മധുസൂദനനെതിരേ കേസ്; സോഷ്യല്‍ മീഡിയകളില്‍ പിന്തുണച്ചവർക്കെതിരേയും നടപടി പയ്യന്നൂര്‍: വിവാദമായ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ പയ്യന്നൂരിലെ ടി.ഐ. മധുസൂദനന്റെ വിവാദമായ പ്രസംഗത്തെ സോഷ്യല്‍ മീഡിയകളില്‍ പിന്തുണച്ചവര്‍ക്കെതിരേയും നടപടി വരുന്നു. മധുസൂദനനെതിരേ പയ്യന്നൂര്‍ പൊലിസ് കേസെടുത്തതിനു പിന്നാലെയാണു പിന്തുണച്ചവര്‍ക്കെതിരേയും നടപടി വരുന്നത്. വിവാദപ്രസംഗത്തെ സോഷ്യല്‍ മീഡിയകളില്‍ പിന്തുണച്ചവരെ കണ്ടെത്താനുള്ള വിഡിയോ ദൃശ്യങ്ങളുടെ പരിശോധന നടക്കുന്നുണ്ട്. ആവശ്യമെങ്കില്‍, പിന്തുണച്ചവര്‍ക്കെതിരേയും നടപടിയെടുക്കുമെന്നും അന്വേഷണ റിപ്പോര്‍ട്ട് കോടതിക്കു കൈമാറി കോര്‍ട്ട് ആക്ട് പ്രകാരം നടപടിയെടുക്കുന്നതിനു കോടതിയുടെ അനുമതി തേടുമെന്നും പയ്യന്നൂര്‍ ഡിവൈഎസ്പി പി.കെ. മണി പറഞ്ഞു. ജഡ്ജി വായിച്ച കവിതയ്ക്ക് സജിനിയുടെ കണ്ണീരൊപ്പ്(ദീപിക മുഖപ്രസംഗം) “യുദ്ധങ്ങൾ അവസാനിക്കും, നേതാക്കൾ ഹസ്തദാനം ചെയ്യും. ആ വൃദ്ധ, തന്റെ രക്തസാക്ഷിയായ മകനെ കാത്തിരിക്കും. ആ പെണ്‍കുട്ടി, തന്റെ പ്രിയഭര്ത്താവിനായും കുട്ടികള്‍ അവരുടെ പിതാവിനായും കാത്തിരിക്കും” കൊലപാതകം രാഷ്ട്രീയമോ എന്തിനെങ്കിലും പരിഹാരമോ…
Read More