തിരുവനന്തപുരം: ശബരിമലയില്‍ കാണുന്നത് കേരളത്തിന്റെ മനസ്സാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ വികാരം തിരിച്ചറിയാന്‍ മുഖ്യമന്ത്രിയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നും കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ പിണറായി ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്നും ചെന്നിത്തല വ്യക്തമാക്കി. തൊണ്ണൂറ്റി ഒന്‍പത് ശതമാനം വിശ്വാസികളും യുവതി പ്രവേശത്തിനെതിരാണ്. പുനപരിശോധന ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് നിലപാട് പരിഹാസ്യമാണ്. ഒരു നിലപാടിലും ഉറച്ച് നില്‍ക്കാന്‍ ദേവസ്വം ബോര്‍ഡിനാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധി ശരിയല്ലെന്ന് തന്നെയാണ് തന്റെ നിലപാടെന്നും ജഡ്ജിമാരെ വിമര്‍ശിക്കുന്നില്ല, മറിച്ച് ഭരണഘടന ഭേദഗതിയിലൂടെയേ വിധിയെ മറികടക്കാനാകൂയെന്നും ചെന്നിത്തല വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശനത്തില്‍ പിന്നോട്ടില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്നും…
Read MoreTag: ramesh chennithala
ചെന്നിത്തലയുടെ പടയൊരുക്കം തടയാന്‍ തച്ചങ്കരി ? പരസ്യബോര്‍ഡുകള്‍ക്ക് അഗ്നിരക്ഷാസേനയ്ക്കു നികുതി നല്‍കണം; ഓഖിയുടെ ചുവടുപിടിച്ചു നടക്കുന്ന നീക്കം ഇങ്ങനെ…
തിരുവനന്തപുരം: ഫ്‌ളക്‌സ് ബോര്‍ഡുകളും കൂറ്റന്‍ പരസ്യബോര്‍ഡുകളും തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതു നിരോധിക്കാന്‍ ശിപാര്‍ശ. ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കനത്തനികുതി ഏര്‍പ്പെടുത്താനാണ് തീരുമാനം. ഓഖി ചുഴലിക്കാറ്റിലും മഴയിലും കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ തകര്‍ന്ന് അപകടമുണ്ടായ പശ്ചാത്തലത്തിലാണു നീക്കം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറിക്ക് ഫയര്‍ഫോഴ്സ് മേധാവി ഡി.ജി.പി. ടോമിന്‍ ജെ.തച്ചങ്കരി നാളെ റിപ്പോര്‍ട്ട് നല്‍കും. ശിപാര്‍ശയ്ക്കു സര്‍ക്കാര്‍ ഉടന്‍ അംഗീകാരം നല്‍കുമെന്നാണു സൂചന. അങ്ങനെവന്നാല്‍ 16ന് തിരുവനന്തപുരത്ത് നടക്കുന്ന യു.ഡി.എഫ്. ജാഥ പടയൊരുക്കത്തിന് കനത്ത തിരിച്ചടിയാകുമത്. തദ്ദേശ സ്ഥാപനങ്ങളാണ് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത്. എന്നാല്‍ അനുമതി കിട്ടാന്‍ ഇനിമുതല്‍ അഗ്നിരക്ഷാസേനയ്ക്കും റോഡ്സുരക്ഷാ അതോറിറ്റിയ്ക്കും പ്രത്യേക നികുതി നല്‍കണമെന്നാണ് തച്ചങ്കരിയുടെ ശിപാര്‍ശ. അഗ്നിരക്ഷാസേനയുടെ അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയും.റോഡുകളിലും പ്രധാനകേന്ദ്രങ്ങളിലും ഡ്രൈവിംഗില്‍ നിന്നു ശ്രദ്ധ തിരിക്കുന്ന തരത്തിലുളള അശ്ലീലസ്വഭാവമുള്ള പരസ്യങ്ങള്‍ നിരോധിക്കും. വളവുകളിലും ദിശാസൂചകങ്ങള്‍ മറയ്ക്കുന്ന രീതിയിലും പരസ്യബോര്‍ഡുകള്‍…
Read More