാപ്പ് നോക്കി പോയ വരനും ബന്ധുക്കളുമെത്തിയത് മറ്റൊരു വിവാഹവീട്ടില്‍. ഒരേ ഗ്രാമത്തിലെ രണ്ടു വീടുകളില്‍ വിവാഹം നടന്നതോടെയാണ് ഗൂഗിള്‍ മാപ്പിന് കണ്‍ഫ്യൂഷനടിച്ചത്. ക്വാലാലംപൂരിലാണ് സംഭവം. ഉള്‍ഫ എന്ന 27കാരിയുടെ വീട്ടിലേക്കാണ് വരന്‍ മാറിയെത്തിയത്. കെന്‍ഡലില്‍ നിന്നുള്ള വരനെ കാത്തിരുന്ന ഉള്‍ഫയുടെ വിവാഹ വേദിയിലേക്ക് എത്തിയത് പെമാലാംഗില്‍ നിന്നുള്ള വരനായിരുന്നു. അവസാനവട്ട മേക്കപ്പുകളില്‍ ആയതിനാല്‍ പന്തലില്‍ എത്തിയവരെ ഉള്‍ഫയും ആദ്യം കണ്ടിരുന്നില്ല. വീട് മാറിയെത്തിയ വരന്റെ വീട്ടുകാരെ ഉള്‍ഫയുടെ വീട്ടുകാര്‍ ക്ഷണിച്ചിരുത്തി. സമ്മാനങ്ങള്‍ കൈമാറി. ഇതിനിടയിലാണ് വരന്റെ ബന്ധുക്കള്‍ക്ക് വീട് മാറിയോയെന്ന സംശയം തോന്നിയത്. ഇതിനിടെ വേദിയിലെത്തിയ വധുവും ഇവരെ കണ്ട് കണ്‍ഫ്യൂഷനിലായി. ബന്ധുക്കളായി വന്നവരില്‍ ആരെയും വധുവിന് അറിയാതെ വന്നതോടെ ആശയക്കുഴപ്പം നീങ്ങി. ക്ഷമാപണം നടത്തി വീടുമാറിക്കയറിയ വരന്റെ സംഘം പോവേണ്ട കല്യാണ വീട്ടിലേക്കും പോയി. ഈ വരനെ യഥാര്‍ത്ഥത്തില്‍…

Read More

മാപ്പാക്കണം ! ഗൂഗിള്‍ മാപ്പ് രാത്രിയില്‍ നോക്കി പട്ടിക്കാട്ടേക്ക് പോയ സംഘത്തിന്റെ കാര്‍ വഴിതെറ്റി വീണത് കുത്തൊഴുക്കുള്ള പുഴയില്‍; യാത്രികര്‍ രക്ഷപ്പെട്ടത് ആരുടെയോ ഭാഗ്യത്തിന്…

ഗൂഗിള്‍ മാപ്പ് നോക്കി പോയ കുടുംബം മരണത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാലക്കാടു നിന്നും രാത്രിയില്‍ പട്ടിക്കാട്ടേക്ക് പോയ തൃശൂര്‍ പട്ടിക്കാട് സ്വദേശി കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാര്‍ പുഴയില്‍ പതിയ്ക്കുകയായിരുന്നു. പാലക്കാട് നിന്ന് നാട്ടിലേക്ക് തിരിച്ചതായിരുന്നു സംഘം. കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണം പട്ടിക്കാട്ടേക്കു പുറപ്പെടാന്‍ ഗൂഗിളിന്റെ സഹായം തേടിയപ്പോള്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെയായിരുന്നു യാത്ര. ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശിച്ച വഴി കാര്‍ യാത്ര തുടരുമ്പോള്‍ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തെ പുഴയിലേക്കു കാര്‍ കൂപ്പുകുത്തുകയായിരുന്നു.തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാന്‍ തടയണയിലൂടെ കയറിയപ്പോള്‍, രാത്രിയായതിനാല്‍ വെള്ളം ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. ഒഴുക്കില്‍ പെട്ടതോടെ കാര്‍ പുഴയിലേക്കു മറിയുകയായിരുന്നു. അടുത്തിടെയും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാര്‍ ആഴമേറിയ ചിറയില്‍ വീഴാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍…

Read More

ഗൂഗിള്‍ മാപ്പ് നോക്കിപോയ കാര്‍ ഒടുവില്‍ എത്തിയത് കുളപ്പടവില്‍ ! ആഴമേറിയ കുളത്തില്‍ വീഴാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രം; ഒരു ഗൂഗിള്‍ മാപ്പ് അപാരത ഇങ്ങനെ…

നമുക്ക് ഒരു സ്ഥലത്തേക്ക് പോകണം എന്നാല്‍ വഴിയറിയില്ല. ഈ അവസരത്തിലാണ് ഗൂഗിള്‍മാപ്പ് രക്ഷകനായെത്തുന്നത്.എന്നാല്‍ ഗൂഗിള്‍ മാപ്പ് ഒരു കുടുംബത്തിനു കൊടുത്തത് കിടിലന്‍ പണിയാന്. മാപ്പ് നോക്കി ക്ഷേത്രത്തിലേക്കു കാറില്‍ വന്നവര്‍ ആഴമേറിയ ചിറയില്‍ വീഴാതെ രക്ഷപ്പെട്ടതു ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ്. കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാറാണു വഴിതെറ്റി കല്‍പടവുകള്‍ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയില്‍ എത്തിയത്. പയ്യന്നൂര്‍ ഭാഗത്തു നിന്നു ദേശീയപാത വഴി വന്ന കാര്‍ ചിറവക്ക് ജംക്ഷനില്‍ നിന്നു കാല്‍നട യാത്രക്കാര്‍ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു. ഈ റോഡ് അല്‍പം മുന്നോട്ടുപോയാല്‍, നാല് ഏക്കറില്‍ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കല്‍പടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാര്‍ പടവുകള്‍ ചാടിയിറങ്ങി. വണ്ടി പെട്ടെന്നു തന്നെ തിരിച്ചതു മൂലം ചിറയിലേക്കു ചാടിയില്ല. പിന്നീടു നാട്ടുകാരുടെ പരിശ്രമഫലമായാണ് കാര്‍ കാര്‍…

Read More

ഗൂഗിള്‍ മാപ്പില്‍ കൊടുംകാട്ടില്‍ തെളിഞ്ഞത് മലേഷ്യന്‍ വിമാനമോ ? ലിവര്‍പൂളില്‍ നിന്നുള്ള ജോണ്‍ ബന്‍സലിയുടെ കണ്ടെത്തല്‍ ചര്‍ച്ചാവിഷയമാകുന്നു…

കഴിഞ്ഞ നാലു വര്‍ഷമായി ഒരു പ്രഹേളികയായി അവശേഷിക്കുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം ഉടന്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. ഇതിനായി ഗൂഗിള്‍ മാപ്പും സാറ്റ്ലൈറ്റ് ഇമേജുകളും സസൂക്ഷ്മം നിരീക്ഷിക്കുയാണ് ഇവര്‍. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടു സ്ഥലങ്ങളില്‍ അജ്ഞാത വിമാനം കണ്ടെത്തിയെന്ന വാദവുമായി ഇവരില്‍ ചിലര്‍ രംഗത്തെത്തുകയും ചെയ്തു. ലിവര്‍പൂളില്‍ നിന്നുള്ള ജോണ്‍ ബന്‍സലിയുടെ കണ്ടെത്തല്‍ പ്രകാരം വടക്കെ മലേഷ്യയിലെ തന്നെ ഒരു കൊടും കാട്ടില്‍ വിമാനം കണ്ടെത്തിയെന്നാണ്. സാറ്റ്ലൈറ്റ് ചിത്രം സഹിതമാണ് ജോണ്‍ തന്റെ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. വലിയൊരു വിമാനത്തിന്റെ രൂപമാണ് സാറ്റ്ലൈറ്റ് ചിത്രത്തില്‍ കാണുന്നത്. കൊടും കാടിനുള്ളിലാണ് വിമാനം കാണുന്നത്. എന്നാല്‍ ചിത്രത്തില്‍ കാണുന്നത് മലേഷ്യന്‍ വിമാനമാകാനുള്ള സാധ്യത കുറവാണ്. സാറ്റ്ലൈറ്റ് ചിത്രം പകര്‍ത്തുന്ന സമയത്ത് പ്രദേശത്തു കൂടെ വിമാനം പറന്നതാകാനാണ് സാധ്യതയെന്നാണ് സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ വിലയിരുത്തുന്നവര്‍ പറയുന്നത്. ഇതിനിടെ കംബോഡിയിലെ കാട്ടില്‍ വിമാനം കണ്ടെത്തിയെന്ന…

Read More

ഗൂഗിള്‍മാപ്പ് തകര്‍ത്ത ദാമ്പത്യം എന്ന പുസ്തകം വായിച്ചിട്ടുണ്ടോ ! പാലങ്ങളെക്കുറിച്ചു ഗൂഗിള്‍മാപ്പില്‍ തിരയുന്നതിനിടയില്‍ ഭര്‍ത്താവ് കണ്ടത് പാലത്തിനടുത്തുള്ള ബഞ്ചില്‍ ഭാര്യയും കാമുകനും തമ്മില്‍… പിന്നെ സംഭവിച്ചത്…

ലിമ: പെറുവില്‍ ഈയിടെ നടന്ന ഒരു വിവാഹമോചനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഗൂഗിള്‍മാപ്പാണ് കഥയിലെ വില്ലന്‍. ഗൂഗിള്‍മാപ്പ് തന്റെ ദാമ്പത്യ ജീവിതം തകര്‍ക്കുമെന്ന് യുവതി സ്വപ്നത്തില്‍പ്പോലും വിചാരിച്ച് കാണില്ല. പെറുവിന്റെ തലസ്ഥാനമായ ലിമയിലെ പ്രശസ്തമായ പാലങ്ങളെക്കുറിച്ച് ഗൂഗിള്‍ മാപ്പില്‍ തിരയുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. ഒഒരു പാലത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനായി പാലത്തിന്റെ വിവിധ ഫോട്ടോകള്‍ പരിശോധിക്കുന്നതിനിടയിലാണ് ഭര്‍ത്താവിന്റെ കണ്ണ് ഒരു ഫോട്ടോയില്‍ പതിഞ്ഞത്. പാലത്തിനു സമീപമുള്ള ബഞ്ചില്‍ അതാ തനിക്കു പരിചയമുള്ള ഒരു സ്ത്രീരൂപം. വെളുത്ത ടോപ്പും കറുത്ത ജീന്‍സുമണിഞ്ഞ ഒരു സ്ത്രീയും അവരുടെ മടിയില്‍ കിടക്കുന്ന യുവാവിന്റെയും ചിത്രമായിരുന്നു അത്. സൂം ചെയ്ത് നോക്കിയപ്പോളാണ് മനസിലായത് തന്റെ ഭാര്യയുടെ മടിയിലാണ് ഒരാള്‍ കിടക്കുന്നതെന്ന്. അഞ്ചുവര്‍ഷം മുമ്പുളള ഫോട്ടോയായിരുന്നു അത്. അതോടെ ഭാര്യ മറച്ചുവച്ച സത്യങ്ങള്‍ പുറത്തു വന്നു അതോടെ ഭര്‍ത്താവ് വിവാഹ മോചനമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

Read More