മച്ചാനെ ഇത് പോരെയളിയാ ! ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍; ആവേശത്തില്‍ ആരാധകര്‍…

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍ എത്തുന്നുവെന്ന് വാര്‍ത്ത. ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പട്ടാ’ എന്ന ബോളിവുഡ് ചിത്രത്തിലാണ് സണ്ണി ശ്രീശാന്തിന്റെ നായികയാവുക. എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു സിബിഐ ഓഫീസറിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ശ്രീശാന്ത് എത്തുന്നത്. ഓഫീസര്‍ കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ആ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിന് സണ്ണി ലിയോണായിരിക്കും മികച്ച നടിയെന്ന് സംവിധായകന്‍ ആര്‍ രാധാകൃഷ്ണന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനും സണ്ണി ലിയോണിനുമൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.

Read More

സൈക്കിള്‍ തന്നെയാണ് ആരോഗ്യത്തിനു നല്ലത് ! പെട്രോള്‍ വില 100 കടന്നതിനെ ട്രോളി സണ്ണി ലിയോണി…

രാജ്യത്ത് ഇന്ധനവില 100 രൂപയും പിന്നിട്ട് കുതിക്കുകയാണ്. നിരവധി ആളുകളാണ് ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും പ്രതിഷേധിക്കുന്നത്. ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയും ഈ പ്രതിഷേധത്തില്‍ പങ്കു ചേരുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ട്രോളിലൂടെയായിരുന്നു സണ്ണിയുടെ പ്രതിഷേധം. ഇന്ധനവില അവസാനം നൂറ് കടന്ന സ്ഥിതിക്ക് നിങ്ങള്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്… സൈക്ലിംഗാണ് ഇപ്പോഴത്തെ ട്രെന്‍ഡ് എന്നാണ് സണ്ണി ലിയോണി കുറിച്ചത്.

Read More

മച്ചാനെ ഇത് പോരെ അളിയാ ! സണ്ണി ലിയോണിനൊപ്പമുള്ള ചെമ്പന്‍ വിനോദിന്റെ ചിത്രത്തിന് വിനയ് ഫോര്‍ട്ടിന്റെ കമന്റിങ്ങനെ…

ജനപ്രിയ നടി സണ്ണിലിയോണിനൊപ്പമുള്ള ചിത്രം നടന്‍ ചെമ്പന്‍ വിനോദ് പങ്കുവെച്ചതോടെ കമന്റുകളുടെ ബഹളമാണ്. സണ്ണി അഭിനയിക്കുന്ന പുതിയ മലയാള ചിത്രം ‘ഷീറോ’യുടെ സെറ്റില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിത്. ‘വിത്ത് സണ്ണി ലിയോണ്‍ എ ഗുഡ് സോള്‍’ എന്ന ക്യാപ്ഷനോടെയാണ് നടന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘മച്ചാനെ, ഇത് പോരെ അളിയാ’ എന്നായിരുന്നു ഫോട്ടോ കണ്ട വിനയ് ഫോര്‍ട്ടിന്റെ കമന്‍ഫ്. സൗബിന്‍ ഷാഹിര്‍, മുഹ്സിന്‍ പരാരി, ജിനോ ജോസ് എന്നിവരും കമന്റുമായി എത്തിയിട്ടുണ്ട്. മധുരരാജയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ രംഗീല, ഷീറോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഷീറോ. ഉദയ് സിംഗ് മോഹിതാണ് ഛായാഗ്രഹണം. എന്തായാലും സണ്ണിയും ചെമ്പനുമൊന്നിച്ചുള്ള ചിത്രം സണ്ണിയുടെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Read More

സണ്ണി ലിയോണിയുടെ അയല്‍ക്കാരനാകാന്‍ വേണ്ടി അമിതാഭ് ബച്ചന്‍ മുടക്കിയത് 31 കോടി രൂപ ! ബിഗ്ബിയുടെ പുതിയ ഫ്‌ളാറ്റിന്റെ വിശേഷങ്ങള്‍ അറിയാം…

ബോളിവുഡിലെ ബിഗ്ബി അമിതാഭ് ബച്ചന്‍ വാങ്ങിയ പുതിയ ഫ്‌ളാറ്റാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാ വിഷയം.31 കോടി രൂപയ്ക്കാണ് ബിഗ്ബി ഡ്യൂപ്ലക്സ് ഫ്‌ലാറ്റ് സ്വന്തമാക്കിയത്. 27, 28 നിലകളിലായി 5,184 ചതുരശ്ര അടി വലുപ്പമുള്ള ഫ്‌ളാറ്റാണ് സ്വന്തമാക്കിയത്. 34 നിലയുള്ള കെട്ടിടത്തില്‍ ബച്ചന് ആറു കാര്‍ പാര്‍ക്കിംഗുകളുമുണ്ട്. നടി സണ്ണി ലിയോണി, സംവിധായകന്‍ ആനന്ദ് എല്‍. റായി എന്നിവരാണ് ബച്ചന്റെ അയല്‍ക്കാര്‍. സണ്ണി ലിയോണി 16 കോടി രൂപയ്ക്ക് 4365 ചതുരശ്ര അടി വലുപ്പമുള്ള ഫ്‌ളാറ്റും റായ് 25 കോടിക്ക് ഡ്യൂപ്ലക്സ് ഫ്‌ളാറ്റുമാണ് വാങ്ങിയത്. അന്ധേരി വെസ്റ്റില്‍ അറ്റ്ലാന്റിസ് കെട്ടിടത്തില്‍ വാങ്ങിയ ഫ്‌ളാറ്റിന് 62 ലക്ഷം രൂപയാണ് ബച്ചന്‍ സ്റ്റാംപ് ഡ്യൂട്ടി അയച്ചത്. ഇടപാട് ഡിസംബര്‍ 31ന് നടത്തിയതിനാല്‍ സ്റ്റാംപ് ഡ്യൂട്ടി ഇനത്തില്‍ 90 ലക്ഷത്തില്‍ പരം രൂപ ലാഭമുണ്ടായി. ലോക്ഡൗണിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടായ മാന്ദ്യം…

Read More

എനിക്ക് മലയാളികളെ ഭയങ്കര ഇഷ്ടമാണ്…അവര്‍ക്ക് ഞാന്‍ ജീവനാണ് ! വൈറലായി സണ്ണി ലിയോണിന്റെ വാക്കുകള്‍…

മലയാളികള്‍ക്ക് സ്വന്തം സണ്ണിച്ചേച്ചിയാണ് നടി സണ്ണി ലിയോണ്‍. പോണ്‍ചിത്രങ്ങളിലൂടെ പ്രശസ്തയായ താരം ഇപ്പോള്‍ ആ രംഗം വിട്ട് മുഖ്യധാര സിനിമകളില്‍ സജീവമാണ്. ഇന്ന് ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളാണ് സണ്ണി.കേരളത്തിലെ കാലാവസ്ഥയും ജനങ്ങളെയും അങ്ങേയറ്റം ഇഷ്ടപ്പെടുന്ന സണ്ണിലിയോണ്‍ ഇപ്രാവശ്യം അവധി ആഘോഷിച്ചത് കേരളത്തിലാണ്. അന്ന് അവധി ആഘോഷത്തിനിടയില്‍ നിന്ന് ഫോട്ടോയെടുത്ത് പങ്കുവെച്ചത് വളരെപ്പെട്ടെന്നു തന്നെ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരത്തിനെ 43 ലക്ഷത്തിനടുത്ത് ആരാധകരാണ് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്ന ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഒരാളും കൂടിയാണ് സണ്ണി ലിയോണ്‍. കരണ്‍ജിത് കൗര്‍ വോഹ്റ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ നാമം. പിന്നീട് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിക്കുകയാണ് ചെയ്തത്. കാനഡ അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരത്വം താരത്തിനുണ്ട്. ഡാനിയല്‍ വെബര്‍ ആണ് താരത്തിന്റെ ജീവിതപങ്കാളി. 2012ല്‍ പുറത്തിറങ്ങിയ…

Read More

ചോദ്യം ചെയ്യാം പക്ഷെ അറസ്റ്റ് ചെയ്യാനാവില്ല ! വഞ്ചനാക്കേസില്‍ സണ്ണി ലിയോണിനെ അറസ്റ്റു ചെയ്യുന്നത് വിലക്കി ഹൈക്കോടതി;ആശ്വാസത്തോടെ മലയാളി ആരാധകര്‍…

വഞ്ചനാക്കേസില്‍ ബോളിവുഡ് താരം സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. അതേ സമയം ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ല. പ്രത്യേക നോട്ടീസ് നല്‍കിയ ശേഷമോ ചോദ്യം ചെയ്യല്‍ നടത്താവൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി വിധി വന്നതോടെ 41 എ പ്രകാരമുള്ള നോട്ടീസ് നല്‍കിയ ശേഷമേ ചോദ്യം ചെയ്യാനാകൂ. പരിപാടിയില്‍ പങ്കെടുക്കാമെന്നു വാഗ്ദാനം നല്‍കി പണം വാങ്ങി നടി വഞ്ചിച്ചെന്നാണ് പരാതി. 2016 മുതല്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു 12 തവണയായി 29 ലക്ഷം രൂപ വാങ്ങിയശേഷം പരിപാടിയില്‍ പങ്കെടുത്തില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നുമാണ് പരാതി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസാണ് പരാതിക്കാരന്‍. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കരണ്‍ജീത് കൗര്‍ എന്ന പേരില്‍ അന്ധേരിയിലെ വിലാസത്തിലാണ് ജാമ്യാപേക്ഷ…

Read More

അല്ലെങ്കിലും ഒന്നും ഒളിക്കുന്ന ശീലം സണ്ണിയ്ക്ക് പണ്ടേയില്ല ! സണ്ണി ലിയോണ്‍ പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് ക്രൈംബ്രാഞ്ച്; കരാര്‍ ലംഘിച്ചത് മലയാളിയെന്ന് ബോളിവുഡ് സുന്ദരി…

നടി സണ്ണി ലിയോണിനെതിരായ പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സണ്ണിയുടെ മൊഴിയെടുത്തത്. ചോദ്യം ചെയ്യലുമായി സണ്ണി പൂര്‍ണമായും സഹകരിച്ചുവെന്നാണ് വിവരം. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമല്ലെന്നും, 2019 വാലന്റൈന്‍സ് ഡേയില്‍ കൊച്ചിയില്‍ പരിപാടി സ്ംഘടിപ്പിക്കാന്‍ കരാര്‍ ആയിരുന്നെന്നും കരാര്‍ തുകയായ 35 ലക്ഷത്തില്‍ 29 ലക്ഷം ഷിയാസ് നല്‍കിയെന്നും താരം പറഞ്ഞു. 35 ലക്ഷത്തിനു പുറമെ ടാക്‌സും നല്‍കണമെന്ന് താന്‍ പറഞ്ഞിരുന്നതായി സണ്ണി ക്രൈംബ്രാഞ്ചിനു മുമ്പാകെ വെളിപ്പെടുത്തി. പരിപാടിയ്ക്ക് ഒരാഴ്ച മുമ്പ് ബാക്കി തുകയായ 12.5 ലക്ഷം രൂപയും നല്‍കണമെന്ന് പറഞ്ഞുറപ്പിച്ചിരുന്നു. ഇത് നല്‍കാഞ്ഞതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാഞ്ഞതെന്ന് സണ്ണി വ്യക്തമാക്കി. ഇതു സംബന്ധിച്ച വാട്‌സ്ആപ്പ് ചാറ്റും പണമിടപാടിന്റെ രേഖകളും സണ്ണി ക്രൈംബ്രാഞ്ചിന് കൈമാറി. പല സ്ഥലങ്ങളിലും പരിപാടി സംഘടിപ്പിക്കാമെന്നറിച്ച ശേഷം ഷിയാസ് ഇത് മാറ്റി വയ്ക്കുകയായിരുന്നുവെന്നും താരം പറയുന്നു.…

Read More

അമ്പടി കേമീ സണ്ണിക്കുട്ടീ ! തനിക്ക് ‘ഫുട്‌ബോള്‍ കളിയും’ അറിയാമെന്ന് തെളിയിച്ച് സണ്ണി ലിയോണി വീഡിയോ വൈറലാകുന്നു…

മലയാളികള്‍ എന്നല്ല ഇന്ത്യക്കാര്‍ക്ക് മൊത്തത്തില്‍ ഇഷ്ടപ്പെട്ട നടിയാരെന്ന് ചോദിച്ചാല്‍ സണ്ണി ലിയോണി എന്നല്ലാതെ വേറെ ഉത്തരമില്ല. മലയാളികള്‍ക്ക് സണ്ണിച്ചേച്ചിയോട് ഒരു പ്രത്യേക താല്‍പര്യമുണ്ടെന്നതിന് മുമ്പ് ഇവര്‍ കൊച്ചിയിലെത്തിയപ്പോള്‍ തടിച്ചുകൂടിയ ജനം തന്നെ സാക്ഷ്യം. മലയാളികള്‍ സ്‌നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് കരണ്‍ജിത് കൗര്‍ വോറ എന്നാണ്. ഒരു സമയത്ത് പോണ്‍സിനിമാ രംഗത്ത് മിന്നും താരമായിരുന്ന സണ്ണി ആ രംഗത്തോട് വിടപറഞ്ഞ് ഇപ്പോള്‍ മുഖ്യധാരാ സിനിമകളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം നാല് കോടിയിലധികം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം തന്റെ സന്തോഷകരമായ നിമിഷങ്ങള്‍ ആരാധകരുമായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. സണ്ണിലിയോണ്‍ ഏറ്റവും അവസാനമായി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാല്‍പന്ത് കളിയോടുള്ള താരത്തിന്റെ താല്പര്യം വെളിവാക്കുന്നതാണ് പുതിയ വീഡിയോ. എനിക്ക്…

Read More

സണ്ണിലിയോണിന്റെ ആദ്യ ഇന്ത്യന്‍ സിനിമ റിലീസിംഗിനൊരുങ്ങുന്നു ! നായകന്‍ നിഷാന്ത് സാഗര്‍;ഷൂട്ട് ചെയ്തത് കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍

ഇന്ത്യന്‍ സിനിമയിലെ മിന്നും താരം സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിംഗിനൊരുങ്ങുന്നതായി പ്രചാരണം. ഡിസ്ട്രിബ്യൂഷന്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് റിലീസ് മുടങ്ങി പോയ പൈറേറ്റ്സ് ഓഫ് ബ്ലഡ് എന്ന ചിത്രമാണ് ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നതെന്ന് വിവരം. ചിത്രത്തില്‍ നായകന്‍ മലയാളിയായ നിഷാന്ത് സാഗറാണ്. 2006-087 കാലഘട്ടത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ലൊക്കേഷനുകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ചിത്രം സംവിധാനം ചെയ്തത് മാര്‍ക്ക് റാറ്ററിങ് എന്ന അമേരിക്കന്‍ സംവിധായകനാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളും. പട്ടണം റഷീദ് ഉള്‍പ്പടെയുള്ള നിരവധി മലയാളി സാങ്കേതിക പ്രവര്‍ത്തകര്‍ ഈ സിനിമയില്‍ സഹകരിച്ചിട്ടുണ്ട്. മിക്സിങും മറ്റും നടന്നത് ചെന്നൈയിലാണ്. 2008ല്‍ റിലീസിനു തയാറെടുത്ത ചിത്രം പിന്നീട് മുടങ്ങി. പുതിയ വാര്‍ത്ത സണ്ണി ലിയോണ്‍ ആരാധകരെയെല്ലാം ആവേശഭരിതരാക്കിയിരിക്കുകയാണ്.

Read More

അവള്‍ക്കൊപ്പം എന്നെക്കണ്ടപ്പോള്‍ ഡാനിയല്‍ കരുതി ഞാനൊരു ലെസ്ബിയനാണെന്ന് ! തന്നെക്കുറിച്ച് തെറ്റായ ധാരണ ഡാനിയലിനുണ്ടായതിനെക്കുറിച്ച് സണ്ണി ലിയോണ്‍ പറയുന്നതിങ്ങനെ…

ഇന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് സണ്ണിലിയോണ്‍. സണ്ണിയും ഡാനിയല്‍ വെബ്ബറും എട്ടു വര്‍ഷം മുമ്പാണ് വിവാഹിതരാവുന്നത്. ദമ്പതികള്‍ക്ക് മൂന്നു കുഞ്ഞുങ്ങളാണുള്ളത്. എന്നാല്‍ ഇപ്പോള്‍ പഴയ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സണ്ണി. തന്നെ ആദ്യം കാണുമ്പോള്‍ താന്‍ ഒരു ലെസ്ബിയന്‍ ആണെന്നായിരുന്നു ഡാനിയലിന്റെ വിചാരം എന്ന് സണ്ണി പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ’12 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു സംഭവം. അന്ന് ലാസ് വേഗസിലായിരുന്നു. കോമഡി താരം പോളി ഷോറുമായി ഡേറ്റിങ്ങിനുള്ള ആലോചനയിലായിരുന്നു. ആ സമയത്താണ് ഒരു പെണ്‍സുഹൃത്തിനെ എനിക്ക് ലഭിക്കുന്നത്. ഡാനിയലിന്റെ ബാന്റിലുള്ള ഒരു സുഹൃത്തിനെ കാണാന്‍ അവള്‍ക്കൊപ്പം പോയി. അവള്‍ക്കൊപ്പം എന്നെ കണ്ടപ്പോള്‍ ഡാനിയല്‍ കരുതിയത് ഞാന്‍ ലെസ്ബിയനാണെന്നാണ്. കാരണം അവളൊരു സ്വവര്‍ഗാനുരാഗിയായിരുന്നു. അവള്‍ക്കാണെങ്കില്‍ പുരുഷ സ്വഭാവമായിരുന്നു. അതുകൊണ്ടു തന്നെ ഡാനിയല്‍ ശരിക്കും തെറ്റിദ്ധരിച്ചു.’സണ്ണി പറയുന്നു. ഈ കാഴ്ച കണ്ട് താന്‍ ആശങ്കാകുലനായിരുന്നുവെന്നും…

Read More