ചാത്തന്നൂർ: വനിതാ യാത്രക്കാർക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസുകൾ ഉടൻ നിരത്തിലിറങ്ങും. പിങ്ക് ബസുകളിലെ ജീവനക്കാരും സ്ത്രീകളായിരിക്കും. ഫാസ്റ്റ് പാസഞ്ചറിന്റെ കളർ ഡിസൈനായിരിക്കും. പക്ഷേ ചുവപ്പിന് പകരം പിങ്ക് കളറായിരിക്കും. ഫാസ്റ്റ് പാസഞ്ചർ ബസിന്റെ കനത്ത മഞ്ഞ ഡിസൈനും മധ്യഭാഗത്തുണ്ടായിരിക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം സിറ്റിയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും പിങ്ക് ബസ് സർവീസ് . ക്രമേണ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. കെ എസ് ആർടിസിയിൽ വനിതാ ഡ്രൈവർമാർ വിരലിലെണ്ണാവുന്നവരേ ഉള്ളൂ. വനിതാ കണ്ടക്ടർമാർ ധാരാളമുണ്ട്. പിങ്ക് ബസ് സർവീസുകൾ നടത്തുന്നതിന് കൂടുതൽ വനിതാ ഡ്രൈവർമാരെ ആവശ്യമുണ്ട്. കൂടുതൽ വനിതാ ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസുള്ള വനിതകൾക്ക് പ്രായ പരിധിയിൽ ഇളവ് നല്‍കിയും ലൈറ്റ് വെഹിക്കിൾ ലൈസൻസ് ഉള്ള വനിതകൾക്ക് പ്രത്യേകം പരിശീലനം നല്‍കിയും നിയമിക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. ഇതിനുളള…
Read MoreTag: ksrtc bus
ഒടിത്തളർന്ന സൂപ്പർ ഫാസ്റ്റുകളെ പെയിന്റ് മാറ്റി ഫാസ്റ്റ് പാസഞ്ചറാക്കി സർവീസിന് ഒരുക്കി കെഎസ്ആർടിസി
ചാത്തന്നൂർ: ഓടിത്തളർന്ന പഴഞ്ചൻ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ പെയിന്റ് മാറ്റി ഫാസ്റ്റ് പാസഞ്ചർ സർവീസിന് ഒരുക്കുന്നു. നിലവിൽ സൂപ്പർ ഫാസ്റ്റിന്റെ കാലാവധി 12 വർഷവും ഫാസ്റ്റ് പാസഞ്ചറിന്റെ കാലാവധി 15 വർഷവുമാണ്. 12 വർഷം കഴിഞ്ഞ സൂപ്പർ ഫാസ്റ്റുകൾ മൂന്നു വർഷം കൂടി ഫാസ്റ്റ് പാസഞ്ചറായി ഓടിക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം. ബസുകളുടെ കണ്ടീഷനെയും യാത്രക്കാരുടെ സുരക്ഷയേയും ഇത് ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. 2016ന് മുമ്പ് സൂപ്പർ ഫാസ്റ്റുകളുടെ കാലാവധി അഞ്ച് വർഷവും ഫാസ്റ്റ് പാസഞ്ചറിന്റേത് ഏഴു വർഷ വുമായിരുന്നു. അത് കഴിഞ്ഞാൽ പിന്നീട് ഈ ബസുകൾ ഓർഡിനറി സർവീസ് ആക്കുമായിരുന്നു. കെഎസ്ആർടിസി പുതിയ ബസുകൾ വാങ്ങാതായതോടെ നിലവിലെ സൂപ്പർ, ഫാസ്റ്റ് പാസഞ്ചർ സർവീസുകളുടെ കാലാവധി രണ്ടു ഘട്ടമായിഉയർത്തിയാണ് പന്ത്രണ്ടും പതിനഞ്ചും വർഷമാക്കിയത്. കെ.ബി. ഗണേശ് കുമാർ മന്ത്രിയായ ശേഷം പുതിയ ബസുകൾ വാങ്ങാൻ തുടങ്ങി. സർക്കാരിൽ…
Read Moreനിരങ്ങിനിരങ്ങി കെഎസ്ആർടിസി; 15 വര്‍ഷത്തിലേറെ പഴക്കമുള്ള 1261 ബസ്
കോട്ടയം: സംസ്ഥാനത്ത് എട്ടര പതിറ്റാണ്ടിന്റെ ട്രാക്ക് റിക്കാര്‍ഡുള്ള കെഎസ്ആര്‍ടിസിയുടെ കിതപ്പ് ഉടനെയൊന്നും തീരില്ല. കാലപ്പഴക്കംച്ചെന്ന അണ്‍ഫിറ്റ് ബസുകളിലാണ് ആനത്തലയെടുപ്പോടെ സര്‍വീസ്. ആകെ 4,717 ബസുകളുള്ളതില്‍ 1261 എണ്ണവും പതിനഞ്ച് വര്‍ഷത്തിനു മുകളില്‍ പഴഞ്ചനാണ്. ഓടി പഴഞ്ചനായ ഈ ബസുകള്‍ പിന്‍വലിക്കേണ്ട കാലം കഴിഞ്ഞു. അഞ്ചു വര്‍ഷം സൂപ്പര്‍ ഫാസ്റ്റായും എട്ടു വര്‍ഷത്തോളം ഫാസ്റ്റ് പാസഞ്ചറുമായി ഓടിയശേഷം വേണ്ടത്ര അറ്റുകുറ്റപ്പണിയോ ഫിറ്റ്നസോ ഇല്ലാതെ ഇവ കിതപ്പോടെ ഓര്‍ഡിനറി സര്‍വീസിലാണ്. കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന, കട്ടപ്പന-ചങ്ങനാശേരി ഉള്‍പ്പെടെ ദിവസം 400 കിലോമീറ്റർ വരെ ഇവ ഓടിക്കുന്നു. ഒന്‍പത് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ആകെ ബസുകള്‍ 673 എണ്ണം മാത്രം. ഒന്‍പത് വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ പഴകിയവ 857 എണ്ണം. 698 ബസുകളുടെ പഴക്കം പതിനാലിനും പതിനഞ്ചിനുമിടയിലാണ്. 12 മുതല്‍ 13 വരെ വര്‍ഷം പഴകിയ 519 ബസുകള്‍. 13…
Read Moreസത്യമാണോ കുഞ്ഞേ; കെഎസ്ആർടിസി ബസുകളിൽ ഇനി കുടിവെള്ളവും ഇഷ്ടഭക്ഷണവും; ഓൺലൈൻവഴി ബുക്ക് ചെയ്യു, ഭക്ഷണം സീറ്റുകളിലെത്തും
പരവൂർ: കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി കുറഞ്ഞ നിരക്കിൽ ബ്രാൻഡഡ് കുടിവെള്ളവും ഇഷ്ടപ്പെട്ട ഭക്ഷണവും ബസിനുള്ളിൽ ലഭ്യമാകും.കെഎസ്ആർടിസിയുടെ ലേബലിലുള്ള കുടിവെള്ളം വിപണിയിലെ എംആർപി നിരക്കിനേക്കാൾ ഒരു രൂപ കുറച്ച് യാത്രക്കാർക്ക് ലഭിക്കും. ഈ പദ്ധതിയിലൂടെ യാത്രക്കാർക്ക് ലാഭം ലഭിക്കുന്നതിനൊപ്പം ജീവനക്കാർക്കും അധിക വരുമാനം ഉറപ്പാക്കുന്നുണ്ട്. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും ഇൻസെന്റീവ് ആയി നൽകാനാണ് തീരുമാനം. ഡ്രൈവർമാർക്ക് പ്രൊമോഷൻ സാധ്യതകൾ കുറവായതിനാൽ അവരെക്കൂടി സാമ്പത്തികമായി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഈ വിഹിതം നിശ്ചയിച്ചിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ഡ്രൈവർമാർക്ക് വെള്ളം സൂക്ഷിക്കാൻ ബസിനുള്ളിൽ പ്രത്യേക ഹോൾഡറുകളും സ്ഥാപിക്കും. യാത്രയ്ക്കിടയിലെ ഭക്ഷണ വിതരണത്തിനായി ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് കെഎസ്ആർടിസി അനുമതി നൽകിയിട്ടുണ്ട്. യാത്രക്കാർ ഓൺലൈനായി ഭക്ഷണം ബുക്ക് ചെയ്താൽ ബസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ അത് അവരുടെ സീറ്റുകളിൽ എത്തിച്ചുനൽകും. ഭക്ഷണം കഴിച്ചതിന് ശേഷമുള്ള…
Read Moreബന്ധുവായ യുവതിയ്ക്കൊപ്പം ഇരുന്ന യുവാവിന് മർദ്ദനം; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം; ബന്ധുവായ യുവതിയ്ക്കൊപ്പം ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്തതിന് യുവാവിനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് സസ്പെന്ഷന്. തിരുവനന്തപുരം വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ മൈലച്ചല് കോവില്‍വിള സ്വദേശി സുരേഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സുരേഷിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരത്തുനിന്ന് വെള്ളറടയിലേക്കു പോയ ബസില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണ(23)നാണ് ബസില്‍വെച്ച് കണ്ടക്ടറുടെ മര്‍ദനമേറ്റത്. തിരുവനന്തപുരത്തു നിന്ന് കാട്ടാക്കടയ്ക്ക് പോകാന്‍ ബസില്‍ കയറിയ ഋതിക് കൃഷ്ണനും ബന്ധുവായ യുവതിയും ഒരു സീറ്റില്‍ ഇരുന്നാണ് യാത്രചെയ്തത്. ഇതുകണ്ട കണ്ടക്ടര്‍ യുവാവിനോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു തയ്യാറാകാതിരുന്ന ഋതിക് കൃഷ്ണനെ കണ്ടക്ടര്‍ അസഭ്യം പറയുകയും ടിക്കറ്റ് മെഷീന് കൊണ്ട് അടിക്കുകയും നിലത്തിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ കാട്ടാക്കട പോലീസിനെ വിളിച്ചുവരുത്തി തന്നെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് ഋതിക്കിനെ കൈമാറി.…
Read Moreകീറിയ നോട്ട് നല്കി ! 13കാരനെ വനിതാ കണ്ടക്ടര്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് നട്ടുച്ചയ്ക്ക് പെരുവഴിയില്‍ ഇറക്കിവിട്ടു…
കീറിയ നോട്ട് നല്‍കിയതിന്റെ പേരില്‍ 13കാരനെ ബസില്‍ നിന്നിറക്കി വിട്ട് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍. ചാക്ക ബൈപ്പാസില്‍ നിന്ന് ബസില്‍ കയറിയപ്പോഴാണ് കുട്ടിയ്ക്ക് ദുരനുഭവം ഉണ്ടായത്. പരീക്ഷ കഴിഞ്ഞ് വരുവായിരുന്ന വിദ്യാര്‍ഥി ബസില്‍ കയറി 20 രൂപ നോട്ട് നല്കിയപ്പോള് അത് കീറിയതാണെന്ന് കണ്ടക്ടര്‍ പറയുകയായിരുന്നു. വേറെ പൈസയില്ലെന്ന് പറഞ്ഞതോടെ ബസില്‍ നിന്നിറക്കി വിടുകയായിരുന്നു. ഉച്ചസമയമായിരുന്നു ബസില്‍ ആരുമുണ്ടായിരുന്നില്ലെന്ന് കുട്ടി പറയുന്നു. പാറ്റൂര്‍ ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേട്ടിട്ടില്ലെന്ന് കുട്ടി പറഞ്ഞു. അച്ഛന് വരാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ വെയിലത്ത് കുട്ടിയെ ബസില്‍ നിന്നിറക്കി വിടുകയായിരുന്നു. അര മണിക്കൂര്‍ നിന്നശേഷവും റോഡില്‍ നിന്നിട്ടും ബസ് കിട്ടാത്തതിനെ തുടര്‍ന്ന് അതുവഴി വന്ന ഒരാളുടെ വണ്ടിയില്‍ ചാക്ക വരെയെത്തുകയായിരുന്നെന്ന് കുട്ടി പറയുന്നു. അവിടെ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നെന്നും കുട്ടി വ്യക്തമാക്കി.
Read More