പ്രതീക്ഷയേകി പ്ലാസ്മ തെറാപ്പി ! രാജ്യത്ത് പ്ലാസ്മ തെറാപ്പി ചെയ്തയാള്‍ കോവിഡില്‍ നിന്നും മുക്തനായി; ആശ്വാസം നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ…

രാജ്യത്തിനു പ്രതീക്ഷയേകി പ്ലാസ്മ തെറാപ്പി ഫലം. രാജ്യത്താദ്യമായി പ്ലാസ്മ തെറാപ്പിക്കു വിധേയനാക്കിയ കോവിഡ് ബാധിതന്‍ രോഗമുക്തി നേടിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഡല്‍ഹിയിലെ സാകേത് മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 49 കാരനാണു സുഖം പ്രാപിച്ചത്. ഈ മാസം നാലിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ പനിയും ശ്വാസതടസ്സവും കാരണം ഗുരുതരാവസ്ഥയിലായിരുന്നു. ഏഴു ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണു പ്ലാസ്മ തെറാപ്പിക്കു വിധേയനാക്കിയത്. കോവിഡ് 19 ബാധിച്ചു സുഖം പ്രാപിച്ചയാളുടെ രക്തത്തില്‍നിന്ന് ആന്റിബോഡി വേര്‍തിരിച്ചെടുത്ത് ഇയാളില്‍ കുത്തിവയ്ക്കുകയായിരുന്നു. മൂന്ന് ആഴ്ച മുന്‍പു കോവിഡ് രോഗമുക്തി നേടിയ വീട്ടമ്മയാണു പ്ലാസ്മ ദാനം ചെയ്തത്. കോവിഡ് പ്രതിരോധത്തില്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്ലാസ്മ തെറപ്പി ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും ചികിത്സാരംഗത്തെ പുതിയ അവസരമാണിതെന്നും മാക്‌സ് ഹെല്‍ത്ത്‌കെയര്‍ എംഡി ഡോ. സന്ദീപ് ബുദ്ധിരാജ് പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണു ചികിത്സ…

Read More

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുമെന്നറിയാം ! എങ്കിലും തിടുക്കപ്പെട്ട് നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തരുത്; ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ 10 ആഴ്ചത്തേക്ക് കൂടി നീട്ടണമെന്ന് വിദഗ്ധര്‍…

കോവിഡ് രോഗബാധയെത്തുടര്‍ന്ന് ഇന്ത്യ രണ്ടാം ഘട്ട ലോക്ക്ഡൗണില്‍ കഴിയുകയാണ്. മെയ് മൂന്നുവരെയാണ് നിലവിലെ ലോക്ക് ഡൗണ്‍ പിരീഡ്. എന്നാല്‍ ഇതുകൊണ്ട് കാര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ലോക്ക് ഡൗണ്‍ ഇനിയും നീട്ടണമെന്നാണ് ആരോഗ്യവിദഗ്ധരടക്കമുള്ളവരുടെ അഭിപ്രായം. ഇന്ത്യ പത്ത് ആഴ്ചത്തേക്കു കൂടി നീട്ടണമെന്ന് ലോകപ്രശസ്ത്ര ആരോഗ്യപ്രസിദ്ധീകരണമായ ദി ലാന്‍സെറ്റിന്റെ എഡിറ്റര്‍ റിച്ചാര്‍ ഹോര്‍ട്ടണ്‍ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റിച്ചാര്‍ഡ് അഭിപ്രായം തുറന്നുപറഞ്ഞത്. മഹാമാരി ഒരു രാജ്യത്തും ദീര്‍ഘകാലം നില്‍ക്കില്ല. രാജ്യങ്ങള്‍ കൊറോണയെ നേരിടാന്‍ ശരിയായ കാര്യങ്ങള്‍ തന്നെയാണ് ചെയ്യുന്നത്. ഇന്ത്യയിലാവാട്ടെ ലോക്ക് ഡൗണ്‍ ഫലപ്രദമാകണമെങ്കില്‍ പത്ത് ആഴ്ച സമയം നല്കണമെന്നും ഈ സമയം രോഗവ്യാപനം കുറയുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും റിച്ചാര്‍ ഹോര്‍ട്ടണ്‍ വ്യക്തമാക്കി. ഇന്ത്യ നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നറിയാം. എങ്കില്‍ പോലും ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ ധൃതികൂട്ടരുത്. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കണമെന്നും കൊറോണയുടെ രണ്ടാമതൊരു…

Read More

ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ പതിനായിരക്കണക്കിന് പിപിഇ കിറ്റുകള്‍ തനി ‘ചൈനീസ്’ ഐറ്റം ! ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത് ഒരു മില്യണ്‍ പിപിഇ കിറ്റുകള്‍ക്ക്; ചൈനയില്‍ നിന്നുള്ള മാസ്‌ക്കുകള്‍ ലോകരാജ്യങ്ങള്‍ തിരിച്ചയയ്ക്കുന്നു…

കോവിഡിനെ ലോകത്ത് അഴിച്ചു വിട്ടത് ചൈനയാണെന്ന് ഏവര്‍ക്കുമറിയാം. കോവിഡ് ലോകത്തെ കീഴടക്കുമ്പോള്‍ ചൈന തന്നെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുമ്പിലുള്ളതും. പിപിഇ കിറ്റുകള്‍ അടക്കം ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുകയാണ് ചൈന. ഇന്ത്യയും ചൈനയില്‍ നിന്നും പിപിഇ കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. രാജ്യം കോവിഡിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ പിപിഇ കിറ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ വേണ്ടിയാണ് ഇറക്കുമതിയിലേക്ക് കടന്നത്. എന്നാല്‍, രാജ്യത്ത് പിപിഇ കിറ്റുകളുടെ ഉത്പാദനം കൂട്ടുകയും ചൈനയില്‍ നിന്ന് കിറ്റുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചൈന നല്‍കിയ പിപിഇ കിറ്റുകള്‍ പലതും ഉപയോഗ യോഗ്യമല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.ലോകത്ത് പിപിഇ കിറ്റുകള്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ഇന്ത്യക്ക് കൊവിഡിനെ നേരിടാന്‍ 170,000 പിപിഇ കിറ്റുകള്‍ ചൈന നല്‍കിയിരുന്നു. ഏപ്രില്‍ അഞ്ചിനാണ് ഇത് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍, അതില്‍…

Read More

ചൈനയില്‍ നിന്നുള്ള ആറര ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യയിലെത്തി ! സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ വിതരണം ചെയ്യും…

കോവിഡ് ദ്രുത പരിശോധനയ്ക്കുള്ള ആറരലക്ഷം കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തി. കിറ്റുകള്‍ ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. ദ്രുത പരിശോധന എത്രയും പെട്ടെന്ന് തുടങ്ങണമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദ്രുത പരിശോധനയിലൂടെ മാത്രമേ രോഗ വ്യാപനത്തിന്റെ തോത് കൃത്യസമയത്ത് മനസിലാക്കാനാകൂ എന്നാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്. 15 ലക്ഷം ദ്രുതപരിശോധന കിറ്റിനുള്ള കരാര്‍ ചൈനയുമായി ഉണ്ടാക്കിയെങ്കിലും കിട്ടാന്‍ വൈകി. ഇപ്പോള്‍ ആറര ലക്ഷം കിറ്റുകളെങ്കിലും എത്തിയത് ആശ്വാസമാണ്. ദേശീയ മലേറിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ച കിറ്റുകള്‍ ഇന്നുമുതല്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചുതുടങ്ങും. ദിവസേന ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇനി റാപ്പിഡ് ടെസ്റ്റ് നടത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് കാര്യങ്ങളെത്താതെ പിടിച്ച് നിര്‍ത്താനാകൂ. ഈ സാഹചര്യത്തിലാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ചൈനയില്‍ നിന്ന് ഇറക്കിയിരിക്കുന്നത്. 6.5 ലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്, ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകളാണ് ഇന്ത്യയില്‍…

Read More

ലോകത്ത് വരാന്‍ പോകുന്നത് അതിഭീകരമായ സാമ്പത്തിക മാന്ദ്യം ! അമേരിക്കയിലും ബ്രിട്ടനിലും സ്ഥിതി അതിരൂക്ഷമാകും; സാമ്പത്തിക തളര്‍ച്ച ഏറ്റവും കുറവ് അനുഭവപ്പെടുക ഇന്ത്യയില്‍; ഐഎംഎഫിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ…

കോവിഡ് 19 ലോകത്ത് നാശം വിതച്ച് മുന്നേറുമ്പോള്‍ ലോകം സാമ്പത്തികമായി തകര്‍ന്നടിയുകയാണ്. ഈ അന്തക വൈറസ് ബാധയുണ്ടാകുന്നതിനു മുമ്പ് അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്)യുടെ പ്രവചനം ആഗോള സമ്പദ് വ്യവസ്ഥ 3.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു. മാത്രമല്ല, 160 രാജ്യങ്ങളിലെങ്കിലും ജീവിതനിലവാരം ഇപ്പോഴുള്ളതിനേക്കാളേറെ ഉയരുമെന്നും പ്രവചിച്ചിരുന്നു. അതായത്, ഒരു നല്ല ഭാവിയായിരുന്നു ഭൂമിയില്‍ മനുഷ്യനെ കാത്തിരുന്നത്. എന്നാല്‍ എല്ലാ സ്വപ്‌നങ്ങളും തകര്‍ത്തെറിയുകയാണ് കോവിഡ് എന്ന മഹാമാരി. ഇതോടെ ഐഎംഫ് ഇപ്പോള്‍ പറയുന്നത് മുമ്പ് പറഞ്ഞതിന്റെ നേര്‍വിപരീതമാണ്. ലോക സമ്പദ് വ്യവസ്ഥ മൂന്നു ശതമാനം ശോഷിക്കും എന്നാണ് ഐഎംഎഫിന്റെ പുതിയ പ്രവചനം. 2009 ലെ മഹാമാന്ദ്യകാലത്ത് പോലും ആഗോള സാമ്പത്തികസ്ഥിതി താഴോട്ട് പോയത് വെറും 0.1 ശതമാനമായിരുന്നു. ആ ഒരു സാഹചര്യം പോലും അതിജീവിക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ പെട്ട പാട് ഇന്നും ആരും മറന്നിട്ടുണ്ടാകില്ല. കൈവശമുള്ള എല്ലാ ആയുധങ്ങളുമെടുത്ത് പോരാടേണ്ടിവന്നു 0.1% കുറവുകൊണ്ടുണ്ടായ…

Read More

ചൈനയില്‍ നിന്നുള്ള പാഴ്‌സലുകള്‍ വരെ വരുന്നത് വൃത്തികെട്ട ചാക്കുകളില്‍ ! തപാല്‍ ഉരുപ്പടികളുമായി ഐസോലേഷനില്‍ ഉള്ളവരുടെ വീട്ടിലും പോകണം; തപാല്‍ ജീവനക്കാര്‍ നേരിടുന്നത് സമാനതകളില്ലാത്ത ഭീഷണി

കോവിഡ്19 വൈറസ് ഏതുനിമിഷം വേണമെങ്കിലും ബാധിക്കാമെന്ന ഭീഷണിയിലാണ് തപാല്‍ ജീവനക്കാര്‍. സര്‍ക്കാര്‍ ഒട്ടുമിക്ക മേഖലകളിലും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുമ്പോള്‍ യാതൊരു സുരക്ഷയും ലഭ്യമല്ലാതെ ജോലി ചെയ്യുകയാണ് ഇവര്‍. ചൈനയില്‍ നിന്നടക്കമുള്ള തപാലുകള്‍ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെയാണ് ഇവര്‍ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്. കേന്ദ്രജീവനക്കാരില്‍ ഒരു വിഭാഗത്തിന് അവധി നല്‍കി വീടുകളില്‍ ജോലിചെയ്യാന്‍ അവസരമുണ്ടെങ്കിലും തപാല്‍ മേഖലയിലെ ഒട്ടു മിക്ക ജീവനക്കാര്‍ക്കും അതിനു അനുമതിയില്ല. പ്രത്യേകിച്ച് ഫീല്‍ഡ് ജോലികള്‍ ഉള്ളവര്‍ക്ക്. കോവിഡ് ബാധയെതുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും ജീവനക്കാര്‍ക്ക് അവധി നല്‍കി സുരക്ഷയൊരുക്കി. കേന്ദ്ര ജീവനക്കാരായ തങ്ങളുടെ സുരക്ഷ ആരും പരിഗണിക്കുന്നപോലുമില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. കോവിഡ് മാരകമായ രാജ്യങ്ങളില്‍ നിന്നടക്കമുള്ള മെയിലുകള്‍ പരിശോധിക്കുന്നവര്‍ കടുത്ത ആശങ്കയിലാണ്.അതിനിടെ ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങളും ധാരാളമായി എത്തുന്നുണ്ട്. ചൈനയില്‍നിന്നുള്ള പാഴ്സലുകള്‍ പരിശോധിക്കാനുള്ള സൗകര്യമൊന്നുമില്ല. ഒട്ടുംശുചിയല്ലാത്ത ചാക്കുകളിലാണു തപാല്‍ ഉരുപ്പടികള്‍ പോസ്റ്റ് ഓഫീസുകളില്‍ എത്തുന്നത്. വിമാനങ്ങളില്‍വരുന്ന തപാല്‍ ഉരുപ്പടികള്‍ പിന്നീട്…

Read More

ഏപ്രില്‍ പകുതിയോടെ വൈറസ് ബാധിതരുടെ എണ്ണം പത്തിരട്ടിയാകും ! വൈറസ് ഇനി കനത്ത നാശം വിതയ്ക്കാന്‍ സാധ്യത കൂടിയ ജനസാന്ദ്രതയും ചേരികളുമുള്ള ഇന്ത്യയില്‍; പുതിയ പഠനം ഇന്ത്യക്കാരുടെ ഉറക്കം കെടുത്തുന്നത്…

ലോകത്തെ ദുരിതത്തിലാഴ്ത്തി മുന്നേറുന്ന കോവിഡ് ഇനി ഏറ്റവും നാശം വിതയ്ക്കാന്‍ സാധ്യത ഇന്ത്യയിലെന്ന് പഠന റിപ്പോര്‍ട്ട്. ആഴ്ചതോറും ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം കുടുന്ന സാഹചര്യത്തില്‍ ഏപ്രില്‍ പകുതിയോടെ വൈറസ് ബാധയേല്‍ക്കുന്നവരുടെ എണ്ണം പത്തിരട്ടി കൂടുമെന്നാണ് വിലയിരുത്തല്‍. ചൈനയിലേതിലും കൂടുതല്‍ ജനസാന്ദ്രതയും ചേരിപ്രദേശങ്ങളിലെ രോഗസാധ്യതയുമാണ് ആപല്‍ക്കരമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ വൈറോളജിയിലെ വിദഗ്ദ്ധരാണ് ഈ സാഹചര്യം ചൂണ്ടിക്കാട്ടുന്നത്. ചൈനയിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററില്‍ 148 പേര്‍ എന്നതാണെങ്കില്‍ ഇന്ത്യയില്‍ ഇത് 420 പേരാണ്. അകലം പാലിക്കുന്നത് രോഗവ്യാപനം തടയുമെങ്കിലും. നഗരങ്ങളിലെ ദരിദ്രരിലും ഗ്രാമീണരിലും ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്നതാണ് ചോദ്യം. ചേരിപോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അനേകം ഇടങ്ങളിലേക്ക് രോഗം പടരുന്ന സാഹചര്യം ഉണ്ടായാല്‍ ഇന്ത്യയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമാകും. രോഗബാധിതരുടെ എണ്ണമെടുക്കുമ്പോള്‍ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ അത്ര ഭീതി നിലവില്‍ ഇന്ത്യയിലില്ല.…

Read More

ആഹ്ലാദിപ്പിന്‍ അര്‍മാദിപ്പിന്‍ ! അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തും; 2050 ആകുമ്പോള്‍ മനുഷ്യായുസ്സിന്റെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നത് വന്‍മാറ്റങ്ങള്‍…

ന്യൂയോര്‍ക്ക്: നമ്മുടെ രാജ്യം എട്ടു വര്‍ഷത്തിനുള്ളില്‍ ചൈനയെ മറകടന്ന് ഒന്നാം സ്ഥാനത്തെത്തുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഏതു കാര്യത്തിലാകും എന്ന് പറയേണ്ടതില്ലല്ലോ…2019 മുതല്‍ 2050 വരെയുള്ള കാലത്ത് ചൈനീസ് ജനസംഖ്യ 3.14 കോടിയോളം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ടസ് -2019 എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യ 770 കോടിയില്‍ നിന്ന് 970 കോടിയായി ഉയരും. അതേസമയം ഇന്ത്യയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളിലായിരിക്കും ലോക ജനസംഖ്യയുടെ പകുതിയും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, കോംഗോ, ഏത്യോപിയ, ടാന്‍സാനിയ, ഇന്തോനേഷ്യ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളാകും അവ. 2050 ആകുമ്പേഴേക്കും ചില ആഫ്രിക്കന്‍ മേഖലകളില്‍ ജനസംഖ്യ ഇരട്ടിയോളം വര്‍ധിക്കും. ജനസംഖ്യ ആഗോളവ്യാപകമായി വര്‍ധിക്കുമ്പോഴും പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 1990 ല്‍ ഒരു സ്ത്രീയ്ക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം ശരാശരി…

Read More

ഇന്ത്യന്‍ എഞ്ചിനീയര്‍മാരില്‍ 80 ശതമാനവും പണിയറിയാത്തവര്‍ ! ഇന്ത്യ വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക നയരൂപീകരണം നടത്തിയില്ലെങ്കില്‍ പണിപാളുമെന്ന് റിപ്പോര്‍ട്ട്…

തിരുവനന്തപുരം: ഇന്ത്യന്‍ എഞ്ചിനീയര്‍മാരില്‍ 80 ശതമാനവും വിജ്ഞാന സമ്പദ്‌വ്യവസ്ഥയില്‍ തൊഴില്‍ ചെയ്യാന്‍ യോഗ്യരല്ലെന്ന് റിപ്പോര്‍ട്ട്. വ്യവസായ മേഖല ആവശ്യപ്പെടുന്ന നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയില്‍ നൈപുണ്യമുളളവര്‍ കേവലം 2.5 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആസ്പിരിംഗ് മൈന്‍ഡ്‌സ് തയ്യാറാക്കിയ 2019 ലെ വാര്‍ഷിക തൊഴില്‍ക്ഷമതാ സര്‍വേ റിപ്പോര്‍ട്ടിലാണ് നിരാശാജനകമായ ഈ കണ്ടെത്തല്‍. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ മികവുറ്റ എഞ്ചിനീയര്‍മാരെ വാര്‍ത്തെടുക്കാന്‍മാത്രം പ്രാപ്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഉയര്‍ന്നു വരുന്ന തൊഴില്‍ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയത്തക്ക തരത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. സാങ്കേതിക വിദ്യാഭ്യാസ മേഖയിലെ നൈപുണ്യ വികസനത്തിനായി ഇന്ത്യയിലെ സര്‍ക്കാരുകള്‍ അഞ്ച് മുതല്‍ 10 വര്‍ഷം ലക്ഷ്യം വച്ച് പ്രത്യേക നയരൂപീകരണം നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു. ഇന്ത്യയിലെ തൊഴില്‍ അപേക്ഷകരായ എഞ്ചിനീയര്‍മാരില്‍ മികച്ച കോഡിംഗ് സ്‌കില്‍ ഉളളവര്‍ 4.6…

Read More

യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് കടലിനടിയിലൂടെ റെയില്‍പാത വരുന്നു ! പരീക്ഷിക്കുന്നത് അതിവേഗ പാളത്തിലൂടെ സഞ്ചരിക്കുന്ന അള്‍ട്രാ സ്പീഡ് ഫ്‌ളോട്ടിംഗ് ട്രെയിനുകള്‍; പാത ഇങ്ങനെ…

പുതിയ ടെക്‌നോളജികള്‍ പരീക്ഷിക്കുന്നതില്‍ യുഎഇ ഒരിക്കലും പിറകോട്ടു പോകാറില്ല. വിമാന വേഗമുള്ള ഹൈപ്പര്‍ലൂപ്പും ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കും ശേഷം കടലിനടിയിലൂടെയുള്ള റെയില്‍പാതയാണ് യുഎഇ ലക്ഷ്യമിടുന്നത്. ഫുജൈറയില്‍ നിന്ന് മുംബൈയിലേക്കുള്ള സമുദ്രപാതയുടെ സാധ്യതകളെക്കുറിയാണ് യുഎഇ പഠിക്കാനൊരുങ്ങുന്നത്. അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് പദ്ധതിയുടെ സാധ്യതകളെപ്പറ്റി ചര്‍ച്ച നടന്നത്. ഏകദേശം 2000 കിലോമീറ്റര്‍ നീളം വരുന്ന റെയില്‍പാതയെപ്പറ്റിയുള്ള പഠനം നടത്താനാണ് യുഎഇ ആലോചന. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കു ചരക്കു കൊണ്ടുപോകാനും തിരികെ എണ്ണ കൊണ്ടുവരാനുമുള്ള വ്യാപാര ഇടനാഴിയാണ് വിഭാവനം ചെയ്യുന്നത്. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡ്‌വൈസര്‍ ബ്യൂറോ ലിമിറ്റഡ് എന്ന കമ്പനിയാണ് സമുദ്രത്തിനടിയിലൂടെയുള്ള റെയില്‍പാത എന്ന ആശയം മുന്നോട്ടുവെച്ചത്. അതിവേഗ പാളത്തിലൂടെ സഞ്ചരിക്കുന്ന അള്‍ട്രാ സ്പീഡ് ഫ്‌ളോട്ടിംഗ് ട്രെയിനുകളായിരിക്കും പരീക്ഷിക്കുക.

Read More