ഗ്രീന്‍വെയ്ന്‍ സംവിധാനന്ദിനെതിരേ ഗുരുതര മീടു ആരോപണവുമായി പരിസ്ഥിതി പ്രവര്‍ത്തക ! ഇരകളെ ഇയാള്‍ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യും; വീഡിയോ സെക്‌സ്, സെക്‌സ് ചാറ്റ് തുടങ്ങിയ കലാപരിപാടികള്‍ വേറെയും…

പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീന്‍വെയ്ന്‍ കൂട്ടായ്മയുടെ സ്ഥാപകനും എഴുത്തുകാരനും സന്യാസിയുമായ സംവിദാനന്ദിനെതിരേ ഗുരുതര മീടൂ ആരോപണവുമായി പരിസ്ഥിതി പ്രവര്‍ത്തക. സൗഹൃദം നടിച്ച് അടുത്ത് കൂടി സ്ത്രീകളെ സംവിദാനന്ദ് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തിട്ടുണ്ടെന്നുമാണ് എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ചിത്തിര കുസുമന്റെ വെളിപ്പെടുത്തല്‍. പ്രധാനമായും വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുള്ള സ്ത്രീകളാണ് ഇങ്ങേരുടെ ഇരയാവുക . ‘ കണ്ണാ ‘ എന്നാണ് പൊതുവെ എല്ലാവരെയും വിളിക്കുക ,അതാവുമ്പോള്‍ പേര് തെറ്റിപ്പോയാല്‍ ബുദ്ധിമുട്ടില്ലാത്തതു കൊണ്ടാവണം. പ്രണയത്തിലായ സ്ത്രീകളോട് ( ഒരേ സമയം പല ഭാഷകളിലും പല രാജ്യങ്ങളിലുമായി പലര്‍ ) സെക്സ് ചാറ്റ് ചെയ്യുക , വീഡിയോ സെക്സ് ചെയ്യുക മുതലായ കലാപരിപാടികള്‍ ( ഇതൊക്കെ സ്ത്രീകളുടെ സമ്മതത്തോടു കൂടെത്തന്നെയാവണം ) നടത്തി ആ ചാറ്റ് റെക്കോര്‍ഡ് , വോയ്‌സ് മെസേജുകള്‍ , ന്യൂഡ് ഫോട്ടോസ് ഒക്കെ കളക്റ്റ് ചെയ്തു വെക്കും . (…

Read More

ഇന്ത്യന്‍ നഗരങ്ങളിലെ 50 ശതമാനം പുരുഷന്മാരും കഴിയുന്നത് മീടുവിനെ ഭയന്ന് ! സര്‍വേയില്‍ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

ഇന്ത്യന്‍ നഗരങ്ങളില്‍ വസിക്കുന്ന 50 ശതമാനം പുരുഷന്മാരും കഴിയുന്നത് മീടുവിനെ ഭയന്നെന്ന് സര്‍വേ റിപ്പോര്‍ട്ട്.യൂ ഗവ് ഇന്ത്യ ( YouGov India) 1000 പേരില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരമുള്ളത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 51 ശതമാനം പേരും പുരുഷന്മാരും ബാക്കിയുള്ളവര്‍ സ്ത്രീകളുമാണ്. ഒക്ടബോര്‍ 16 മുതല്‍ 22 വരെയാണ് സര്‍വേ നടത്തിയത്. പുരുഷന്മാരില്‍ രണ്ടില്‍ ഒരാള്‍ വീതം മീ ടൂവിനെ ഭയക്കുന്നതായിട്ടാണ് സര്‍വേ വ്യക്തമാക്കുന്നത്. ഇനി മുതല്‍ സ്ത്രീകളുമായി ഇടപഴകുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. മൂന്നില്‍ ഒന്ന് പുരുഷന്മാര്‍ സഹപ്രവര്‍ത്തകരായ സ്ത്രീകളുമായിട്ടുള്ള സംസാരം ഇനി ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. അല്ലാത്തപക്ഷം തങ്ങളുടെ സംസാരം തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഇവര്‍ ഭയപ്പെടുന്നു. മൂന്നില്‍ ഒന്ന് പുരുഷന്മാരും ജോലി സ്ഥലത്ത് തങ്ങളുടെ ടീമില്‍ എതിര്‍ ലിംഗത്തിലുള്ളവരെ ഉള്‍പ്പെടത്തുന്ന കാര്യത്തില്‍ ജാഗ്രത വേണമെന്ന അഭിപ്രായക്കാരാണ്. അതേസമയം…

Read More

ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? ശ്രുതിയേപ്പോലുള്ളവര്‍ മീ ടൂ ക്യാംപെയ്ന്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്; ശ്രുതി ഹരിഹരനെതിരേ ആഞ്ഞടിച്ച് അര്‍ജുന്റെ മകള്‍ ഐശ്വര്യ…

തമിഴ് സിനിമാതാരം അര്‍ജുനെതിരേ നടി ശ്രുതി ഹരിഹരന്‍ ഉന്നയിച്ച മീ ടൂ ആരോപണങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് അര്‍ജുന്റെ മകള്‍ ഐശ്വര്യ. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രുതി മീ ടൂ ക്യാംപെയ്ന്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ഐശ്വര്യ പറഞ്ഞു. ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം… ശ്രുതിയേപ്പോലുള്ളവര്‍ മീ ടൂ ക്യാംപെയ്ന്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ് ഐശ്വര്യ പറഞ്ഞു. ‘ആരെങ്കിലും ബലംപ്രയോഗിച്ച് ഉപദ്രവിക്കുക, അല്ലെങ്കില്‍ മറ്റൊരാളുടെ സമ്മതപ്രകാരമല്ലാതെ ചെയ്യുക. ഇതൊക്കെയാണ് മീ ടു ക്യാംപെയ്‌നുകളിലൂടെ വെളിപ്പെടുത്തുന്നത്. ഇത് അങ്ങനെയല്ല. ശ്രുതിയെപ്പോലുള്ളവര്‍ അവരുടെ നേട്ടത്തിനായി മീ ടുവിനെ ഉപയോഗിക്കുന്നു. ചിലപ്പോള്‍ ഇത്തരം ആരോപണമുന്നയിക്കുന്നത് പ്രശസ്തിയ്ക്കു വേണ്ടിയായിരിക്കുമെന്നും ശ്രുതിയുടെ തീരുമാനങ്ങളില്‍ സങ്കടമുണ്ടെന്നും ഐശ്വര്യ പറഞ്ഞു. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ തന്നെ കാര്യങ്ങള്‍ തുറന്ന് സംസാരിക്കാമായിരുന്നു.’ഐശ്വര്യ പറഞ്ഞു. അരുണ്‍ വൈദ്യനാഥന്‍ ഒരുക്കിയ നിബുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് അര്‍ജുന്‍ മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ…

Read More

തന്റെ പിതാവിനെതിരായി മീടു വെളിപ്പെടുത്തല്‍ നടത്തിയ യുവതിയെ പിന്തുണച്ച് നന്ദിതാ ദാസിന്റെ ചങ്കൂറ്റം; പദ്മഭൂഷന്‍ ജേതാവായ ജതിന്‍ദാസിനെതിരേ യുവതി പറയുന്നതിങ്ങനെ…

തന്റെ പിതാവും ചിത്രകാരനുമായ ജതിന്‍ദാസിനെതിരേ ലൈംഗികാരോപണമുന്നയിച്ച യുവതിയ്ക്ക് നന്ദിതാദാസിന്റെ പിന്തുണ. പേപ്പര്‍ നിര്‍മാണ കമ്പനിയുടെ കോ ഫൗണ്ടര്‍മാരില്‍ ഒരാളായ നിഷാ ബോറായെന്ന യുവതിയാണ് ചൊവ്വാഴ്ച നന്ദിതാ ദാസിന്റെ പിതാവും പദ്മഭൂഷണ്‍ ജേതാവും ചിത്രകാരനുമായ ജതിന്‍ദാസിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ജതിന്‍ദാസ് പതിനാല് വര്‍ഷം മുന്‍പ് അയാളുടെ സ്റ്റുഡിയോയില്‍ വെച്ച് തനിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയെന്ന് യുവതി വെളിപ്പെടുത്തിയത്. മീ ടൂ ക്യാമ്പയിനെ ശക്തമായി പിന്തുണക്കുന്നയാളെന്ന നിലയില്‍ ആരോപണം ഉന്നയിച്ച യുവതിക്കൊപ്പം തോളാട് തോള്‍ ചേര്‍ന്നു നില്‍ക്കുന്നൂവെന്നാണ് നടിയും സംവിധായികയുമായ നന്ദിത ഫേസ്ബുക്കില്‍ കുറിച്ചത്. ആണിനും പെണ്ണിനും സുരക്ഷിതമായി തുറന്ന് പറയാനുള്ള സാഹചര്യം ഉണ്ടാകണം. പക്ഷേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുന്‍പ് അത് ശരിയാണെന്ന് ഉറപ്പു വരുത്തണം. തെറ്റായ ആരോപണങ്ങള്‍ ഈ കാമ്പയിന്റെ ഗൗരവം നഷ് ടപ്പെടുത്തുമെന്നും ഓര്‍ക്കണം നന്ദിത പറയുന്നു. സംസ്‌കാര ശൂന്യമെന്നാണ് യുവതിയുടേ ആരോപണത്തിനെതിരേയുള്ള ജതിന്‍ദാസിന്റെ പ്രതികരണം. തനിക്കെതിരേ…

Read More

പതിനഞ്ചാം വയസില്‍ തന്നെ പീഡനത്തിന് ഇരയായി ! പ്രശസ്തരായ നടന്മാരും സംവിധായകരും പലവട്ടം… ആ അനുഭവങ്ങള്‍ തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി നടി സംഗീത ഭട്ട്

മീടു തരംഗം കത്തിപ്പടരുന്നതിനിടെ കന്നട സിനിമാ ലോകത്തുനിന്നും ഒരു ഞെട്ടിപ്പിക്കുന്ന മീടു വെളിപ്പെടുത്തല്‍. പതിനഞ്ചാം വയസ്സില്‍ സിനിമാ മേഖലയില്‍ നിന്നുമുള്ള ചിലരുടെ പീഡനങ്ങള്‍ തനിക്ക് ഏല്‍ക്കേണ്ടി വന്നെന്നും ആ അനുഭവങ്ങള്‍ തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും പറഞ്ഞ് നടി സംഗീത ഭട്ടാണ് രംഗത്ത് വന്നിരിക്കുന്നത് 10 വര്‍ഷത്തെ തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ചതും ഈ ദുരനുഭവങ്ങള്‍ കൊണ്ടാണെന്നും സംഗീത തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.’2008ല്‍ കാസ്റ്റിംഗ് ഡയറക്ടറാണ് തന്നെ ലൈംഗികമായി ആദ്യം കൈയേറ്റം ചെയ്തത്. ആ കാലം മോശപ്പെട്ട ഓര്‍മകളുടേതാണ്. കാസ്റ്റിംഗ് ഡയറക്ടര്‍, പ്രശസ്തരായ ഡയറക്ടര്‍മാര്‍, നടന്മാര്‍, കോമഡി താരങ്ങള്‍, ഹെയര്‍ ഡ്രസ്സേഴ്‌സ് തുടങ്ങിയവര്‍ തുടര്‍ച്ചയായി പലവട്ടം തന്റെ സ്വകാര്യത ലംഘിക്കുകയും സിനിമ മേഖലയില്‍ തന്നെ താറടിച്ചു കാണിക്കുകയും ചെയ്തിട്ടുണ്ട്. പലരും തന്റെ കഥ പുറത്തുപറയരുതെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇത് തുറന്നുപറയാനുള്ള സമയമാണ്’ സംഗിത പറഞ്ഞു.താനനുഭവിക്കുന്ന വേദനയും മനഃസംഘര്‍ഷവും…

Read More

സ്വയം എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ടൂള്‍ മാത്രമായി മീ ടു ക്യാമ്പയ്‌നെ ചിലര്‍ ഉപയോഗിക്കുന്നത് എന്തൊരു ദ്രാവിഡാണ്; ഗായിക സൈറ സലിമിന് പറയാനുള്ളത്…

രാജ്യത്തുടനീളം മീടു ക്യാമ്പയ്ന്‍ കത്തിപ്പടരുകയാണ്. ഓരോ ദിവസവും നിരവധി പ്രമുഖരുടെ മുഖംമൂടികളാണ് അഴിഞ്ഞു വീഴുന്നത്. ക്യാമ്പയ്ന്‍ ശക്തമായതോടെ തങ്ങള്‍ നേരിട്ട അപമാനം തുറന്നു പറയാന്‍ സ്ത്രീകള്‍ക്ക് വല്ലാത്തൊരു ധൈര്യമാണ് കൈവന്നിരിക്കുന്നത്. എന്നാല്‍ കുറച്ചുകൂടി ഗൗരവമുള്ള കാര്യമാണ് സോഷ്യല്‍ മീഡിയയിലെ ജനപ്രിയ പാട്ടുകാരിയായ സേറാ സലീം പങ്കുവെച്ചിരിക്കുന്നത്. മീ ടൂ കാമ്പയിന്‍ എന്ന വേദിയെ സ്വയം എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ടൂള്‍ മാത്രമായി കാണുന്നവര്‍ വലിയൊരു ശരിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ പൊതുബോധത്തിന് മുന്നില്‍ സംശയത്തിന്റെ നിഴലിലാക്കുകയാണ് അതുവഴി ചെയ്യുന്നതെന്ന് സേറാ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സേറയുടെ പ്രതികരണം. സേറാ സലീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം MeToo താന്‍ പിഴച്ചവളല്ല മോശക്കാരിയല്ല വിശുദ്ധയാണ് പതിവ്രതയാണ് എന്ന് പൊതുബോധത്തിന് മുന്നില്‍ എസ്റ്റാബ്ലിഷ് ചെയ്യേണ്ടി വരുന്ന രാഷ്ട്രീയത്തിന് എതിരായിട്ടുള്ള ടൂള്‍ കൂടിയാണ് MeToo കാമ്പയിന്‍. അങ്ങിനെയുള്ളപ്പോള്‍ താനൊരു മോശക്കാരിയല്ല, വിശുദ്ധയാണ് പതിവ്രതയാണ്…

Read More

പാമ്പ് തിരിഞ്ഞു കൊത്തുന്നുവോ ? 17കാരിയെ പീഡിപ്പിക്കുവാന്‍ ശ്രമം നടന്ന കാര്യം മറച്ചുവച്ച രേവതിയ്‌ക്കെതിരേ കേസെടുക്കണമെന്ന പരാതിയുമായി അഭിഭാഷകന്‍

കൊച്ചി: ഷൂട്ടിംഗ് സൈറ്റില്‍ വച്ച് 17കാരിയെ പീഡിപ്പിക്കുവാന്‍ ശ്രമം നടന്നുവെന്ന നടി രേവതിയുടെ വെളിപ്പെടുത്തല്‍ വന്‍വിവാദമാണുണ്ടാക്കിയത്. ഇപ്പോള്‍ ഈ പരാതിയില്‍ കേസെടുക്കണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ രംഗത്തെത്തിയിരിക്കുകയാണ്. എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ അഭിഭാഷകനായ ജിയാസ് ജമാലാണ് ആവശ്യവുമായി പൊലീസിനെ സമീപിച്ചത്. ഇതൊടൊപ്പം, വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിനു നടി രേവതിക്കെതിരെയും കേസെടുക്കണമെന്നും പരാതിയിലുണ്ട്. ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെയാണ് പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം രേവതി വെളിപ്പെടുത്തിയത്. ഇതിന് പുറമെ മീ ടു വെളിപ്പെടുത്തലുമായി അര്‍ച്ചന പത്മിനി രംഗത്ത് വന്നിരുന്നു.

Read More

മീടു ആരോപണത്തില്‍ കുടുങ്ങി മലിംഗയും ! റൂമിലെത്തിയതും മലിംഗയുടെ ഭാവം മാറി അയാള്‍ എന്നെ വലിച്ച് കിടക്കയിലിട്ടു; ഐപിഎല്ലിനിടെ മുംബൈയിലെ ഹോട്ടലില്‍ വച്ച് മലിംഗ പീഡിപ്പിച്ചെന്ന് യുവതി…

ഇന്ത്യയിലങ്ങോളം മീടു ക്യാമ്പയ്ന്‍ കത്തിപ്പടരുകയാണ്. ഇതിനോടകം തന്നെ പല പ്രമുഖരും ആരോപണങ്ങളില്‍ അടിതെറ്റി വീഴുകയും ചെയ്തു. ഇപ്പോള്‍ ക്രിക്കറ്റ് രംഗത്തു നിന്നുള്ളവര്‍ക്കും ചുവടുപിഴയ്ക്കുകയാണ്. ശ്രീലങ്കയ്ക്ക് ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിക്കൊടുത്ത നായകനും ശ്രീലങ്കന്‍ മന്ത്രിയുമായ അര്‍ജുന രണതുംഗയ്‌ക്കെതിരേ ലൈംഗികാരോപണവുമായി ഒരു ഇന്ത്യന്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസ് രംഗത്തു വന്നത് മീ ടു ക്യാമ്പയ്ന്‍ ക്രിക്കറ്റ് ലോകത്തേക്കും നീളുന്നതിന്റെ സൂചനയായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഇപ്പോള്‍ ഇതാ രണതുംഗയ്ക്കു പിന്നാലെ മറ്റൊരു ക്രിക്കറ്റ് താരം കൂടി മീടുവില്‍ കുടുങ്ങിയിരിക്കുകയാണ്. സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയ്ക്കു നേരെയാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ പിന്നണി ഗായിക ചിന്മയി ശ്രീപാദയുടെ ട്വിറ്റര്‍ പോസ്റ്റിലാണ് മലിംഗയ്‌ക്കെതിരേ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു യുവതിയെ മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ച് മലിംഗ പീഡിപ്പിച്ചതായാണ് ആരോപണം. ഐപിഎല്‍ സീസണിടെയായിരുന്നു പീഡനമെന്നും പോസ്റ്റില്‍ പറയുന്നു. പേര് വെളിപ്പെടുത്താനാഗ്രഹമില്ലാത്ത…

Read More

രണതുംഗ കടന്നുപിടിച്ചു ! സ്വകാര്യഭാഗങ്ങളിലേക്ക് കൈ കൊണ്ടുപോയി; ശ്രീലങ്കന്‍ ക്രിക്കറ്റ് മുന്‍ നായകനെതിരേ മുന്‍ ഇന്ത്യന്‍ എയര്‍ഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍; മീ ടു ക്യാമ്പയ്ന്‍ കടല്‍ കടന്ന് ലങ്കയിലേക്ക്…

മുംബൈ: ഇന്ത്യയില്‍ കത്തിപ്പടര്‍ന്നു കൊണ്ടിരിക്കുന്ന മീ ടു ക്യാമ്പയ്‌ന്റെ അയല്‍രാജ്യമായ ശ്രീലങ്കയിലേക്കും വ്യാപിക്കുന്നു. ശ്രീലങ്കയെ ലോകകപ്പ് ക്രിക്കറ്റ് കിരീടത്തിലേക്ക് നയിച്ച നായകനും നിലവിലെ പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയ്‌ക്കെതിരേ മുന്‍ ഇന്ത്യന്‍ എയര്‍ഹോസ്റ്റസിന്റെ ആരോപണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യാ പര്യടനത്തിനിടയില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് അര്‍ജുന രണതുംഗ തന്റെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചതായി ആരോപിച്ചിരിക്കുന്നത്. ലോകത്തുടനീളമായി പടര്‍ന്നു പിടിച്ചിരിക്കുന്ന മീ ടൂ ക്യാമ്പയിന്റെ ഭാഗമായി ക്രിക്കറ്റ് ലോകത്തു നിന്നുള്ള ആദ്യ ലൈംഗികാരോപണമാണ് പുറത്തു വന്നിരിക്കുന്നത്. താന്‍ നേരിട്ട അനേകം പീഡനാനുഭവങ്ങള്‍ക്കൊപ്പമാണ് അര്‍ജുന രണതുംഗയില്‍ നിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ചും യുവതി സൂചിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ ടീമിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് സംഭവം. ടീം താമസിക്കുന്ന മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ച് രണതുംഗ കയറിപ്പിടിച്ചെന്നും അരയ്ക്ക് ചുറ്റിപ്പിടിച്ച ശേഷം മാറിടത്തിനരികിലേക്ക് വിരലുകള്‍ കൊണ്ടുപോയെന്നും യുവതി പറയുന്നു. തുടര്‍ന്ന് സഹായത്തിനായി ഹോട്ടല്‍…

Read More