‘കഞ്ഞികുടിക്കാന്‍ ഇന്ത്യയെ ആശ്രയിച്ച് ചൈന’ ! മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയില്‍ നിന്ന് ചൈന അരി ഇറക്കുമതി ചെയ്യുന്നു…

മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയില്‍ അരി ഇറക്കുമതി ചെയ്യാന്‍ ചൈന തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യവസായ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ, ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ബെയ്ജിംഗില്‍ മാത്രം പ്രതിവര്‍ഷം നാല് ദശലക്ഷം ടണ്‍ അരിയാണ് ഇറക്കുമതി ചെയ്യുന്നത്. മുമ്പ് ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇവര്‍ ഇന്ത്യയില്‍ അരി വാങ്ങുന്നത് നിര്‍ത്തിയിരുന്നു. ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ മാറ്റം എന്നത് ശ്രദ്ധേയമാണ്. ”ചൈന ആദ്യമായി അരി വാങ്ങുന്നു. ഇന്ത്യന്‍ വിളയുടെ ഗുണനിലവാരം കണ്ട് അടുത്ത വര്‍ഷവും അവര്‍ അരി വങ്ങിയേക്കാം,” റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി.വി.കൃഷ്ണ റാവു പറഞ്ഞു. ഒരു ടണ്ണിന് 300 ഡോളര്‍ നിരക്കില്‍ ഒരു…

Read More

വാക്‌സിന്‍ വാങ്ങിക്കൂട്ടാന്‍ മത്സരിച്ച് രാജ്യങ്ങള്‍ ! ലോകരാജ്യങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്നത് 640 കോടി ഡോസ് വാക്‌സിന്‍; ഇക്കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിങ്ങനെ…

കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ മത്സരിച്ച് രാജ്യങ്ങള്‍. വാക്‌സിന്‍ വാങ്ങാന്‍ ധാരണയിലായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്. മൂന്നു കമ്പനികളില്‍ നിന്നായി 160 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ഇന്ത്യ ധാരണയിലെത്തി. പിന്നാക്കരാജ്യങ്ങള്‍ക്കായി ലോകാരോഗ്യ സംഘടന രൂപീകരിച്ച ‘കോവാക്‌സ്’ സംവിധാനത്തിന് ഇതുവരെ ഉറപ്പിക്കാന്‍ കഴിഞ്ഞത് 74 കോടി ഡോസ് മാത്രം. 150 രാജ്യങ്ങള്‍ക്കാകെയുള്ള ആശ്രയമാണിത്. പദ്ധതിയില്‍ ചേരാതെ യുഎസ് വിട്ടുനില്‍ക്കുന്നതും ഫണ്ടില്ലാത്തതുമാണു സംവിധാനം നേരിടുന്ന വെല്ലുവിളി. കോവിഡ് വാക്‌സിന്റെ ലഭ്യതയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഒട്ടും ആശങ്കയില്ല. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ലഭ്യമാക്കുന്ന ഓക്‌സ്ഫഡ് വാക്‌സീന്‍, റഷ്യയുടെ സ്പുട്‌നിക്, യുഎസ് കമ്പനിയായ നോവാവാക്‌സിന്റെ വാക്‌സീന്‍ എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനു പുറമേ കോവാക്‌സിനും സൈഡസ് കാഡിലയും അടക്കമുള്ള തദ്ദേശീയ വാക്‌സീനുകള്‍ പരീക്ഷണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. ലോകത്താകെ, 640 കോടി ഡോസ് വാങ്ങാന്‍ മുന്‍നിര രാജ്യങ്ങള്‍ കമ്പനികളുമായി ധാരണയിലെത്തിയെന്നാണ് വിവരം. 320 കോടി ഡോസിനുള്ള…

Read More

കൊവാക്‌സിന്‍ പരീക്ഷണം വിജയം ? കൊവാക്‌സിന്‍ പരീക്ഷിച്ചവരില്‍ പ്രതിരോധശേഷി വര്‍ധിക്കുന്നുവെന്ന് ഭാരത് ബയോടെക്കിന്റെ വെളിപ്പെടുത്തല്‍;പ്രതീക്ഷയേകുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനായ കൊവാക്സിന്‍ പരീക്ഷിച്ചവരില്‍ പ്രതിരോധശേഷി വര്‍ധിക്കുന്നതായി വിവരം. പ്രതിരോധ മരുന്ന് പരീക്ഷിച്ചവരില്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കാണ് പറഞ്ഞിരിക്കുന്നത്. നിലവില്‍ മനുഷ്യരിലെ വാക്സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. അതേസമയം വിറോ വാക്‌സ് ബയോടെക്‌നോളജി കമ്പനിയുമായി വാക്‌സിന്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഭാരത് ബയോടെക് ഔദ്യോഗികമായി അറിയിച്ചു. കോവിഡ് മൂലം ദുരിതത്തിലായിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം പകരുകയാണ് പുതിയ വാര്‍ത്തകള്‍.

Read More

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി പലരും കൊതിക്കാറുആ അധ്യായം അവിടെ അവസാനിച്ചു ! പബ്ജിയ്ക്ക് ഇന്ത്യയിലേക്ക് ഇനിയൊരു തിരിച്ചു വരവുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍…

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ഗെയിമിംഗ് ആപ്പ് പബ്ജി ഇന്ത്യയിലേക്ക് തിരിച്ചു വരുന്നുവെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് പബ്ജി പ്രേമികള്‍ക്ക് പ്രതീക്ഷ പകര്‍ന്നിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെ അസ്ഥാനത്താക്കുകയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പബ്ജി നിരോധനം സ്ഥിരമായിരിക്കുമെന്നാണ് പുതിയ വിവരങ്ങള്‍ നല്‍കുന്ന സൂചന. ഗെയിം അക്രമത്തെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ വീണ്ടും അനുവദിക്കില്ലെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ബന്ധം ഉപേക്ഷിച്ച് പബ്ജി ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി കേന്ദ്ര ഐടി മന്ത്രാലയവുമായി അടുത്ത വൃത്തങ്ങളാണ് പബ്ജി നിരോധനം സ്ഥിരമാണ് എന്ന സൂചന നല്‍കുന്നത്. ഗെയിം അക്രമാസക്തമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കേണ്ടെന്നുമാണ് തീരുമാനം. ഗെയിമിന് കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും അടിമകളാകുന്നത് നിരോധനം തുടരാനുള്ള ഒരു പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നു. ഗെയിം അക്രമവാസനയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാട്ടി ചൈനീസ് സര്‍ക്കാരും മുമ്പ് പബ്ജിക്കെതിരേ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഗെയിം ഫോര്‍ പീസ് എന്ന ഫീച്ചറുമായാണ്…

Read More

പണി പട്ടുനൂലിലും ! ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താനൊരുങ്ങി ഇന്ത്യ; ഇന്ത്യയുടെ നീക്കം ചൈനയ്ക്ക് കനത്ത തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തല്‍…

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ചൈനയ്ക്ക് അടുത്ത പണി കൊടുത്ത് ഇന്ത്യ. ടിക്‌ടോകും പബ്ജിയുമടക്കമുള്ള ആപ്പുകള്‍ നിരോധിച്ചതിലൂടെ ചൈനീസ് സാമ്പത്തിക മേഖലയ്ക്ക് ആഘാതമേല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. ചൈനയില്‍ നിന്ന് പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെ തന്നെ ഏറ്റവും വലിയ പട്ടുനൂല്‍ ഉത്പാദകരായ ചൈനയ്ക്ക് ഇന്ത്യയുടെ നീക്കം കനത്ത തിരിച്ചടിയാകും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണ നിലവാരം ഉയര്‍ത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. തൊഴില്‍ സമിതിയുടെ മുമ്പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അടുത്ത ഒരു വര്‍ഷത്തനകമായി ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മാത്രമല്ല രാജ്യത്ത് പട്ടുനൂല്‍ ഉത്പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ചൈനീസ് പട്ടുനൂലിന്റെ നിലവാരമില്ലായ്മ നേരത്തെ വിമര്‍ശനത്തിന് വിധേയമായിരുന്നു. അതുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്കു ഗുണനിലവാരം കുറവാണെന്ന് വ്യാപകമായ ആക്ഷേമുണ്ട്. 2019-20 സാമ്പത്തിക…

Read More

ചൈനീസ് ആപ്പുകളുടെ നിരോധനത്തില്‍ വിലപിച്ച് ചൈന ! ഇന്ത്യ തെറ്റു തിരുത്താന്‍ തയ്യാറകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയം…

പബ്ജി ഉള്‍പ്പെടെയുള്ള ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തോട് ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ചൈന. ചൈനീസ് നിക്ഷേപകരുടെയും സേവനദാതാക്കളുടെയും നിയമപരമായ താല്‍പര്യങ്ങളെ ഹനിക്കുന്നതാണെന്ന് ഇന്ത്യയുടെ തീരുമാനമെന്നും ഇന്ത്യ തെറ്റുതിരുത്താന്‍ തയ്യാറാകണമെന്നും ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് ഗയോ ഫെങ് പറഞ്ഞു. ജനപ്രിയ വിഡീയോ ഗെയിം പബ്ജി ഉള്‍പ്പടെയുളള 118 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും തലപൊക്കുന്ന സാഹചര്യത്തില്‍ ഐ.ടി.നിയമത്തിന്റെ 69 എ പ്രകാരം രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. ഗെയിം ആപ്പുകളായ കാംകാര്‍ഡ്, ബെയ്ഡു, കട്കട്, ട്രാന്‍സെന്‍ഡ് തുടങ്ങിയവയും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്. ടിക്‌ടോക് അടക്കം നേരത്തേ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഈ ആപ്പുകള്‍ ഏര്‍പ്പെട്ടതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളിലുള്ള ചില ആപ്പുകള്‍ അവ ഉപയോഗിക്കുന്നവരുടെ…

Read More

ചൈനീസ് കമ്പനികള്‍ക്ക് നല്ല ‘പണി’ കൊടുത്ത് ഇന്ത്യ ! ഇറക്കുമതിയ്ക്കുള്ള അനുമതി വൈകുന്നതിന്റെ കാരണം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ ചൈനീസ് കമ്പനികള്‍…

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് നല്ല പണി കൊടുത്ത് ഇന്ത്യ. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് അനുമതി വൈകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതുമൂലം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പല ചൈനീസ് കമ്പനികള്‍ക്കും മൊബൈല്‍ അടക്കം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഏറെ വൈകിയാണു ലഭിക്കുന്നത്. അതിനാല്‍ തന്നെ രാജ്യത്ത് ചൈനീസ് കമ്പനികളുടെ മൊബൈല്‍ ഫോണിന്റെ ലഭ്യത കുറഞ്ഞതായും വിവരമുണ്ട്. അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെത്തുടര്‍ന്നാണ് ഇന്ത്യ കര്‍ശന നിലപാട് സ്വീകരിച്ചത്. ഇറക്കുമതിയിലൂടെ രാജ്യത്ത് എത്തുന്ന ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളുടെ വരവ് തടയുമെന്നും ഗുണനിലവാരം ഉറപ്പാക്കുമെന്നും കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ നിരോധിച്ച ആപ്പുകളുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട്ട്് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമിയുടെ വെബ് ബ്രൗസറായ എംഐ ബ്രൗസര്‍, എംഐ കമ്യൂണിറ്റ് ആപ് തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു. സ്വയം പര്യാപ്തത…

Read More

അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ബ്രസീലിനും പിന്നാലെ കോവിഡിന്റെ സംഹാരതാണ്ഡവത്തില്‍ ഉലഞ്ഞ് ദക്ഷിണാഫ്രിക്ക ! തണുപ്പ് കാലത്ത് രണ്ടാം വരവുണ്ടായാല്‍ യൂറോപ്പ് തകര്‍ന്നടിയും; ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…

ലോകത്ത് കോവിഡ് ഭീകരത നടമാടുന്ന വേളയില്‍ ലോകജനതയുടെ ഭീതി വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം മാത്രം ലോകത്ത് 2,30,000 കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ രോഗബാധയാണിത്. രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ ശരിയായ രീതിയില്‍ കൈക്കൊണ്ടില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഘെബ്രെയേസ്യൂസ് പറഞ്ഞു. കോവിഡിന്റെ ഭീകരത ലോകം കാണാനിരിക്കുന്നതേയുള്ളൂ എന്നാണ് ടെഡ്രോസ് അദാനോം പറയുന്നത്. പല രാജ്യങ്ങളും തെറ്റായ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമീപഭാവിയിലൊന്നും ലോകം പഴയപടിയാവില്ലെന്നും ആവശ്യത്തിനുള്ള മുന്‍കരുതലുമായി എല്ലാവരും ജീവിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തുടക്കത്തില്‍ കൊറോണ ആഞ്ഞടിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും ഒരു രണ്ടാം വരവിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെ സംഭവിച്ചാല്‍ ബ്രിട്ടനില്‍ മാത്രം 1,20,000 പേരെങ്കിലും മരിക്കുമെന്ന്…

Read More

25 കൊല്ലത്തിനു മുമ്പ് നല്‍കിയ വാക്കിന് ചൈന കല്‍പ്പിച്ചത് പുല്ലുവില; ഇനി ആണി തറച്ച തടിക്കഷണങ്ങളുമായി ചൈനീസ് പട്ടാളത്തെ കണ്ടുപോയാല്‍ വെടിവെച്ചു പുകയ്ക്കാന്‍ ഓര്‍ഡര്‍ ; ചൈനയെ നേരിടാന്‍ ഇന്‍സാസ് റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കമാണ്ടര്‍മാര്‍ക്ക് അനുമതി…

ക്ഷമയുടെ നെല്ലിപ്പലക കണ്ട ഇന്ത്യന്‍ സൈന്യം ശാന്തസ്വഭാവം കൈവിടുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ വെടിനിര്‍ത്തലിന് ഇന്ത്യയും ചൈനയും ഉണ്ടാക്കിയ പ്രധാന ഉപാധിയായിരുന്നു തോക്കുപയോഗിക്കാതെയുള്ള പെട്രോളിങ്. എന്നാല്‍ ഗല്‍വാനില്‍ ചൈനീസ് സൈന്യം കാണിച്ച നെറികേട് ഇന്ത്യയെ മാറ്റിചിന്തിപ്പിക്കുകയാണ്. ആണി തറച്ച തടിക്കഷണങ്ങളുമായി ഇനി ചൈനീസ് പട്ടാളം ഇറങ്ങിയാല്‍ വെടിവെച്ചു പുകയ്ക്കാനാണ് ഓര്‍ഡര്‍. അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമം ഉണ്ടായാല്‍ ഇന്‍സാസ് യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും നേരിടാനുള്ള അനുമതി കമാന്‍ഡര്‍മാര്‍ക്കു കരസേന നല്‍കി. അതിര്‍ത്തിയില്‍ വെടിവെയ്പ്പ് പാടില്ലെന്ന 1996ലെ ഇന്ത്യ ചൈന കരാറില്‍ നിന്നാണ് ഇന്ത്യ പിന്മാറുന്നത്. ലഡാക്കില്‍ ചൈനീസ് സേന കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. കടന്നുകയറ്റ നീക്കങ്ങളില്‍ നിന്നു ചൈന പിന്മാറും വരെ ഈ നയം തുടരും. സമാധാനം പുനഃസ്ഥാപിച്ചാല്‍ മുന്‍ രീതിയിലേക്കു മടങ്ങും. ഇതിനിടെ ഗാല്‍വാനില്‍ ഏതാനും ചൈനീസ് പട്ടാളക്കാരെ ഇന്ത്യ പിടികൂടിയ ശേഷം…

Read More

മദ്യശാലകള്‍ തുറന്നതോടെ കോവിഡിനെ മറന്ന് ജനങ്ങള്‍ ! സാമൂഹിക അകലം പാലിക്കാതെ വന്‍ ക്യൂ; തിരക്ക് കാരണം ഡല്‍ഹിയിലെ മദ്യശാലകള്‍ അടച്ചു…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച മദ്യശാലകള്‍ 40 ദിവസത്തിനു ശേഷം തുറന്നപ്പോള്‍ രാജ്യത്തെമ്പാടും കാണുന്നത് നീണ്ട ക്യൂ. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്. ഏറെ നാള്‍ക്കു ശേഷം തുറന്ന മദ്യശാലയിലേക്ക് മദ്യപന്മാരുടെ ഒഴുക്കാണ് പലയിടത്തും കണ്ടത്. സാമൂഹിക അലകം പാലിക്കാതെ ജനം ഇരമ്പിയാര്‍ത്തതോടെ ഡല്‍ഹിയിലെ പല ഔട്ട്‌ലെറ്റുകള്‍ നേരത്തെ പൂട്ടി. മൂന്നാംഘട്ട ലോക്ക് ഡൗണില്‍ ഗ്രീന്‍, ഓറഞ്ച് മേഖലകളിലും റെഡ്സോണിലെ ഹോട്ട് സ്പോട്ടല്ലാത്ത പ്രദേശങ്ങളിലെ മദ്യ വില്‍പ്പനശാലകള്‍ തുറക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെങ്കിലും, ഭനദാര്‍ക്കര്‍ റോഡിലും നിരവധി വൈന്‍ ഷോപ്പുകളിലും മദ്യം വാങ്ങാമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍ ക്യൂ നില്‍ക്കുന്നത്. അതേസമയം, ബാറുകളില്‍ ഇരുന്നുകൊണ്ടുള്ള മദ്യപാനത്തിന് ഇപ്പോഴും നിരോധനമുണ്ട്. മദ്യം വാങ്ങാന്‍ കടകള്‍ക്ക് മുന്നില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരേസമയം ക്യൂ നില്‍ക്കരുതെന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.…

Read More