സംഗീത ബിജിലാനി അസ്ഹറുദ്ദീനെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചതറിഞ്ഞ് കരഞ്ഞ സല്‍മാനെ ഞാനിന്നും മറന്നിട്ടില്ല; സല്‍മാന്‍ഖാനെക്കുറിച്ച് ആര്‍ക്കുമറിയാത്ത കഥകള്‍ തുറന്നു പറഞ്ഞ് ശ്വേതാ മേനോന്‍…

  സല്‍മാന്‍ഖാന്‍ എന്നു വിവാദങ്ങളുടെ തോഴനായിരുന്നു. 1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചു വര്‍ഷമാണ് ഇപ്പോള്‍ സല്‍മാന് തടവ് വിധിച്ചിരിക്കുന്നത്. എന്നാല്‍ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മനുഷ്യനാണ് സല്‍മാന്‍ എന്ന് തുറന്നു പറയുകയാണ് മുന്‍ മിസ് ഇന്ത്യയും നടിയുമായ ശ്വേതാമേനോന്‍. സ്‌നേഹിക്കുന്നവര്‍ക്ക് പറിച്ചു നല്‍കാന്‍ ഒരു ഹൃദയം സല്‍മാന് ഉണ്ടായിരുന്നു എന്നാണ് ശ്വേത പറയുന്നത്. സല്‍മാനുമായി പരിചയപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ശ്വേത പറയുന്നതിങ്ങനെ…ബാന്ദ്ര ഘാറിലെ വീട്ടില്‍ താമസിക്കുമ്പോള്‍ എനിക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ വന്നു. ഉറക്കക്കുറവും ചിട്ടയില്ലാത്ത ഭക്ഷണരീതിയുമൊക്കെയാണ് പ്രശ്നമായത്. ഒരു ദിവസം എനിക്ക് കലശലായ പനി പിടിച്ചു. അന്നെന്നെ സഹായിച്ചത് ഫാഷന്‍ ഡിസൈനര്‍ വിക്രം ഫട്നസാണ്. വിക്രമിന്റെ അച്ഛനും അമ്മയും ഡോക്ടര്‍മാരായിരുന്നു. ബാന്ദ്ര ലിങ്ക് റോഡില്‍ ആയിരുന്നു അവരുടെ വീട്. പനിപിടിച്ച് കിടന്ന എന്നെ വിക്രം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വിക്രമിന്റെ അമ്മ എന്നെ പരിശോധിച്ചിട്ടു…

Read More