കു​ളി​മു​റി​യി​ല്‍ ഫോ​ണ്‍ ഒ​ളി​പ്പി​ച്ച് പേ​യിം​ഗ് ഗ​സ്റ്റാ​യി ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ! 16കാ​ര​നെ​തി​രേ കേ​സ്

വീ​ട്ടി​ല്‍ പേ​യിം​ഗ് ഗ​സ്റ്റാ​യി ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ 16കാ​ര​നെ​തി​രേ കേ​സെ​ടു​ത്തു. ക​ണ്ണൂ​ര്‍ ച​ക്ക​ര​ക്ക​ല്ലി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ഒ​ളി​ച്ചു​വ​ച്ചാ​ണ് ഇ​യാ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. മെ​ഡി​സി​ന്‍ വി​ദ്യാ​ര്‍​ത്ഥി​യാ​യ പെ​ണ്‍​കു​ട്ടി​ക്കാ​ണ് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​ത്. പെ​ണ്‍​കു​ട്ടി പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ച്ചു​വ​ന്ന വീ​ട്ടി​ലെ 16കാ​ര​നാ​ണ് ശൗ​ചാ​ല​യ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബെ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ളി​മു​റി​യി​ല്‍ ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ല്‍ മൊ​ബെ​ല്‍ ഫോ​ണ്‍ ക​ണ്ട​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ കാ​മ​റ ഓ​ണ്‍ ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ജൂ​ണ്‍ 19 മു​ത​ല്‍ ജൂ​ലാ​യ് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ ച​ക്ക​ര​ക്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി സ്റ്റേ​ഷ​ന്‍ എ​സ്.​ഐ. എം.​കെ.​പ​വ​ന​ന്‍ പ​റ​ഞ്ഞു.

Read More

പേയിംഗ് ഗസ്റ്റായി താമസിച്ച വീട്ടിലെ 15കാരനെ ലൈംഗികമായി ഉപയോഗിച്ച് യുവതി ! ഒളിവില്‍ പോയ 24കാരിയെ പോലീസ് പൊക്കി;ഞെട്ടിപ്പിക്കുന്ന സംഭവം വീണ്ടും…

വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച് പ്രായപൂര്‍ത്തിയാകാത്ത ബാലനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന കേസില്‍ യുവതി അറസ്റ്റില്‍. 15കാരന്‍ പയ്യന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് 24കാരിയെ അറസ്റ്റു ചെയ്തത്. തന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന യുവതി മകനെ ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ആരോപണ വിധേയായ യുവതി നഗരത്തിലെ ഒരു ഷോപ്പിങ് സെന്ററില്‍ ജോലി ചെയ്തു വരികയാണ്. ഇവര്‍ക്ക് ഒരു മകനുമുണ്ട്. യുവതി കൗമാരക്കാരന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നപ്പോഴായിരുന്നു പീഡനം. മകനുമായി സൗഹൃദം സ്ഥാപിച്ച യുവതി പിന്നീട് ചൂഷണം ചെയ്യുകയായിരുന്നെന്നാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ഈ വീട്ടില്‍ താമസിക്കാനെത്തുന്നത്. നവംബര്‍ ആദ്യത്തോടെ റൂം ഒഴിയുകയും ചെയ്തു. ഇതിനിടയിലാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ യുവതി ഒളിവില്‍ പോവുകയായിരുന്നു.…

Read More