നിരങ്ങിനിരങ്ങി കെഎസ്ആർടിസി; 15 വ​ര്‍​ഷ​ത്തി​ലേറെ പ​ഴക്കമുള്ള 1261 ബസ്

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് എ​ട്ട​ര പ​തി​റ്റാ​ണ്ടിന്‍റെ ട്രാ​ക്ക് റി​ക്കാ​ര്‍​ഡു​ള്ള കെഎ​സ്ആ​ര്‍​ടി​സി​യു​ടെ കി​ത​പ്പ് ഉ​ട​നെ​യൊ​ന്നും തീ​രി​ല്ല. കാ​ല​പ്പ​ഴ​ക്കംച്ചെന്ന അ​ണ്‍​ഫി​റ്റ് ബ​സു​ക​ളി​ലാ​ണ് ആ​ന​ത്ത​ല​യെ​ടു​പ്പോ​ടെ സ​ര്‍​വീ​സ്. ആ​കെ 4,717 ബ​സു​ക​ളു​ള്ള​തി​ല്‍ 1261 എ​ണ്ണ​വും പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തി​നു മു​ക​ളി​ല്‍ പ​ഴ​ഞ്ച​നാ​ണ്.

ഓ​ടി പ​ഴ​ഞ്ച​നാ​യ ഈ ​ബ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കേ​ണ്ട കാ​ലം ക​ഴി​ഞ്ഞു. അ​ഞ്ചു വ​ര്‍​ഷം സൂ​പ്പ​ര്‍ ഫാ​സ്റ്റാ​യും എ​ട്ടു വ​ര്‍​ഷ​ത്തോ​ളം ഫാ​സ്റ്റ് പാ​സ​ഞ്ച​റു​മാ​യി ഓ​ടി​യ​ശേ​ഷം വേ​ണ്ട​ത്ര അ​റ്റു​കു​റ്റ​പ്പ​ണി​യോ ഫി​റ്റ്ന​സോ ഇ​ല്ലാ​തെ ഇ​വ കി​ത​പ്പോ​ടെ ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സി​ലാ​ണ്. കോ​ട്ട​യം​-കു​മ​ളി, കോ​ട്ട​യം​-ക​ട്ട​പ്പ​ന, ക​ട്ട​പ്പ​ന​-ച​ങ്ങ​നാ​ശേ​രി ഉ​ള്‍​പ്പെ​ടെ ദി​വ​സം 400 കി​ലോമീറ്റർ വ​രെ ഇ​വ ഓ​ടി​ക്കു​ന്നു. ഒ​ന്‍​പ​ത് വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ പ​ഴ​ക്ക​മു​ള്ള ആ​കെ ബ​സു​ക​ള്‍ 673 എ​ണ്ണം മാ​ത്രം.

ഒ​ന്‍​പ​ത് വ​ര്‍​ഷം മു​ത​ല്‍ പ​ത്തു വ​ര്‍​ഷം വ​രെ പ​ഴ​കി​യ​വ 857 എ​ണ്ണം. 698 ബ​സു​ക​ളു​ടെ പ​ഴ​ക്കം പ​തി​നാ​ലി​നും പ​തി​ന​ഞ്ചി​നുമിടയിലാണ്. 12 മു​ത​ല്‍ 13 വ​രെ വ​ര്‍​ഷം പ​ഴ​കി​യ 519 ബ​സു​ക​ള്‍. 13 മു​ത​ല്‍ 14 വ​ര്‍​ഷം പ​ഴ​കി​യ 193 വ​ണ്ടി​ക​ള്‍. 11 മു​ത​ല്‍ 12 വ​രെ വ​ര്‍​ഷം പ​ഴ​കി​യ​ത് 362 വ​ണ്ടി​ക​ള്‍.ക​ല്യാ​ണം, വി​നോ​ദ​യാ​ത്ര എ​ന്നി​വ​യ്ക്കു ന​ല്‍​കു​ന്ന ബ​സു​ക​ള്‍ പ​ല​പ്പോ​ഴും സു​ര​ക്ഷി​ത​മ​ല്ല. ക​ല്യാ​ണം ഉ​ള്‍​പ്പെ​ടെ സ്പെ​ഷ​ല്‍ ഓ​ട്ട​ത്തി​ന് വേ​ണാ​ട് ബ​സു​ക​ളാ​ണ് ന​ല്‍​കു​ക.

ദി​വ​സം 12,000 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് നി​ര​ക്ക്. ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ അ​തേ നി​ര​ക്കാ​ണ് പ​ഴ​ഞ്ച​ന്‍ കെഎ​സ്ആ​ര്‍​ടി​സി ബ​സി​നും ഈ​ടാ​ക്കു​ക. പാ​ക്കേ​ജ് ടൂ​റു​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് സു​ര​ക്ഷി​ത​മാ​യ ബ​സു​ക​ള്‍ വി​ട്ടു​കൊ​ടു​ക്കു​ക.സ്പെ​ഷ​ല്‍ സ​ര്‍​വീ​സു​ക​ള്‍​ക്ക് മു​ന്‍​പും ശേ​ഷ​വും ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്താ​റി​ല്ല. ഗ​വി, തേ​ക്ക​ടി, കു​മ​ളി, അ​തി​ര​പ്പ​ള്ളി തു​ട​ങ്ങി​യ യാ​ത്ര​ക​ളി​ല്‍ ബ​സു​ക​ള്‍ വ​ന​പ്ര​ദേ​ശ​ത്തെ റോ​ഡി​ല്‍ കേ​ടാ​യാ​ല്‍ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ വ​ലി​യ ഭീ​ഷ​ണി​യാ​ണ്. പ​ഴ​ഞ്ച​ന്‍ ബ​സു​ക​ളു​ടെ എ​ന്‍​ജി​ന്‍ എ​ടു​ത്ത​ശേ​ഷം ത​ട്ടു​ക​ട​ളും മ​റ്റു​മാ​യി ഡി​പ്പോ​ക​ളോ​ടു ചേ​ര്‍​ന്നു വാ​ട​ക​യ്ക്കു ന​ല്‍​കു​ന്ന പ​ദ്ധ​തി തു​ട​ങ്ങി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

Related posts

Leave a Comment