ഗാന്ധിനഗർ: ആത്മസംതൃപ്തിയോടെയാണ് കോട്ടയം മെഡിക്കൽ കോളജ് സാംക്രമികരോഗ വിഭാഗം മേധാവി ഡോ.ആർ. സജിത്കുമാർ ഇന്ന് വിരമിക്കുന്നത്. 45 വർഷത്തെ ആത്മബന്ധമാണ് ഇദ്ദേഹത്തിന് കോട്ടയം മെഡിക്കൽ കോളജുമായിട്ടുള്ളത്. 1977 ൽ മെഡിക്കൽ വിദ്യാർഥിയായി എത്തി പഠനത്തിനുശേഷം ഇവിടെ തന്നെ ജോലിയും ആരംഭിച്ചു. ബിരുദാനന്തര ബിരുദത്തിനു പുറമെ എയ്ഡ്സ് രോഗത്തിൽ പിഎച്ച്ഡിയും നേടി. 2002-ൽ പകർച്ചവ്യാധി വിഭാഗം മേധാവിയായി ചുമതലയേറ്റു 2011-ൽ പ്രഫസറായി നിയമിതനായി. നിരവധി പകർച്ച വ്യാധികൾക്കെതിരേയാണ് ഇദ്ദേഹം പടവെട്ടിയത്. 90 കാലഘട്ടങ്ങളിൽ പടർന്നു പിടിച്ച എയ്ഡ്സ് രോഗമായിരുന്നു. 98 വരെ കൃത്യമായ ചികിത്സ ഉണ്ടായിരുന്നില്ല. 90-92 കാലഘട്ടത്തിൽ എയ്ഡ്സ് ട്രെയിനിംഗ് സ്കീം നടപ്പിലാക്കി. 97 മുതൽ ചികിത്സ വ്യാപകമാക്കി രോഗം നിയന്ത്രണ വിധേയമാക്കി. 2002ൽ ചിക്കൻ ഗുനിയ രോഗവും ഏറെ സങ്കീർണമായിരുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒട്ടുമിക്ക കുടുംബങ്ങളും ഈ രോഗത്തിനടിമയായി. ഇതെക്കുറിച്ചുള്ള പഠന ഗവേഷണവുമായി…
Read MoreTag: kottayam medical college
കോട്ടയം മെഡിക്കൽ കോളജ് കള്ളൻമാരുടെ പിടിയിൽ; മകന്റെ ചികിത്സയ്ക്കായി ബാഗിൽസൂക്ഷിച്ച പതിനേഴായിരം രൂപയുമായി കള്ളൻ മുങ്ങി; നിലവിളിച്ച് കരഞ്ഞ് വീട്ടമ്മ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണം പെരുകുന്നു. പണവും മൊബൈൽ ഫോണുകളുമാണ് കൂടുതലായി നഷ്്ടപ്പെടുന്നത്. ആശുപത്രിയിലെ വിവിധ വാർഡുകളിൽ നിന്നായി ദിവസവും നിരവധി മൊബൈൽ ഫോണുകളാണ് മോഷണം പോകുന്നത്. കഴിഞ്ഞ ദിവസം പണമടങ്ങിയ പഴ്സ് മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. 11-ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധുവിന്റെ പണമടങ്ങിയ പേഴ്സാണ് മോഷണം പോയത്. ഇടുക്കി വണ്ടൻമേട് പുറ്റടി പുഷ്പാലയത്തിൽ എൽസിയുടെ പഴ്സാണ് നഷ്്ടപ്പെട്ടത്. 17000 രൂപയും തിരിച്ചറിയൽ കാർഡും പഴ്സിൽ ഉണ്ടായിരുന്നു. എൽസിയുടെ മകൻ മാർട്ടിൻ (25) കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് കാലിനു പരിക്കേറ്റ് പതിനൊന്നാം വാർഡിൽ ചികിത്സയിലാണ്. ഇന്നലെ 11ന് പഴ്സ് രോഗിയുടെ കട്ടിലിനു സമീപത്തെ അലമാരിയിൽ സൂക്ഷിച്ച ശേഷം എൽസി കുളിക്കുന്നതിനായി ശുചിമുറിയിലേക്കുപോയി. ഈ സമയം മോഷ്്ടാവ് പഴ്സ് അപഹരിച്ച് പണമെടുത്ത ശേഷം പഴ്സ് ശുചി മുറിയുടെ സമീപത്ത്…
Read Moreകോട്ടയം മെഡിക്കൽ കോളജ് കാൻസർ വാർഡിൻ വിശ്രമിക്കാൻ ഇടമില്ലാതെ രോഗികൾ ബുദ്ധിമുട്ടുന്നു; വിശ്രമസ്ഥലം കൈയടക്കി ആക്രിസാധനങ്ങൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കാൻസർ വാർഡിനു മുന്നിലെ വിശ്രമകേന്ദ്രത്തിൽ ഉപയോഗശൂന്യമായ കട്ടിലുകൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുന്നു. തീർത്തും അവശരായ രോഗികളാണ് ഇവിടെ ചികിത്സ തേടിയും കീമോ, റേഡിയേഷൻ എന്നിവയ്ക്കായും എത്തുന്നത്. ഇവർ വിശ്രമിക്കുന്നതിനുള്ള സ്ഥലത്താണ് വിവിധ വാർഡുകളിൽ നിന്നുള്ള ഉപയോഗശൂന്യമായ കട്ടിലുകൾ കൂട്ടിയിട്ടിരിക്കുന്നത്. ഇത് നീക്കം ചെയ്ത് രോഗികൾക്കും കൂടെയെത്തുന്നവർക്കും വിശ്രമത്തിന് സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കാൻസർ ചികിത്സാ വിഭാഗത്തിൽ രോഗികളുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു സംബന്ധിച്ച് ഇന്നലെ സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരുമായി തർക്കമുണ്ടായിരുന്നു. സുരക്ഷാ ജീവനക്കാരൻ അനധികൃത മേഖലയിൽ വാഹനം പാർക്ക് ചെയ്തുവെന്ന് പറഞ്ഞ വാഹനങ്ങളുടെ ഫോട്ടോ മൊബൈലിൽ പകർത്തിയതാണ് തർക്കം രൂക്ഷമാകാൻ കാരണം. രോഗികളുമായി എത്തുന്ന വാഹനങ്ങൾ കാൻസർ വാർഡിന്റെ സമീപത്ത് നിർത്തിയിടാൻ പാടില്ലെന്നും വാഹനങ്ങൾ പാർക്കിംഗ് മൈതാനത്ത് ഇടണമെന്നും സുരക്ഷാ ജീവനക്കാർ ആവശ്യപ്പെട്ടു. രോഗികൾക്ക് ഒപിക്ക് പുറത്ത്…
Read Moreഷെഡ്ഡിൽ പൊടിപിടിച്ചു വെറുതേ കിടന്നിട്ടും! നിർധനർക്ക് കോട്ടയം മെഡിക്കൽ കോളജിന്റെ അംബുലൻസ് സേവനം ലഭിക്കുന്നില്ല; പകരം നവജീവൻ ട്രസ്റ്റിന്റെ ആംബുലൻസ് സഹായം തേടുന്നതായി ആക്ഷേപം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ മരണപ്പെടുന്ന നിർധനരായവരുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കുവാനും ഡിസ്ചാചാർജിനു ശേഷം വീട്ടിലെത്തിക്കുവാനും ആശുപത്രി ആവശ്യത്തിനു ആംബുലൻസ് ഉണ്ടായിട്ടും അതു ഉപയോഗിക്കാതെ നവജീവൻ ട്രസ്റ്റിന്റെ ആംബുലൻസ് സഹായം തേടുന്നതായി ആക്ഷേപം. രണ്ടു മാസം മുന്പ് എംപി ഫണ്ടിൽനിന്നുകൂടി ഒരു ആംബുലൻസ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ ആംബുലൻസ് സൗകര്യം നിർധനരായവർക്ക് പ്രയോജനപ്പെടുത്തില്ലെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസം കായംകുളം സ്വദേശിയായ ഒരു കുട്ടി അപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിയവേ മരിച്ചപ്പോൾ, മൃതദേഹം കൊണ്ടു പോകുന്നതിനു നവജീവന്റെ സഹായം തേടിയിരുന്നു. കോവിഡ് കാലത്ത് ഇടുക്കി, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയ ആയിരക്കണക്കിനു രോഗികൾ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കുശേഷം വീടുകളിലേക്ക് മടങ്ങുവാൻ ബുദ്ധിമുട്ടിയപ്പോൾ എല്ലാ ദിവസവും നവജീവന്റെ ആംബുലൻസ് വിട്ടുനൽകുമായിരുന്നു. നവജീവന്റെ ആംബുലൻസ് ലഭ്യമല്ലെങ്കിൽ മറ്റു സ്വകാര്യ ആംബുലൻസിൽ രോഗികള വീട്ടിലെത്തിക്കുകയും ആംബുലൻസ്…
Read Moreതെറ്റിന്റെ ‘പൊടിപ്പാറ’ പൂരം..! മെഡിക്കൽകോളജ് ആശുപത്രി ലാബിൽനിന്ന് തെറ്റായ പരിശോധനാഫലം; ഡോക്ടർ എടുത്ത ശരീയായ തീരുമാനം യുവതിക്ക് ജീവൻ തിരിച്ചുകിട്ടി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ലാബിൽ നിന്നു തെറ്റായ കരൾവീക്ക പരിശോധന ഫലം നല്കിയ സംഭവത്തിൽ ബന്ധുക്കൾ അധികൃതർക്കു പരാതി നല്കും. തലയോലപ്പറന്പ് സ്വദേശിനിയായ ഇരുപത്തേഴുകാരിക്കാണ് മെഡിക്കൽ കോളജിലെ പൊടിപ്പാറ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബിൽ നിന്നും കരൾവീക്ക പരിശോധനാഫലം തെറ്റായി ലഭിച്ചത്. പരിശോധനാ ഫലം ലഭിച്ച ഡോക്്ടർ മറ്റു രണ്ടു ലാബുകളിൽ പരിശോധന നടത്താൻ നിർദേശിച്ചു. ഇവിടെനിന്നു ലഭിച്ച പരിശോധനാ ഫലവും മെഡിക്കൽകോളജ് ലാബിലെ ഫലവും രണ്ടു തരത്തിലാണ്. കഴിഞ്ഞ ദിവസം വയറുവേദനയെത്തുടർന്ന് തലയോലപ്പറന്പ് സ്വദേശിനി ബന്ധപ്പെട്ട വിഭാഗത്തിലെ ഒപിയിലെത്തി ഡോക്ടറെ കണ്ടു. ഡോക്ടർ കരൾവീക്ക പരിശോധനയായ എസ്ജിഒടി നടത്താൻ നിർദേശിച്ചു. തുടർന്ന് മെഡിക്കൽ കോളജിലെ പൊടിപ്പാറ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബിൽ സാന്പിൾ പരിശോധനയ്ക്ക് നൽകി. പിന്നീട് എസ്ജിഒടി പരിശോധനാ ഫലം 2053 എന്ന് ലഭിക്കുകയും ഇതു ഡോക്ടറെ കാണിക്കുകയും ചെയ്തു. ഫലം കണ്ട ഡോക്ടർ ആശയക്കുഴപ്പത്തിലായി.…
Read Moreമെഡിക്കൽ കോളജിലെ സന്ദർശന പാസിന്റെ തുക വർധിപ്പിച്ചതിൽ വ്യാപക പ്രതിഷേധം; സമരത്തിനൊരുങ്ങി രാഷ്ട്രീയ സംഘടനകൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ള സന്ദർശന പാസിന്റെ വില വർധിപ്പിച്ചതിൽ വ്യാപകമായ പ്രതിഷേധം. സന്ദർശന പാസിന്റെ വില ഇരട്ടിയായും അഞ്ചിരട്ടിയാകും വർധിപ്പിച്ചത് കൊള്ളയാണെന്നു മാണ് മെഡിക്കൽ കോളജിലെത്തുന്നവരുടെ ആക്ഷേപം. അഞ്ചു രൂപയായിരുന്ന സന്ദർശന പാസിന് 10 രൂപയായും എമർജൻസി പാസിന് 50 രൂപയായുമാണ് ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് 30 ന് ആശുപത്രി സൂപ്രണ്ട് ഇറക്കിയ ഉത്തരവിലാണ് ഫീസ് വർധനവിവരം അറിയിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് ഒന്നു മുതൽ വൈകുന്നേരം ആറുവരെ 10 രൂപയും ആറു മുതൽ ഏഴുവരെ ഫീസ് ഇല്ലാതെയും ഏഴു മുതൽ 50 രൂപയുമാണ് രോഗി സന്ദർശന പാസിന്റെ പുതിയ നിരക്ക്. സന്ദർശന സമയത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂർ മാത്രമേ രോഗീസന്ദർശനം അനുവദിക്കൂ. കയറുന്പോഴും ഇറങ്ങുന്പോഴും പാസ് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കാണിക്കണം. ഒരു മണിക്കൂറിൽ കൂടുതൽ സന്ദർശനം നടത്തിയാലോ പാസ്…
Read Moreരോഗിയോടൊപ്പം കൂട്ടുവന്നവർ കൂട്ടായി; പിന്നെ പ്രണയം മൊട്ടിട്ടു, ഭർത്താവിന്റെ ചികിത്സയ്ക്ക് കൊണ്ടുവന്നപണവും ബാങ്കു നിക്ഷേപവുമായി വീട്ടമ്മ മുങ്ങി; എല്ലാത്തിനും സാക്ഷിയായി കോട്ടയം മെഡിക്കൽ കോളജ്
കോട്ടയം: ആശുപത്രിയിൽ ഭർത്താവിനൊപ്പം കൂട്ടുവന്ന യുവതി മറ്റൊരു രോഗിയോടൊപ്പം വന്ന യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ജനുവരി 17 മുതൽ 26 വരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ചേർത്തല പള്ളിപ്പുറം സ്വദേശിയായ 58കാരനായ ഭർത്താവ്. ഇദ്ദേഹത്തിന് കൂട്ടായി ഭാര്യയുമെത്തിയിരുന്നു. ഇതേസമയം, മറ്റൊരു രോഗിയുടെ സഹായിയായി എത്തിയ അടൂർ സ്വദേശിയുമായി യുവതി പരിചയത്തിലായി. ഭർത്താവിനെ വാർഡിലേക്ക് മാറ്റിയതിന് ശേഷമാണ് യുവതി ഇയാൾക്കൊപ്പം പോയത്. ചികിത്സയ്ക്കായി ബന്ധുക്കള് നല്കിയ പണവും ബാങ്കിലെ നിക്ഷേപവും എടുത്താണു പോയതെന്നും പരാതിയില് പറയുന്നു. ഇവർക്ക് എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുണ്ട്.
Read Moreവികസന പ്രവർത്തന കാര്യത്തിൽ കോട്ടയം മെഡിക്കൽ കോളജിന് മുൻഗണന ; എല്ലാ മെഡിക്കൽ കോളജുകളിലും കരൾമാറ്റ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്
ഗാന്ധിനഗർ: കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും കരൾമാറ്റ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കൽ കോളജിൽ ആദ്യ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവാവിനെ ഡിസ്ചാർജ് ചെയ്തു സമ്മറി നൽകിയശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും അതിന് നേതൃത്വം നൽകിയ മെഡിക്കൽ സംഘത്തിനെയും ആശുപത്രി അധികൃതരെയും മന്ത്രി അഭിനന്ദിച്ചു. ഒറ്റ മനസോടെ ഒരു ടീമായി പ്രവർത്തിച്ചതിനാലാണ് ഇത് വിജയിപ്പിക്കാൻ കഴിഞ്ഞതെന്നും കോട്ടയം മെഡിക്കൽ കോളജിന്റെ ചികിത്സകളിലുള്ള വിജയം പ്രശംസാർഹമാണെന്നും അതിനാൽ വികസന പ്രവർത്തന കാര്യത്തിൽ കോട്ടയത്തിന് മുൻഗണന നൽകുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. തൃശൂർ വേലൂർ വട്ടേക്കാട്ടിൽ സുബീഷ് (40) ആണ് കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയമായത്. ഭാര്യ പ്രവീജ ആയിരുന്നു ദാതാവ്. കഴിഞ്ഞ 14നായിരുന്നു 12 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്. കോളജ്…
Read Moreകരൾമാറ്റ ശസ്ത്രക്രിയയിലൂടെ പുതുചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളജ്; ദാതാവിനെ വെന്റിലേറ്റർ മാറ്റി; രക്തം നൽകിയത് കേരള പോലീസ് അസോസിയേഷൻ
ഗാന്ധിനഗർ: കരൾ മാറ്റ ശസ്ത്രക്രീയക്ക് വിധേയമായ യുവാവിന് കരൾ നൽകിയ ഭാര്യയുടെ വെന്റിലേറ്റർ മാറ്റി.ശസ്ത്രക്രീയക്ക് വിധേയമായ യുവാവിന്റെ വെൻറിലേറ്റർ മാറ്റുന്നതുൾപ്പെടെയുള്ള ആരോഗ്യ പുരോഗതിയെക്കുറിച്ച് രാവിലെ കൂടുന്ന മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. ആർ. എസ്.സിന്ധു അറിയിച്ചു. തൃശൂർവേലൂർ വട്ടേക്കാട്ട് സുബേഷ് (40) ആണ് ശസ്ത്രക്രീയക്ക് വിധേയമായത്.ഭാര്യ പ്രവിജ (34 ) യുടെ കരളാണ് പ്രീയ തമന്നൽകിയത്.ഇന്നലെ രാവിലെ 6 മണിക്ക് ആരംഭിച്ച ശസ്ത്രക്രീയ രാത്രി 10.30 ന് അവസാനിച്ചുവെങ്കിലും, അതിനു ശേഷമുള്ള തുടർ നടപടി പൂർത്തികരിച്ചപ്പോൾ പുലർച്ചെ 12 മണി കഴിഞ്ഞിരുന്നു. വിശ്രമരഹിതമായ ഡ്യൂട്ടി രാവിലെ ഏഴിനു തന്നെ ആരംഭിച്ചിരിക്കുകയാണ്. ഡോ. സിന്ധുവിനെ കൂടാതെ ഡോ. ഡൊമിനിക് മാത്യു, ഡോ. ജീവൻ ജോസ്. ഡോ. തുളസി കോട്ടായി, ഓങ്കോളജി സർജറി വിഭാഗം മേധാവി ഡോ.…
Read Moreആവശ്യത്തിന് സ്ട്രക്ച്ചറും വീൽചെയറുമില്ല; കോട്ടയം മെഡിക്കൽ കോളജിലെത്തുന്ന രോഗികൾ പ്രതിസന്ധിയിൽ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യത്തിനു സ്ട്രച്ചറുകളോ, വീൽചെയറുകളോ ഇല്ലാത്തതിനാൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾ ബുദ്ധിമുട്ടുന്നു.സ്ട്രച്ചറുകളും വീൽചെയറുകളും ലഭിച്ചു ബന്ധപ്പെട്ട വിഭാഗത്തിലെ ഒപിയിലെത്താൻ രോഗികൾ മണിക്കുറുകളോളം വാഹനത്തിൽ തന്നെ കിടക്കേണ്ട സാഹചര്യമാണ്. ഇതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന രോഗികൾക്കു ഒരു ദിവസം കൊണ്ട് ചികിത്സ നടപടികൾ പൂർത്തിയാക്കി മടങ്ങാൻ സാധിക്കാതെ വരുന്നു. കൂടാതെ ഒപി രജിസ്ട്രേഷൻ കൗണ്ടറിന് മുന്നിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് കർശന നിർദ്ദേശവുമുണ്ട്. എന്നാൽ വാഹനത്തിൽ എത്തുന്ന രോഗികളെ വാഹനത്തിൽ നിന്ന ഇറക്കി സ്ട്രച്ചറുകളിലോ, വീൽ ചെയറുകളിലോ കയറ്റി ബന്ധപ്പെട്ട ഒപിയിലേക്ക് കൊണ്ടു പോകണം. ഇതിനു സാധിക്കാതെ വരുന്പോൾ രോഗികളുമായി വരുന്നവരുടെ വാഹനവ്യൂഹം തന്നെ രജിസ്ട്രേഷൻ ബ്ലോക്കിന്റെ മുൻവശത്തെ റോഡിൽ ഉണ്ടാകും. ഇത് അത്യാഹിത വിഭാഗമുൾപ്പെടെ മറ്റ് സ്ഥലങ്ങളിലേക്കു പോകുന്ന വാഹനങ്ങൾക്കു തടസമുണ്ടാക്കുകയും ചെയ്യും. രണ്ടാഴ്ച മുന്പു അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ ആംബുലൻസിൽ…
Read More