സ്റ്റൈ​ല്‍ മ​ന്ന​ന്‍ ര​ജ​നി​കാ​ന്തും മോ​ഹ​ന്‍​ലാ​ലും ഒ​ന്നി​ക്കു​ന്നു ! സം​ഭ​വ​മ​റി​ഞ്ഞ്‌ ത്രി​ല്ല​ടി​ച്ച് ആ​രാ​ധ​ക​ര്‍…

ര​ജി​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ല്‍​സ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ജ​യി​ല​ര്‍. ചി​ത്ര​ത്തി​ന്റേ​താ​യി പു​റ​ത്തു വ​രു​ന്ന വാ​ര്‍​ത്ത​ക​ളെ​ല്ലാം ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​റാ​ടി​ക്കു​ക​യാ​ണ്.

ഇ​പ്പോ​ഴി​താ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ന്ന ഏ​റ്റ​വും പു​തി​യ ഒ​രു വാ​ര്‍​ത്ത സോ​ഷ്യ​ല്‍ മീ​ഡി​യ​യെ ഒ​ന്നാ​കെ പ്ര​ക​മ്പ​നം കൊ​ള്ളി​ക്കു​ക​യാ​ണ്.

ജ​യി​ല​റി​ല്‍ സാ​ക്ഷാ​ല്‍ മോ​ഹ​ന്‍​ലാ​ലും എ​ത്തു​ന്നു എ​ന്ന​താ​ണാ റി​പ്പോ​ര്‍​ട്ട്. കാ​മി​യോ വേ​ഷ​മാ​യി​രി​ക്കും മോ​ഹ​ന്‍​ലാ​ലി​ന്റേ​ത് എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ള്‍.

പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ സ​ത്യ​മാ​ണെ​ങ്കി​ല്‍ ര​ണ്ട് കാ​ര്യ​ങ്ങ​ള്‍ ഉ​റ​പ്പി​ക്കാ​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ​ക്ഷം. മോ​ഹ​ന്‍​ലാ​ലും ര​ജ​നി​കാ​ന്തും ഒ​രു​മി​ക്കു​ന്ന ആ​ദ്യ ചി​ത്ര​മാ​വും ജ​യി​ല​ര്‍ എ​ന്ന​താ​ണ് ആ​ദ്യ​ത്തേ​ത്.

മൂ​ന്ന് ഭാ​ഷ​ക​ളി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍ ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന ഖ്യാ​തി ജ​യി​ല​റി​ന് സ്വ​ന്ത​മാ​വും എ​ന്ന​താ​ണ് ര​ണ്ടാ​മ​ത്തേ​ത്. ക​ന്ന​ഡ​യി​ലെ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ശി​വ​രാ​ജ് കു​മാ​ര്‍ ജ​യി​ല​റി​ല്‍ നി​ര്‍​ണാ​യ​ക​വേ​ഷ​ത്തി​ലു​ണ്ട്.

2022 ഡി​സം​ബ​റി​ല്‍ പു​റ​ത്തു​വ​ന്ന ജ​യി​ല​റി​ന്റെ ടീ​സ​റി​ന് വ​ന്‍ വ​ര​വേ​ല്പാ​ണ് ല​ഭി​ച്ച​ത്. മു​ത്തു​വേ​ല്‍ പാ​ണ്ഡ്യ​ന്‍ എ​ന്ന ജ​യി​ല​റു​ടെ വേ​ഷ​മാ​ണ് ര​ജി​നി​കാ​ന്തി​ന്. ചി​ത്ര​ത്തി​ന്റെ തി​ര​ക്ക​ഥ​യും സം​വി​ധാ​യ​ക​ന്‍ നെ​ല്‍​സ​ന്റേ​ത് ത​ന്നെ​യാ​ണ്. ത​മ​ന്ന​യാ​ണ് നാ​യി​ക.

അ​നി​രു​ദ്ധ് ആ​ണ് സം​ഗീ​ത സം​വി​ധാ​നം. സ​ണ്‍ പി​ക്‌​ചേ​ഴ്‌​സ് നി​ര്‍​മി​ക്കു​ന്ന ചി​ത്രം ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ 14-ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

Related posts

Leave a Comment