തച്ചങ്കരി തെറിച്ചത് രണ്ടും കല്‍പ്പിച്ച് കോടിയേരി ഇറങ്ങിയപ്പോള്‍ ! യൂണിയന്‍കാരും പാര്‍ട്ടിനേതാക്കളും കൊടിയേരിയുടെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ പിണറായിക്കും പിടിവിട്ടു; കെഎസ്ആര്‍ടിസിയുടെ കാര്യം ഗുദാ ഹവാ…എന്ന് ഉറപ്പിച്ച് മലയാളികള്‍

തിരുവനന്തപുരം:നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്ന കെഎസ്ആര്‍ടിസിയെ കൈപിടിച്ചുയര്‍ത്തിയ രക്ഷകനായാണ് മലയാളികള്‍ ടോമിന്‍ തച്ചങ്കരിയെ കണ്ടത്. ശബരിമലക്കാലത്ത് നിലയ്ക്കലില്‍ ക്യാമ്പ് ചെയ്ത് തച്ചങ്കരി എല്ലാം നിയന്ത്രിച്ചപ്പോള്‍ അത് കെഎസ്ആര്‍ടിസിക്ക് തുണയായി. ജീവനക്കാര്‍ക്ക് കൊടുക്കാനുള്ള ശമ്പളത്തിന്റെ വക സ്വന്തമായി കണ്ടെത്തി. ഇതോടെ ആരും അധികനാള്‍ ഉറയ്ക്കാത്ത കെഎസ്ആര്‍ടിസി എംഡി കസേരയില്‍ തച്ചങ്കരി ഇനിയും ഏറെനാള്‍ വാഴുമെന്ന പ്രതീതിയുമുണ്ടായി. ഇലക്ട്രിക് ബസിന്റെ വിജയത്തില്‍ പോസ്റ്റിട്ട് തച്ചങ്കരിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയടിയും നേടി തച്ചങ്കരി മുന്നേറുമ്പോള്‍ മറുവശത്ത് തൊഴിലാളി യൂണിയന്‍കാര്‍ അസഹിഷ്ണതയാല്‍ പൊറുതിമുട്ടുകയായിരുന്നു. യൂണിയനുകളെ കൊല്ലുന്ന തച്ചങ്കരിയെ ആനവണ്ടിയുടെ തലപ്പത്ത് ഇരുത്താനാകില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ പിണറായിയുടെ പിന്തുണ തച്ചങ്കരിയെ രക്ഷിക്കുമെന്ന് ഏവരും കരുതിയിരുന്നപ്പോഴാണ് സിപിഎം നേരിട്ട് കളത്തിലിറങ്ങിയത് ഇതോടെ പിണറായിക്കും പിടിവിട്ടു പാര്‍ട്ടിയിലും ഭരണത്തിലും കുറച്ചു കാലം മുമ്പ് വരെ പിണറായിയായിരുന്നു അവസാന വാക്ക്. ഈ ബലത്തിലാണ് ഒന്നരക്കൊല്ലം…

Read More

പരിഷ്‌കാരങ്ങള്‍ ഇനിയും വച്ചു പൊറുപ്പിക്കില്ലെന്ന് ഉറച്ച നിലപാടുമായി സിഐടിയു; സര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ ദുഖിക്കേണ്ടി വരുക പാര്‍ട്ടിയ്ക്ക്; തച്ചങ്കരിയുടെ കാര്യം ഏകദേശം തീരുമാനമായി…

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ടോമിന്‍ തച്ചങ്കരിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്ന് സൂചന. തച്ചങ്കരിയെ സിഎംഡി സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യം സിഐടിയു ശക്തമാക്കിയതോടെ മുഖ്യമന്ത്രിയും തച്ചങ്കരിയെ കയ്യൊഴിയുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ 23നു തിരുവനന്തപുരത്തു നടന്ന കെ.എസ്.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു) സംസ്ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ സി.പി.എമ്മിനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നു. സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ നഷ്ടം പാര്‍ട്ടിയ്ക്കായിരിക്കുമെന്നും ജീവനക്കാരുടെ നാലരലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങള്‍ പാര്‍ട്ടിയ്‌ക്കെതിരായാല്‍ എന്താണ് സംഭവിക്കുകയെന്ന് ആലോചിക്കണമെന്നും യൂണിയന്‍ യോഗത്തില്‍ പ്രസ്താവനകളുയര്‍ന്നിരുന്നു. ഇതോടെയാണ് തൊഴിലാളികളെ പിണക്കി, ഇനി തച്ചങ്കരിയെ സംരക്ഷിക്കേണ്ടെന്ന നിലപാടിലേക്കു സര്‍ക്കാര്‍ എത്തിയത്. തച്ചങ്കരിയെ മാറ്റാനുള്ള സി.ഐ.ടി.യുവിന്റെ നീക്കം കെ.എസ്.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന് അറിയാത്തതല്ലെന്നു സമ്മേളനത്തില്‍ സി.ഐ.ടി.യു. സംസ്ഥാന ട്രഷറര്‍ പി. നന്ദകുമാര്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും എതിരേ കടുത്ത വിമര്‍ശമാണ് യോഗത്തില്‍ ഉയര്‍ന്നത്. ‘നാളെ, കടക്കൂ…

Read More

ധാരാളം ബസുകള്‍ കട്ടപ്പുറത്തിരിക്കുമ്പോള്‍ 900 ബസുകള്‍ കൂടി വാങ്ങാന്‍ മന്ത്രി; ഉള്ളത് ശരിക്കാക്കിയിട്ടു മതി പുതിയതെന്ന് തച്ചങ്കരി;കെഎസ്ആര്‍ടിസിയെ കൂടുതല്‍ കടക്കെണിയിലാക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നുവോ ?

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനായി പുതിയ എംഡി ടോമിന്‍ ജെ തച്ചങ്കരി പഠിച്ച പണി പതിനെട്ടും പയറ്റുമ്പോള്‍ കൂടുതല്‍ കടക്കെണിയിലാക്കാനൊരുങ്ങുകയാണ് മറ്റു ചിലര്‍. 2500 കോടി രൂപയാണ് നിലവില്‍ കടം. ആയിരത്തോളം ബസുകള്‍ കട്ടപ്പുറത്തുണ്ട്. ജന്റം ബസുകള്‍ പോലും നേരെ ചൊവ്വെ ഓടുന്നില്ല. ആവശ്യത്തിലേറെ ജീവനക്കാരുണ്ടായിട്ടും പണിയെടുക്കാതെ യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നവരും മാനേജ്‌മെന്റിലെ കെടുകാര്യസ്ഥതയും കെഎസ്ആര്‍ടിസിയെ തളര്‍ത്തുകയാണ്. ആയിരത്തിലധികം ബസുകള്‍ കട്ടപ്പുറത്തുണ്ട്. അതിനിടെ 900 ബസുകള്‍ വാങ്ങാനാണ് മന്ത്രിയുടെ മോഹം. സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും കെഎസ്ആര്‍ടിസിക്ക് മെല്ലെപ്പോക്ക് സമീപനമാണെന്നാണ് മന്ത്രിയുടെ പരാതി. 900 പുതിയ ബസുകള്‍ വാങ്ങുന്നതിനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ഇത്രയും ബസുകള്‍ക്കുള്ള പണവും കിഫ്ബി വഴി സര്‍ക്കാര്‍ നല്‍കും. എന്നാല്‍ ടെന്‍ഡര്‍ നടപടി പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ പുതിയ ബസുകള്‍ വാങ്ങുന്ന കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി…

Read More

ചെന്നിത്തലയുടെ പടയൊരുക്കം തടയാന്‍ തച്ചങ്കരി ? പരസ്യബോര്‍ഡുകള്‍ക്ക് അഗ്നിരക്ഷാസേനയ്ക്കു നികുതി നല്‍കണം; ഓഖിയുടെ ചുവടുപിടിച്ചു നടക്കുന്ന നീക്കം ഇങ്ങനെ…

തിരുവനന്തപുരം: ഫ്‌ളക്‌സ് ബോര്‍ഡുകളും കൂറ്റന്‍ പരസ്യബോര്‍ഡുകളും തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതു നിരോധിക്കാന്‍ ശിപാര്‍ശ. ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കനത്തനികുതി ഏര്‍പ്പെടുത്താനാണ് തീരുമാനം. ഓഖി ചുഴലിക്കാറ്റിലും മഴയിലും കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ തകര്‍ന്ന് അപകടമുണ്ടായ പശ്ചാത്തലത്തിലാണു നീക്കം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറിക്ക് ഫയര്‍ഫോഴ്സ് മേധാവി ഡി.ജി.പി. ടോമിന്‍ ജെ.തച്ചങ്കരി നാളെ റിപ്പോര്‍ട്ട് നല്‍കും. ശിപാര്‍ശയ്ക്കു സര്‍ക്കാര്‍ ഉടന്‍ അംഗീകാരം നല്‍കുമെന്നാണു സൂചന. അങ്ങനെവന്നാല്‍ 16ന് തിരുവനന്തപുരത്ത് നടക്കുന്ന യു.ഡി.എഫ്. ജാഥ പടയൊരുക്കത്തിന് കനത്ത തിരിച്ചടിയാകുമത്. തദ്ദേശ സ്ഥാപനങ്ങളാണ് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത്. എന്നാല്‍ അനുമതി കിട്ടാന്‍ ഇനിമുതല്‍ അഗ്നിരക്ഷാസേനയ്ക്കും റോഡ്സുരക്ഷാ അതോറിറ്റിയ്ക്കും പ്രത്യേക നികുതി നല്‍കണമെന്നാണ് തച്ചങ്കരിയുടെ ശിപാര്‍ശ. അഗ്നിരക്ഷാസേനയുടെ അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയും.റോഡുകളിലും പ്രധാനകേന്ദ്രങ്ങളിലും ഡ്രൈവിംഗില്‍ നിന്നു ശ്രദ്ധ തിരിക്കുന്ന തരത്തിലുളള അശ്ലീലസ്വഭാവമുള്ള പരസ്യങ്ങള്‍ നിരോധിക്കും. വളവുകളിലും ദിശാസൂചകങ്ങള്‍ മറയ്ക്കുന്ന രീതിയിലും പരസ്യബോര്‍ഡുകള്‍…

Read More