തിരുവന്തപുരം: കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി നടൻ പ്രേംകുമാർ മത്സരിക്കും. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറുമായി ചർച്ച നടത്തി ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവരം. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളും പ്രേംകുമാറുമായി സംസാരിച്ച് എല്ലാ പിന്തുണയും ഉറപ്പു നൽകി.അതിനിടെ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കങ്ങൾ ഫലം കണ്ടില്ല. പ്രേംകുമാറിനെ നേരിൽ കണ്ട് ചർച്ച നടത്തുന്നതിനായി മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച സാധ്യമാകാതെ മടങ്ങി. കംപള്ളി വീട്ടിലെത്തിയ സമയത്ത് പ്രേംകുമാർ അവിടെ ഇല്ലാതിരുന്നതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം.
Read MoreTag: premkumar
മൂര്‍ഖന്‍ കുഞ്ഞിനെ ഓടിച്ചു വിട്ടപ്പോള്‍ പകരം വന്നത് ഉഗ്ര വിഷമുള്ള രാജവെമ്പാല; ശ്രീറാമിന് പകരക്കാരനായി എത്തിയ സബ് കളക്ടറും പണി തുടങ്ങി; ഉദ്ഘാടനം സിപിഎം പാര്‍ട്ടി ഗ്രാമത്തിന്റെ അടിത്തറ മാന്തി
മൂന്നാര്‍: കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്നു പറയുന്നത് എത്ര ശരി. കയ്യേറ്റ മാഫിയയ്ക്കെതിരേ ശക്തമായ നിലകൊണ്ട ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്കളക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയത് ഉന്നതരുടെ ഇടപെടല്‍ മൂലമായിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടറായി ശ്രീറാമിനെ ഒതുക്കുകയും ചെയ്തു. മന്ത്രി എംഎം മണി, എസ് രാജേന്ദ്രന് എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് എ കെ മണി തുടങ്ങിയവരെല്ലാം നേരിട്ടു തന്നെ ശ്രീറാമിനെതിരെ രംഗത്തെത്തിയിരുന്നു. അങ്ങനെയാണ് ശ്രീറാമിന് സ്ഥാനം നഷ്ടമായത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ആഗ്രഹത്തിന് തുള്ളുമെന്ന വിലയിരുത്തലിലാണ് വി ആര് പ്രേംകുമാറിനെ പുതിയ ദേവികുളം സബ്കളക്ടറായി നിയമിച്ചത്. എന്നാല്‍ അങ്ങനെ വിചാരിച്ചവര്‍ക്ക് വന്‍പണിയാണ് കിട്ടിയിരിക്കുന്നത്. കയ്യേറ്റമൊഴിക്കാന്‍ കാണിച്ച ധൈര്യത്തില്‍ ശ്രീറാം മൂര്‍ഖന്‍ കുഞ്ഞായിരുന്നെങ്കില്‍ പ്രേംകുമാര്‍ രാജവെമ്പാലയാണ്. വി.ശ്രീറാമിന്റെ മാറ്റത്തെ തുടര്‍ന്നു മൂന്നാര്‍ മേഖലയില്‍ നിലച്ചു കിടന്ന കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ റവന്യു വകുപ്പ് പുനരാരംഭിച്ചിരിക്കുകയാണ്. സിപിഎം പാര്‍ട്ടി ഗ്രാമമായ മൂന്നാര്‍ ഇക്കാനഗറിലെ…
Read More