കലിഫോർണിയ: എച്ച്-1 ബി വിസയിലുള്ള എണ്ണമറ്റ ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്ന യുഎസിലെ താത്കാലിക തൊഴിൽ വിസകൾ പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിനെ രാജ്യത്തെ ഇന്ത്യൻ സമൂഹം സ്വാഗതം ചെയ്തു. വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിൽ അഭിമാനവും സന്തോഷവും തോന്നുന്നു. യുഎസ്എയിൽ എച്ച്-1 ബി വിസ പുനഃസ്ഥാപിക്കുന്നത് ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ആശ്വാസം പകരും എന്ന് സിലിക്കൺ വാലി ടെക്നോളജി എക്സിക്യൂട്ടീവും കമ്മ്യൂണിറ്റി ലീഡറും പ്രഭാഷകനും എഴുത്തുകാരനുമായ അജയ് ഭൂട്ടോറിയ പ്രസ്താവനയിൽ പറഞ്ഞു. ഇൻ-കൺട്രി എച്ച്-1 ബി വിസ സ്റ്റാമ്പിംഗ് പുതുക്കൽ വിജയകരമായി നടപ്പിലാക്കുന്നത് കൂടുതൽ കാര്യക്ഷമവും മാനുഷികവുമായ ഇമിഗ്രേഷൻ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നു. ഈ പൈലറ്റ് പ്രോഗ്രാമിൽ ഇന്ത്യക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. എച്ച്-1 ബി വിസ വളരെ ആവശ്യമാണ്. കാരണം ഇത് യുഎസ് കമ്പനികളെ, പ്രത്യേകിച്ച് സാങ്കേതിക മേഖലയിൽ വൈദഗ്ധ്യവും സൈദ്ധാന്തിക അറിവും…
Read MoreTag: health
തക്കാളിപ്പനി, പരിചരണം എങ്ങനെ ? ഡോക്ടറെ കാണേണ്ടത് എപ്പോൾ?
കുട്ടികളുടെ കൈവെള്ളയിലും പാദത്തിലും വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാൻഡ്, ഫൂട്ട്, മൗത്ത് ഡിസീസ്. * പ്രധാനമായും അഞ്ചു വയസിൽ താഴെയുള്ള കുട്ടികളെയാണു ബാധിക്കുന്നത്.* അപൂർവമായി ഈ രോഗം മുതിർന്നവരിലും കാണാറുണ്ട്. ലക്ഷണങ്ങൾപനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാൽമുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. * വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം എന്നിവയും ഉണ്ടാകാം. ഡോക്ടറെ കാണേണ്ടത് എപ്പോൾ?ശക്തമായ തുടർച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തചംക്രമണത്തിനു തടസം എന്നീ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കുക. പരിചരണം എങ്ങനെ ?* രോഗം വന്നുകഴിഞ്ഞാൽ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക * കുളിപ്പിക്കുന്പോൾ തേച്ചുരച്ച് കുമിളകൾ പൊട്ടിക്കരുത്. * വായ്ക്കകത്തെ അസ്വസ്ഥത കുറയ്ക്കാൻ ചൂടില്ലാത്തതും കഴിക്കാൻ ബുദ്ധിമുട്ടില്ലാത്തതുമായ ഭക്ഷണം കൊടുക്കാം. * കുഞ്ഞുങ്ങളെ തിളപ്പിച്ചാറ്റിയ…
Read Moreപ്രമേഹനിയന്ത്രണം; ആഹാരക്രമത്തിലും ശ്രദ്ധ വേണം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. മാനസിക പിരിമുറുക്കംപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ,…
Read Moreഎലിപ്പനിയിൽനിന്നു രക്ഷനേടാം; ഈ കാര്യങ്ങളൊക്കെ ഒന്നു ശ്രദ്ധിച്ചാൽ മതി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ….ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. എലിപ്പനി ഉണ്ടാകുന്നത്എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. ശക്തമായ പനി, മഞ്ഞപ്പിത്തംപെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദനകാല്വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന്…
Read Moreഡെങ്കിപനി: കൊതുകിനെ തുരത്താം; അറിഞ്ഞിരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
ഈഡിസ് വിഭാഗം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടും ഉണ്ടായാല്‍ മാരകമായേക്കാം. എല്ലാവരും താഴെപറയുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്. ▪️ഈഡിസ് കൊതുകുകള്‍ സാധാരണ മുട്ടയിടുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ആട്ടുകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, വെളളം കെട്ടിനില്‍ക്കാവുന്ന സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക. ▪️മഴക്കാലത്ത് ടെറസിനു മുകളിലും സണ്‍ഷേഡിലും വെളളം കെട്ടി നില്ക്കാന് അനുവദിക്കരുത്. ▪️റഫ്രിജറേറ്ററിനു പുറകിലുളള ട്രേ, ചെടിച്ചട്ടിക്കിടയില്‍ വെക്കുന്ന പാത്രം, പൂക്കളും ചെടികളും നില്ക്കുന്ന പാത്രം, ടെറസ്, ടാങ്ക് എന്നിവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും നീക്കം ചെയ്യണം. ▪️ജലം സംഭരിച്ചു വയ്ക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവയ്ക്കുക. ▪️ഇവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞ് ഉള്‍വശം ഉരച്ചു കഴുകി ഉണങ്ങിയ ശേഷം വീണ്ടും നിറയ്ക്കുക. ▪️മരപ്പൊത്തുകള്‍…
Read Moreസ്കൂൾകുട്ടികളുടെ ഭക്ഷണം; പ്രഭാത ഭക്ഷണത്തിന്റെ കുറവ് പഠനത്തിൽ ശ്രദ്ധ കുറയ്ക്കും
വേനലവധി കഴിഞ്ഞു സ്കൂൾ തുറന്നു. കുട്ടികളുടെ ഭക്ഷണം എങ്ങനെയാകണം, സ്കൂളിൽ എന്ത് കൊടുത്തുവിടണം എന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് വളരെ ആശങ്കയാണ്. അവശ്യ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ വളർച്ചയ്ക്കും അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിനും സഹായിക്കുന്നു. അതിനാൽ ശരീരത്തിന് അവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം തന്നെ കുട്ടികൾക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പാൽ, നട്സ്, പയറുവർഗങ്ങൾപ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസവും നല്‍കണം. പാൽ, മുട്ട, ഇറച്ചി, നട്സ്, പയറുവര്‍ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തണം. പ്രഭാത ഭക്ഷണത്തിന്റെ കുറവ് പഠനത്തിൽ ശ്രദ്ധ കുറയ്ക്കും. പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം. വിറ്റാമിന്‍ എ, ബി 6, സി, ഡി, ഇ, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണമാണ് ഉള്‍പ്പെടുത്തേണ്ടത്. വിറ്റാമിന്‍ സി ധാരാളമടങ്ങിയ നാരങ്ങ വര്‍ഗത്തില്‍പ്പെട്ട പഴങ്ങൾ, നെല്ലിക്ക, കാരറ്റ് എന്നിവ വളരെ…
Read Moreവെസ്റ്റ് നൈൽ പനി; കൊതുകുകടി ഏൽക്കാതെ ശ്രദ്ധിക്കാം; രോഗം പകരുമോ?
വെസ്റ്റ് നൈൽ പനി ബാധിതരിൽ പത്തിൽ എട്ട് പേർക്കും യാതൊരു ലക്ഷണവും ഉണ്ടാകാറില്ല. അഞ്ചിൽ ഒരാളിലേ പനി വരെ കാണുകയുള്ളു. പനിയുടെ കൂടെ തലവേദന, ശരീര വേദന, സന്ധി വേദന, ഛർദ്ദി, വയറിളക്കം, ദേഹത്ത് തടിപ്പ് എന്നിവ കാണാം. രോഗം സാധാരണ ഗതിയിൽ പ്രശ്നമൊന്നുമുണ്ടാക്കാതെ മാറാം. എന്നാൽ ക്ഷീണവും അവശതയും ആഴ്ചകളും മാസങ്ങളും നീണ്ടുനില്‍ക്കാം. തലച്ചോറിനെ ബാധിച്ചാൽഎന്നാൽ നൂറ്റമ്പതിൽ ഒരാൾക്ക് നാഡീവ്യൂഹത്തെ ബാധിക്കാവുന്ന ഗുരുതരമായ തകരാറുകൾ വരാം. അങ്ങനെ സാധ്യതയുള്ളവരിൽ കഴുത്തിനു വേദനയും മയക്കവും ബോധക്കേടും അപസ്മാരവും കാഴ്ചമങ്ങലും പേശികൾക്ക് മരവിപ്പും ബലക്ഷയവും ഒക്കെ വരാം. രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളിലും വയോജനങ്ങളിലും ഈ രോഗം അപകടകരമായേക്കാം. തലച്ചോറിനെ ബാധിക്കുന്നവരിൽ 10% പേരിൽ മരണ സാധ്യതയുണ്ട്. വെസ്റ്റ് നൈൽ വൈറസ്ജാപ്പനീസ് എൻസഫലൈറ്റിസ് വൈറസിന്റെ കുടുംബക്കാരനായ വെസ്റ്റ് നൈൽ വൈറസ് ആണു രോഗകാരി. ക്യൂലക്സ് കൊതുകുകളാണു രോഗം പരത്തുന്നത്.…
Read Moreമഴക്കാലരോഗങ്ങൾ ; ഡെങ്കിപ്പനി, മലേറിയ, എലിപ്പനി
ഡെങ്കിപ്പനി നിര്‍ണയത്തിനായി രക്തത്തിലെ ശ്വേതരക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടെയും അളവും മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പരിശോധിക്കുന്ന ലിവർ ഫങ്ഷൻ ടെസ്റ്റ്(Liver Function Test), കിഡ്നി ഫങ്ഷൻ ടെസ്റ്റ് (Kidney Function Test) തുടങ്ങിയ പരിശോധനകളും വൈറസ് സാന്നിധ്യം കണ്ടുപിടിക്കുന്ന ആന്റിജന്‍,ആന്റിബോഡി ടെസ്റ്റുകളും ഉപയോഗിക്കുന്നു. പ്രതിരോധ വാക്സിൻ ഇല്ലലക്ഷണങ്ങള്ക്ക് അനുസരിച്ചുള്ള ചികിത്സയില്‍ ഒന്ന് – ഒന്നര ആഴ്ചയ്ക്കുള്ളില്‍ അസുഖം ഭേദമാകുന്നതാണ്. ഈ അസുഖം പ്രതിരോധിക്കാന്‍ വാക്സിനുകള്‍ ലഭ്യമല്ല. മലമ്പനി/മലേറിയ കേരളത്തില്‍ അത്രയ്ക്ക് കാണപ്പെടുന്ന കൊതുകുജന്യ രോഗമല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വന്നു താമസിക്കുന്ന ആളുകൾക്കിടയിൽ ഇത് കാണപ്പെടാം. അവയവങ്ങളെ ബാധിക്കുന്പോൾചുവന്ന രക്താണുക്കള്‍ക്ക് ഉണ്ടാകുന്ന നാശം നിമിത്തം ശരീരത്തിന്റെ പല അവയവങ്ങളെയും… ഉദാഹരണത്തിന് മസ്തിഷ്കം, ശ്വാസകോശം, വൃക്കകള്‍, കരള്‍ തുടങ്ങിയവയെ ബാധിക്കുന്ന മാരകമായ മലേറിയയും കാണപ്പെടുന്നുണ്ട്. അനോഫിലസ് ഗണത്തില്‍പ്പെടുന്ന കൊതുകുകളാണ് ഈ രോഗത്തിന്റെ വാഹകരായി പ്രവര്‍ത്തിക്കുന്നത്. ആന്റി മലേറിയല്‍ മരുന്നുകള്‍ രോഗനിവാരണത്തിന് ഉപയോഗിക്കുന്നു.…
Read Moreഅപസ്മാരം ; പകരില്ല, മാനസികരോഗമല്ല
താൽക്കാലികമായി കുറച്ചുനേരം ബോധക്ഷയം ഉണ്ടാകുന്ന അവസ്ഥകളെല്ലാം അപസ്മാരം ആയിരിക്കുകയില്ല. അപസ്മാര ബാധ അനുഭവിക്കുന്നതും അടുത്തുനിന്ന് നേരിട്ട് കാണുന്നതും ഭയം തോന്നിക്കുന്ന അനുഭവം ആയിരിക്കും. വളരെയധികം ദാരുണമായ ഒന്നായിരിക്കും അത്. പ്രത്യേകിച്ച് ശരീരത്തിലെ പേശികളിൽ സംഭവിക്കുന്ന കോച്ചിവലി. മുൻകാലങ്ങളിൽ അപസ്മാരത്തെ പലരും ഒരു മാനസിക രോഗമായി കണക്കാക്കിയിരുന്നു. ഇപ്പോഴും അങ്ങനെ കാണുന്നവരുണ്ടാവാം. ഒരു കുടുംബത്തിൽ ആർക്കെങ്കിലും അപസ്മാരം ഉണ്ട് എങ്കിൽ അത് പുറത്ത് ആരും അറിയാതെ രഹസ്യമായി സൂക്ഷിക്കാനാണ് കൂടുതൽ പേരും ശ്രമിക്കാറുള്ളത്. ശരിയായ രീതിയിലുള്ള ചികിത്സയും മനശ്ശാസ്ത്ര സമീപനവും ലഭിക്കുന്നതിന് ഇത് തടസമാകാറുമുണ്ട്. പകരില്ലഅപസ്മാരം പാരമ്പര്യമായി ഉണ്ടാകുന്ന ഒരു രോഗം ആണെന്ന് വിശ്വസിക്കുന്നവർ ഉണ്ട്. ഇത് പകരുന്ന ഒരു രോഗമാണ് എന്നുപോലും വിശ്വസിച്ചവർ ഉണ്ടായിരുന്നു. ഇത് സുഖപ്പെടുത്താൻ കഴിയാത്ത രോഗമാണെന്നു വിശ്വസിക്കുന്നവരെ ഇപ്പോഴും ചിലപ്പോൾ കാണാൻ കഴിഞ്ഞെന്നും വരാം. അപസ്മാരം ഒരാളിൽ നിന്നു വേറെ ഒരാളിലേക്കു പകരുകയില്ല.…
Read Moreഅപസ്മാരം; അബദ്ധധാരണകൾ ഒഴിവാക്കാം
അബദ്ധവിശ്വാസങ്ങളുടെയും തെറ്റിദ്ധാരണകളുടെയും പുകപടലങ്ങൾക്കുള്ളിൽ പെട്ടുപോയ ഒരു രോഗമാണ് അപസ്മാരം. വിദേശീയരടക്കം ഇത് ദൈവികമായ ഒരു രോഗമാണ് എന്ന് വിശ്വസിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ദൈവകോപം, ഭൂതപ്രേതപിശാചുക്കളുടെ ബാധ എന്നിവ കാരണമാണ് അപസ്മാരം എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ടാവാം എന്നാണു കരുതുന്നത്. തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾകുട്ടികൾ എന്നോ മുതിർന്നവർ എന്നോ ഇല്ലാതെ, സ്ത്രീ പുരുഷ ഭേദമില്ലാതെ സമൂഹത്തിൽ കണ്ടുവരുന്ന രോഗമാണിത്. വേദങ്ങളിൽ ഈ രോഗം തലച്ചോറിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് എന്ന് പറഞ്ഞിട്ടുണ്ട്. തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത് എന്ന് ഹിപ്പോക്രാറ്റിസ് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് എങ്കിലും പുതിയ അറിവുകൾ പുറത്ത് വരുമ്പോൾ അത് ശരിയായ അർഥത്തിൽസ്വീകരിക്കാൻ സമൂഹം എന്നും തയാറായിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയും ഈ രോഗത്തെക്കുറിച്ച് സമൂഹത്തിൽ നിലനിന്നിരുന്നത് കുറേ അബദ്ധ ധാരണകളായിരുന്നു. മനുഷ്യന് കാണാൻ കഴിയാത്ത ഏതോ അമാനുഷിക ശക്തികളുടെ പ്രവർത്തനം…
Read More