തമിഴ്‌നാട്ടില്‍ ഇനിയും ‘പിണറായി വിജയന്‍ വാഴ്ക’ ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു പൊങ്ങും ! തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ക്കു വഴങ്ങി പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പുതുക്കുന്നതോടെ കൊച്ചി തകര്‍ന്നടിയും…

കേരള മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട്ടില്‍ വലിയ ഫാന്‍സാണുള്ളത്. കാരണം മുല്ലപ്പെരിയാര്‍ വിഷയത്തിലുള്‍പ്പെടെ സ്വീകരിച്ച തമിഴ് അനുകൂല നിലപാടാണ് പിണറായിക്ക് തമിഴ്‌നാട്ടില്‍ ഫാന്‍സിനെ ഉണ്ടാക്കിയത്. ‘കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് വെള്ളം’ എന്നതായിരുന്നു അധികാരത്തിലേറുമ്പോള്‍ പിണറായിയുടെ മുദ്രാവാക്യം. അതില്‍ കേരളത്തിന്റെ സുരക്ഷ അവിടെ നിക്കട്ടെ, ‘തമിഴ്‌നാടിന് വെള്ളം’ എന്ന കാര്യം പിണറായി കൃത്യമായി പാലിക്കുന്നുണ്ട്. അതിന് ദൃഷ്ടാന്തമാണ് തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ക്കു വഴങ്ങി ഇപ്പോള്‍ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നത്. എന്തായാലും കരാര്‍ പുതുക്കുന്നതോടെ കൊച്ചി ശവപ്പറമ്പാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള വ്യവസായങ്ങള്‍ പോലും കൊച്ചി വിടുമെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കൊച്ചി നഗരത്തിലെ കുടിവെള്ളക്ഷാമം മൂലം ഇപ്പോള്‍തന്നെ പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. ഇന്‍ഫോ പാര്‍ക്കില്‍ വിവിധ കമ്പനികള്‍ അടച്ചുപൂട്ടിത്തുടങ്ങി. സംസ്ഥാനത്തേക്കു നിക്ഷേപം ആകര്‍ഷിക്കാന്‍ ‘അസന്റ്’ പോലുള്ള പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുമ്പോഴാണു ജലക്ഷാമം അതിനു വിലങ്ങുതടിയാകുന്നത്. ഇടമലയാറില്‍ ആവശ്യത്തിന് വെള്ളമില്ലെന്നത് കൊച്ചിയിലെ…

Read More

ഞാന്‍ മുഴുവിപ്പിക്കും മുമ്പ് മൈക്കിനടുത്തേയ്ക്കു വന്നു ‘മാറി നില്‍ക്ക്’ എന്ന് ജന്മിമാര്‍ അടിയാളന്മാരോടു പറയുന്നതു പോലെ പറഞ്ഞു; ഞാനുള്‍പ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി അവതാരകരെ അതും സ്ത്രീകളെ വേദിയില്‍ വച്ച്   അപമാനിക്കുന്നത്;മുഖ്യമന്ത്രിയ്‌ക്കെതിരേ ആരോപണവുമായി അവതാരക

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണവുമായി അവതാരക. കഴിഞ്ഞ ദിവസം കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ഉദ്ഘാടന ചടങ്ങില്‍ നിലവിളക്ക് കത്തിച്ചപ്പോള്‍ ആളുകളോട് എഴുന്നേറ്റ് നില്‍ക്കാന്‍ മൈക്കിലൂടെ ആവശ്യപ്പെട്ട അവതാരകയെ മുഖ്യമന്ത്രി ശാസിച്ചത് വലിയ വിവാദമായിരുന്നു. നിലവിളക്കു കൊളുത്തി ഉദ്ഘാടനം നടത്തുമ്പോഴാണ് എഴുന്നേറ്റു നില്‍ക്കാന്‍ അവതാരക സദസ്സിലുള്ളവരോട് ആവശ്യപ്പെട്ടത്. എന്നാല്‍ അനാവശ്യ അനൗണ്‍സ്‌മെന്റൊന്നും വേണ്ട എന്നു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ ശാസന. സോഷ്യല്‍ മീഡിയയിലൂടെ പലരും മുഖ്യമന്ത്രിയെ വിമര്‍ശിച്ചപ്പോള്‍ ചിലര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ സംഭവം വലിയ വിവാദമായി. ഇപ്പോള്‍ മുഖ്യമന്ത്രിയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മറ്റൊരു അവതാരക.അവതാരകയായ സനിത മനോഹറാണ് മുഖ്യമന്ത്രിക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘മുഖ്യമന്ത്രിയോടാണ് , വേദിയില്‍ ഇരിക്കാന്‍ അവസരം കിട്ടുന്ന വിശിഷ്ട വ്യക്തികളോടാണ് , സംഘാടകരോടാണ്. ഒരു പരിപാടി ആദ്യം തൊട്ട് അവസാനം വരെ ഭംഗിയായി കൊണ്ടുപോവേണ്ട ഉത്തരവാദിത്വം തീര്‍ച്ചയായും അവതാരകയ്ക്കുണ്ട്’ എന്നാണ് സനിത…

Read More

നിന്റെ അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാല്‍ മതി ! ഡല്‍ഹി പോലീസിനു നേരെ കൈചൂണ്ടിയപ്പോള്‍ കൈയ്യടിച്ച സഖാക്കള്‍ക്ക് പിണറായിയെ വിമര്‍ശിച്ചപ്പോള്‍ നൊന്തു;ഐഷ റെന്ന മാപ്പു പറയണമെന്ന് സിപിഎം

പൗരത്വ നിയമ ഭേദഗതിക്കെതിരേ സംഘടിപ്പിച്ച പരിപാടിയില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥിനിയെ കൊണ്ടു മാപ്പു പറയിപ്പിക്കാന്‍ സിപിഎം പ്രവര്‍ത്തകരുടെ ശ്രമം. കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്നങ്ങളുണ്ടായത്. പിണറായി വിജയനെ വിമര്‍ശിച്ചതോടെ ഒരാഴ്ച്ച മുമ്പ് ഡല്‍ഹി പൊലീസിനെതിരേ വിരല്‍ ചൂണ്ടിയ ആയിഷ റെന്ന സഖാക്കള്‍ക്ക് മൗദീദിക്കുഞ്ഞായി. നേരത്തെ ഡല്‍ഹി പോലീസിനെ വിമര്‍ശിച്ചപ്പോള്‍ ഐഷയെ വലിയ സംഭവമായി കൊണ്ടാടിയവരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത്. കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു റെന്ന. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ച പൊന്നാനിയിലെ ആറ് വിദ്യാര്‍ത്ഥികളെ ജാമ്യംപോലും നല്‍കാതെ 11 ദിവസമായി ജയിലില്‍ അടച്ചിരിക്കുന്ന കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പ്രസംഗത്തില്‍ റെന്ന ചോദ്യംചെയ്തതാണ് സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ തടവിലിട്ടത് അന്യായമാണെന്ന് പറഞ്ഞ റെന്ന,…

Read More

പിണറായിയും കൈയ്യൊഴിഞ്ഞതോടെ ബിന്ദുവിനും തൃപ്തി ദേശായിക്കും ഇനിയാര് ! അയ്യപ്പനെ കാണുക തന്നെയാണോ ഇവരുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി; ശബരിമലയില്‍ സിപിഎം നിലപാട് ഏറെക്കുറെ വ്യക്തം…

ശബരിമലയില്‍ യുവതികളെ കയറ്റേണ്ടെന്ന നിലപാടിലേക്ക് സിപിഎമ്മും സര്‍ക്കാരും എത്തിയതോടെ ഭക്തര്‍ക്ക് അത് വലിയ ആശ്വാസമായി. എന്നാല്‍ ശബരിമല യുവതി പ്രവേശ വിധി എന്തുവിലകൊടുത്തു നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു ബിന്ദു അമ്മിണിയുടെയും കനകദുര്‍ഗ്ഗയുടെയും ശക്തിയും ആത്മവിശ്വാസവുമെല്ലാം. എന്നാല്‍ ഒടുവില്‍ പിണറായി വിജയനും നിലപാടു മാറ്റുന്ന സൂചനകള്‍ നല്‍കിയതോടെ ശബരിമല കയറാമെന്ന് കരുതിയിരിക്കുന്ന യുവതികള്‍ക്ക് അത് വലിയ തിരിച്ചടിയായി. ശബരിമലയിലെ യുവതി പ്രവേശനത്തിന് സുരക്ഷ ഒരുക്കണമെന്ന ബിന്ദു അമ്മിണിയുടേയും തൃപ്തി ദേശായിയുടേയും ആവശ്യം സുപ്രീംകോടതി തീരുമാനിക്കട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. യുവതി പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള ബിന്ദുവിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പ്രസ്താവന വന്ന ശേഷം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അറിയിച്ചു. തൃപ്തി ദേശായിയുടെയും ബിന്ദു അമ്മിണിയുടെയും യാത്രയ്ക്കു സുരക്ഷ ഒരുക്കാനാവില്ലെന്നു പോലീസ് അറിയിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്…

Read More

സംസ്ഥാന സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തെ അനുകൂലിച്ച് തയ്യാറാക്കിയത് ഉഗ്രന്‍ പോസ്റ്റര്‍ ! പക്ഷെ മുഖ്യമന്ത്രിയുടെ ഫോട്ടോയുടെ സ്ഥാനത്ത് വന്നത് മോഹന്‍ലാലിന്റെ ഫോട്ടോ;സംഭവം ഇങ്ങനെ…

സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് പോസ്റ്റര്‍ ഇറക്കിയ ഉത്തരേന്ത്യന്‍ കമ്പനി ഒടുവില്‍ ആപ്പിലായി. സര്‍ക്കാര്‍ 2020 ജനുവരി ഒന്ന് മുതല്‍ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ കമ്പനി പ്രചരിപ്പിച്ച പോസ്റ്ററില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോക്ക് പകരം കയറിക്കൂടിയത് നടന്‍ മോഹന്‍ലാലിന്റെ ചിത്രം. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പാണ് പടം മാറി പോസ്റ്റര്‍ പ്രചരിപ്പിച്ചത്. പിണറായി വിജയന്റെ ക്യാരക്ടര്‍ സ്‌കെച്ചെന്ന് കരുതി മോഹന്‍ലാലിന്റെ ചിത്രം അബദ്ധത്തില്‍ പോസ്റ്ററില്‍ ചേര്‍ക്കുകയായിരുന്നു. ഫേസ്ബുക്കില്‍ പലരും തെറ്റ് ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത യൂറോസേഫ്റ്റി കമ്പനി പകരം പിണറായി വിജയന്റെ യഥാര്‍ത്ഥ ചിത്രം ചേര്‍ത്തിട്ടുണ്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുമ്പ് പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച് കമ്പനി പോസ്റ്ററില്‍ ചേര്‍ത്തത്. മോഹന്‍ലാലിനെ നായകനാക്കി കോമ്രേഡ് എന്ന സിനിമ…

Read More

കര്‍ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കാന്‍ അദ്യം അനുമതി കൊടുക്ക് ! സംസ്ഥാനത്ത് പബ്ബ് അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു…

സംസ്ഥാനത്ത് പബ്ബുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. നഗരവാസികളുടെ തൊഴില്‍ക്ഷീണം പരിഹരിക്കുന്നതിനപ്പുറം കര്‍ഷകത്തൊഴിലാളികള്‍ പകലന്തിയോളം പണിയെടുത്ത് തളരുമ്പോള്‍ സ്വന്തം പറമ്പിലെ തെങ്ങില്‍ നിന്നും ചെത്തി കള്ളെടുക്കാനുള്ള അനുമതിയെങ്കിലും നല്‍കണമെന്ന് ജോയ് മാത്യു പറയുന്നു. ജോയ് മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെ…ജോലിയെടുത്തു തളരുന്ന നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍ ! മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്‍ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെ? ഇങ്ങിനെയൊക്കയല്ലേ നവോഥാനം കൊണ്ടുവരിക. ഇക്കാര്യത്തില്‍ സഖാക്കള്‍ക്കും ഭിന്നാഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല.

Read More

അറുമാദിക്കാന്‍ ഇനി ബംഗളുരുവില്‍ ഒന്നും പോകണ്ട ! കേരളത്തിലും പബ്ബുകള്‍ തുടങ്ങാന്‍ ആലോചനയെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ മനസ്സില്‍ ലഡ്ഡു പൊട്ടി മലയാളികള്‍…

പബ്ബുകളെക്കുറിച്ച് കൊതിയോടെ കേള്‍ക്കാനേ ഇതുവരെ ഒട്ടുമിക്ക മലയാളികള്‍ക്കും കഴിഞ്ഞിട്ടുള്ളൂ…ദുബായിലും ബംഗളുരുവിലുമുള്ള പബ്ബുകളില്‍ പോയ കഥകള്‍ സുഹൃത്തുക്കള്‍ പറയുമ്പോള്‍ പലതും ആലോചിച്ചു കൂട്ടിയിരുന്ന മലയാളികള്‍ ഇന് ആ രസം ആസ്വദിക്കാന്‍ പോവുകയാണ്. കണ്ടത് മനോഹരം കാണാത്തത് അതി മനോഹരം എന്നല്ലേ പറയാറ്. സുന്ദരികളുടെ ഡാന്‍സിനും പാട്ടിനുമൊപ്പം മദ്യം നുകരാനുള്ള അവസരം ഒരുക്കുന്ന പബ്ബുകളാണധികം. ഇത് കൂടാതെ ആളുകളെ ആകര്‍ഷിക്കാന്‍ പല പൊടിക്കൈകളും മുതലാളിമാര്‍ പ്രയോഗിക്കും. പണം പോകുന്ന വഴി അറിയില്ലെങ്കിലും സുഖം ആവോളം അനുഭവിക്കാം എന്നതാണ് പബ്ബുകളെ ആളുകളുടെ ആവേശമാക്കുന്നത്. കേരളത്തില്‍ പബ്ബുകള്‍ തുറക്കുന്നത് ആലോചനയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് മലയാളികളെ ഒന്നടങ്കം ആഹ്ലാദക്കടലില്‍ ആറാടിക്കുകയാണ്. ബംഗളുരു മോഡല്‍ പബ്ബുകള്‍ കേരളത്തിലും സാധ്യമാണോ എന്നാണ് പരിശോധിക്കുന്നത്. രാത്രി വൈകി ജോലി ചെയ്യേണ്ടി വരുന്ന ഐടി അടക്കം മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് ജോലി കഴിഞ്ഞ് അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍…

Read More

മുണ്ടു മുറുക്കിയുടുക്കല്‍ എങ്ങനുണ്ട്…എങ്ങനുണ്ട് ! 10000 രൂപ പോലും ലഭിക്കാതെ പ്രളയ ബാധിതര്‍ വലയുമ്പോള്‍ മുഖ്യമന്ത്രിയുടെയും മറ്റൊരു മന്ത്രിയുടെയും ഓഫീസ് നവീകരിക്കാന്‍ ചെലവഴിച്ചത് 80 ലക്ഷം…

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോള്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തിലും ഇക്കൊല്ലത്തെ വെള്ളപ്പൊക്കം-ഉരുള്‍പൊട്ടല്‍ ദുരന്തത്തിലും നൂറുകണക്കിനുപേര്‍ കിടപ്പാടം നഷ്ടപ്പെട്ട വലയുമ്പോഴാണു ജനങ്ങളുടെ നികുതിപ്പണം മുടക്കി മന്ത്രിമാര്‍ക്കു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. മന്ത്രിമന്ദിരങ്ങളും ഓഫീസുകളും മോടിപിടിപ്പിക്കേണ്ടെന്നായിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോഴുള്ള തീരുമാനം. എന്നാല്‍, മുഖ്യമന്ത്രിയുടെതന്നെ ഓഫീസ് നവീകരിച്ച് പൊതുഭരണവകുപ്പ് ആ തീരുമാനം തിരുത്തി. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെയും മന്ത്രി എ.സി. മൊയ്തീന്റെയും ഓഫീസ് നവീകരിക്കാന്‍ ചെലവഴിച്ചത് 80 ലക്ഷത്തോളം രൂപയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ വിശാലമാക്കാനാണു മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസ് നോര്‍ത്ത് ബ്ലോക്കില്‍നിന്നു മാറ്റുന്നത്. നോര്‍ത്ത് ബ്ലോക്ക് പൂര്‍ണമായും മുഖ്യമന്ത്രിയുടെ ഓഫീസിനായി നീക്കിവയ്ക്കുന്നുവെന്നാണു പൊതുഭരണവകുപ്പിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരിക്കാന്‍ മാത്രം 39 ലക്ഷം രൂപയാണ് ചെലവഴിച്ചത്. സെക്രട്ടേറിയറ്റ് അനക്സില്‍ മന്ത്രി മൊയ്തീന്റെ പുതിയ ഓഫീസ് സജ്ജീകരിക്കാന്‍ 40.47 ലക്ഷം രൂപ ഒഴുക്കി. പൊതുമരാമത്തുവകുപ്പിന്റെ…

Read More

വിപ്ലവം പല വഴികളിലൂടെയാണ് വരിക ! ചിലപ്പോള്‍ മുഖ്യശത്രുവിനെത്തന്നെ കൂട്ടുപിടിച്ചിട്ട് വേണം മുഖ്യ ശത്രുവിനെതിരെ യുദ്ധം ചെയ്യാന്‍;’അറ്റ്ലസ് രാമചന്ദ്രന്‍ ഒരു വോട്ട് ബാങ്കല്ല, അദ്ദേഹത്തിന് പിതാവ് മതിലില്‍ കട്ട വെക്കാന്‍ പോയിട്ടുമില്ല;തുറന്നടിച്ച് ജോയ് മാത്യു

ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടാന്‍ ശ്രമിച്ചത് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. പലരും മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. ഈ സംഭവത്തില്‍ വിമര്‍ശനവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് നടന്‍ ജോയ് മാത്യുവാണ്. മുഖ്യ ശത്രുവിനെ കൂട്ടുപിടിച്ചു മുഖ്യ ശത്രുവിനെ തോല്‍പ്പിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രിക്ക് തുഷാറിനോട് കരുണതോന്നിയത് എന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. ബിസിനസ് തിരിച്ചടിയുടെ പേരില്‍ അറ്റ്ലസ് രാമചന്ദ്രന്‍ ദുബായില്‍ തടവിലായപ്പോള്‍ മന്ത്രിമാരെയോ പ്രതിപക്ഷത്തിനെയോ കണ്ടില്ല. കാരണം അദ്ദേഹം ഒരു വോട്ട് ബാങ്കല്ല. അദ്ദേഹത്തിന് പിതാവ് മതിലില്‍ കട്ട വെക്കാന്‍ പോയിട്ടുമില്ല.’ ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. ജോയ് മാത്യുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; വിപ്ലവം പല വഴികളിലൂയാണ് വരിക. ചിലപ്പോള്‍ മുഖ്യശത്രുവിനെത്തന്നെ കൂട്ടുപിടിച്ചിട്ട് വേണം മുഖ്യ ശത്രുവിനെതിരെ യുദ്ധം ചെയ്യാന്‍ ! വേണമെങ്കില്‍…

Read More

അന്ന് സ്വയം വിരമിക്കലിന് അപേക്ഷിച്ചപ്പോള്‍ നിരസിച്ചത് ഓര്‍ത്ത് വേദനിച്ച് പിണറായി ! ഖജനാവ് കാലിയായാലും വേണ്ടില്ല ജേക്കബ് തോമസിനെ തോല്‍പ്പിക്കാന്‍ ഏതറ്റവും വരെ പോകുമെന്ന നിലപാടില്‍ പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്…

പിണറായി വിജയന് ഇത് കഷ്ടകാലമാണ്. സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി പിണറായിക്കും ഇടത് സര്‍ക്കാരിനും കനത്ത തിരിച്ചടിയാവുകയാണ്. എന്തായാലും വിധിയ്‌ക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ജേക്കബ് തോമസിനെ തിരിച്ചെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. പിണറായി വേട്ടയാടി നശിപ്പിക്കാന്‍ ആഗ്രഹിച്ച ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ ഖജനാവ് മുടിച്ചും കേസ് നടത്താനാണ് തീരുമാനം. അതിനാല്‍ തന്നെ ഖജനാവ് കാലിയായാല്‍ പോലും വേണ്ടില്ല എങ്ങനെയും ജേക്കബ് തോമസിനെ തോല്‍പ്പിക്കാന്‍ വേണ്ടി ഇനിയും ലക്ഷങ്ങള്‍ ഒഴുക്കാന്‍ തന്നെയാണ് പിണറായിയുടെ തീരുമാനം. സുപ്രീംകോടതിയും ജേക്കബ് തോമസിന്റെ കാര്യത്തില്‍ എതിര്‍ നിലപാട് എടുക്കാന്‍ സാധ്യതയില്ല. എങ്കിലും പരമാവധി കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകാനാണ് പിണറായിയുടെ നീക്കം. വിധി പരിശോധിച്ചശേഷം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപടി. ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍…

Read More