വില കുത്തനെ കുറഞ്ഞതിന് പിന്നാലെ വന്‍തോതില്‍ തക്കാളി റോഡില്‍ തള്ളി കര്‍ഷകര്‍. ആന്ധ്രപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം. ഇപ്പോള്‍ തക്കാളി കിലോയ്ക്ക് വെറും നാല് രൂപയാണ് വില. കഴിഞ്ഞ മാസം തക്കാളി കിലോയ്ക്ക് 200 രൂപ വരെ എത്തിയിരുന്നതായി കര്‍ഷകര്‍ പറയുന്നു. നിലവിലെ വിലയില്‍ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാനോ അടിസ്ഥാന സാധനങ്ങള്‍ വാങ്ങാനോ കഴിയില്ലെന്ന് കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു. വിപണിയില്‍ എത്തിച്ച തക്കാളി വില്‍ക്കാനും തിരിച്ചെടുക്കാനും കഴിയാതെ വന്നതോടെയാണ് റോഡില്‍ ഉപേക്ഷിക്കേണ്ട അവസ്ഥ വന്നതെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.
Read MoreTag: tomato
കോലാറില്‍ നിന്ന് രാജസ്ഥാനിലേക്ക് പോയ ലോറി കണ്ടെത്തി ! ഡ്രൈവര്‍ പകുതി വിലയ്ക്ക് തക്കാളി മറിച്ചുവിറ്റതായി വിവരം
21 ലക്ഷം രൂപയുടെ തക്കാളിയുമായി കോലാറില്‍ നിന്ന് രാജസ്ഥാനിലേക്ക് പോയ ലോറി കണ്ടെത്തി. അഹമ്മദാബാദില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ലോറി കണ്ടെത്തിയത്. ജയ്പുരിലേക്കാണ് ലോറി പോകേണ്ടിയിരുന്നത്. എന്നാല്‍ ഡ്രൈവറായ അന്‍വര്‍ വണ്ടി അഹമ്മദാബാദിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഡ്രൈവര്‍ തക്കാളി പകുതി വിലയ്ക്ക് മറിച്ചു വിറ്റതായി കയറ്റി അയച്ചവര്‍ക്കു വിവരം ലഭിച്ചു. കോലാറിലെ മെഹ്ത ട്രാന്‍സ്പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്വിടി ട്രേഡേഴ്സ്, എജി ട്രേഡേഴ്സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നതെന്നു പോലീസ് പറയുന്നു. വ്യാഴാഴ്ചയാണ് ലോറി പുറപ്പെട്ടത്. 15 കിലോ വീതമുള്ള 735 പെട്ടി തക്കാളിയായിരുന്നു ലോറിയിലുണ്ടായിരുന്നത്. ലോറി ഡ്രൈവറെക്കുറിച്ചു ഒരു വിവരവുമില്ലെന്നു തക്കാളി കയറ്റി അയച്ചവര്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കോലാര്‍ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെയാണ് ലോറി ഉപേക്ഷിച്ച നിലയില്‍ ഗുജറാത്തില്‍ കണ്ടെത്തിയത്. ട്രാന്‍സ്പോര്‍ട്ട് ഉടമ സാദിഖ് ലോറിയില്‍ ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇതു…
Read Moreതക്കാളിയെച്ചൊല്ലിയുണ്ടായ വഴക്കിനു പിന്നാലെ ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി ! ഒടുവില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കിയത് ഇങ്ങനെ…
തക്കാളി വില റോക്കറ്റ് പോലെ കുതിക്കുന്ന സാഹചര്യത്തില്‍ ഇതേച്ചൊല്ലിയുള്ള നിരവധി കഥകളാണ് ദിനം പ്രതി സോഷ്യല്‍ മീഡിയയിലും മറ്റും നിറയുന്നത്. തക്കാളി കാരണം കുടുംബകലഹം വരെയുണ്ടായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കറിയില്‍ തക്കാളി ചേര്‍ത്തതിന്റെ പേരില്‍ വഴക്കിട്ട് പിരിഞ്ഞ ദമ്പതിമാരെ ഒടുവില്‍ പോലീസ് ഒന്നിപ്പിച്ചതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കൗതുകകരമായ ഒരു വാര്‍ത്ത. മദ്ധ്യപ്രദേശിലാണ് സംഭവം. ഷാഹ്ഡോള്‍ സ്വദേശികളായ സഞ്ജീവ് വര്‍മയും ഭാര്യ ആരതിയുമാണ് തക്കാളിയുടെ പേരില്‍ വിവാഹമോചനത്തിന്റെ വക്കുവരെയെത്തിയത്. ഗ്രാമത്തില്‍ ഭക്ഷണശാല നടത്തുകയാണ് ഇരുവരും. ഭക്ഷണമുണ്ടാക്കുന്നതിനിടെ സഞ്ജീവ് കറിയില്‍ രണ്ടു തക്കാളി അധികം ചേര്‍ത്തു. പൊന്നും വിലയുള്ള തക്കാളി അനാവശ്യമായി പാഴാക്കിയതില്‍ ക്ഷുഭിതയായ ആരതി സഞ്ജീവുമായി വഴക്കിടുകയായിരുന്നു. ഒടുവില്‍ വാക്കേറ്റം ശക്തമായതോടെ സഞ്ജീവിനോട് പറയാതെ മകളെയുമെടുത്ത് ആരതി വീട് വിട്ടിറങ്ങി. ഇരുവരേയും കണ്ടെത്താനാകാതെ വന്നതോടെ സഞ്ജീവ് പോലീസിന്റെ സഹായം തേടുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍…
Read Moreതക്കാളിവിറ്റ് കര്ഷകന് നേടിയത് ഒന്നരക്കോടി രൂപ ! ഒരു ദിവസത്തെ മാത്രം വരുമാനം 18 ലക്ഷം
രാജ്യത്ത് ഇപ്പോള്‍ പൊന്നുംവിലയാണ് തക്കാളിയ്ക്ക്. തക്കാളിയുടെ വില കുതിച്ചു പൊങ്ങിയതോടെ പല കര്‍ഷകരും കോടിശ്വരന്മാര് ആയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ഒരു മാസം കൊണ്ട് തുക്കാറാം എന്ന കര്ഷകന് സമ്പാദിച്ചത് 1.5 കോടി രൂപയാണ്. തക്കാളി വില്പനയിലൂടെ മാത്രം ഒരു ദിവസം തുകാറാം സമ്പാദിച്ചത് 18 ലക്ഷം രൂപയാണ്. ഒരു പെട്ടിക്ക് 2,100 രൂപ നിരക്കിലാണ് കര്ഷകന് തക്കാളി വില്‍ക്കുന്നത്. കഴിഞ്ഞ ദിവസം 900 പെട്ടികള്‍ വരെ വിറ്റതായി കര്ഷകന് പറഞ്ഞു. തുകാറാം മാത്രമല്ല നിരവധി കര്‍ഷകര്‍ക്ക് തക്കാളി വിലയിലെ കുതിപ്പ് നേട്ടമായിട്ടുണ്ട്. കര്‍ണാടകയില്‍ 2000 പെട്ടി തക്കാളി വിറ്റതിലൂടെ കര്ഷകന് ഒറ്റയടിക്ക് 38 ലക്ഷം ലഭിച്ചത് വാര്‍ത്തയായിരുന്നു. പൂനെയിലെ ജുന്നാറില്‍ കര്‍ഷക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതുവരെ 80 കോടിയുടെ തക്കാളി വില്‍പ്പന നടന്നുവെന്നാണ് അവകാശപ്പെടുന്നത്. പ്രദേശത്തെ നൂറുകണക്കിന് വനിതകള്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിച്ചെന്നും കമ്മിറ്റി…
Read Moreതക്കാളിക്കൊള്ളക്കാര് ! 2,000 കിലോ തക്കാളിയുമായി വന്ന വാഹനം തട്ടിയെടുത്ത് അജ്ഞാതര്‍ കടന്നുകളഞ്ഞു…
കര്‍ണാടകയില്‍ മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്ന 2,000 കിലോ തക്കാളിയുമായി വന്ന വാഹനം തട്ടിയെടുത്ത് അജ്ഞാതര്‍. ചിക്കജലയ്ക്ക് സമീപം ആര്‍എംസി യാര്‍ഡ് പോലീസ് സ്റ്റേഷന് പരിധിയില്‍ ജൂലൈ എട്ടിനായിരുന്നു സംഭവം. ബംഗളൂരു പോലീസാണ് ഇക്കാര്യം അറിയിച്ചത്. ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ ടൗണില്‍ നിന്ന് കോലാറിലെ മാര്‍ക്കറ്റിലേക്ക് തക്കാളി കൊണ്ടുപോവുകയായിരുന്നു കര്ഷകന്. ഈ സമയത്ത് കാറില്‍ തക്കാളി വാഹനത്തെ പിന്തുടര്‍ന്ന കൊള്ളസംഘം ഒടുവില്‍ അത് തടഞ്ഞ് കര്‍ഷകനെയും ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു. ഇവരോട് പണം ആവശ്യപ്പെടുകയും ഓണ്‍ലൈനായി തുക കൈമാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇത് നിരസിച്ചതോടെ ഡ്രൈവറെയും കര്‍ഷകനെയും റോഡില്‍ നിര്‍ത്തി തക്കാളി വണ്ടിയുമായി ആക്രമികള്‍ കടന്നുകളയുകയായിരുന്നു. അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ആര്‍എംസി യാര്‍ഡ് പൊലീസ് അറിയിച്ചു. നിലവില്‍ കര്‍ണാടകയില്‍ തക്കാളിയുടെ വില കിലോയ്ക്ക് 120 മുതല്‍ 150 രൂപ വരെയായി വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ മോഷണ ഭീതിയിലാണ് കര്‍ഷകര്‍. വിളവെടുക്കുന്ന ഇടങ്ങളില്‍…
Read More