പണ്ട് ഉണ്ണിയാര്‍ച്ചയായിരുന്നു മക്കളേ ! കൊച്ചുമക്കളുടെ വിശപ്പു മാറ്റാന്‍ തെരുവില്‍ വടി ചുഴറ്റി വയോധിക; 85കാരിയുടെ അഭ്യാസത്തിന്റെ വീഡിയോ വൈറലാകുന്നു…

മാസ്‌ക് ധരിച്ച് തെരുവില്‍ വടി ചുഴറ്റുന്ന അഭ്യാസിയായ വയോധിക സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.പൂനെ സ്വദേശിനിയായ 85 വയസ്സുള്ള ശാന്താഭായി പവാര്‍ എന്നയാളാണിത്. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ വേണ്ടിയാണ് ഈ പ്രായത്തിലും തെരുവില്‍ അഭ്യാസ പ്രകടനം നടത്തുന്നതെന്ന് ശാന്താ ഭായി പറയുന്നു. ഇവരുടെ അഭ്യാസത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് ഇവരുടെ കുടുംബത്തിന് സഹായവുമായി എത്തിയത്. ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖ് വാരിയര്‍ ആജി എന്ന തലക്കെട്ടോടെ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ‘അഭ്യാസ പ്രകടനങ്ങളെല്ലാം കുടുംബപരമായി പകര്‍ന്നുകിട്ടിയതാണ്. എട്ട് വയസ്സുള്ളപ്പോള്‍ പിതാവില്‍ നിന്നാണ് ഇക്കാര്യങ്ങളെല്ലാം പഠിച്ചത്. മുന്നോട്ട് ജീവിക്കുന്നത് ഇവയെല്ലാം കൊണ്ടാണ്. കുടുംബത്തിന്റെ ഉപജീവനമാര്‍ഗവും ഇതാണ്. പിതാവ് മരിച്ചതിന് ശേഷം ഇവയെല്ലാം എനിക്കാണ് ലഭിച്ചത്.’ ശാന്താഭായി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇത്തരത്തിലുള്ള തെരുവുകലാകാരന്‍മാരും അഭ്യാസ പ്രകടനം നടത്തി ജീവിക്കുന്നവരും പട്ടിണിയിലാണ്. ‘എനിക്ക് പ്രായാധിക്യമുണ്ടെന്നും…

Read More

സംഘര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ചൈന അതിര്‍ത്തിയിലേക്ക് അയച്ചത് പര്‍വതാരോഹകരെയും ആയോധനകലാ നിപുണരെയും; 15,000 സൈനികരെ നിയന്ത്രണരേഖയിലേക്ക് അയച്ച് ഇന്ത്യ; പ്രധാനമന്ത്രി പറഞ്ഞത് വെറുതെയല്ല…

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പര്‍വതാരോഹകരെയും ആയോധന കലയില്‍ നിപുണന്മാരായ അഭ്യാസികളെയും അയച്ചിരുന്നതായി ചൈനീസ് സൈന്യത്തിന്റെ സ്ഥിരീകരണം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഔദ്യോഗിക പത്രമായ നാഷണല്‍ ഡിഫന്‍സ് ന്യൂസിന്റെ റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് സൂചന നല്‍കുന്നത്. ജൂണ്‍ 15ന് ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ അഞ്ച് പുതിയ സേനാ ഡിവിഷനുകള്‍ പരിശോധനക്കായി എത്തിയതായാണ് റിപ്പോര്‍ട്ട്. ഈ സംഘത്തില്‍ എവറസ്റ്റ് ഒളിമ്പിക് ടോര്‍ച്ച് റിലേ ടീമിലെ മുന്‍ അംഗങ്ങളും മിക്സഡ് ആയോധനകല ക്ലബ്ബിലെ പോരാളികളും ഉള്‍പ്പെട്ടിരുന്നു. ലാസയില്‍ സൈനിക നീക്കത്തിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചാനലും പുറത്ത് വിട്ടിരുന്നു. ഇവിടെ നിന്ന് 1300 കിലോമീറ്റര്‍ ദൂരെയുള്ള ലഡാക്ക് മേഖലയിലാണ് ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ആയോധനകല ക്ലബ്ബില്‍ നിന്നുള്ള റിക്രൂട്ട്മെന്റുകള്‍ സൈന്യത്തിന്റെ ഘടനയും ശക്തിയും പടയൊരുക്കവും വളരെയധികം ഉയര്‍ത്തുമെന്ന് ടിബറ്റ് കമാന്‍ഡര്‍ വാങ് ഹൈജിയാങ് പറഞ്ഞതായി ചൈന നാഷണല്‍ ഡിഫന്‍സ് ന്യൂസ് അറിയിച്ചു.…

Read More

ലോകത്തെ മികച്ച ആറ് ആയോധനകലാ പ്രതിഭകളുടെ പട്ടികയില്‍ ‘ഇന്ത്യന്‍ ബ്രൂസ്‌ലി’ വിദ്യുത് ജാംവാലും;വിദ്യുതിനെ തികഞ്ഞ കളരിയഭ്യാസിയാക്കിയത് കേരളത്തില്‍ ചെലവഴിച്ച ബാല്യകാലം; താരത്തിന്റെ ഭക്ഷണശീലം ആരെയും അമ്പരപ്പിക്കുന്നത്

ഇന്ത്യന്‍ സിനിമയിലെ മസില്‍മാന്‍ വിദ്യുത് ജാംവാല്‍ ലോകത്തെ മികച്ച ആറ് ആയോധന കലാപ്രതിഭകളുടെ പട്ടികയില്‍. അമേരിക്കയിലെ പ്രശസ്ത വെബ്സൈറ്റ് ലൂപ്പറാണ് വിദ്യുതിനെ തിരഞ്ഞെടുത്തത്. കളരിപ്പയറ്റില്‍ കാണിക്കുന്ന അസാധാരണ വൈദഗ്ധ്യമാണ് വിദ്യുതിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചത്. ഫോഴ്സ്, തുപ്പാക്കി, ബില്ല 2, കമാന്‍ഡോ, അന്‍ജാന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്. ശ്വാസമടക്കിപ്പിടിച്ചു മാത്രം കാണാവുന്ന ആക്ഷന്‍ രംഗങ്ങള്‍ ആരാധക ഹൃദയങ്ങള്‍ കീഴടക്കി. 1980 ല്‍ ജമ്മുവിലാണ് വിദ്യുത് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു ആര്‍മി ഓഫീസറായിരുന്നു. പിതാവിന്റെ ജോലിയുടെ ഭാഗമായി വിദ്യുത് തന്റെ ബാല്യകാലം പാലക്കാട് ചെലവഴിച്ചിട്ടുണ്ട്. മൂന്നാമത്തെ വയസ്സ് മുതല്‍ അവിടെ നിന്ന് കളരി അഭ്യസിക്കാന്‍ തുടങ്ങി. ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ യാത്ര ചെയ്ത് വ്യത്യസ്ത അയോധനകലകളില്‍ അദ്ദേഹം പ്രാവീണ്യം നേടി. 1996 ലാണ് വിദ്യുത് മോഡലിങ് രംഗത്ത് എത്തുന്നത്. കമാന്‍ഡോ പുറത്തിറങ്ങിയ ശേഷം അദ്ദേഹത്തിന് ഇന്ത്യന്‍…

Read More