കോ​ലാ​റി​ല്‍ നി​ന്ന് രാ​ജ​സ്ഥാ​നി​ലേ​ക്ക് പോ​യ ലോ​റി ക​ണ്ടെ​ത്തി ! ഡ്രൈ​വ​ര്‍ പ​കു​തി വി​ല​യ്ക്ക് ത​ക്കാ​ളി മ​റി​ച്ചു​വി​റ്റ​താ​യി വി​വ​രം

21 ല​ക്ഷം രൂ​പ​യു​ടെ ത​ക്കാ​ളി​യു​മാ​യി കോ​ലാ​റി​ല്‍ നി​ന്ന് രാ​ജ​സ്ഥാ​നി​ലേ​ക്ക് പോ​യ ലോ​റി ക​ണ്ടെ​ത്തി. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് ലോ​റി ക​ണ്ടെ​ത്തി​യ​ത്. ജ​യ്പു​രി​ലേ​ക്കാ​ണ് ലോ​റി പോ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഡ്രൈ​വ​റാ​യ അ​ന്‍​വ​ര്‍ വ​ണ്ടി അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് തി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ര്‍ ത​ക്കാ​ളി പ​കു​തി വി​ല​യ്ക്ക് മ​റി​ച്ചു വി​റ്റ​താ​യി ക​യ​റ്റി അ​യ​ച്ച​വ​ര്‍​ക്കു വി​വ​രം ല​ഭി​ച്ചു. കോ​ലാ​റി​ലെ മെ​ഹ്ത ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ലോ​റി. എ​സ്വി​ടി ട്രേ​ഡേ​ഴ്‌​സ്, എ​ജി ട്രേ​ഡേ​ഴ്‌​സ് എ​ന്നി​വ​രു​ടെ ത​ക്കാ​ളി​യാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് ലോ​റി പു​റ​പ്പെ​ട്ട​ത്. 15 കി​ലോ വീ​ത​മു​ള്ള 735 പെ​ട്ടി ത​ക്കാ​ളി​യാ​യി​രു​ന്നു ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ലോ​റി ഡ്രൈ​വ​റെ​ക്കു​റി​ച്ചു ഒ​രു വി​വ​ര​വു​മി​ല്ലെ​ന്നു ത​ക്കാ​ളി ക​യ​റ്റി അ​യ​ച്ച​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കോ​ലാ​ര്‍ പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​തി​നി​ടെ​യാ​ണ് ലോ​റി ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ഗു​ജ​റാ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഉ​ട​മ സാ​ദി​ഖ് ലോ​റി​യി​ല്‍ ജി​പി​എ​സ് ട്രാ​ക്ക​ര്‍ ഘ​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു…

Read More

നിങ്ങള്‍ക്കു മുമ്പ എത്തുന്ന ആള്‍ നിങ്ങളുടെ ബില്‍ അടയ്ക്കും; നിങ്ങള്‍ അടയ്‌ക്കേണ്ടത് നിങ്ങള്‍ക്ക് ശേഷം വരുന്ന ആളിന്റെ ബില്‍; ഈ അദ്ഭുത റസ്റ്ററന്റിനെക്കുറിച്ചറിയാം…

നിങ്ങള്‍ വിശന്നു വലഞ്ഞാണ് ആ റെസ്റ്ററന്റിലെത്തുന്നത്. വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം പതിവുപോലെ ബില്ലും ലഭിക്കുന്നു. ബില്ലില്‍ കഴിച്ച വിഭവങ്ങള്‍ ഒന്നിനു താഴെ ഒന്നായി എഴുതിയിരിക്കുന്നു. എന്നാല്‍ ഭക്ഷണവസ്തുക്കളുടെ വില കണ്ടാലാണ് നിങ്ങളുടെ കണ്ണു തള്ളുക. കാരണം ബില്‍ തുകയുടെ സ്ഥാനത്ത് പൂജ്യം എന്നാണ് കാണുക. ബില്ലെഴുതിയ  ആള്‍ക്ക് തെറ്റു പറ്റിയതാണോയെന്നറിയാന്‍ കൗണ്ടറില്‍ പോയി തിരക്കുമ്പോള്‍ അവിടെ നിന്നും ലഭിക്കുന്ന മറുപടി.’ നിങ്ങള്‍ക്കു മുമ്പ് എത്തുന്ന ആള്‍  നിങ്ങളുടെ ബില്‍ അടച്ചു കഴിഞ്ഞു’ എന്നതായിരിക്കും. നിങ്ങള്‍ക്കു ശേഷം ഇവിടെ വരുന്നവരുടെ ബില്‍ ആണ് നിങ്ങള്‍ അടയ്‌ക്കേണ്ടത്. അത് എത്ര എന്നൊന്നുമില്ല നിങ്ങളുടെ സൗകര്യം പോലെ. ഫാന്റസി കഥകളില്‍ മാത്രം സംഭവിക്കുന്നത് എന്ന് ഇതിനെ തള്ളിക്കളയാന്‍ വരട്ടെ. ഇങ്ങനെ ഒരു റെസ്റ്റോറന്റ് സത്യത്തില്‍ ഉണ്ട്. അഹമ്മദാബാദ് ടൗണിലെ സേവാ കഫേയാണ് ഈ ഏറെ വ്യത്യസ്തതയും കൗതുകവും തോന്നിപ്പിക്കുന്ന ഭക്ഷണശാല.…

Read More